For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'കല്യാണം കഴിച്ചാൽ ലൈഫ് ബോറാകുമെന്നാണ് ചിലർ പറയാറുള്ളത്, പക്ഷെ എനിക്ക് ഭാര്യയില്ലാതെ പറ്റില്ല'; നടൻ ശ്രീജിത്ത്

  |

  മലയാളികളുടെ മനസിൽ പപ്പുവായി ഇടം നേടിയ താരമാണ് ശ്രീജിത്ത് വിജയ്. ശ്വേത മേനോൻ നായികയായെത്തിയ രതിനിർവേദം എന്ന ചിത്രത്തിൻ്റെ റീമേക്കിൽ പതിനേഴുകാരനായി എത്തിയ ശ്രീജിത്ത് വിജയ് ആദ്യം നായകനായ ചിത്രത്തിലൂടെ തന്നെ വേണ്ടത്ര ശ്രദ്ധ പിടിച്ച് പറ്റിയിരുന്നു.

  തുടർന്ന് ഒരുപിടി നല്ല സിനിമകളുടെ ഭാഗമായ ശ്രീജിത്തിനെ പിന്നീട് പ്രേക്ഷകർ കണ്ടത് റേഡിയോ ജോക്കിയുടെ പരിവേഷത്തിലാണ്. ദുബായ് ആസ്ഥാനമാക്കി പ്രവർത്തിച്ചിരുന്ന മലയാളം എഫ് എം സ്റ്റേഷനിൽ ആർജെയായി പ്രവർത്തിച്ച് വന്നിരുന്ന ശ്രീജിത്ത് പിന്നീട് മിനിസ്ക്രീനിലേക്കെത്തി.

  Also Read: 'എട്ട് വർഷത്തെ പ്രണയം', മഞ്ച് സ്റ്റാർ സിം​ഗർ താരം ആതിര മുരളി വിവാഹിതയായി, കൊച്ചുകുട്ടിയല്ലേ എന്ന് ആരാധകർ

  ഡിഫോർ ഡാൻസിൻ്റെ അവതാരകന്റെ വേഷത്തിൽ മിനിസ്ക്രീൻ പ്രേക്ഷകർക്ക് മുന്നിൽ പ്രത്യക്ഷപ്പെട്ട ശ്രീജിത്ത് പിന്നീട് വേദി പുതിയ അവതാരകനായി ഒഴിഞ്ഞ് കൊടുത്തു. പിന്നീട് ശ്രീജിത്ത് സീരിയലുകളിലെ നായകനായാണ് മിനിസ്ക്രീൻ പ്രേക്ഷകരുടെ മുന്നിലെത്തിയത്.

  മലയാള ടെലിവിഷനിലെ ഏറ്റവും പ്രായം കുറഞ്ഞതും വളരെ വേഗം വളർച്ച രേഖപ്പെടുത്തുന്നതുമായ സീ കേരളം ചാനലിൻ്റെ തുടക്ക കാലത്തുണ്ടായിരുന്ന സ്വാതി നക്ഷത്രം ചോതി എന്ന സീരിയലിലൂടെയാണ് മിനിസ്ക്രീൻ പ്രേക്ഷകർക്ക് മുന്നിൽ ശ്രീജിത്ത് നായകനായി തിളങ്ങിയത്.

  Also Read: 'റിയൽ ലൈഫിലും ബേസിൽ പൊട്ടനാണെന്ന് ധ്യാൻ, അവനിഷ്ടമുള്ളത് പറയട്ടെ, അവന്റെ ഇന്റവ്യൂകളുടെ ആരാധകനാണ് ‍ഞാൻ'; ബേസിൽ

  പിന്നീട് ഏഷ്യാനെറ്റിലെ ഏറ്റവും പോപ്പുലറായ സീരിയലുകളിലൊന്നായ കുടുംബവിളക്കിലൂടെയും പ്രേക്ഷകർക്ക് പ്രിയപ്പെട്ടവനായി. അനിരുദ്ധ് എന്ന കഥാപാത്രത്തെയാണ് ശ്രീജിത്ത് അവതരിപ്പിച്ചത്. ശേഷം കൊറോണ പിടിപെട്ടപ്പോൾ ശ്രീജിത്ത് സീരിയലിൽ നിന്നും പിന്മാറി.

  ഇപ്പോൾ സീ കേരളം ചാനലിലെ അമ്മ മകൾ സീരിയലിലാണ് ശ്രീജിത്ത് അഭിനയിക്കുന്നത്. 2018 മെയ് 12നാണ് ശ്രീജിത്ത് വിവാഹിതനായത്. കണ്ണൂർ സ്വദേശിനിയായ അർച്ചനയെയാണ് താരം വിവാഹം ചെയ്തത്.

  ഫാസില്‍ ചിത്രം ലിംവിങ് ടുഗെദറിലൂടെയാണ് സിനിമയിലേക്ക് ശ്രീജിത്ത് എത്തിയത്. ഇപ്പോഴിത ഇന്ത്യാ​ഗ്ലിറ്റ്സിന് നൽകിയ അഭിമുഖത്തിൽ ഭാര്യയ്ക്കൊപ്പം വന്ന് വിശേഷങ്ങൾ പങ്കുവെച്ചിരിക്കുകയാണ് താരം.

