twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    കാലം കുറിച്ചിട്ട ഓര്‍മ്മകളില്‍ ലോഹിതദാസ്

    |

    ജീവിത യാഥാര്‍ത്ഥ്യങ്ങളെ ക്യാമറക്ക് മുമ്പില്‍ കൊണ്ടു വന്ന ലോഹിത ദാസ് വിട പറഞ്ഞിട്ട് ജൂണ്‍ 28ന് ആറ് വര്‍ഷം തികയുന്നു. ഗൗരവമുള്ള വിഷയങ്ങള്‍ കൈകാര്യം ചെയ്യാനായിരുന്നു ലോഹിത ദാസിന് എന്നും ഇഷ്ടം. ലോഹിയുടെ ചിത്രങ്ങളില്‍ ഗാനങ്ങള്‍ക്കും ഹാസ്യങ്ങള്‍ക്കും എന്നും പ്രാധാന്യം കുറവായിരുന്നുവെങ്കിലും ചിത്രങ്ങളില്‍ ഏറെയും വാണിജ്യപരമായി വിജയിക്കുന്ന സിനിമകളായിരുന്നു.

    നാടക രചനയിലൂടെ കലാ രംഗത്ത് എത്തുകെയും, പിന്നീട് 1987 ല്‍ സിബി മലയില്‍ സംവിധാനം ചെയ്ത തനിയാവര്‍ത്തനം എന്ന സിനിമയുടെ തിരക്കഥ എഴുതിക്കൊണ്ടാണ് സിനിമാരംഗത്തേക്ക് പ്രവേശിക്കുന്നത്. തനിയാവര്‍ത്തനത്തിന്റെ മികച്ച വിജയത്തിനു ശേഷം സിബി മലയിലും ലോഹിത ദാസും ചേര്‍ന്ന് ഒട്ടറെ ചിത്രങ്ങള്‍ ചെയ്തു.

    1997 ലെ ഭൂതക്കണ്ണാടി എന്ന ചിത്രത്തിലൂടെയാണ് ലോഹിതദാസ് സംവിധാന രംഗത്തേക്ക് കടന്നു വരുന്നത്.എന്നാല്‍ തിരക്കഥ എഴുതിയ ചിത്രങ്ങളേക്കാള്‍ മികച്ചതായിരുന്നില്ല അദ്ദേഹം സംവിധാനം ചെയ്ത ചിത്രങ്ങള്‍.സംവിധാനത്തോടൊപ്പം അഭിനയത്തിനായി സമയം കണ്ടെത്താനും മറന്നില്ല. ആധാരം, വീണ്ടും ചില വീട്ടുകാര്യങ്ങള്‍, ഉദയനാണ് താരം എന്നീ സിനിമകളില്‍ അഭിനയിച്ചിട്ടുമുണ്ട്.

    നമ്മളറിയാതെ നമുക്ക് ചുറ്റും സംഭവിക്കുന്ന പല കാര്യങ്ങളും ലോഹിയുടെ കണ്ണുകളില്‍ ക്യാമറയ്ക്കു മുമ്പിലെ ദൃശ്യങ്ങളായിരുന്നു. മനസ്സില്‍ എന്നും തങ്ങി നില്‍ക്കുന്ന വെള്ളിത്തിരയിലൂടെ നല്ല ഓര്‍മ്മകള്‍ സമ്മാനിച്ച ലോഹിയിലൂടെ ജീവിതത്തിലൂടെ ഒരു നിമിഷം.

    ലോഹിത ദാസ്

    കാലം കുറിച്ചിട്ട ഓര്‍മ്മകളില്‍ ലോഹിതദാസ്

    മലയാള സിനിമയിലെ പ്രശതസ്തനായ തിരക്കഥാകൃത്തും സംവിധായകനാണ് ലോഹിത ദാസ്. 1955ല്‍ തൃശ്ശൂരിലെ ചാലക്കുടിക്കടുത്ത് മുരുങ്ങൂരില്‍ ജനിച്ചു.

    വിദ്യാഭ്യാസം

    കാലം കുറിച്ചിട്ട ഓര്‍മ്മകളില്‍ ലോഹിതദാസ്

    എറണാകുളത്തെ മഹാരാജാസ് കോളേജില്‍ നിന്ന് ബിരുദ്ധ പഠനവും, പിന്നീട് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ നിന്ന് ലബോറട്ടറി ടെക്‌നീഷ്യന്‍ കോഴ്‌സും പൂര്‍ത്തിയാക്കി.

    കലാരംഗത്തേക്ക്

    കാലം കുറിച്ചിട്ട ഓര്‍മ്മകളില്‍ ലോഹിതദാസ്

    ചെറു കഥകള്‍ എഴുതുമായിരുന്നുവെങ്കിലും സാഹിത്യ രംഗത്ത് പിടിച്ച് നില്‍ക്കാന്‍ കഴിഞ്ഞില്ല. പിന്നീട് തോപ്പില്‍ ബാസിയുടെ നേതൃത്വത്തിലുള്ള കെ.പി.എ.സി യ്ക്കു വേണ്ടി 1986 ല്‍ നാടക രചന നിര്‍വ്വഹിച്ചു കൊണ്ടാണ് നാടക രംഗത്ത് എത്തുന്നത്.

     സിനിമയിലേക്ക്

    കാലം കുറിച്ചിട്ട ഓര്‍മ്മകളില്‍ ലോഹിതദാസ്

    1987 ലെ തനിയാവര്‍ത്തനം എന്ന സിബി മലയുടെ സിനിമയിലൂടെയാണ് സിനിമാ രംഗത്തേക്ക് കടന്നു വരുന്നത്. ശേഷം സിബി മലയിലും ലോഹിയും ചേര്‍ന്ന ഒട്ടേറെ സിനിമകള്‍ ചെയ്തു. 1997 ലെ ഭൂതക്കണ്ണാടി എന്ന ചിത്രത്തിലൂടെയാണ് സംവിധാന രംഗത്തേക്ക് എത്തുന്നത്.

    സിനിയുടെ പ്രത്യേകത

    കാലം കുറിച്ചിട്ട ഓര്‍മ്മകളില്‍ ലോഹിതദാസ്

    കേരളീയ ജീവിതത്തിന്റെ പച്ചയായ ആവിഷ്‌ക്കാരങ്ങളിലൂടെയാണ് ലോഹിയുടെ സിനിമ കടന്നു പോകുന്നത്. ഗൗരവം നിറഞ്ഞ നിറഞ്ഞ സിനിമകളാണ് പൊതുവെ ചെയ്യാറുള്ളത്.

     പ്രധാന പുരസ്‌ക്കാരങ്ങളിലൂടെ ലോഹിത ദാസ്

    കാലം കുറിച്ചിട്ട ഓര്‍മ്മകളില്‍ ലോഹിതദാസ്

    1987 ല്‍ ആദ്യമായി തിരക്കഥ എഴുതിയ തനിയാവര്‍ത്തനത്തിലൂടെ ഏറ്റവും നല്ല കഥയ്ക്കുള്ള ഫിലിം അവാര്‍ഡ് ലഭിച്ചു. പിന്നീട് ലോഹിത ദാസ് സംവിധാനം ചെയ്ത ഭൂതകണ്ണാടിക്ക് നല്ല ചിത്രത്തിനുള്ള സംസ്ഥാന അവാര്‍ഡ് ലഭിക്കുകയും ചെയ്തു.

     പൂര്‍ത്തിയാക്കാതെ പോയ ചിത്രങ്ങള്‍

    കാലം കുറിച്ചിട്ട ഓര്‍മ്മകളില്‍ ലോഹിതദാസ്

    ലോഹി വിട്ടു പിരിഞ്ഞപ്പോള്‍ രണ്ട് സിനിമകള്‍ ബാക്കിവെച്ചു. ചെമ്പട്ട്, ബീഷ്മര്‍ എന്നീ സിനിമകളാണ് പൂര്‍ത്തിയാക്കാന്‍ കഴിയാതെ പോയ ലോഹിയുടെ സിനിമകള്‍

     ഓര്‍മ്മയായി

    കാലം കുറിച്ചിട്ട ഓര്‍മ്മകളില്‍ ലോഹിതദാസ്

    2009 ജൂണ്‍ 28ന് ഹൃദയാഘാതത്തെ തുടര്‍ന്ന് എറണാകുളത്തെ ഒരു സ്വകാര്യ ആശുപത്രിയില്‍ വെച്ച് മരണമടഞ്ഞു.

    English summary
    Sunday marks the sixth death anniversary of a remarkably gifted scriptwriter of Malayalam cinema — Lohithadas.He wrote screenplays for over 40 films and many of them were among the best in Malayalam cinema.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X