»   » ഉസ്താദ് ഹോട്ടല്‍ കന്നഡയില്‍ എത്തിയപ്പോഴുള്ള അവസ്ഥ, റീമേക്ക് ചെയ്ത് നശിപ്പിച്ച ചിത്രങ്ങള്‍!!

ഉസ്താദ് ഹോട്ടല്‍ കന്നഡയില്‍ എത്തിയപ്പോഴുള്ള അവസ്ഥ, റീമേക്ക് ചെയ്ത് നശിപ്പിച്ച ചിത്രങ്ങള്‍!!

Posted By:
Subscribe to Filmibeat Malayalam

റീമേക്കും ഒരു കലയാണ്. മറ്റ് ഭാഷകളില്‍ നിന്ന് റീമേക്ക് ചെയ്‌തെടുക്കുന്ന ചിത്രങ്ങളില്‍ സംസ്‌കാരത്തിന്റെയും ജീവിത രീതിയുടേതുമായ മാറ്റങ്ങള്‍ വരുത്തിയില്ലെങ്കില്‍ ആ റീമേക്ക് പാളിപ്പോവും. മാറ്റങ്ങള്‍ വരുത്തുമ്പോഴും, അത് ഒറിജിനലിന്റെ മഹത്വം സൂക്ഷിക്കുകയും വേണം. അങ്ങനെ രണ്ടും ഒത്തുവരിക ചുരുക്കം ചില സിനിമകളില്‍ മാത്രമാണ്.

കഴിഞ്ഞ വര്‍ഷം കന്നഡയില്‍ റീമേക്ക് ചെയ്ത ചിത്രങ്ങളില്‍ ഭൂരിഭാഗവും അവതാളമായിരുന്നു. മലയാളത്തില്‍ സൂപ്പര്‍ഹിറ്റായ ഉസ്താദ് ഹോട്ടല്‍ ഉള്‍പ്പടെ നിരവധി ചിത്രങ്ങളാണ് റീമേക്ക് ചെയ്ത് കന്നഡയിലെത്തി ഒറിജിനിലിന് പോലും പേരുദോഷം ഉണ്ടാക്കിയത്. അങ്ങനെ പാഴായിപ്പോയ ചില കന്നഡ സിനിമകളെ കുറിച്ചാണ് ഇനി പറയുന്നത്.മനസു മല്ലിഗെ

സൈറത്ത് എന്ന മറാത്തി ചിത്രത്തിന്റെ റീമേക്കാണ് മനസു മല്ലിഗെ. മുതിര്‍ന്ന നടന്‍ സത്യപ്രകാശിന്റെ മകനാണ് നായകനായി എത്തിയത്. എസ് നാരായണ്‍ സംവിധാനം ചെയ്ത ചിത്രം പരാജയപ്പെട്ടു.


പന്റ

എസ് നാരായണ്‍ മറ്റൊരു ചിത്രം കൂടെ പോയവര്‍ഷം റിലീസ് ചെയ്തു പരാജയപ്പെട്ടിരുന്നു. രാജതന്തിരം എന്ന തമിഴ് ചിത്രത്തിന്റെ റീമേക്കാണ് പന്റ എന്ന ചിത്രം. അതും പരാജയപ്പെട്ടു.


പുഷ്പകവിമാനം

മിറാക്ക്ള്‍ ഇന്‍ സെല്‍ നമ്പര്‍ 7 എന്ന കൊറിയന്‍ ചിത്രത്തിന്റെ റീമേക്കാണ് എസ് രവീന്ദ്രനാഥ് സംവിധാനം ചെയ്ത പുഷ്പക വിമാനം. രമേഷ് അരവിന്ദന്റെ നൂറാമത്തെ ചിത്രം എന്ന പ്രത്യേകതയോടെ വന്ന സിനിമ പരാജയപ്പെട്ടു.


മേല്‍കോട്ടെ മന്‍ജ

എത്തന്‍ എന്ന തമിഴ് ചിത്രത്തിന്റെ റീമേക്കാണ് മേല്‍കോട്ടെ മന്‍ജ. ഗദീഷ് തന്നെ എഴുതി സംവിധാനം ചെയ്ത ചിത്രത്തിന്റെ അവസ്ഥയും പരാജയമായിരുന്നു.


പ്രീതി പ്രേമ

കവിത ലങ്കേഷ് ആണ് പ്രീതി പ്രേമ എന്ന ചിത്രം സംവിധാനം ചെയ്തത്. രോജുലു എന്ന തെലുങ്ക് ചിത്രത്തിന്റെ റീമേക്കാണ് പ്രീതി പ്രേമ.


പട്ടാകി

തെലുങ്ക് ചിത്രമായ പാട്ടാസിന്റെ റീമേക്കാണ് പട്ടാകി. ഗണേഷിനെ നായകനാക്കി മഞ്ജു സ്വരാജാണ് ചിത്രം സംവിധാനം ചെയ്തത്.


നൂറോട് നെനപ്

ധുനിയാ ദാരി എന്ന മറാത്തി ചിത്രത്തില്‍ നിന്നാണ് നൂറോട് നെനപ് എന്ന കന്നട സിനിമയുണ്ടായത്. പരാജയം തന്നെ വിധി


സിലിക്കണ്‍ സിറ്റി

തമിഴില്‍ മികച്ച പ്രതികരണം നേടിയ മെട്രോ എന്ന ചിത്രത്തിന്റെ റീമേക്കാണ് സിലിക്കണ്‍ സിറ്റി. മുരളി ഗുരുപ്പയാണ് ചിത്രം സംവിധാനം ചെയ്തത്.


സത്യ ഹരിചന്ദ്ര

2013 ല്‍ പുറത്തിറങ്ങിയ സിംഗ് വേര്‍സെ കൗര്‍ എന്ന പഞ്ചാബ് ചിത്രത്തിന്റെ റീമേക്കാണ് സത്യ ഹരിചന്ദ്ര. ദയാല്‍ പത്‌നമാഭനാണ് ചിത്രം സംവിധാനം ചെയ്തത്.


ആട് ആട്ട ആട്

തിരുട്ടുപയലേ എന്ന തമിഴ് ചിത്രത്തിന്റെ റീമേക്കായിട്ടാണ് ആട് ആട്ട ആട് എന്ന കന്നട ചിത്രമെത്തിയത്. തിരുട്ടുപയലെ ടു എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗം ഇറങ്ങുന്ന സമയത്തായിരുന്നു ചിത്രത്തിന്റെ റീമേക്കും എത്തിയത്.


നന്‍ മകളേ ഹീറോയിന്‍

ഉപ്പുകറുവാട് എന്ന തമിഴ് ചിത്രത്തില്‍ നിന്നാണ് നന്‍ മകളേ ഹീറോയിന്‍ എന്ന ചിത്രമുണ്ടായത്. നിര്‍ഭാഗ്യമെന്നെല്ലാതെ എന്ത് പറയാന്‍, അതും പരാജയപ്പെട്ടു.


ഗൗണ്ടറു ഹോട്ടല്‍

മലയാളത്തില്‍ സൂപ്പര്‍ ഹിറ്റായ ദുല്‍ഖര്‍ സല്‍മാന്‍ - നിത്യ മേനോന്‍ ചിത്രമാണ് ഉസ്താദ് ഹോട്ടല്‍, ഗൗണ്ടറു ഹോട്ടല്‍ എന്ന പേര്‍ ചിത്രം കന്നടയില്‍ റീമേക്ക് ചെയ്ത് കുളമാക്കി.


ഉബേദ്ര മത്തേ ബാ

2016 ല്‍ പുറത്തിറങ്ങിയ സോഗടെ ചിന്ന നൈന എന്ന തെലുങ്ക് ചിത്രത്തിന്റെ റീമേക്കാണ് ഉബേദ്ര മത്തേ ബാ എന്ന കന്നട സിനിമ. അതും പരാജയം!!


അതിരത

2016 ല്‍ പുറത്തിറങ്ങിയ കനിതന്‍ എന്ന തമിഴ് ചിത്രത്തിന്റെ റീമേക്കാണ് അതിരത. മഹേഷ് ബാബു സംവിധാനം ചെയ്ത ചിത്രം പക്ഷെ പരാജയപ്പെട്ടു.


ആകെ

നയന്‍താര അഭിനയിച്ച് സൂപ്പര്‍ ഹിറ്റായ ഹൊറര്‍ ചിത്രമാണ് മായ. ഇത് കന്നടയില്‍ ആകെ എന്ന പേരില്‍ റീമേക്ക് ചെയ്‌തെത്തി. പരാജയപ്പെട്ടു!!


English summary
Remakes no results in 2017

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X