twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ദുല്‍ഖറിന് മഞ്ഞപ്പിത്തം ബാധിച്ച സമയത്ത് അടൂരില്‍ നിന്ന് രക്ഷപ്പെടാന്‍ വേണ്ടി മമ്മൂട്ടി ചെയ്തത്!

    By Nimisha
    |

    മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയതാരമാണ് രവി വള്ളത്തോള്‍. വള്ളത്തോള്‍ നാരായണമേനോന്റെ അനന്തരവന്‍ കൂടിയായ ഈ താരം നിരവധി സിനിമകളിലും വേഷമിട്ടിട്ടുണ്ട്. അടൂര്‍ ഗോപാലകൃഷ്ണന്‍ സംവിധാനം ചെയ്ത വിധേയനിലും താരം അഭിനയിച്ചിരുന്നു. ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടയിലെ രസകരമായ അനുഭവത്തെക്കുറിച്ച് സംസാരിക്കുകയാണ് അദ്ദേഹം.

    ഒടിയന്‍ ചിത്രീകരണത്തിനിടയില്‍ അസ്വാരസ്യം.. ആരാധകപ്രതീക്ഷകള്‍ക്ക് തിരിച്ചടിയാവുമോ???ഒടിയന്‍ ചിത്രീകരണത്തിനിടയില്‍ അസ്വാരസ്യം.. ആരാധകപ്രതീക്ഷകള്‍ക്ക് തിരിച്ചടിയാവുമോ???

    ആന്റണിയുമായുള്ള സൗഹൃദത്തില്‍ സുചിത്രയ്ക്ക് അസൂയയാണെന്ന് മോഹന്‍ലാല്‍.. കാരണം?ആന്റണിയുമായുള്ള സൗഹൃദത്തില്‍ സുചിത്രയ്ക്ക് അസൂയയാണെന്ന് മോഹന്‍ലാല്‍.. കാരണം?

    പാര്‍ക്കറില്‍ തിളങ്ങി പ്രണവ്.. ആദിയിലെ ആക്ഷന്‍ സീനുകളുടെ ലൊക്കേഷന്‍ ചിത്രങ്ങള്‍ പുറത്ത്..കാണൂ!പാര്‍ക്കറില്‍ തിളങ്ങി പ്രണവ്.. ആദിയിലെ ആക്ഷന്‍ സീനുകളുടെ ലൊക്കേഷന്‍ ചിത്രങ്ങള്‍ പുറത്ത്..കാണൂ!

    മമ്മൂട്ടി നായകനായെത്തിയ ചിത്രമായിരുന്നു വിധേയന്‍. ദുല്‍ഖര്‍ സല്‍മാന് മഞ്ഞപ്പിത്തം ബാധിച്ചിരിക്കുകയായിരുന്നു ആ സമയത്ത്. ബോംബൈയില്‍ നിന്നും വരുന്ന വഴി മദ്രാസില്‍ ഇറങ്ങി ദുല്‍ഖറിനെ സന്ദര്‍ശിക്കണമെന്ന കരുതിയിരുന്നെങ്കിലും അതിന് കഴിഞ്ഞില്ല. ഈ നിരാശ മമ്മൂട്ടിയുടെ മുഖത്തുണ്ടായിരുന്നു.

    മംഗലാപുരത്തെ ഷൂട്ടിങ്ങിനിടയില്‍

    മംഗലാപുരത്തെ ഷൂട്ടിങ്ങിനിടയില്‍

    മംഗലാപുരത്തുനിന്നും കുറേയകലെ പൂത്തൂരില്‍ വെച്ചായിരുന്നു വിധേയന്റെ ചിത്രീകരണം. ഭാസ്‌കര പട്ടേല്‍ എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി ഈ ചിത്രത്തില്‍ അവതരിപ്പിച്ചിരുന്നത്.

    ദുല്‍ഖറിനെ കാണാന്‍ കഴിയാത്തതിന്റെ സങ്കടം

    ദുല്‍ഖറിനെ കാണാന്‍ കഴിയാത്തതിന്റെ സങ്കടം

    മകന്‍ ദുല്‍ഖര്‍ സല്‍മാന് മഞ്ഞപ്പിത്തം ബാധിച്ചിരിക്കുന്ന സമയമായിരുന്നു അത്. ബോംബൈയില്‍ നിന്നും വരുന്ന വഴി ദുല്‍ഖറിനെ സന്ദര്‍ശിക്കണമെന്ന് കരുതിയെങ്കിലും അത് നടന്നില്ല. ഈ നിരാശയും വെച്ചാണ് മമ്മൂട്ടി അഭിനയിക്കാനെത്തിയത്.

