twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    പൃഥ്വിരാജിന്‌റ വളര്‍ച്ചയെ ഒരച്ഛന്റെ സ്‌നേഹ വാല്‍സല്യങ്ങളോടെയാണ് നോക്കികാണുന്നത്: രഞ്ജിത്ത്

    By Midhun Raj
    |

    രഞ്ജിത്ത് സംവിധാനം ചെയ്ത നന്ദനത്തിലൂടെ മലയാളത്തിലേക്ക് എത്തിയ താരമാണ് പൃഥ്വിരാജ് സുകുമാരന്‍. ആദ്യ സിനിമയുടെ വിജയം നടന്റെ കരിയറിലും വലിയ വഴിത്തിരിവുണ്ടാക്കിയിരുന്നു. വലിയ സിനിമാ മോഹമൊന്നും ഇല്ലാതിരുന്ന താരം അപ്രതീക്ഷിതമായിട്ടാണ് സിനിമയിലേക്ക് എത്തിയിരുന്നത്. സംവിധായകന്‍ ഫാസിലില്‍ നിന്നും പൃഥ്വിയെക്കുറിച്ച് അറിഞ്ഞ രഞ്ജിത്ത് കോഴിക്കോട്ടേക്ക് വിളിപ്പിച്ച് ശേഷമാണ് നടന്‍ നന്ദനത്തിന്റെ ഭാഗമായത്.

    നന്ദനത്തിന് ശേഷവും പൃഥ്വിരാജിനൊപ്പം സിനിമകളില്‍ രഞ്ജിത്ത് പ്രവര്‍ത്തിച്ചിരുന്നു. ഇതില്‍ എറ്റവുമൊടുവിലായി അഞ്ജലി മേനോന്‍ സംവിധാനം ചെയ്ത കൂടെ എന്ന ചിത്രത്തിലായിരുന്നു ഇരുവരും വീണ്ടും ഒന്നിച്ചഭിനയിച്ചത്. ചിത്രത്തില്‍ രഞ്ജിത്തിന്റെ മകന്റെ വേഷത്തിലായിരുന്നു പൃഥ്വി എത്തിയിരുന്നത്.

    കൂടെയ്ക്ക് ശേഷം

    കൂടെയ്ക്ക് ശേഷം പൃഥ്വിരാജിന്റെതായി അണിയറയില്‍ ഒരുങ്ങുന്ന അയ്യപ്പനും കോശിയും എന്ന ചിത്രത്തിലും രഞ്ജിത്ത് അഭിനയിക്കുന്നുണ്ട്. അടുത്തിടെ സ്റ്റാര്‍ ആന്‍ഡ് സ്‌റ്റൈല്‍ മാഗസിന് നല്‍കിയ അഭിമുഖത്തില്‍ പൃഥ്വിരാജിനെക്കുറിച്ച് രഞ്ജിത്ത് പറഞ്ഞ കാര്യങ്ങള്‍ ശ്രദ്ധേയമായി മാറിയിരുന്നു. അഭിമുഖത്തില്‍ പൃഥ്വിരാജിന്റെ വളര്‍ച്ചയെക്കുറിച്ച് കുറിച്ച് രഞ്ജിത്ത് തുറന്നുസംസാരിച്ചിരുന്നു.

    കൂടാതെ നന്ദനത്തിലേക്ക്

    കൂടാതെ നന്ദനത്തിലേക്ക് പൃഥ്വിയെ തിരഞ്ഞെടുത്ത കാര്യങ്ങളും രഞ്ജിത്ത് വെളിപ്പെടുത്തി. ആദ്യമായി അഭിനയിക്കാനെത്തുന്നവന്റെ ചളിപ്പൊന്നും ഞാന്‍
    അന്നവനില്‍ കണ്ടില്ലെന്ന് രഞ്ജിത്ത് പറയുന്നു. മല്ലിക ചേച്ചിയെ വിളിച്ച് ഇളയമകനെ ഒന്നു കാണണമെന്ന ആവശ്യം പറഞ്ഞു. എന്നെ കാണാന്‍ അവന്‍ ട്രെയിനില്‍ കോഴിക്കോട്ടെത്തി. ആദ്യ കാഴ്ചയില്‍ തന്നെ എന്റെ മനു ഇവനാണെന്ന് ഞാനുറപ്പിച്ചിരുന്നു.

