For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  അമ്മയ്ക്ക് എന്തേലും പറ്റിയാ മോന്‍ ഈ വീഡിയോ എല്ലാവര്‍ക്കും കൊടുക്കണം; ഇമോഷണലായി ചെയ്തതിനെക്കുറിച്ച് രശ്മി

  |

  മലയാളികള്‍ക്ക് സുപരിചിതരായ താരദമ്പതിമാരാണ് രശ്മി ബോബനും ബോബന്‍ സാമുവലും. നടിയായ രശ്മിയും സംവിധായകനായ ബോബന്‍ സാമുവലും തമ്മിലുള്ള പ്രണയവും വിവാഹവുമൊക്കെ മലയാളികള്‍ പലപ്പോഴും ചര്‍ച്ച ചെയ്യുന്ന വിഷയമാണ്. ഇരുവരും പലപ്പോഴും ഇതേക്കുറിച്ച് തുറന്ന് സംസാരിക്കുകയും ചെയ്തിട്ടുണ്ട്. രണ്ട് മതാചാരങ്ങള്‍ പിന്തുടര്‍ന്നു വന്നവരാണങ്കിലും തങ്ങളുടെ ദാമ്പത്യ ജീവിതത്തെ അത് ബാധിച്ചിട്ടില്ലെന്നാണ് രശ്മിയും ബോബനും പറയുന്നത്.

  Also Read: റോബിനെയും എന്നെയും തെറ്റിക്കാന്‍ നോക്കി; കൂടുതല്‍ കളിച്ചാല്‍ തെളിവ് പുറത്ത് വിടും, ആരോപണവുമായി കിടിലം ഫിറോസ്

  ഇതിനിടെ ഇപ്പോഴിതാ അമൃത ടിവിയില്‍ എംജി ശ്രീകുമാര്‍ അവതാരകനായി എത്തുന്ന പറയാം നേടാം പരിപാടിയില്‍ അതിഥികളായി എത്തുകയാണ് രശ്മിയും ബോബനും. പരിപാടിയുടെ പ്രൊമോ വീഡിയോ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറുകയാണ്. രസകരമായ പല കാര്യങ്ങളും രശ്മിയും ബോബനും പരിപാടിയില്‍ പറയുന്നുണ്ട്. വിശദമായി വായിക്കാം തുടര്‍ന്ന്.

  ഈയ്യടുത്തൊരു സര്‍ജറി നടന്നുവല്ലോ എന്ന് എംജി ശ്രീകുമാര്‍ രശ്മിയോട് ചോദിക്കന്നുണ്ട്. പിന്നാലെ സര്‍ജറിയെക്കുറിച്ചും ആ സമയത്ത് താന്‍ എല്ലാവര്‍ക്കുമായി വീഡിയോ എടുത്തതിനെക്കുറിച്ചുമൊക്കെ രശ്മി പറയുകയാണ്. ''കഴിഞ്ഞ സര്‍ജറി സമയത്ത് ഞാന്‍ ഭയങ്കര ഇമോഷണലായിരുന്നു. അതിനാല്‍ ഫോണില്‍ ഇച്ചായനൊരു വീഡിയോ, പിള്ളേര്‍ക്കൊരു വീഡിയോ, അച്ഛനും അമ്മയ്ക്കുമൊരു വീഡിയോ. അവരിത് കേള്‍ക്കുമ്പോള്‍ എന്നെ വഴക്ക് പറയും. എങ്ങാനും എന്തെങ്കിലും സംഭവിച്ചാല്‍ മോനിത് എല്ലാവര്‍ക്കും അയച്ച് കൊടുക്കണമെന്ന് പറഞ്ഞു'' എന്നാണ് രശ്മി പറയുന്നത്.

  Also Read: കുടുംബം കലക്കി, അവള്‍ക്ക് ആണുങ്ങള്‍ നേട്ടങ്ങള്‍ക്കുള്ള ഏണി മാത്രം; പ്രിയങ്കയെക്കുറിച്ച് പ്രീതി സിന്റ

  ഇതിന് കൗണ്ടറുമായി ബോബനുമെത്തുന്നുണ്ട്. അച്ഛന്‍ അകത്താകാന്‍ പാടില്ലല്ലോ എന്നായിരുന്നു ബോബന്റെ കമന്റ്. പിന്നാലെ രശ്മി പാട്ട് പാടുന്നുമുണ്ട് പ്രൊമോ വീഡിയോയില്‍. മറ്റൊരു വീഡിയോയില്‍ രശ്മിയുടേയും ബോബന്റേയും കയ്യിലെ ടാറ്റുകളെക്കുറിച്ചാണ് സംസാരിക്കുന്നത്. ബോബന്റെ കൈയില്‍ ബുദ്ധനും രശ്മിയുടെ കൈയ്യില്‍ പൂച്ചയുടെ ചിത്രവുമാണ് ടാറ്റു ചെയ്തിരിക്കുന്നത്. എന്താണ് പൂച്ചയെ ടാറ്റു ചെയ്തതെന്ന് ചോദിക്കുന്നുണ്ട് എംജി. അത് ഞങ്ങളുടെ മൂന്നാമത്തെ പുത്രന്‍ ആണെന്നാണ് രശ്മി പറയുന്നത്. വീട്ടിലെ പൂച്ചയുടെ പേര് വിസ്‌കി എന്നാണെന്നും രശ്മി പറയുന്നു.

  അതെന്താണ് അങ്ങനൊരു പേര് എന്ന് എംജി ചോദിക്കുമ്പോള്‍ വീട്ടില്‍ സാധനം ഇല്ലെങ്കിലും ഓര്‍ക്കാന്‍ വേണ്ടിയാണെന്നായിരുന്നു ബോബന്റെ കൗണ്ടര്‍. താന്‍ പണ്ട് സിനിമയില്‍ അവസരം ചോദിച്ച് നടന്നതും ബോബന്‍ ഓര്‍ക്കുന്നുണ്ട്. പദ്മരാജനെ കാണാന്‍ ചെന്നപ്പോള്‍ മീശ കുരുത്തിട്ട് വാ എന്നായിരുന്നു അദ്ദേഹം നല്‍കിയ മറുപടിയെന്നാണ് ബോബന്‍ പറയുന്നത്. ബോബന്‍ സംവിധായകനാണ്, പിന്നെ എന്തുകൊണ്ട് ബോബന്റെ സിനിമയില്‍ രശ്മിയെ അഭിനയിപ്പിക്കുന്നില്ലെന്ന് എംജി ചോദിക്കുന്നുണ്ട്.

  എപ്പോഴും അങ്ങെയാണെന്നും ഒടുവില്‍ ലാസ്റ്റ് പടത്തില്‍ എനിക്ക് വേഷമില്ലെങ്കില്‍ വീട്ടില്‍ കേറ്റില്ലെന്ന് പറഞ്ഞു. അതോടെ ചെറിയൊരു വേഷം തന്നുവെന്നും രശ്മി പറയുന്നു. വീട്ടിലുള്ള അതേ അവസ്ഥ ജോലി സ്ഥലത്തും വേണ്ടെന്ന് കരുതിയാണെന്നായിരുന്നു അതിന് ബോബന്‍ നല്‍കിയ മറുപടി.

  21 വര്‍ഷം പിന്നിട്ടിരിക്കുകയാണ് രശ്മിയുടേയും ബോബന്റേയും ദാമ്പത്യ ജീവിതത്തിന്. രശ്മിയും ബോബനും പരിചയപ്പെടുമ്പോള്‍ ബോബന്‍ അസോസിയേറ്റായിരുന്നു. ഒരു കാര്യം തീരുമാനിച്ചാല്‍ അത് വേഗം നടക്കണം എന്ന വാശിയുള്ള ആളാണ് ബോബന്‍. ഞങ്ങളുടെ വിവാഹവും അങ്ങനെ നടന്നതാണെന്നാണ് ഒരിക്കല്‍ രശ്മി പറഞ്ഞത്. 'ഞങ്ങള്‍ പരിചയപ്പെട്ട സമയത്ത് ഞാന്‍ ഇന്‍ഡസ്ട്രിയിലേക്ക് വന്നതേയുള്ളു. ഒരു അഞ്ച് വര്‍ഷത്തെ സമയം എനിക്ക് വേണമെന്ന് പറഞ്ഞിരുന്നുവെന്നും രശ്മി പറഞ്ഞിരുന്നു.പുള്ളിക്കാരന് അന്ന് ഇരുപത്തിയെട്ട് വയസായിരുന്നുവെന്നും അതിനാല്‍ അത് പറ്റില്ലെന്നാണ് അന്ന് ബോബന്റെ അഭിപ്രായം. എനിക്ക് വീട്ടില്‍ കല്യാണാലോചന നടക്കുന്നുവെന്ന് പറഞ്ഞു. എന്നാല്‍ പിന്നെ മൂന്ന് വര്‍ഷമെങ്കിലും വേണമെന്നായി രശ്മി. പക്ഷേ അതിന് ശേഷം ഒരാഴ്ച കഴിഞ്ഞപ്പോഴെക്കും വീട്ടില്‍ പറയേണ്ടി വന്നുവെന്നും രശ്മി പറഞ്ഞിരുന്നു. എന്നാല്‍ താന്‍ ചിന്തിച്ചത് 'പുള്ളിക്കാരി ഇന്‍ഡസ്ട്രിയില്‍ വന്നതേയുള്ളു. ഇനിയും അങ്ങോട്ട് പോകുമ്പോള്‍ നല്ല നല്ല വര്‍ക്കുകളും വേറെയും അസിസ്റ്റന്റുമാരെയും കാണും. എങ്ങാനും കൈ വിട്ട് പോവണ്ടല്ലോ എന്നായിരുന്നുവെന്നും ബോബന്‍ തമാശയായി പറഞ്ഞിരുന്നു.

  രശ്മിയ്ക്ക് അന്ന് ഇരുപത് വയസേ ഉള്ളു. കുറച്ചൂടി കഴിഞ്ഞിട്ട് മതി എന്ന് വീട്ടുകാരും കരുതിയിരുന്നു. അന്ന് ബോബന്‍ സംവിധായകന്‍ അല്ല, അസോസിയേറ്റ് ആണ്. പിന്നെ രണ്ടാളും രണ്ട് മതത്തില്‍പെട്ടവരും. ഇതൊക്കെ കൊണ്ടുള്ള പ്രശ്നങ്ങള്‍ തുടക്കത്തില്‍ ഉണ്ടായിരുന്നു. പിന്നെ അദ്ദേഹത്തെ കുറിച്ച് അമ്പേഷിച്ചപ്പോള്‍ ആരും ഒരു കുറ്റവും പറഞ്ഞില്ലെന്നും രശ്മി പറയുന്നുണ്ട്. മതം തങ്ങളുടെ വീട്ടില്‍ പ്രശ്‌നമല്ലെന്നും ക്രിസ്തുമസും വിഷുവും ഓണവുമൊക്കെ തങ്ങള്‍ ആഘോഷിക്കാറുണ്ടെന്നും താരങ്ങള്‍ പറഞ്ഞിരുന്നു.

  English summary
  Reshmi Boban Says She Made Emotional Video During Her Surgery For Everyone In Her Family
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X