twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    കല്യാണം കഴിഞ്ഞപ്പോൾ തന്നെ ഞാൻ സൊമോറ്റോ ഇൻസ്റ്റാൾ ചെയ്തു; കോഫിയൊക്കെ കിട്ടിയത് തന്നെ; രവീന്ദർ

    |

    തമിഴ് സോഷ്യൽ മിഡിയയിൽ അടുത്തിടെ വലിയ ചർച്ചയായ സംഭവം ആയിരുന്നു. നടി മഹാലക്ഷ്മിയും രവീന്ദറും തമ്മിലുള്ള വിവാഹം. വിവാഹ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചതിന് പിന്നാെല ഇരുവർക്കും എതിരെ വ്യാപക സൈബർ ആക്രമണങ്ങളും ട്രോളുകളും വന്നിരുന്നു. രവീന്ദർ ചന്ദ്രശേഖറിന്റെ ശരീര ഭാരം ചൂണ്ടിക്കാട്ടി ആണ് ട്രോളുകൾ വന്നത്.

    രണ്ട് പേരും നേരത്തെ മറ്റൊരു ബന്ധത്തിൽ നിന്നും വിവാഹ മോചനം നേടിയവരാണ്. മ​ഹാലക്ഷ്മിക്ക് ഒരു ആദ്യ വിവാഹത്തിൽ ഒരു മകനും ഉണ്ട്. ഇതും ട്രോളുകൾക്ക് ആക്കം കൂട്ടി. കോടീശ്വരനായ രവീന്ദറിന്റെ പണം കണ്ടാണ് മഹാലക്ഷ്മി വിവാഹത്തിന് സമ്മതിച്ചത് എന്നായിരുന്നു ആരോപണം.

    Also Read: വയസ് 40 ആയി, ഇതുവരെ അനുഭവിക്കാത്ത പ്രശ്‌നമാണ് ഇപ്പോഴുണ്ടായത്; മിഡ് ലൈഫ് ക്രൈസസാണെന്ന് രഞ്ജിനി ഹരിദാസ്Also Read: വയസ് 40 ആയി, ഇതുവരെ അനുഭവിക്കാത്ത പ്രശ്‌നമാണ് ഇപ്പോഴുണ്ടായത്; മിഡ് ലൈഫ് ക്രൈസസാണെന്ന് രഞ്ജിനി ഹരിദാസ്

    രവീന്ദർ പണം കാണിച്ച് മഹാലക്ഷ്മിയെ വശീകരിച്ചു എന്നും ആക്ഷേപം ഉയർന്നു. എന്നാൽ ഇത്തരം ട്രോളുകളെ ഒന്നും താര ദമ്പതികൾ കാര്യമാക്കിയില്ല. മാത്രമല്ല പരിഹാസങ്ങളോട് പ്രതികരിക്കാതെ ഇതിനെയൊക്കെ ചിരിച്ച് തള്ളി. തങ്ങൾ പരസ്പരം മനസ്സിലാക്കി വിവാഹം കഴിച്ചവരാണെന്നാണ് മ​ഹാലക്ഷ്മിയും രവീന്ദറും വ്യക്തമാക്കിയത്. ട്രോളുകളെ അവ​ഗണിച്ച് രണ്ട് പേരും ജീവിതം ആസ്വ​ദിച്ചു.

    Ravinder Chandrasekaran, Mahalakshm

    ഭാര്യക്കൊപ്പമുള്ള ചിത്രങ്ങളും രവീന്ദർ പങ്കുവെക്കാറുണ്ടായിരുന്നു. ഇപ്പോഴിതാ വിവാഹ ജീവിതത്തെക്കുറിച്ച് പൊതുവേദിയിൽ രവീന്ദർ പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. വിവാഹം ഒരു വ്യക്തിയുടെ ജീവിത്തിൽ പ്രധാനപ്പെട്ടതാണെന്ന് രവീന്ദർ പറയുന്നു.