    അനന്തരവന്റെ വേഷത്തില്‍

    അനന്തരവന്റെ വേഷത്തില്‍

    ഭാസ്‌കര പട്ടേല്‍ എന്ന മമ്മൂട്ടി കഥാപാത്രത്തിന്റെ അനന്തരവനായാണ് രവി വള്ളത്തോള്‍ ചിത്രത്തില്‍ അഭിനയിച്ചത്. ചിത്രീകരണത്തിനിടയില്‍ മമ്മൂട്ടിയുടെ മുഖം ആകെ വല്ലാതെയായതു കണ്ട് കാര്യം തിരക്കിയിരുന്നു. അപ്പോഴാണ് കാര്യം അറിഞ്ഞത്.

    സംഭാഷണം മറന്നുപോയി

    സംഭാഷണം മറന്നുപോയി

    താനും അദ്ദേഹവും തമ്മിലുള്ള ഡയലോഗ് സീനായിരുന്നു ചിത്രീകരിക്കുന്നത്. കന്നഡയിലുള്ള ഡയലോഗായിരുന്നു. ആക്ഷന്‍ പറഞ്ഞതിന് ശേഷം ആദ്യം തന്‍രെ ഡയലോഗായിരുന്നു.

    മമ്മൂട്ടി മറന്നുപോയി

    മമ്മൂട്ടി മറന്നുപോയി

    താന്‍ പറഞ്ഞതിന് ശേഷമുള്ള ഡയലോഗായിരുന്നു അദ്ദേഹത്തിന് പറയാനുണ്ടായിരുന്നത്. എന്നാല്‍ ഡയലോഗ് പറയുന്നതിനിടയില്‍ ഇടയിലെ ചെറിയ ഭാഗം അദ്ദേഹത്തിനോട് മറന്നുപോയിരുന്നു.

    അറിയിക്കാതിരിക്കാന്‍ ശ്രമിച്ചു

    അറിയിക്കാതിരിക്കാന്‍ ശ്രമിച്ചു

    ഇടയ്ക്കുള്ള ചെരിയ ബാഗം വിട്ടുപോയത് അറിയിക്കാതിരിക്കാനായി മമ്മൂട്ടി ശ്രമിച്ചുവെങ്കിലും അക്കാര്യം സംവിധായകനായ അടൂര്‍ ഗോപാലകൃഷ്ണന്‍ കൃത്യമായി കണ്ടുപിടിച്ചു.

    രക്ഷപ്പെടാനായി ചെയ്തത്

    രക്ഷപ്പെടാനായി ചെയ്തത്

    അദ്ദേഹത്തില്‍ നിന്നും രക്ഷപ്പെടാനായി വിഷയം മാറ്റുകയായിരുന്നു മമ്മൂട്ടി. എന്താണെന്ന് ചോദിച്ചപ്പോള്‍ രവി മേക്കപ്പ് ഇട്ടിരുന്നോയെന്ന് സംശയമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

    അടൂരിന്റെ മറുപടി

    അടൂരിന്റെ മറുപടി

    ഇപ്പോഴുള്ള മേക്കപ്പ് അദ്ദേഹത്തിന് ജന്മനായുള്ളതാണെന്നായിരുന്നു അടൂര്‍ പറഞ്ഞത്. അദ്ദേഹത്തിന്റെ മറുപടി കേട്ട് സെറ്റില്‍ എല്ലാവരും ചിരിച്ചുവെങ്കിലും തനിക്ക് ചിരിക്കാന്‍ കഴിഞ്ഞിരുന്നില്ലെന്ന് അദ്ദേഹം പറയുന്നു.

    മമ്മൂട്ടി പറഞ്ഞത്

    മമ്മൂട്ടി പറഞ്ഞത്

    താന്‍ ഡയലോഗ് മറന്നുപോയെന്ന് അടൂരിന് മനസ്സിലാവാതിരിക്കാന്‍ വേണ്ടിയാണ് താന്‍ രവി മേക്കപ്പ് ഇട്ടോയെന്ന് സംശയം പ്രകടിപ്പിച്ചത്. അദ്ദേഹത്തില്‍ നിന്നും രക്ഷപ്പെടാന്‍ വേണ്ടിയാണ് അങ്ങനെ പറഞ്ഞതെന്നും മമ്മൂട്ടി പറഞ്ഞിരുന്നുവെന്ന് രവി വള്ളത്തോള്‍ പറയുന്നു.

    English summary
    Ravi Vallathol talks about Vidheyan shooting experience.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X