»   » രഞ്‌ജന്‍ പ്രമോദിനെ കണ്ടവരുണ്ടോ?

രഞ്‌ജന്‍ പ്രമോദിനെ കണ്ടവരുണ്ടോ?

Posted By:
Subscribe to Filmibeat Malayalam
Renjan Promod
മോഹന്‍ലാലിനെ നായകനാക്കി ഫോട്ടോഗ്രാഫര്‍ എന്ന ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്‌ത്‌ അണിയറയിലേക്കൊതുങ്ങി പോയ രഞ്‌ജന്‍ പ്രമോദിനെ പ്രേക്ഷകര്‍ ഒരു സംവിധായകന്റെ മേലങ്കിയിലല്ല കാണുന്നത്‌. അതുകൊണ്ട്‌ തന്നെയാണ്‌ രഞ്‌ജന്‍ പ്രമോദ്‌ എവിടെയെന്ന കൗതുകം സൂക്ഷിക്കുന്നതും.

ഫോട്ടോഗ്രാഫര്‍ എന്ന സിനിമയുടെ പരാജയം സംവിധായകനിലേക്കുള്ള രഞ്‌ജന്റെ യാത്രയും മുടക്കുന്നില്ല. എന്നാല്‍ ഈ ചിത്രം നല്‍കിയ പരാജയം ഒരു നല്ല തിരക്കഥാകൃത്തിനെയാണ്‌ കാണാനില്ലാതാക്കിയിരിക്കുന്നത്‌. നാലു വര്‍ഷത്തിലേറെയായ്‌ സ്വന്തം സിനിമയ്‌ക്ക്‌ തിരക്കഥ തീര്‍ത്ത്‌ കാത്തിരിക്കുന്ന രഞ്‌ജന്റെ ചിത്രങ്ങളൊന്നും പ്രേക്ഷകര്‍ സമക്ഷം എത്തുന്നില്ല.

മീശമാധവനും, മനസ്സിനക്കരെയും, നരനുമെല്ലാം എഴുതിയ ഈ തിരക്കഥാകൃത്തില്‍ നിന്ന്‌ എറെ പ്രതീക്ഷിക്കുന്നുണ്ട്‌ മലയാളസിനിമ. ഹിറ്റ്‌ തിരക്കഥകളൊരുക്കി രംഗം വിടാനുള്ള തീരുമാനമൊന്നും രഞ്‌ജന്‍ സ്വീകരിച്ചിട്ടില്ലായിരിക്കാം. എന്നാല്‍ ഫോട്ടോഗ്രാഫറിന്റെ പരാജയം ഇത്രവലിയ ആഘാതം ഏല്‌പിച്ചു വെച്ച്‌ വിശ്വസിക്കാനും വയ്യ.

ഒരു സംവിധായകനിലേക്കുള്ള പൂര്‍ണ്ണത വരും മുമ്പേ ഒരുക്കിയ ഫോട്ടോഗ്രാഫര്‍ ആര്‍ട്ട്‌ ഹൗസ്‌ സിനിമയും കൊമേഴ്‌സ്യലുമല്ലാത്ത പാകത്തില്‍ വേവാത്ത അവസ്ഥയിലായിപോയതായിരുന്നു ആ ചിത്രത്തിന്റെ പരാജയം. സിനിമയ്‌ക്ക്‌ വിജയവും പരാജയവും സ്വാഭാവികമാണ്‌. ഒരു ചിത്രത്തിന്റെ പരാജയത്തിന്റെ ഹാങ്‌ ഓവര്‍ ഇത്രയധികം നീണ്ടു നില്‍ക്കുമോ?

രഞ്‌ജന്‍ പ്രമോദ്‌ മലയയാള സിനിമയുടെ തിരക്കഥയിലേക്ക്‌ തിരിച്ചു വരണം. ഒപ്പം സംവിധായകന്‍ എന്ന നിലയില്‍ കഴിവു തെളിയിക്കുകയും വേണം. ഇത്‌ മലയാളസിനിമയുടെ ആവശ്യമായിരിക്കുന്നു.

English summary
Where is Renjan Promod, who is script writers of many hit movies and the director of the movie Photographer

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam