»   » തൊട്ടതെല്ലാം പൊന്നാക്കുന്ന പ്രഭുദേവയുടെ വിജയരഹസ്യങ്ങള്‍

തൊട്ടതെല്ലാം പൊന്നാക്കുന്ന പ്രഭുദേവയുടെ വിജയരഹസ്യങ്ങള്‍

Posted By:
Subscribe to Filmibeat Malayalam

സിനിമയില്‍ നഷ്ടങ്ങളുടെ കഥ പറയാന്‍ പ്രഭുദേവക്കില്ല. ലാഭങ്ങള്‍ കൊയ്യുമ്പോള്‍ അഹങ്കരിക്കാനുമില്ല. സാധാരണക്കാരനെ പോലെ ചിന്തിക്കാനാണ് പ്രഭുദേവക്ക് ഇഷ്ടം. കാരണം പുറകില്‍ നിന്നു മുന്നിലേക്ക് പ്രയത്‌നം കൊണ്ട് മാത്രം വന്നവനാണ് പ്രഭു. ചടുലമായ നൃത്ത ചുവടുകള്‍ വെക്കുന്ന പ്രഭുവിനെയാണ് കാണികള്‍ ആദ്യം സ്‌നേഹിച്ചു തുടങ്ങിയത്. ഒരി കാലത്ത് ചെറുപ്പക്കാര്‍ക്കിടയില്‍ ഹരം പകര്‍ന്ന കലാകാരന്‍.

ഡാന്‍സില്‍ ഹരം പിടിച്ചപ്പോള്‍ കൊറിയോഗ്രാഫി രംഗത്തേക്ക് ചുവടുമാറ്റം. പിന്നീട് തിരിഞ്ഞു നോട്ടങ്ങളില്ലാത്ത കുതിപ്പായിരുന്നു. 80ത്തോളം ചിത്രങ്ങളില്‍ കൊറിയോഗ്രാഫറായി,ഇന്ത്യന്‍ മൈകിള്‍ ജാക്‌സണ്‍ എന്ന് അറിയപ്പെടാന്‍ തുടങ്ങി. പിന്നീട് ക്യമറക്കു മുന്നിലും പിന്നിലുമായി അഭിനയതാവായും ഡയറക്ടറായും തിളങ്ങി. പ്രഭുവിനെ സിനിമയില്‍ ദേവനാക്കിയ വിശേഷങ്ങളിലേക്ക്...

തൊട്ടതെല്ലാം പൊന്നാക്കുന്ന പ്രഭുദേവയുടെ വിജയരഹസ്യങ്ങള്‍

പ്രഭുദേവയെ ഇന്ത്യന്‍ മൈകില്‍ ജാക്‌സണ്‍ എന്ന പദവിയിലേക്ക് ഉയര്‍ത്താന്‍ മാത്രം വലിയവനാക്കി തീര്‍ത്തത് ഡാന്‍സാണ്. ഒരിക്കലും ഡാന്‍സിലാത്ത ഒരു പ്രഭുവിനെക്കുറിച്ച് ചിന്തിക്കാന്‍ കൂടി കഴിയില്ല. രക്തത്തില്‍ അലിഞ്ഞു ചേര്‍ന്നതാണ് ഈ പ്രണയം, മരിച്ചാലും മരിക്കാത്ത പ്രണയം.

തൊട്ടതെല്ലാം പൊന്നാക്കുന്ന പ്രഭുദേവയുടെ വിജയരഹസ്യങ്ങള്‍

എവിടെയായലും സ്വന്തം ലോകത്തെ സൃഷ്ടിച്ചെടുക്കാനും പ്രഭുദേവക്കൊരു കഴിവുണ്ട്. എല്ലാവരുടെയും പ്രീതി പിടിച്ചു പറ്റുന്ന, കൗതുകമുണര്‍ത്തുന്ന കുട്ടിയുടെ കഴിവ്.

തൊട്ടതെല്ലാം പൊന്നാക്കുന്ന പ്രഭുദേവയുടെ വിജയരഹസ്യങ്ങള്‍

വേണ്ടതുംം വേണ്ടാത്തതും തിരഞ്ഞെടുക്കാനും മാറ്റി വെക്കാനും പ്രഭുദേവക്കറിയാം. അതെല്ലാം പ്രഭു തിരഞ്ഞെടുത്ത ചിത്രങ്ങളില്‍ പ്രകടമാണ്.

തൊട്ടതെല്ലാം പൊന്നാക്കുന്ന പ്രഭുദേവയുടെ വിജയരഹസ്യങ്ങള്‍

കാതലന്‍, ലൗ ബേര്‍ഡ്‌സ്, മിന്‍സാര കനവു, കാതലാ കാതലാ ഇതൊക്കെ കണ്ടിട്ട് കരയാത്തവര്‍ എത്ര പേരുണ്ട്. റൊമാന്‍സ് അത്രമാത്രം വര്‍ക്കൗട്ട് ആക്കുന്ന വേറൊരു കലാക്കാരനില്ല.

തൊട്ടതെല്ലാം പൊന്നാക്കുന്ന പ്രഭുദേവയുടെ വിജയരഹസ്യങ്ങള്‍

'നോ' എന്ന വാക്ക് പ്രഭുവിനറിയില്ല, ഏതു വെല്ലുവിളികളും ചെറുപുഞ്ചിരിയോടെ ഏറ്റെടുക്കും. വിജയിക്കാതെ പോരുന്ന പ്രശ്‌നവുമില്ല.

തൊട്ടതെല്ലാം പൊന്നാക്കുന്ന പ്രഭുദേവയുടെ വിജയരഹസ്യങ്ങള്‍

ക്യാമറക്കു മുന്നില്‍ നില്‍ക്കാന്‍ പ്രഭു കൂള്‍ ആണു, എന്നാല്‍ ക്യാമറക്കു പിന്നില്‍ നില്‍ക്കുമ്പോള്‍ സിനിമ തീരുന്നതു വരെ ടെന്‍ഷന്‍ അടിക്കുന്ന കുട്ടിയും.ചെയ്യുന്ന കാര്യങ്ങളില്‍ കൃത്യത പുലര്‍ത്തണം, അക്കാര്യത്തില്‍ വിട്ടുവീഴ്ചക്കില്ല.

തൊട്ടതെല്ലാം പൊന്നാക്കുന്ന പ്രഭുദേവയുടെ വിജയരഹസ്യങ്ങള്‍

അക്ഷയ് കുമാറിന്റെയും അമി ജാക്‌സന്റെയും അഭിപ്രായമാണിത്. ഒരു നല്ല സിനിമ ചെയ്യാന്‍ മാത്രമല്ല അത് വില്‍ക്കാനും പ്രഭുവിനറിയാം.

തൊട്ടതെല്ലാം പൊന്നാക്കുന്ന പ്രഭുദേവയുടെ വിജയരഹസ്യങ്ങള്‍

ആറില്‍ ആറും വിജയങ്ങല്‍ മാത്രം. ടെറിഫിക് ഡയറക്ടര്‍ എന്നാണ് അക്ഷയ് കുമാറിന്റെ അഭിപ്രായം. പ്രഭുവിനെ പോലെ ഒരു ഡയറക്ടറെയാണ് ബോളിവുഡ് കാത്തിരുന്നത് എന്നാണ് പറയുന്നത്.

English summary
reasons behind prabhu deva's success

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X