For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മോളിവുഡിലെ വെള്ളംകോരികളും വിറകുവെട്ടികളും

By Ravi Nath
|

കൂട്ടായ്മയുടെ വിജയമാണ് സിനിമ എന്ന് ഇടയ്ക്കിടെ എല്ലാവരും ഓര്‍മ്മപ്പെടുത്താറുണ്ടെങ്കിലും വിജയത്തിന്റെ യഥാര്‍ത്ഥവക്താക്കളായി മാറുന്നത് പലപ്പോഴും സൂപ്പര്‍സ്‌റാര്‍ നായകന്‍മാരാണ്.

ഗോഡ്ഫാദര്‍, കാബൂളിവാല, ശ്രീനിവാസന്‍ ചിത്രങ്ങള്‍ തുടങ്ങി പലപ്പോഴും വലിയ വിജയങ്ങള്‍ കൊയ്ത സിനിമയിലെ നായകന്‍മാര്‍ വെള്ളംകോരികളും വിറകുവെട്ടികളുമായി കഴിഞ്ഞുകൂടുന്നതും നമ്മുടെ മുഖ്യധാരയുടെ പ്രത്യേകസവിശേഷതയാണ്. സാറ്റലൈറ്റ് വാല്യൂവും അര്‍ഹിക്കുന്ന അംഗീകരങ്ങളും ഇല്ലാത്തവരുമാണ് അവര്‍.

നായകനും നായികയും (ഒരു ആഡംബരത്തിനുവേണ്ടി) നെടുതൂണുകളാണെന്നിരിക്കെ മറ്റനേകം അഭിനേതാക്കളെന്ന തൂണില്‍

ഉറച്ചുനില്‍ക്കുന്ന സിനിമയില്‍ മറ്റുള്ളവര്‍ എന്തുകൊണ്ട് അനഭിമതരാകുന്നു. സിനിമയുമായി ബന്ധപ്പെട്ട എല്ലാരംഗത്തും സ്‌റാര്‍ഷോകളിലും എന്തിനേറെ സ്വകാര്യഫംഗ്ഷനുകളില്‍ വരെ വലുപ്പചെറുപ്പം പിന്‍തുടരുന്ന നമ്മുടെ സിനിമ ഇന്‍ഡസ്ട്രിയില്‍ യൂണിയനുകളെല്ലാം തന്നെ ഈയൊരു ആര്‍ഭാടത്തെ പൊലിപ്പിക്കാന്‍ വേണ്ടി മാത്രമാണ് നിലകൊള്ളുന്നത്.

വര്‍ഷം അഞ്ച് ആറു പടങ്ങളില്‍ അഭിനയിക്കുന്ന സൂപ്പര്‍താരങ്ങളുടെ ചിത്രങ്ങളില്‍ ഒന്നോ രണ്ടോ ചിത്രങ്ങള്‍ വിജയിക്കുമ്പോള്‍ സഹനടന്‍മാരുടെ പത്തുപന്ത്രണ്ടു ചിത്രങ്ങളില്‍ പകുതിയിലേറെയും മിനിമം ഗ്യാരണ്ടി കിട്ടുന്നവയായിരിക്കും.കാലാകാലങ്ങളായി കാണുന്നത് ഇതൊക്കെയാണെങ്കിലും മുഖ്യധാരസിനിമ എന്നും സൂപ്പര്‍ നായകന്റെ കൈപ്പിടിയിലാണ്.

കഴിഞ്ഞ ഒന്നരവര്‍ഷക്കാലമായി നവാഗതസിനിമകള്‍ ചെറിയ ബഡ്ജറ്റില്‍ തീര്‍ത്ത് വലിയ വിജയം കൊയ്യുന്നു. നായകന്റെ മാസ്മരിക പ്രഭയിലല്ല സിനിമയുടെ നിലനില്‍പ് എന്ന് കൃത്യമായ് മനസ്സിലാക്കുവാന്‍ മുകേഷിനെപ്പോലുള്ള ഒരു നടന് മൂന്നുപതിറ്റാണ്ടിന്റെ കാത്തിരിപ്പിന്റെ ആവശ്യമില്ല.

എന്നാല്‍ ഇന്‍ഡസ്ട്രിയുടെ ഏറാന്‍മൂളി നയങ്ങളോടുളള നിരന്തരപ്രതിഷേധം രേഖപ്പെടുത്താന്‍ മുഖ്യധാരയിലെ പുതിയ നീക്കം ധൈര്യം നല്‍കി എന്നത് അഭിനന്ദിക്കാതെ വയ്യ.വിലക്കുകളെ അതിജീവിക്കാനുള്ള ത്രാണിയൊക്കെ എന്നോ മുകേഷും ശ്രീനിവാസനുമൊക്കെ ആര്‍ജ്ജിച്ചുകഴിഞ്ഞു.

തന്റെ സിനിമയിലെ എല്ലാരംഗത്തും തനിക്ക് അഭിമതരായവരെ കൊണ്ടുവരിക എന്ന സൂപ്പര്‍നായക പോളിസി സമ്പൂര്‍ണ്ണമായി നിലയ്ക്കുന്നതോടെ പലരും പ്രതികരിക്കാനുള്ള ആര്‍ജ്ജവം കൈവരിക്കും എന്ന് തീര്‍ച്ചയാണ്. ഇന്ത്യയിലെഏറ്റവും മികച്ച അഭിനേതാക്കള്‍ തന്നെയാണ് മലയാളസിനിമയുടെ കരുത്ത്. അത് മൂന്നോ നാലോ വ്യക്തികളിലേക്ക് ചുരുങ്ങി പോകുന്ന അവസ്ഥയൊക്കെ പഴങ്കഥയായി തീരുകയാണ്.

തട്ടത്തില്‍ മറയത്ത് പോലുള്ള സിനിമയോട് അതേ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ വൈരാഗ്യബുദ്ധിയോടെ ഇടപെട്ടിട്ടുണ്ടെങ്കില്‍ അത് തിരിച്ചറിയാനുള്ള ബുദ്ധിയുംകഴിവും നവസിനിമയുടെ പ്രയോക്താക്കള്‍ക്കുണ്ട് അതിലുപരി പ്രേക്ഷകര്‍ക്കും. ഇത്

മനസ്സിലാക്കുവാനുള്ള ബുദ്ധിവിശേഷമാണ് താരരാജാക്കന്‍മാരും അനുബന്ധഉപജാപകവൃന്ദവും ഉണ്ടാക്കിയെടുക്കേണ്ടത്.

English summary
Thattathin Marayathu, appreciated by both critics and audience alike. Now going strong with Malayalam box office collection as well. Of course the actor turned producers Sreenivasan and Mukesh can go all the way to Bank smiling!!
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Filmibeat sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Filmibeat website. However, you can change your cookie settings at any time. Learn more