twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    പൂര്‍ണ്ണിമയ്ക്ക് മാത്രമല്ല രമ്യ നമ്പീശനും വൈറസ് അനുഗ്രഹമാണ്! 4 വര്‍ഷത്തിന് ശേഷമുള്ള വരവാണ്!

    |

    പൂര്‍ണ്ണിമ ഇന്ദ്രജിത്തിന് മാത്രമല്ല രമ്യ നമ്പീശനും തിരിച്ചുവരവിനുള്ള വഴിയൊരുക്കിയത് വൈറസാണ്. പ്രഖ്യാപനവേള മുതല്‍ത്തന്നെ വാര്‍ത്തകളില്‍ നിറഞ്ഞുനിന്ന സിനിമയായിരുന്നു ഇത്. നിപ ഭീതിയില്‍ ഒരുനാട് മുഴുവന്‍ വിറുങ്ങലിച്ച് നിന്നിരുന്ന അവസ്ഥയും നഴ്‌സ് ലിനിയുള്‍പ്പടെയുള്ളവരുടെ ജീവന്‍ നഷ്ടമായതുമൊക്കെ സിനിമയിലും പുനരാവിഷ്‌കരിച്ചിട്ടുണ്ട്. വന്‍താരനിരയെ അണിനിരത്തിയാണ് ആഷിഖ് അബു സിനിമയൊരുക്കിയത്. നാളുകള്‍ നീണ്ട കാത്തിരിപ്പിനൊടുവിലെത്തിയ ട്രെയിലര്‍ നിമിഷനേരം കൊണ്ടായിരുന്നു തരംഗമായി മാറിയത്. ദുബായില്‍ വെച്ചായിരുന്നു സിനിമയുടെ ട്രെയിലര്‍ ലോഞ്ച് നടത്തിയത്. ആഷിഖ് അബു, റിമ കല്ലിങ്കല്‍, പൂര്‍ണ്ണിമ, ഇന്ദ്രജിത്ത് തുടങ്ങിയവരായിരുന്നു ട്രെയിലര്‍ ലോഞ്ചില്‍ പങ്കെടുത്തത്. പൂര്‍ണ്ണിമ മാത്രമല്ല നാളുകള്‍ക്ക് ശേഷം രമ്യ നമ്പീശനും വൈറസിലൂടെ തിരിച്ചെത്തുകയാണ്.

    സിനിമയിലായാലും ജീവിതത്തിലായാലും സ്വന്തം നിലപാട് കൃത്യമായി വ്യക്തമാക്കിയാണ് രമ്യ നമ്പീശന്‍ മുന്നേറുന്നത്. ധീരനിലപാടുകള്‍ സ്വീകരിച്ചതുമായി ബന്ധപ്പെട്ട് പല ചിത്രങ്ങളില്‍ നിന്നും താരത്തെ മാറ്റിനിര്‍ത്തുന്ന സ്ഥിതിവിശേഷമായിരുന്നു ഇടക്കാലത്തുണ്ടായിരുന്നത്. മലയാളത്തില്‍ സജീവമായിരുന്നില്ലെങ്കിലും തമിഴിലും തെലുങ്കില്‍ നിന്നുമൊക്കെയുള്ള അവസരങ്ങള്‍ താരത്തെ തേടിയെത്തുന്നുണ്ടായിരുന്നു. സൈഗാള്‍ പാടുകയാണ് എന്ന സിനിമയിലായിരുന്നു താരം ഒടുവിലായി മലയാളത്തില്‍ പ്രത്യക്ഷപ്പെട്ടത്. 2015 ന് ശേഷം വൈറസിലൂടെ മലയാളത്തിലേക്ക് തിരിച്ചെത്തുകയാണ്. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ ്ഭിമുഖത്തിനിടയിലാണ് താരം വൈറസിനെക്കുറിച്ചും മറ്റ് വിശേഷങ്ങളെക്കുറിച്ചുമൊക്കെ തുറന്നുപറഞ്ഞത്.

    വൈറസിലൂടെ തിരിച്ചെത്തുന്നു

    വൈറസിലൂടെ തിരിച്ചെത്തുന്നു

    കുഞ്ചാക്കോ ബോബന്‍, റഹ്മാന്‍, ഇന്ദ്രജിത്ത്, പൂര്‍ണ്ണിമ, റിമ കല്ലിങ്കല്‍, സൗബിന്‍ ഷാഹിര്‍ തുടങ്ങി വന്‍താരനിരയാണ് വൈറസിനായി അണിനിരന്നിട്ടുള്ളത്. നിപ്പയെ നേരിടുന്നതിനായി ഒരു നാട്മുഴുവന്‍ അണിനിരന്നപ്പോള്‍ ഇത് സിനിമയാക്കണമെന്ന് തോന്നിയിരുന്നതായി ആഷിഖ് അബു പറഞ്ഞിരുന്നു. ഇതിന് പിന്നാലെയായാണ് അദ്ദേഹം ഈ ചിത്രത്തെക്കുറിച്ച് പ്രഖ്യാപിച്ചത്. തുടക്കം മുതലേ തന്നെ വാര്‍ത്തയില്‍ നിറഞ്ഞുനിന്ന സിനിമയായിരുന്നു ഇത്. നാളുകള്‍ക്ക് ശേഷം രമ്യ നമ്പീശനും തിരിച്ചെത്തുകയാണ് ഈ ചിത്രത്തിലൂടെ. വ്യത്യസ്തമായ ക്യാരക്ടര്‍ പോസ്റ്ററുകളുമായി അണിയറപ്രവര്‍ത്തകര്‍ എത്തിയിരുന്നു. പൂര്‍ണഅണിമ, ഇന്ദ്രജിത്ത്, റഹ്മാന്‍ തുടങ്ങിയവരുടെ കഥാപാത്രത്തെക്കുറിച്ചുള്ള പോസ്റ്ററുകള്‍ ഇതിനകം തന്നെ പുറത്തുവിട്ടിരുന്നു.

    സെറ്റിലേക്കെത്തിയപ്പോഴാണ് മനസ്സിലായത്

    സെറ്റിലേക്കെത്തിയപ്പോഴാണ് മനസ്സിലായത്

    ആഷിഖ് അബുവും റിമയും വിളിച്ച് വൈറസിനെക്കുറിച്ച് സംസാരിച്ചപ്പോള്‍ താന്‍ അധികമൊന്നും ചോദിച്ചിരുന്നില്ല. സിനിമയെക്കുറിച്ചുള്ള ചെറിയൊരു ഐഡിയയായിരുന്നു അവര്‍ നല്‍കിയത്. കഥയെക്കുറിച്ചോ സിനിമയെക്കുറിച്ചോയൊന്നും കൂടുതല്‍ അറിഞ്ഞിരുന്നില്ല. അതേക്കുറിച്ച് താന്‍ ചോദിച്ചിരുന്നില്ലെന്ന് താരം പറയുന്നു. സിനിമയുടെ ലൊക്കേഷനിലേക്കെത്തിയപ്പോഴാണ് തന്‍രെ കഥാപാത്രത്തിന്റെ പ്രധാന്യത്തെക്കുറിച്ച് മനസ്സിലാക്കിയതെന്നും താരം പറയുന്നു.

    ജോജുവിന്റെ ഭാര്യ

    ജോജുവിന്റെ ഭാര്യ

    ജോജുവിന്റെ ഭാര്യയായാണ് താനെത്തുന്നത്. ഹോസ്പിറ്റല്‍ സ്റ്റാഫായാണ് ജോജു വേഷമിടുന്നത്. കുറച്ച് രംഗങ്ങളേയുള്ളൂവെങ്കിലും പ്രധാനപ്പെട്ട കഥാപാത്രത്തെയാണ് താന്‍ അവതരിപ്പിച്ചതെന്നും താരം പറയുന്നു. യഥാര്‍ത്ഥ സംഭവത്തെ അടിസ്ഥാനമാക്കിയാണ് വൈറസ് ഒരുക്കുന്നത്. ജൂണ്‍ 7നാണ് സിനിമ തിയേറ്ററുകളിലേക്കെത്തുന്നത്. ട്രെയിലര്‍ കൂടി പുറത്തുവന്നതോടെ പ്രേക്ഷക പ്രതീക്ഷയും വാനോളം ഉയര്‍ന്നിരിക്കുകയാണ്. 4 വര്‍ഷത്തിന് ശേഷം രമ്യ നമ്പീശന്‍ അ്ഭിനയിക്കുന്ന മലയാള സിനിമയെന്ന പ്രത്യേകതയും വൈറസിനുണ്ട്.

    കുടുംബത്തോടൊപ്പമുള്ള നിമിഷങ്ങള്‍

    കുടുംബത്തോടൊപ്പമുള്ള നിമിഷങ്ങള്‍

    2015 ന് ശേഷം ഇപ്പോഴാണ് താനൊരു മലയാള ചിത്രത്തില്‍ അഭിനയിച്ചത്. സിനിമയുടെ ലൊക്കേഷനില്‍ തനിക്ക് യാതൊരു അപരിചിതത്വവും അനുബവപ്പെട്ടിരുന്നില്ലെന്നും എല്ലാവരും അടുത്ത സുഹൃത്തുക്കളായതിനാല്‍ കുടുംബത്തോടൊപ്പമുള്ള നിമിഷങ്ങള്‍ പോലെയാണ് തോന്നിയതെന്നും താരം പറയുന്നു. വേണ്ടത്ര തയ്യാറെടുപ്പുകള്‍ നടത്തിയാണ് എല്ലാവരും ഈ ചിത്രത്തെ സമീപിച്ചത്. അതിനാല്‍ത്തന്നെ സമ്മര്‍ദ്ദങ്ങളൊന്നുമുണ്ടായിരുന്നില്ലെന്നും രമ്യ പറയുന്നു.

    മലയാളത്തില്‍ നിന്നും അവസരങ്ങള്‍ കുറഞ്ഞു?

    മലയാളത്തില്‍ നിന്നും അവസരങ്ങള്‍ കുറഞ്ഞു?

    സ്വന്തം അഭിപ്രായങ്ങള്‍ കൃത്യമായി വ്യക്തമാക്കിയതിനെത്തുടര്‍ന്നാണ് പല താരങ്ങള്‍ക്കും വേണ്ടത്ര അവസരം ലഭിക്കാതെ പോവുന്നത്. പ്രതിഫലത്തിലെയും മറ്റ് കാര്യങ്ങളിലെ വ്യത്യാസത്തെക്കുറിച്ചുമൊക്കെ താനും തുറന്നടിച്ചിരുന്നു. തമിഴില്‍ നിന്നും അവസരങ്ങള്‍ വന്നപ്പോള്‍ അവ സ്വീകരിക്കുകയായിരുന്നു. മലയാളത്തില്‍ നിന്നും ഒരിടയ്ക്ക് തനിക്ക് അവസരങ്ങള്‍ ലഭിക്കുന്നുണ്ടായിരുന്നില്ലെന്നും താരം പറയുന്നു.

    പുതിയ സിനിമ

    പുതിയ സിനിമ

    മലയാളത്തില്‍ നിന്നും ഇപ്പോള്‍ അവസരങ്ങള്‍ ലഭിച്ചിട്ടുണ്ട്. അതേക്കുറിച്ചുള്ള വിവരം പുറത്തുവിടാനായിട്ടില്ലെന്നും താരം പറയുന്നു. സിനിമ മാത്രമല്ല പാട്ടിലും മികവ് തെളിയിച്ചിട്ടുണ്ട് രമ്യ നമ്പീശന്‍. സഹോദരനൊപ്പമുള്ള ആല്‍ബവുമായും താരമെത്തുന്നുണ്ട്. സിനിമയ്ക്കായും താരം ഗാനം ആലപിച്ചിരുന്നു. താരത്തിന്റെ പാട്ടിന് നിറഞ്ഞ കൈയ്യടിയായിരുന്നു ലഭിച്ചത്.

    English summary
    Remya Nambeesan's comeback in Malayalam through Virus
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X