Just In
- 1 hr ago
കൺഫെഷൻ റൂമിൽ വിങ്ങിപ്പൊട്ടി ഭാഗ്യലക്ഷ്മി, കരച്ചിലടക്കാനാവാതെ നടി പറഞ്ഞത്
- 1 hr ago
അടിവയറ്റില്‍ ചവിട്ടു കിട്ടിയ വീണ നായരെ ബിഗ് ബോസില്‍ നിന്നും ഹോസ്പിറ്റലില്‍ കൊണ്ട് പോയി, വെളിപ്പെടുത്തി അശ്വതി
- 2 hrs ago
രഞ്ജിനി ഹരിദാസിന് 39-ാം വയസിലെ പ്രണയം; കാമുകന് ശരത്തിനെ കുറിച്ച് നടി, വിവാഹം കഴിക്കാന്‍ പ്ലാനില്ലെന്നും താരം
- 3 hrs ago
കിടിലം ഫിറോസിനോട് തര്‍ക്കിച്ച് ഫിറോസ് ഖാന്, കൃത്രിമമായാണ് നിന്റെ പെരുമാറ്റം, അത് മാറ്റണം
Don't Miss!
- News
പത്തനംതിട്ട ജില്ലയുടെ പേര് മാറ്റുമെന്ന് ബിജെപി; ഹിന്ദുത്വത്തിന് ഊന്നല്‍ നല്കി പ്രകടന പത്രിക
- Sports
IND vs ENG: റൂട്ട് 'തെറ്റിയാല്‍' രോഹിത് തന്നെ! ടോപസ്കോററാവാന്‍ പോര് മുറുകുന്നു
- Travel
അലഞ്ഞുതിരിഞ്ഞുള്ള യാത്രകളില്‍ കയറിച്ചെല്ലുവാന്‍ ഈ ഇടങ്ങള്‍
- Automobiles
ഫെബ്രുവരി വിൽപ്പനയിൽ വെന്യുവിനെ പിന്നിലാക്കി സബ് കോംപാക്ട് എസ്യുവി കിരീടം ചൂടി വിറ്റാര ബ്രെസ
- Lifestyle
മറ്റുള്ളവരുടെ മനസ്സ് വായിക്കാന്‍ മിടുക്കര്‍ ഈ രാശിക്കാര്‍
- Finance
ഓഹരി വിപണി ഉണര്‍ന്നു; സെന്‍സെക്സിലും നിഫ്റ്റിയിലും നേട്ടം
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
മോഹൻലാലോ മമ്മൂട്ടിയോ, പല തവണ പറഞ്ഞ ഉത്തരം വീണ്ടും ആവർത്തിച്ച് നടി റീനു മാത്യൂസ്
മമ്മൂട്ടി ചിത്രമായ ഇമ്മാനുവലിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായ താരമാണ് രീനു മാത്യൂസ്. 2013 ൽ പുറത്തിറങ്ങിയ ചിത്രത്തിൽ മെഗാസ്റ്റാറിന്റെ ഭാര്യയായിട്ടാണ് താരം എത്തിയത്. നടി അവതരിപ്പിച്ച ആനി എന്ന കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെടുകയും ചെയ്തിരുന്നു. ആദ്യ ചിത്രത്തിലൂടെ തന്നെ മികച്ച പ്രേക്ഷക സ്വീകാര്യത നേടാനും നടിക്ക് കഴിഞ്ഞിരുന്നു. സിനിമയിൽ മികച്ച തുടക്കം ലഭിച്ചിട്ടും വളരെ കുറച്ച് ചിത്രങ്ങളിൽ മാത്രമാണ് റീനു അഭിനയിച്ചത്. നടി എന്നതിൽ ഉപരി എയർഹോസ്റ്റസാണ് താരം. അഭിനയം ജോലിയും താരം ഒന്നിച്ചു കൊണ്ടു പോകുകയാണ്.
സിനിമയിൽ ഇടയ്ക്ക് മാത്രമേ പ്രത്യക്ഷപ്പെടാറുള്ളെങ്കിലും സോഷ്യൽ മീഡിയയിൽ സജീവമാണ് താരം. തന്റെ വിശേഷങ്ങൾ ആരാധകരോട് പങ്കുവെയ്ക്കാൻ നടി സമയം കണ്ടെത്താറുണ്ട്. ഇപ്പോഴിത തന്റെ പ്രിയപ്പെട്ട നടനെ കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് റീനു. ഇൻസ്റ്റഗ്രാം ക്യു/എ സെക്ഷനിലാണ് നടി ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. നടിയുടെ വാക്കുകൾ വൈറലായിട്ടുണ്ട്.

