»   » രസികനില്‍ ദിലീപിനെ തേച്ചിട്ടു പോയ നായിക ഇപ്പോള്‍ എവിടെയാണെന്നറിയുമോ ??

രസികനില്‍ ദിലീപിനെ തേച്ചിട്ടു പോയ നായിക ഇപ്പോള്‍ എവിടെയാണെന്നറിയുമോ ??

Posted By: Nihara
Subscribe to Filmibeat Malayalam

പ്രണയം നടിച്ച് നായകന്‍മാരെ ചതിക്കുന്നത് മലയാള സിനിമ തുടങ്ങിയപ്പോള്‍ മുതല്‍ ഉണ്ടായിരുന്നുവെങ്കിലും തേപ്പ് എന്നൊരു പേര് കിട്ടുന്നത് ഇപ്പോഴാണ്. അത്തരത്തില്‍ തേപ്പുകാരികള്‍ എന്നൊരു പ്രയോഗം തന്നെ ഈയിടയ്ക്ക് ഉടലെടുത്തിട്ടുണ്ട്. അത്തരത്തില്‍ മലയാള സിനിമയിലെ മികച്ച തേപ്പുകാരികളിലൊരാളായി വിശേഷിപ്പിക്കപ്പെടുന്ന താരമാണ് ഹരിപ്രിയ. രസികനില്‍ ദിലീപിനെ പറ്റിച്ചിട്ടു പോവുന്ന നായികയെ ചിത്രം കണ്ട പ്രേക്ഷകര്‍ അത്ര പെട്ടെന്നു മറക്കാനിടയില്ല.

കന്നഡ നായിക ഹരിപ്രിയയാണ് ഈ കഥാപാത്രത്തെ അവതരിപ്പിച്ചത്. നേരം പോക്കിന് വേണ്ടി ശിവന്‍കുട്ടിയെ പ്രേമിക്കുന്ന കരിഷ്ണ മേനോന്‍ എന്ന കഥാപാത്രമായിട്ടാണ് ഹരിപ്രിയ എത്തിയത്. ദിലീപിനെ തേച്ച് പോയ താരം ഇപ്പോള്‍ എവിടെയാണെന്നുള്ള ആകാംക്ഷയിലായിരുന്നു പ്രേക്ഷകര്‍. എന്നാല്‍ ഇപ്പോള്‍ താരം കന്നഡ സിനിമയിലെ അറിയപ്പെടുന്ന താരമായി മാറിയിരിക്കുകയാണ് ഹരിപ്രിയ.

ദിലീപ് ചിത്രത്തിലൂടെ തുടക്കം

ദിലീപ് ചിത്രമായ വര്‍ണ്ണക്കാഴ്ചകളിലൂടെയാണ് ഹരിപ്രിയ സിനിമയിലേക്കെത്തിയത്. പിന്നീട് വേറെ ചിത്രങ്ങളിലും താരം അഭിനയിച്ചിരുന്നുവെങ്കിലും അതൊന്നും ശ്രദ്ധിക്കപ്പെടാതെ പോവുകയായിരുന്നു.

പേരു പറഞ്ഞാല്‍ അറിയില്ല

ഹരിപ്രിയ എന്ന പേരു പറഞ്ഞാല്‍ ഈ താരത്തെ തിരിച്ചറിയാന്‍ സാധ്യതയില്ല. എന്നാല്‍ ലാല്‍ജോസ് ദിലീപ് ചിത്രമായ രസികനിലെ തേപ്പുകാരി എന്നു പറഞ്ഞാല്‍ പ്രേക്ഷകര്‍ക്ക് ഈ താരത്തെ പെട്ടെന്നു മനസ്സിലാവും.

രസികനില്‍ ദിലീപിനൊപ്പം

ലാല്‍ജോസ് സംവിധാനം ചെയ്ത രസികനില്‍ ശിവന്‍ കുട്ടിയെ പറ്റിച്ചു പോവുന്ന കരിഷ്ണയെ പ്രേക്ഷകര്‍ അത്ര പെട്ടെന്നൊന്നും മറന്നു കാണാനിടയില്ല. മുറപ്പണ്ണായ തങ്കിയുടെ സ്‌നേഹത്തെ അവഗണിച്ചാണ് ശിവന്‍കുട്ടി കരിഷ്ണയെ ഇഷ്ടപ്പെടുന്നത്. എന്നാല്‍ ഒടുവില്‍ കരിഷ്ണ ശിവന്‍കുട്ടിയെ പറ്റിച്ചു പോവുന്നത്.

ആരാധക മനസ്സില്‍ ഇടം നേടി

അന്യഭാഷ സിനിമയില്‍ നിന്നും മലയാളത്തിലേക്കെത്തിയ താരത്തെ പ്രേക്ഷകര്‍ വളരെ പെട്ടെന്നു തന്നെ സ്വീകരിക്കുകയായിരുന്നു. രസികനു മുന്‍പ് ചെയ്ത വര്‍ണ്ണക്കാഴ്ചകളില്‍ മികച്ച പ്രകടനമായിരുന്നു താരം കാഴ്ച വെച്ചത്.

രസികനു ശേഷം താരം അപ്രത്യക്ഷമായി

രസികനു ശേഷം തിരുവമ്പാടി തമ്പാന്‍, തത്വമസി തുടങ്ങിയ ചിത്രങ്ങളില്‍ താരം വേഷമിട്ടുവെങ്കിലും അതൊന്നും ശ്രദ്ധിക്കപ്പെടാതെ പോവുകയായിരുന്നു. ഇന്നും പ്രേക്ഷകര്‍ താരത്തെ ഓര്‍ത്തിരിക്കുന്നത് രസികനിലൂടെയാണ്.

കന്നഡയിലെ തിളങ്ങും താരം

മലയാളം, തമിഴ്, തെലുങ്ക് , കന്നഡ സിനിമകളില്‍ അഭിനയിച്ച താരം ഇപ്പോള്‍ കന്നഡയിലെ മിന്നും താരമാണ്. കൈ നിറയെ ചിത്രങ്ങളുമായി ഹരിപ്രിയ ഇപ്പോഴും സിനിമയില്‍ സജീവമാണ്.

മലയാളത്തിലേക്ക് തിരിച്ചു വരുമോ

മലയാള സിനിമയില്‍ വീണ്ടും ഹരിപ്രിയ എത്തുമോയെന്നുള്ള ആകാംക്ഷയിലാണ് പ്രേക്ഷകര്‍. രസികനു ശേഷം വര്‍ഷങ്ങള്‍ കുറച്ചു കഴിഞ്ഞെങ്കിലും പിന്നീട് താരത്തെ കണ്ടിട്ടില്ലെന്ന് പ്രേക്ഷകര്‍ പറയുന്നു.

നിരവധി പുരസ്കാരങ്ങള്‍ തേടിയെത്തി

കന്നഡ സിനിമയില്‍ സജീവമായി അഭിനയിക്കുന്ന താരത്തിനെ തേടി നിരവധി പുരസ്കാരങ്ങളും എത്തിയിരുന്നു. ഫിലിം ഫെയര്‍ അടക്കമുള്ള പുരസ്കാരം താരത്തിന് ലഭിച്ചിട്ടുണ്ട്.

ഇപ്പോഴും സജീവമാണ്

മലയാള സിനിമയില്‍ നിന്നും അപ്രത്യക്ഷമായ താരം ഇപ്പോള്‍ കന്നഡയിലെ തിളങ്ങും താരമാണ്.

English summary
Where is Rasikan actress, here is the answer.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam