twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മഞ്ജു വാര്യരുടെ ഏറ്റവും ശക്തമായ കഥാപാത്രം; ആ സിനിമ പുറത്തിറക്കിയത് വലിയ യുദ്ധത്തിലൂടെയെന്ന് രഞ്ജി പണിക്കര്‍

    |

    മഞ്ജു വാര്യരുടെ ശക്തമായ കഥാപാത്രത്തെ അവതരിപ്പിച്ച സിനിമയായിരുന്നു പത്രം. പേര് സൂചിപ്പിക്കുന്നത് പോലെ മാധ്യമ സ്ഥാപനം നടത്തുന്ന പെണ്‍കുട്ടിയ്ക്ക് നേരിടേണ്ടി വരുന്ന പ്രതിസന്ധികളാണ് സിനിമയ്ക്ക് ആസ്പദമായത്. സുരേഷ് ഗോപിയും മുരളിയുമടക്കം വമ്പന്‍ താരങ്ങള്‍ അണിനിരന്ന സിനിമ കേരളത്തില്‍ വലിയൊരു വിജയമായി തീര്‍ന്നിരുന്നു. എന്നാല്‍ പത്രത്തിന് സെസന്‍സര്‍ ബോര്‍ഡിന്റെ അനുമതി ലഭിച്ചിരുന്നില്ലെന്നാണ് സിനിമയുടെ തിരക്കഥാകൃത്ത് ആയിരുന്ന രഞ്ജി പണിക്കര്‍ പറയുന്നത്.

    പത്രം എന്ന സിനിമ വെളിച്ചം കാണിക്കാനായി താന്‍ നടത്തിയ കഷ്ടപ്പാടുകളെ കുറിച്ചായിരുന്നു ട്വന്റി ഫോറിന് നല്‍കിയ ക്രിസ്മസ്ദിന പ്രത്യേക അഭിമുഖത്തില്‍ നടന്‍ വെളിപ്പെടുത്തിയത്. അന്ന് സിനിമയ്ക്ക് വേണ്ടി യുദ്ധം ചെയ്യാനൊക്കെ സാധിച്ചിരുന്നു. ഇന്ന് അതിന് സാധിക്കാതെ പോവുകയാണെന്നാണ് താരം പറയുന്നത്.

    pathram

    'പത്രം എന്ന സിനിമ കേരളത്തില്‍ സെന്‍സര്‍ ചെയ്തില്ല. സെന്‍സര്‍ ബോര്‍ഡ് അംഗങ്ങളെല്ലാം സിനിമ കണ്ട് എഴുന്നേറ്റ് പോയി. ഞാന്‍ വാതിലില്‍ കൈ വച്ച് തടഞ്ഞ് നിര്‍ത്തിയിട്ട് പറഞ്ഞു ' ഫീസ് കെട്ടിയിട്ടാണ് പണം സെന്‍സറിംഗിന് നല്‍കുന്നത്. എന്തെങ്കിലും പറഞ്ഞിട്ട് പോകണം' എന്ന് പറഞ്ഞു. ആശാ പരേഖാണ് അന്ന് സെന്‍സര്‍ ബോര്‍ഡ് ചെയര്‍മാന്‍. പടം സെന്‍സര്‍ ചെയ്യാന്‍ അവര്‍ വിസമ്മതിച്ചു. അന്ന് പ്രമോദ് മഹാദേവന്റെ അടുത്ത് ഞാന്‍ വിഷയം അവതരിപ്പിച്ചു.

    Recommended Video

    നോ ഷേവ് നവംബർ കഴിഞ്ഞിട്ടും ദിലീപേട്ടൻ എന്താ താടി വടിക്കാത്തത്..ആ രഹസ്യമിതാ

    മാധ്യമങ്ങള്‍ ഈ സിനിമയക്കെതിര് നില്‍ക്കുന്നത് എന്തിനാണ്? ആവിഷ്‌കാര സ്വാതന്ത്ര്യത്തിന് വേണ്ടി നിലകൊള്ളേണ്ടത് അവരല്ലേ? അങ്ങനെയെങ്കില്‍ ഈ ചിത്രത്തില്‍ എന്തോ ഉണ്ട്. അന്ന് അഞ്ച് മണിക്കുള്ളില്‍ സിനിമയുടെ സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് തന്റെ ടേബിളില്‍ എത്തണമെന്ന് അന്ത്യശാസന നല്‍കിയതുകൊണ്ടാണ് പത്രം എന്ന സിനിമ വെളിച്ചം കണ്ടത്. അതും ആ കാലത്ത്. ഒരു പ്രമോദ് മഹാദേവന്‍ ഉള്ളത് കൊണ്ടാണ് അങ്ങനെ അന്നത് നടന്നതെന്നാണ് രഞ്ജി പണിക്കര്‍ പറയുന്നത്. അന്ന് അത്തരം യുദ്ധങ്ങള്‍ക്കുള്ള സാധ്യത ഉണ്ടായിരുന്നു. ഇന്ന് അതില്ലെന്നും അതാണ് ഏറ്റവും വേദനാജനകമായ കാര്യമെന്നും താരം സൂചിപ്പിക്കുന്നു.

    English summary
    Renji Panicker Open Up About Manju Warrier And Suresh Gopi Starrer Pathram Movie
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X