മോഹൻലാലിനെയാണോ മമ്മൂട്ടിയെയാണോ ഏറ്റവും ഇഷ്ടമെന്നായിരുന്നു നടിയോട് ഒരു ആരാധകൻ ചോദിച്ചത്. ചോദ്യത്തിന് മെഗാസ്റ്റാറിനും സംവിധായകൻ ലാൽ ജോസിനും ഒപ്പമുള്ള ചിത്രം പങ്കുവെച്ച് കൊണ്ടായിരുന്നു ഉത്തരം നൽകിയത്. താൻ മമ്മൂട്ടിയുടെ ഏറ്റവും വലിയ ആരാധികയാണെന്ന് നടി ഉത്തരമായി പറഞ്ഞു. ഇതിനും മുൻപും മമ്മൂക്കയോടുള്ള ആരാധനയെ കുറിച്ച് റീനു തുറന്ന് പറഞ്ഞിട്ടുണ്ട്. മമ്മൂട്ടിക്കൊപ്പമായിരുന്നു നടിയുടെ സിനിമാ കരിയർ ആരംഭിച്ചത്. ലാൽ ജോസാഫ് ചിത്രം സംവിധാനം ചെയ്തത്. സാമ്പത്തിക വിജയം നേടിയ മെഗാസ്റ്റാർ ചിത്രമായിരുന്നു ഇമ്മാനുവൽ.

താൻ ചെയ്തതിൽ ഏറ്റവും പ്രിയപ്പെട്ട സിനിമയെ കുറിച്ചും കഥാപാത്രത്തെ കുറിച്ചും നടി വെളിപ്പെടുത്തിയിട്ടുണ്ട്. ഇമാനുവേലിലെ ആനിയാണ് റീനുവിന്റെ ഏറ്റവും പ്രിയപ്പെട്ട കഥാപാത്രം. കൂടാതെ കുള്ളന്റെ ഭാര്യയാണ് അഭിനയിച്ചതിൽ ഏറ്റവും ഇഷ്ടപ്പെട്ട ചിത്രമെന്നും നടി പറയുന്നു, 2013 ൽ പുറത്തിറങ്ങിയ അന്തോളജി ചിത്രമായ അഞ്ച് സുന്ദരികളിലെ ഒരു ചെറിയ ചിത്രമാണ് കുള്ളന്റെ ഭാര്യ. അമൽ നീരദാണ് ചിത്രം സംവിധാനം ചെയ്തത്. റീനുവിന്റെ ശ്രദ്ധിക്കപ്പെട്ട ചിത്രമായിരുന്നു ഇത്.

ശോഭന അവതരിപ്പിച്ച തേൻമാവിൻ കൊമ്പത്ത് എന്ന ചിത്രത്തിലെ കഥപാത്രമായ. കാർത്തുമ്പിയോടുള്ള ഇഷ്ടത്തെ കുറിച്ചും നടി പറയുന്നുണ്ട്. ശേഭനയുടെ പ്രകടനത്തെ കുറിച്ചും നടി വാചാലയാകുന്നുണ്ട്. ഇന്നും സിനിമാ പ്രേക്ഷകരുടെ ഇടയിലും താരങ്ങളുടെ ഇടയിലും ചർച്ചയാകുന്ന ഒരു കഥാപാത്രമാണ് തേൻമാവിൻ കൊമ്പത്ത് എന്ന ചിത്രത്തിലെ ശോഭനയുടെ കഥാപാത്രം.യുവനടിമാരിൽ ഭൂരിഭാഗം പേരും ഈ കഥാപാത്രത്തെ കുറിച്ചും ശോഭനയുടെ പ്രകടനത്തെ കുറിച്ചും പറയാറുണ്ട്.

അഭിനയവും ജോലിയും റീനു ഒരുപോലെയാണ് കൊണ്ടു പോകുന്നത്. സിനിമയ്ക്ക് വേണ്ടി ജോലി ഉപേക്ഷിക്കാൻ നടി തയ്യാറല്ല. നേരത്തെ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ഇതിനെ കുറിച്ച് വ്യക്തമാക്കുകയും ചെയ്തികുന്നു. ജോലിക്കിടയിൽ നല്ല അവസരം വരുമ്പോൾ സിനിമ ചെയ്യാമെന്നാണ് തീരുമാനമെന്നാണ് അന്ന് നൽകിയ അഭിമുഖത്തിൽ നടി പറഞ്ഞത് .വരുന്ന എല്ലാ സിനിമയും ചെയ്യണം എന്ന ആഗ്രഹം പണ്ടുമില്ലായിരുന്നു. അതേസമയം ജോലിയിലെ തിരക്കും ലീവ് അഡ്ജസ്റ്റ് ചെയ്യുന്നതിലെ ബുദ്ധിമുട്ടും കാരണം ചില സിനിമകൾ വേണ്ടെന്നു വച്ചിട്ടുണ്ട് റീനു പറഞ്ഞിരുന്നു