»   » 59 ലും മസില്‍മാനായി ഗോദയില്‍ നിറഞ്ഞു നില്‍ക്കുന്ന രണ്‍ജി പണിക്കരുടെ ഹെല്‍ത്ത് സീക്രട്‌സ് !!

59 ലും മസില്‍മാനായി ഗോദയില്‍ നിറഞ്ഞു നില്‍ക്കുന്ന രണ്‍ജി പണിക്കരുടെ ഹെല്‍ത്ത് സീക്രട്‌സ് !!

Posted By: Nihara
Subscribe to Filmibeat Malayalam

തീപ്പൊരി ഡയലോഗുകളിലൂടെ തിയേറ്റരുകളില്‍ പ്രകമ്പനം സൃഷ്ടിക്കാന്‍ മാത്രമല്ല അഭിനയത്തിലും തന്റേതായ ഇടം നേടാന്‍ കഴിഞ്ഞിട്ടുണ്ട് രണ്‍ജി പണിക്കര്‍ക്ക്. എഴുത്ത് മാത്രമല്ല അഭിനയവും തനിക്ക് വഴങ്ങുമെന്ന് ഇതിനോടകം തന്നെ രണ്‍ജി പണിക്കര്‍ തെളിയിച്ചു കഴിഞ്ഞതാണ്. 59 വയസ്സിലും മസില്‍മാനായി നിറഞ്ഞു നില്‍ക്കുന്ന താരത്തിന്റെ ആരോഗ്യ രഹസ്യത്തെക്കുറിച്ച് അറിയാന്‍ പ്രേക്ഷകര്‍ക്ക് ആകാംക്ഷയില്ലേ. ഗോദ സിനിമ കണ്ടവരാരും ക്യാപ്റ്റനെ മറക്കാനിടയില്ല.

കഥാപാത്രത്തിന്റെ പൂര്‍ണ്ണതയ്ക്ക് വേണ്ടി എന്തു ത്യാഗവും സഹിക്കാന്‍ താന്‍ തയ്യാറാണെന്ന് രണ്‍ജി പണിക്കര്‍ തെളിയിച്ചു കഴിഞ്ഞു. ഗോദയിലെ ഗുസ്തി ആശാനാവുന്നതിന് മുന്‍പ് താരം വേണ്ടത്ര തയ്യാറെടുപ്പുകള്‍ നടത്തിയിരുന്നു.

ഫിറ്റ്‌നസിന്റെ കാര്യത്തില്‍ അതീവശ്രദ്ധയുണ്ട്

പഠന കാലത്ത് തന്നെ കായികമത്സരങ്ങളില്‍ മികവു കാട്ടിയിരുന്നുവെന്ന് മുന്‍പ് അദ്ദേഹം വ്യക്തമാക്കിയിരുന്നു. കോളേജില്‍ പഠിക്കുന്ന സമയത്ത് വെയ്റ്റ് ലിഫ്റ്റിങ്ങില്‍ ടീമില്‍ ഇടം നേടിയിരുന്നു. ഫിറ്റ്‌നസിന്‍രെ കാര്യത്തില്‍ അതിവ ശ്രദ്ധാലുവാണ് അദ്ദേഹം.

ജിമ്മില്‍ പോവുമായിരുന്നു

പഠിക്കുന്ന കാലത്ത് ജിമ്മില്‍ പോയി കൃത്യമായി ശരീരം നിലനിര്‍ത്തിയിരുന്നു. മിഡില്‍ ക്ലാസ് കുടുംബ പശ്ചാത്തലത്തിലുള്ള അദ്ദേഹത്തിന് ജിമ്മൊക്കെ ജീവിതത്തിന്റെ ഭാഗമായിത്തുടങ്ങിയത് കായിക രംഗത്തോടുള്ള താല്‍പര്യം കൊണ്ടായിരുന്നു. മനോരമയ്ക്ക നല്‍കിയ അഭിമുഖത്തില്‍ ഇത്തരം കാര്യങ്ങള്‍ അദ്ദേഹം വെളിപ്പെടുത്തിയിരുന്നു.

കായികാനുഭവങ്ങള്‍ കാരണം

ശക്തമായ കായികാനുഭവങ്ങള്‍ കൊണ്ട് സമ്പന്നമായ കൗമാരകാലത്തെ അവിസ്മരണീയമാക്കിയതു കൊണ്ടാണ് ഗോദയിലെ ക്യാപ്റ്റനെ അവിസ്മരണീയമാക്കാന്‍ രണ്‍ജി പണിക്കറിന് സാധിച്ചത്.

നിനച്ചിരിക്കാതെ അഭിനയത്തിലേക്ക്

ശക്തമായ തിരക്കഥകളുമായി മലയാള സിനിമയില്‍ നിറഞ്ഞു നിന്നപ്പോഴൊന്നും അഭിനയിക്കുന്നതിനെക്കുറിച്ച് രണ്‍ജി പണിക്കര്‍ ചിന്തിച്ചിരുന്നില്ല. നിനച്ചിരിക്കാതെയാണ് രണ്‍ജി പണിക്കര്‍ അഭിനയത്തിലേക്ക് കടന്നത്.

നേരത്തെ അഭിനയിക്കേണ്ടതായിരുന്നു

അഭിനയിക്കണമെന്ന ആഗ്രഹമില്ലാതെ സിനിമയിലെത്തിയ രണ്‍ജി പണിക്കര്‍ അഭിനയിച്ചു തുടങ്ങിയപ്പോള്‍ നേരത്തെ അഭിനയം തുടരേണ്ടതായിരുന്നുവെന്നാണ് പ്രേക്ഷകര്‍ ഒന്നടഹ്കം പറയുന്നത്. അത്രമേല്‍ മികച്ച സ്വീകാര്യതയാണ് അദ്ദേഹത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്.

English summary
Renji Panicker about his fitness.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam