For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഇൻ്റിമേറ്റ് സീൻ ചെയ്തതിന് പിച്ച് കിട്ടി; തൊട്ട് അഭിനയിക്കേണ്ടെന്ന് അമ്മ, നഷ്ടമായ സിനിമകളെ പറ്റി രശ്മി സോമന്‍

  |

  കാര്‍ത്തിക ദീപം സീരിയലിലെ അപ്പച്ചി കഥാപാത്രത്തിലൂടെ നിറഞ്ഞ് നില്‍ക്കുകയാണ് നടി രശ്മി സോമന്‍. ബാലതാരമായി അഭിനയിച്ച് തുടങ്ങിയ രശ്മി പിന്നീട് നിരവധി സിനിമകളില്‍ ചെറുതും വലുതുമായ വേഷങ്ങള്‍ ചെയ്തു. സെക്കന്‍ഡ് ഹീറോയിനായി നിരവധി സിനിമകളില്‍ അഭിനയിച്ചു. ഇപ്പോഴും അഭിനയ മോഹവുമായി നടക്കുകയാണ്.

  തന്റെ തുടക്ക കാലത്ത് കൈ നിറയെ അവസരങ്ങള്‍ ലഭിച്ചെങ്കിലും അതിലൊന്നും അഭിനയിക്കാന്‍ സാധിച്ചില്ല. ഇപ്പോഴാണെങ്കില്‍ അതൊന്നും കിട്ടുന്നുമില്ല. അക്കാലത്ത് അമ്മ സമ്മതിക്കാത്തത് കൊണ്ടാണ് തനിക്ക് പല നല്ല വേഷങ്ങളും നഷ്ടപ്പെട്ടതെന്നാണ് രശ്മി പറയുന്നത്. ഫ്‌ളവേഴ്‌സ് ഒരു കോടി എന്ന പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു നടി.

  'നഷ്ടമായ അവസരങ്ങളെ കുറിച്ചോര്‍ത്ത് തനിക്ക് കുറ്റബോധം ഇല്ലെന്നാണ് രശ്മി സോമന്‍ പറയുന്നത്. ഒരുപാട് തമിഴ് സിനിമകളില്‍ നിന്ന് തനിക്ക് അവസരങ്ങള്‍ വന്നിട്ടുള്ളതിനെ പറ്റിയും അതിലൊന്നും അഭിനയിക്കാത്തതിനെ പറ്റിയും നടി പറഞ്ഞു.

  Also Read: റിയാസ് പുറത്തായപ്പോൾ മറ്റുള്ളർ എഴുന്നേറ്റ് നിന്ന് അവനെ വരവേറ്റ സീന്‍ മതി അവന്റെ റേഞ്ച് മനസിലാക്കാൻ,കുറിപ്പ്

  പണ്ട് ഞാന്‍ സിനിമയില്‍ അഭിനയിക്കുന്നത് അമ്മയ്ക്ക് ഇഷ്ടമല്ലായിരുന്നു. ഇന്ന് കുഴപ്പമില്ല. പണ്ട് കാതല്‍ ദേശം എന്ന സിനിമയില്‍ തബു അവതരിപ്പിച്ച റോളിലേക്ക് എനിക്ക് ക്ഷണം ലഭിച്ചിട്ടുണ്ട്. അതു വേണ്ടെന്ന് വെച്ചു. അന്ന് അതിന്റെ പ്രാധാന്യത്തെ കുറിച്ചൊന്നും അറിയില്ലായിരുന്നു. ഞാനന്ന് 9ാം ക്ലാസ്സില്‍ പഠിക്കുകയാണ്. അന്ന് വിട്ടുകളഞ്ഞത് ഇത്ര വലിയ റോളായിരുന്നോ എന്ന് തോന്നുന്നത് ഇപ്പോഴാണെന്ന്' നടി പറയുന്നു.

  Also Read: അവളെനിക്ക് ടൈം പാസ് മാത്രമാണ്; നടി രേഖയുമായിട്ടുള്ള പ്രണയത്തെ കുറിച്ച് സൂപ്പര്‍ താരം ജിതേന്ദ്ര പറഞ്ഞതിങ്ങനെ

  മുസ്തഫാ.. എന്ന പാട്ട് ഹിറ്റായപ്പോള്‍ അതില്‍ എന്നെ അഭിനയിക്കാന്‍ വിളിച്ചതാണെന്ന് ഞാന്‍ പറയും. പക്ഷേ കൂട്ടുകാരൊന്നും അത് വിശ്വസിച്ചിരുന്നില്ല. എല്ലാവരും പുച്ഛിച്ഛ് തള്ളി. ഇപ്പോള്‍ എന്റെ ഭര്‍ത്താവ് പോലും ഇക്കാര്യം പറഞ്ഞാല്‍ വിശ്വസിക്കില്ലെന്നാണ് രശ്മി പറയുന്നത്.

  Also Read: ബ്ലെസ്ലിയോട് ദിലുവിന് ഇഷ്ടമുണ്ട്, അത് സഹോദരനെ പോലയൊണ്; ദില്‍ഷയുടെ കുടുംബത്തിന്റെ ആദ്യ പ്രതികരണമിങ്ങനെ

  വിനയന്‍ സംവിധാനം ചെയ്ത കല്യാണ സൗഗന്ധികം എന്ന സിനിമയിലേക്ക് വിളിച്ചപ്പോഴും അമ്മ വിട്ടില്ല. അഭിനയിച്ചിട്ടുള്ള സിനിമകളേക്കാള്‍ രണ്ടിരട്ടിയാകും അമ്മ അഭിനയിക്കാന്‍ സമ്മതിക്കാതിരുന്ന സിനിമയുടെ എണ്ണം. കല്യാണ സൗഗന്ധികത്തിലെ സെക്കന്റ് ഹീറോയിന്‍ റോളിന് വേണ്ടിയാണ് ആദ്യം വിളിച്ചത്. അപ്പോള്‍ അമ്മ വലിയ താത്പര്യത്തോടെ ഫോട്ടോയൊക്കെ കൊടുത്തു വിട്ടു. സെറ്റിലെത്തിയപ്പോള്‍ നായികയാക്കാമെന്ന് പറഞ്ഞതോടെ അമ്മ ഇടഞ്ഞുവെന്നും രശ്മി സൂചിപ്പിച്ചു.

  Recommended Video

  Daisy David Big Boss: മലയാളികൾക്ക് ബോധമില്ലെന്ന് മനസിലായി | *BigBoss

  ഏഴാം ക്ലാസ്സു മുതല്‍ അഭിനയിക്കാന്‍ തുടങ്ങിയ താന്‍ പാട്ട് സീനുകളില്‍ അഭിനയിച്ച് തുടങ്ങി. അത് മുതലാണ് സഹതാരത്തെ തൊട്ടും പിടിച്ചുമൊക്കെയുള്ള അഭിനയം തുടങ്ങുന്നത്. അവിടെ ഡാന്‍സ് മാസ്റ്റര്‍ കാണിച്ചത് പോലെയൊക്കെ ചെയ്യും. ഷോട്ട് കഴിഞ്ഞ് തിരിച്ച് അമ്മയുടെ അടുക്കലെത്തുമ്പോള്‍ കൈയ്യിലും കാലിലും ഒക്കെ പിച്ചും.

  അങ്ങനെ ഇന്റിമേറ്റ് സീനില്‍ അഭിനയിച്ചതിന് എനിക്ക് പിച്ച് കിട്ടിയിട്ടുണ്ട്. അപ്പോള്‍ ഞാന്‍ കരയും. അങ്ങനൊന്നും അഭിനയിക്കണ്ടെന്നാണ് അമ്മയുടെ അഭിപ്രായം. തൊട്ട് അഭിനയിക്കാന്‍ പാടില്ലെന്ന നിലപാടും അമ്മയ്ക്ക് ഉണ്ട്. അങ്ങനെ പലതിനും സമ്മതിക്കാതെ വരുമ്പോള്‍ കരഞ്ഞ് സമ്മതിപ്പിക്കുകയാണ് തന്റെ പതിവെന്നും രശ്മി പറയുന്നു.

  English summary
  Reshmi Soman Opens Up Loosing Characters Because Of This Reasons Goes Viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X