For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഇങ്ങനെയാണെങ്കിൽ എന്റെ തടി വേ​ഗം കുറയും; ഭാര്യയുടെ കുക്കിം​ഗ് കണ്ട് അമ്പരന്ന് രവീന്ദർ

  |

  തമിഴകത്ത് വൻ ശ്രദ്ധ നേടിയ വിവാഹം ആയിരുന്നു നിർമാതാവ് രവീന്ദർ ചന്ദ്ര ശേഖറിന്റെയും നടി മഹാലക്ഷ്മിയുടേതും. വിവാഹത്തിന് ശേഷം താരങ്ങൾ പങ്കുവെച്ച ഫോട്ടോ വലിയ തോതിൽ വൈറലായിരുന്നു. രവീന്ദറിന്റെ ശരീരഭാരം, ഇരുവരുടെയും മുൻ വിവാ​ഹങ്ങൾ എന്നിവ ചൂണ്ടിക്കാണിച്ചായിരുന്നു വിമർശനങ്ങൾ വന്നത്. രവീന്ദറിനെതിരെ വ്യാപക ബോഡി ഷെയ്മിം​ഗും സോഷ്യൽ മീഡിയയിൽ നടന്നിരുന്നു. രവീന്ദറിന്റെ പണം കണ്ടാണ് മഹാലക്ഷ്മി ഈ വിവാഹത്തിന് തയ്യാറായത് എന്ന് വരെ ആരോപണം ഉയർന്നു.

  Also Read: നിങ്ങൾ സ്‌ക്രീനിൽ കാണുന്ന ആളല്ല ശരിക്കും റിമി ടോമി!, വീട്ടിൽ മറ്റൊരാളാണ്; മുക്ത പറഞ്ഞത്

  നേരത്തെ വിവാഹ മോചിതയായ മഹാലക്ഷ്മിക്ക് എട്ട് വയസ്സുള്ള മകനുമുണ്ട്. എന്നാൽ സൈബർ ആക്രമണങ്ങളെ ഒന്നും മഹാലക്ഷ്മിയും രവീന്ദറും കാര്യമായി എടുത്തില്ല. തങ്ങൾ പരസ്പരം മനസിലാക്കി വിവാഹം കഴിച്ചവരാണെന്നും മഹാലക്ഷ്മിയുടെ സമ്മത പ്രകാരം തന്നെയാണ് വിവാഹം നടന്നതെന്നുമാണ് രവീന്ദർ പറഞ്ഞത്. പുറമേ കാണുന്ന ഭം​ഗിക്കല്ല പ്രാധാന്യമെന്നും ഭർത്താവിന്റെ തടി വിവാഹത്തിന് സമ്മതിക്കുന്ന സമയത്ത് തന്റെ ആശങ്കയേ അല്ലായിരുന്നെന്ന് മഹാലക്ഷ്മിയും വ്യക്തമാക്കി.

  Also Read: 'ഇതിനുമുമ്പ് ശരീരം കാണുന്ന വസ്ത്രം ധരിച്ചിട്ടില്ല, സിനിമ കണ്ട് എന്നെ മോശമായി ധരിക്കുന്നവരോട് ഒന്നും പറയാനില്ല'

  സോഷ്യൽ മീഡിയയിൽ സജീവമാണ് മഹാലക്ഷ്മിയും രവീന്ദറും. ഭാര്യക്കൊപ്പമുള്ള ചിത്രങ്ങൾ ഇടയ്ക്കിടെ രവീന്ദർ സോഷ്യൽ മീഡിയയിൽ പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ രവീന്ദർ പങ്കുവെച്ച പോസ്റ്റ് ആണ് ശ്രദ്ധ നേടുന്നത്.

  മുട്ട അധിക നേരം അടുപ്പത്ത് വെച്ചതിനെത്തുടർന്ന് കേടായി പോയ ഫോട്ടോ ആണ് രവീന്ദർ പങ്കുവെച്ചിരിക്കുന്നത്. പുഴുങ്ങാൻ വെച്ച മുട്ട ഇത്രയും മോശമായത് താനിതുവരെ കണ്ടിട്ടില്ല, മഹാലക്ഷ്മി, നീ എന്റെ തടി കുറയ്ക്കും എന്നാണ് രവീന്ദർ നൽകിയിരിക്കുന്ന ക്യാപ്ഷൻ.

  ന്യൂ ലൈഫ്, മൈ വൈഫ്, സൂപ്പർ കുക്ക് എന്നും എഴുതിയിരിക്കുന്നു, ഫോട്ടോയ്ക്ക് താഴെ മഹാലക്ഷ്മിയും കമന്റുമായെത്തി. തന്റെ കുക്കിം​​ഗിന്റെ ഫോട്ടോ ഷെയർ ചെയ്തത് മോശമായി പോയെന്ന് മഹാലക്ഷ്മിയും തമാശയ്ക്ക് കമന്റ് ചെയ്തു. ഇത് കൊണ്ടാണ് ഞാൻ ആശുപത്രിയിൽ അഡ്മിറ്റാവാതെ ഇരിക്കുന്നതെന്നാണ് കമന്റിന് രവീന്ദർ നൽകിയ മറുപടി.

  രവീന്ദറിനെ വിവാഹം കഴിച്ചതിന്റെ പേരിൽ തനിക്കെതിരെ വന്ന ആരോപണങ്ങളോട് നേരത്തെ മഹാലക്ഷ്മിയും പ്രതികരിച്ചിരുന്നു, ഭർത്താവിന്റെ പണം കണ്ടല്ല താൻ വിവാഹത്തിന് സമ്മതിച്ചതെന്നായിരുന്നു മഹാലക്ഷ്മി വ്യക്തമാക്കിയത്.

  ആദ്യ വിവാഹത്തിലെ മകനെ ഒറ്റയ്ക്ക് വളർത്താനുള്ള ആത്മവിശ്വാസവും സാമ്പത്തിക ശേഷിയും തനിക്കുണ്ട്. രണ്ടാമതൊരു വിവാഹം വേണ്ടെന്ന തീരുമാനത്തിൽ തന്നെയായിരുന്നു താൻ, എന്നാൽ രവീന്ദർ വന്നതോടെ ഈ തീരുമാനത്തിൽ മാറ്റം വന്നെന്നുമായിരുന്നു മഹാലക്ഷ്മി പറഞ്ഞത്.

  ഷൂട്ടിം​ഗിനിടെ ആണ് മ​ഹാലക്ഷ്മിയും രവീന്ദറും പരിചയപ്പെടുന്നത്. ആദ്യം പ്രൊപ്പോസ് ചെയ്യുന്നത് താനാണെന്ന് രവീന്ദർ നേരത്തെ പറഞ്ഞിരുന്നു, എന്നാൽ അന്ന് മഹാലക്ഷ്മി സമ്മതം പറഞ്ഞില്ല. പിന്നീട് സുഹൃത്തുക്കളായ ശേഷമാണ് രവീന്ദറുമായുള്ള വിവാഹത്തിന് മഹാലക്ഷ്മി തയ്യാറാവുന്നത്.

  വിവാഹം കഴിക്കുന്നതിന് മുമ്പ് തന്റെ തടിയിൽ സ്വയം ആശങ്ക ഉണ്ടായിരുന്നെന്ന് രവീന്ദർ പറഞ്ഞിരുന്നു. വിദേശത്ത് പോയി വണ്ണം കുറച്ച് വരാം. വിവാഹത്തിന് കുറച്ച് സമയം തരണമെന്ന് പറഞ്ഞപ്പോൾ മഹാലക്ഷ്മി അതിന്റെ ആവശ്യമില്ലെന്നാണത്രെ പറഞ്ഞത്. ആരോ​ഗ്യത്തിന്റെ കാര്യത്തിന് വേണമെങ്കിൽ തടി കുറയ്ക്കാം. പക്ഷെ വിവാഹം കഴിക്കാൻ വേണ്ടി മാത്രം വണ്ണം കുറയ്ക്കേണ്ട ആവശ്യമില്ലെന്നാണ് മഹാലക്ഷ്മി പറഞ്ഞത്.

  Read more about: viral
  English summary
  Ravindar chandrasekar Mocks Mahalakshmi's Cooking Skills; Couple's Latest Instagram Post Goes Viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X