പ്രിയപ്പെട്ടയാള്‍ക്കൊപ്പം രശ്മി സോമന്‍! സഞ്ജീവ് കപൂറിനൊപ്പമുള്ള ചിത്രം വൈറലാവുന്നു!

ഒരുകാലത്ത് തിളങ്ങി നിന്നിരുന്ന താരങ്ങളിലൊരാളായിരുന്നു രശ്മി സോമന്‍. മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയതാരങ്ങളിലൊരാളായ രശ്മി ഇടയ്ക്ക് അഭിനയത്തില്‍ നിന്നും മാറി നില്‍ക്കുകയായിരുന്നു. ഇടവേള അവസാനിപ്പിച്ച് തിരികെ വരുന്ന കാര്യത്തെക്കുറിച്ച് തുറന്നുപറഞ്ഞതും താരം തന്നെയായിരുന്നു. ആരാധകരാവട്ടെ ഏറെ സന്തോഷത്തോടെയാണ് ഈ വാര്‍ത്ത ഏറ്റെടുത്തത്. സോഷ്യല്‍ മീഡിയയില്‍ സജീവമായ രശ്മിയുടെ പോസ്റ്റുകളെല്ലാം വൈറലായി മാറാറുണ്ട്.

സ്വന്തമായി യൂട്യൂബ് ചാനലുമായും രശ്മി സജീവമാണ്. ചക്ക വിശേഷങ്ങള്‍ പങ്കുവെച്ചുള്ള വീഡിയോയായിരുന്നു അടുത്തിടെയായി പുറത്തുവന്നത്. ജീവിതത്തിലെ മനോഹ നിമിഷങ്ങളെക്കുറിച്ച് വാചാലയായി എത്തിക്കൊണ്ടിരിക്കുകയാണ് താരം ഇപ്പോള്‍. വിവാഹത്തിന്റേയും ഗുരുവായൂര്‍ അമ്പലത്തിലെ ഉത്സവത്തെക്കുറിച്ചുമൊക്കെയുള്ള ഓര്‍മ്മകള്‍ പങ്കുവെച്ചാണ് അടുത്തിടെ താരമെത്തിയത്. പ്രിയപ്പെട്ട ഷെഫായ സഞ്ജീവ് കപൂറിനൊപ്പമുള്ള ചിത്രങ്ങളും രശ്മി സോമന്‍ പങ്കുവെച്ചിട്ടുണ്ട്.

Reshmi Soman

നാലുവര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം രശ്മി വീണ്ടും സീരിയലിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ് ഇപ്പോള്‍. 'അനുരാഗം' എന്ന സീരിയലിലൂടെയാണ് രശ്മി വീണ്ടു പ്രേക്ഷകര്‍ക്ക് മുമ്പിലെത്തിയിട്ടുള്ളത്. കണ്ണീര്‍ കഥാപാത്രമല്ല ഇത്തവണ ബോള്‍ഡായ കഥാപാത്രവുമായാണ് താരം എത്തിയിട്ടുള്ളത്.

തിരിച്ചുവരവിന്‍റെ സന്തോഷം പങ്കുവെച്ചും രശ്മി എത്തിയിരുന്നു. നാലു വർഷത്തെ ഇടവേളക്കുശേഷം അനുരാഗം എന്ന സീരിയലിലൂടെ ഞാൻ നിങ്ങളെ കാണാൻ വരികയാണ് . മുൻപു നിങ്ങൾ എന്നോടു കാണിച്ച സ്നേഹത്തിന്റെ മാധുര്യം ഒട്ടും കുറയില്ലാന്നു ഞാൻ വിശ്വസിക്കുന്നു . നിങ്ങൾക്ക്, എല്ലാ പ്രായത്തിലുള്ളവർക്കും ഒരുമിച്ചു കണ്ടു ആസ്വദിക്കാവുന്ന ഒരു സീരീസ് ആണു അനുരാഗം .

എന്റെ കഥാപാത്രവും ഞാൻ ഇന്നെവരെ ചെയ്‌തതിൽ നിന്നും വത്യസ്തവുമാണ് . നിങ്ങളുടെ അനുഗ്രഹവും പിന്തുണയും ആത്മാർത്ഥമായി ഞാൻ ആഗ്രഹിക്കുന്നുവെന്നായിരുന്നു അന്ന് താരം കുറിച്ചത്.

രശ്മിയുടെ വരവിനെ ആരാധകരും ഇരുകൈ നീട്ടി സ്വീകരിച്ചിരുന്നു. റിമി ടോമി അവതരിപ്പിക്കുന്ന പരിപാടിയായ ഒന്നും ഒന്നും മൂന്നിലേക്ക് അതിഥിയായും രശ്മി എത്തിയിരുന്നു. അടുത്തിടെയായിരുന്നു രശ്മി വിവാഹ വാര്‍ഷികം ആഘോഷിച്ചത്. എല്ലാവരും ഞങ്ങളെ വിഷ് ചെയ്യൂയെന്ന് പറഞ്ഞായിരുന്നു താരം ചിത്രം പോസ്റ്റ് ചെയ്തത്. ആരാധകരും താരങ്ങളുമുള്‍പ്പടെ നിരവധി പേരാണ് രശ്മിയെ വിഷ് ചെയ്തത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X