  'സീരിയല്‍ ഷൂട്ടിങ് നേരത്തെ തിരുവനന്തപുരത്തായിരുന്നു. ഇപ്പോഴത് കൊച്ചിയിലേക്ക് മാറ്റിയതില്‍ സന്തോഷമുണ്ട്. ഞാന്‍ വീട്ടിലായതോടെ അര്‍ച്ചനയ്ക്ക് സമാധാനമില്ല. കുക്കിങൊക്കെ കൂടുതലാണ്. അല്ലെങ്കില്‍ 15 ദിവസം ഞാനില്ലാതെയായിരിക്കുമല്ലോ.'

  'അമ്മ എങ്ങനെയാണോ അതേ പോലെയാണ് ശ്രീജിത്ത് എനിക്ക്. ഓരോ കാര്യങ്ങളും ചോദിക്കുമ്പോള്‍ എനിക്ക് അമ്മയെപ്പോലെ തന്നെയാണ് തോന്നാറുള്ളത്. എന്റെ അമ്മ എന്താണോ പറയുന്നത് അതേ മറുപടിയാണ്' ശ്രീജിത്ത് പറയുന്നത്.

  'ബാക്കില്‍ നിന്നൊരു പുഷ് കൊടുത്താല്‍ മാത്രമേ ഇവള്‍ കൃത്യമായി പോവാറുള്ളൂ ശ്രീജിത്ത് അർച്ചനയെ കുറിച്ച് പറഞ്ഞു. പൊതുവെ ടെന്‍ഷനുള്ള ആളാണ് ശ്രീജിത്ത്. സ്ഥലം മാറിക്കിടന്നാല്‍ ഉറക്കം പോലും വരാത്ത ആളാണ്.'

  'എനിക്ക് അങ്ങനെയുള്ള പ്രശ്‌നങ്ങളൊന്നുമില്ല. ഏത് സിറ്റുവേഷനായാലും ഓക്കെയാണ്. കല്യാണത്തിന് മാസങ്ങള്‍ക്ക് മുമ്പ് തന്നെ ശ്രീജിത്തിന് ടെന്‍ഷനായിരുന്നു. ഒത്തിരി ആളുകളൊക്കെ വരുന്നതല്ലേ കാര്യങ്ങള്‍ കുറേ ചെയ്യാനുള്ളതല്ലേ അങ്ങനെയൊക്കെയുള്ള ടെന്‍ഷനൊക്കെ നേരത്തെ തന്നെ വരാറുണ്ട്.'

  'നാളെ വരുന്ന സംഭവത്തിന് ഒരാഴ്ച മുന്നെ തന്നെ ശ്രീജിത്ത് ടെന്‍ഷനാവും. ഞാന്‍ ആള് വളരെ കൂളാണ്' അര്‍ച്ചന പറഞ്ഞു. 'അങ്ങോട്ടും ഇങ്ങോട്ടും നല്ല സപ്പോര്‍ട്ടീവാണ്. അടിയൊന്നും വല്യ കാര്യമായി വരാറില്ല. ജോലി എന്ന രീതിയില്‍ എല്ലാത്തിനേയും കാണാന്‍ അര്‍ച്ചനയ്ക്ക് പറ്റുന്നുണ്ട്.'

  'വഴക്കുണ്ടാവുന്ന സമയത്ത് സഹിക്കാനായില്ലെങ്കില്‍ പ്ലേറ്റൊക്കെ എറിയാറുണ്ട്. വട്ട് പിടിച്ചാല്‍ എനിക്ക് റിലേ പോവും. ഇവള്‍ എന്നെ കുത്തുകയും മാന്തുകയുമൊക്കെ ചെയ്യാറുണ്ട്. ഞാന്‍ അതിന്റെ ഫോട്ടോ എടുത്ത് അമ്മയ്ക്ക് അയച്ചുകൊടുക്കാറുണ്ട്.'

  'മോള്‍ ചെയ്ത് വെച്ചിരിക്കുന്നത് കണ്ടോ എന്ന് ചോദിക്കാറുണ്ടെന്ന്' ശ്രീജിത്ത് പറയുന്നു. 'ബാലി യാത്ര പോവണമെന്നുണ്ടായിരുന്നു. അത് ഇതുവരെ നടന്നിട്ടില്ല. ജീവിതത്തിലെ വിശേഷ ദിവസങ്ങളെല്ലാം ഞങ്ങള്‍ ആഘോഷിക്കാറുണ്ട്.'

  'അര്‍ച്ചന അഭിനയിക്കുമോ എന്നറിയില്ല. ചിലരൊക്കെ അങ്ങനെ ചോദിച്ചിട്ടുണ്ട്. അങ്ങനെ ഓഫേഴ്‌സൊന്നും വന്നിട്ടില്ല. നീ അഭിനയിക്കാന്‍ പോയാല്‍ നിനക്ക് വില്ലത്തി വേഷം നന്നായി ചേരുമെന്നാണ് ശ്രീ എപ്പോഴും പറയാറുള്ളത്. നായികയുടെയല്ല വില്ലത്തി ലുക്കാണ് നിനക്ക് എന്ന് പറയാറുണ്ട്.'

  'കല്യാണം കഴിച്ചാൽ ലൈഫ് ബോറടിക്കുമെന്ന് പലരും പറഞ്ഞ് ക‍േട്ടിട്ടുണ്ട്. എനിക്ക് പക്ഷെ അങ്ങനൊരു അനുഭവമമില്ല. അർച്ചന ഒപ്പമില്ലെങ്കിലാണ് എനിക്ക് ലൈഫ് ബോറടിക്കുന്നത്' ശ്രീജിത്ത് പറഞ്ഞു.

  Read more about: sreejith vijay
  English summary
  Rathinirvedam actor Sreejith Vijay and wife archana open up about their married life
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X