    താടി വടിച്ചു കളയരുത്

    താടി വടിച്ചു കളയരുത് എന്ന് നിര്‍ദേശിച്ച് ഞാനന്ന് ഇവനെ തിരിച്ചയച്ചു. പൃഥ്വിയെക്കുറിച്ച് രഞ്ജിത്ത് പറഞ്ഞു. സിനിമയിലെ പൃഥ്വിയുടെ വളര്‍ച്ചയെക്കുറിച്ച് ചോദിച്ചപ്പോള്‍ സംവിധായകന്‍ പറഞ്ഞ കാര്യങ്ങളും ശ്രദ്ധേയമായി മാറിയിരുന്നു. സിനിമയില്‍ ആരും കൊതിക്കുന്ന ഉയരങ്ങള്‍ കരസ്ഥമാക്കാന്‍ കഴിഞ്ഞ പൃഥ്വിരാജ് എന്ന നടന്റെ വളര്‍ച്ചയെ ഒരു അച്ഛന്‍റെ സ്‌നേഹ വാല്‍സല്യങ്ങളോടെയാണ് താന്‍ നോക്കി കാണുന്നതെന്ന് രഞ്ജിത്ത് പറയുന്നു.

    മലയാള സിനിമയിലെ

    മലയാള സിനിമയിലെ രാജുവിന്റെ വളര്‍ച്ച അച്ഛന്‍ മകനെ നോക്കി കാണുന്നതു പോലെ ഞാന്‍ കാണുകയായിരുന്നു. മാതൃഭൂമി സ്റ്റാര്‍ ആന്‍ഡ് സ്‌റ്റൈലിന് നല്‍കിയ അഭിമുഖത്തില്‍ രഞ്ജിത്ത് പറഞ്ഞു. അതേസമയം ഇരുവരും വീണ്ടുമൊന്നിക്കുന്ന ചിത്രത്തിലും അച്ഛനും മകനുമായിട്ടാണ് രഞ്ജിത്തും പൃഥ്വിരാജും എത്തുന്നത്. തിരക്കഥാകൃത്തും സംവിധായകനുമായ സച്ചിയാണ് അയ്യപ്പനും കോശിയും ഒരുക്കുന്നത്.

    23 വയസുളള കൊച്ചു പയ്യനാണ്! ഷെയ്ന്‍ നിഗത്തെ വിലക്കാന്‍ പാടില്ലെന്ന് നടി ഷീല23 വയസുളള കൊച്ചു പയ്യനാണ്! ഷെയ്ന്‍ നിഗത്തെ വിലക്കാന്‍ പാടില്ലെന്ന് നടി ഷീല

    ബിജു മേനോനും

    ബിജു മേനോനും പ്രധാന വേഷത്തിലെത്തുന്ന സിനിമ അടുത്ത വര്‍ഷമാണ് തിയ്യേറ്ററുകളിലേക്ക് എത്തുക. നന്ദനത്തിന് ശേഷം തിരക്കഥ, ഇന്ത്യന്‍ റുപ്പി തുടങ്ങിയ സിനിമകളാണ് പൃഥ്വിയെ നായകനാക്കി രഞ്ജിത്ത് ഒരുക്കിയിരുന്നത്. രണ്ട് സിനിമകളും പൃഥ്വിയുടെ കരിയറില്‍ വഴിത്തിരിവായി മാറിയ സിനിമകളാണ്. നന്ദനത്തിലൂടെ രഞ്ജിത്ത് നല്‍കിയ തുടക്കം നല്ല രീതിയില്‍ വിനിയോഗിച്ചുകൊണ്ടാണ് പൃഥ്വി മലയാള സിനിമയില്‍ മുന്‍നിരയിലേക്ക് ഉയര്‍ന്നത്. അഭിനയത്തിനൊപ്പം തന്നെ സിനിമയിലെ മറ്റു മേഖലകളിലും നടന്‍ വ്യക്തിമുദ്ര പതിപ്പിച്ചിരുന്നു. ഇപ്പോള്‍ പൃഥ്വിരാജ് എന്ന താരം മലയാള സിനിമയുടെ അവിഭാജ്യ ഘടകം കൂടിയാണ്.

    മോളിവുഡിലെ എറ്റവും വലിയ ഓവര്‍സീസ് റൈറ്റ്‌സ് നേടി ബിഗ് ബ്രദര്‍? വമ്പന്‍ റിലീസിങ്ങിനൊരുങ്ങി ചിത്രംമോളിവുഡിലെ എറ്റവും വലിയ ഓവര്‍സീസ് റൈറ്റ്‌സ് നേടി ബിഗ് ബ്രദര്‍? വമ്പന്‍ റിലീസിങ്ങിനൊരുങ്ങി ചിത്രം

    English summary
    Ranjith Says About Prithviraj Sukumaran
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X