    'കല്യാണം എങ്ങനെയാണ് ആവശ്യമാവുന്നതെന്നാൽ ഒരാൾക്ക് ജീവിതം ആസ്വദിച്ച് കഴിയണമെങ്കിൽ നമ്മളെ ഇഷ്ടപ്പെടുന്ന ഒരു പെണ്ണ് കൂടെ വേണം. അങ്ങനെ ഒരു ജീവിതം വിവാഹത്തിലൂടെ മാത്രമേ ലഭിക്കൂ എന്ന് അടുത്ത കാലത്തായി ഞാൻ കൂടുതൽ മനസ്സിലാക്കി. കല്യാണം എന്നത് രണ്ട് കുടുംബങ്ങൾ ചേരുന്നത് മാത്രമല്ല. ഒരുപാട് കുടുംബങ്ങളെ പരസ്പരം ബന്ധിപ്പിക്കുന്നു'

    Ravinder Chandrasekaran, Mahalakshm

    'ഇവർ ഇപ്പോൾ പറയുന്നത് കേട്ടു, കല്യാണം കഴിഞ്ഞയുടനെ കോഫിക്ക് ചോദിക്കും. സ്ട്രോങ് ആയിരിക്കണം എന്നൊക്കെ. കിട്ടിയത് തന്നെ. ഞാൻ ആദ്യ ദിവസം തന്നെ സൊമാറ്റോ, സ്വി​ഗി തുടങ്ങി എല്ലാ ആപ്പും ഇൻസ്റ്റാൾ ചെയ്തു. ഒരു കാലഘട്ടത്തിൽ അങ്ങനെ നടന്നിരിക്കാം. പക്ഷെ ഇപ്പോൾ അങ്ങനെ ഒന്നുമില്ല. എല്ലാ സ്ഥലത്തും വിവാഹം പ്രധാനമാണ്. ചിലയിടത്ത് ഡിവോഴ്സ് കൂടുതലായിരിക്കും പക്ഷെ വിവാഹം പ്രധാനമാണ്'

    Also Read: 'ചിലരൊക്കെ പറ്റിച്ച് കൊണ്ടുപോയ കാശുകൂടി ഉൾപ്പെടുത്തിയാണ് മൂന്ന് കോടിയുടെ വീടെന്ന് പറഞ്ഞത്'; അനു ജോസഫ്Also Read: 'ചിലരൊക്കെ പറ്റിച്ച് കൊണ്ടുപോയ കാശുകൂടി ഉൾപ്പെടുത്തിയാണ് മൂന്ന് കോടിയുടെ വീടെന്ന് പറഞ്ഞത്'; അനു ജോസഫ്

    'എല്ലാവരും പറയാറുണ്ട്, കല്യാണം കഴിക്കാതിരുന്നാൽ ഫ്രീ ആയി ജോളി ആയി നടക്കാം എന്ന്. പക്ഷെ വിവാഹം കഴിച്ചതിന് ശേഷമാണ് ഒരു വ്യക്തിക്ക് സമൂഹത്തിൽ മതിയായ ബഹുമാനം ലഭിക്കുന്നത്'

    'സ്കൂളിലെ സുഹൃത്തുക്കൾ പിന്നീട് ഒത്തു കൂടുമ്പോൾ ആദ്യം സംസാരിക്കുന്നത് കല്യാണം ആയോ കുട്ടികളെത്രെ എന്നൊക്കെയാണ്. ഒരാൾ നല്ല ജോലി നേടി ഒറ്റയ്ക്ക് സമ്പാദിച്ചിട്ട് കാര്യമില്ല. അത് ആർക്ക് വേണ്ടിയാണ് സമ്പാദിക്കുന്നതെന്ന ചോദ്യമുണ്ട്'

    'ലിവിം​ഗ് ടു​ഗെദർ റിലേഷൻഷിപ്പിൽ നിങ്ങൾക്ക് ഉത്തരവാദിത്തം ഇല്ല. ഉത്തരവാദിത്വം നിങ്ങളുടെ ജീവിതം ഇല്ലാതാക്കില്ല. ജീവിതം അടുത്ത ഘട്ടത്തിലേക്ക് കടക്കുകയാണ് ചെയ്യുന്നത്'

    'ഒരു പെണ്ണിന് മര്യാ​ദ കൊടുക്കുകയും അവളുടെ അഭിമാനത്തെയും കാത്ത് രക്ഷിക്കുന്ന ഭർത്താവും ആ പുരുഷനും അവന്റെ കുടുംബത്തിനും ബഹുമാനം കൊടുക്കുന്ന സ്ത്രീയും ഉണ്ടെങ്കിൽ അതാണ് ശരിയായ ഭാര്യാ ഭർതൃ ബന്ധം. അത് വിവാഹത്തിൽ മാത്രമേ നടക്കുകയുള്ളൂ,' രവീന്ദർ പറഞ്ഞതിങ്ങനെ.

    Read more about: couple
    English summary
    Ravinder Chandrasekaran Talks About Importance Of Marriage; Shares Funny Instance From His Marriage Life With Mahalakshmi
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X