For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  വിവാഹമോചനത്തെക്കുറിച്ച് രേവതി! വല്ലാത്ത മനോവേദനയായിരുന്നു! ! ഇപ്പോള്‍ സുഹൃത്തുക്കളാണ്!

  |

  പ്രേക്ഷകരുടെ പ്രിയപ്പെട്ട അഭിനേത്രികളിലൊരാളാണ് രേവതി. തെന്നിന്ത്യന്‍ സിനിമകളിലെല്ലാം സാന്നിധ്യം അറിയിച്ച താരം കൂടിയാണ് രേവതി. അഭിനയത്തിന് പുറമെ സംവിധാനത്തിലും കഴിവ് തെളിയിച്ചിരുന്നു താരം. തെലുങ്ക്, തമിഴ്, മലയാളം, ഹിന്ദി സിനിമകളിലായി താരം തന്റെ സാന്നിധ്യം അറിയിച്ചിരുന്നു. രണ്ട് പതിറ്റാണ്ടിലധികമായി രേവതിയും സിനിമയില്‍ സജീവമാണ്. ഭരതന്റെ മികച്ച സിനിമകളിലൊന്നായ കാറ്റത്തെ കിളിക്കൂടിലൂടെയായിരുന്നു മലയാളത്തില്‍ അരങ്ങേറിയത്. ആദ്യ സിനിമ മുതല്‍ത്തന്നെ മലയാളികള്‍ ഈ നായികയെ ഹൃദയത്തിലേറ്റിയിരുന്നു.

  പ്രേക്ഷകര്‍ എന്നെന്നും ഓര്‍ത്തിരിക്കുന്ന തരത്തില്‍ നിരവധി കഥാപാത്രങ്ങളെയാണ് താരം അവതരിപ്പിച്ചത്. നായികയായി മാത്രമല്ല അമ്മ വേഷങ്ങളുമായും താരമെത്തിയിരുന്നു. സിനിമയ്ക്കപ്പുറത്ത് സ്വന്തം നിലപാടുകളും താരം വ്യക്തമാക്കാറുണ്ട്. സുരേഷ് മേനോനെയായിരുന്നു രേവതി വിവാഹം ചെയ്തത്. ഇടയ്ക്ക് വെച്ച് ഇരുവരും വിവാഹമോചിതരാവുകയായിരുന്നു. വിവാഹമോചനത്തെക്കുറിച്ച് തുറന്നുപറയുന്ന രേവതിയുടെ അഭിമുഖം വീണ്ടും വൈറലായി മാറിക്കൊണ്ടിരിക്കുകയാണ്. ജോണ്‍ ബ്രിട്ടാസിന് നല്‍കിയ അഭിമുഖത്തിനിടയിലായിരുന്നു രേവതി വേര്‍പിരിയലിനെക്കുറിച്ച് സംസാരിച്ചത്.

  രേവതിയുടെ അഭിമുഖം

  രേവതിയുടെ അഭിമുഖം

  ജോണ്‍ ബ്രിട്ടാസിന് നല്‍കിയ അഭിമുഖത്തിനിടയിലായിരുന്നു രേവതി വിവാഹമോചനത്തെക്കുറിച്ച് മനസ് തുറന്നത്. സിനിമാമേഖലയില്‍ നിന്ന് തന്നെയുള്ള സുരേഷ് മേനോനെയായിരുന്നു താരം വിവാഹം ചെയ്തത്. 1988 ലായിരുന്നു ഇവരുടെ വിവാഹം. 2002ലായിരുന്നു വിവാഹമോചനം. അപ്രതീക്ഷിതമായാണ് തങ്ങള്‍ പ്രണയത്തിലായതെന്ന് താരം പറയുന്നു. പുസ്തകവും സംഗീതവുമായിരുന്നു ഞങ്ങളെ അടുപ്പിച്ചത്.

  ഒരുമിച്ചെടുത്ത തീരുമാനം

  ഒരുമിച്ചെടുത്ത തീരുമാനം

  രണ്ട് പേരുടേയും കുടുംബം ഈ പ്രണയത്തെ എതിര്‍ത്തിരുന്നുവെങ്കില്‍ വിവാഹം നടക്കില്ലായിരുന്നുവെന്ന് രേവതി പറയുന്നു. അങ്ങനെ ഭയങ്കരമായ പ്രണയമായിരുന്നില്ല. രണ്ടാളും മെച്വേര്‍ഡായിരുന്നു ആ സമയത്ത്. സുരേഷ് സുരേഷിന്റെ അമ്മയോട് പറഞ്ഞു. എന്റെ രക്ഷിതാക്കളോടും പറഞ്ഞു. അവര്‍ ഓക്കെ പറഞ്ഞപ്പോഴാണ് ഞങ്ങള്‍ തീരുമാനമെടുത്തത്. ആ സമയത്താണ് ശരിക്കും പ്രണയം തുടങ്ങിയത്.

  വീട്ടുകാരുടെ അനുമതി

  വീട്ടുകാരുടെ അനുമതി

  നേരത്തെയും ഇഷ്ടവും സ്‌നേഹവുമൊക്കെ മനസ്സിലുണ്ടായിരുന്നുവെങ്കിലും വീട്ടുകാരുടെ സമ്മതം ലഭിച്ചതോടെയാണ് ബന്ധം ദൃഢമായത്. ഒരേ പ്രൊഫഷനായതിന്റെ ബുദ്ധിമുട്ടുകളൊന്നുമുണ്ടായിരുന്നില്ല. സമയത്തെക്കുറിച്ചും മറ്റ് കാര്യങ്ങളെക്കുറിച്ചുമൊക്കെ അതേ പോലെ അദ്ദേഹത്തിന് മനസ്സിലാവുമായിരുന്നു. മനോഭാവമാണ് പ്രധാനം. നമ്മളെ മനസ്സിലാക്കാന്‍ കഴിയുമോയെന്നുള്ളതാണ് പ്രധാനപ്പെട്ട കാര്യം. ഒരേ പ്രൊഫഷനായാലും മറ്റ് ജോലിയായാലും പ്രധാനം ഈ മനസ്സിലാക്കലാണെന്നും രേവതി പറയുന്നുണ്ട്.

  വേദനാജനകം

  വേദനാജനകം

  വിവാഹ ജീവിതത്തിന്റെ ഒരുഘട്ടം കഴിഞ്ഞപ്പോഴായിരുന്നു ഇരുവരും പിരിയാന്‍ തീരുമാനിച്ചത്. തങ്ങള്‍ രണ്ടാളും ആലോചിച്ചാണ് പിരിഞ്ഞത്. വ്യത്യസ്തമായ വേര്‍പിരിയലായിരുന്നു ഞങ്ങളുടേത്. കമ്യൂണിക്കേഷന്‍ ഗ്യാപ്പുണ്ടെന്ന് എനിക്കാണ് തോന്നിയത്. കുറേക്കൂടി ഞാനാഗ്രഹിച്ചത്. അതേക്കുറിച്ചൊക്കെ ഞങ്ങള്‍ ഇരുന്ന് സംസാരിച്ചു. വേര്‍പിരിയല്‍ വേദനാജനകമായ കാര്യമാണ്. എങ്ങനെയൊക്കെ സംസാരിച്ചാലും സങ്കടമുള്ള കാര്യമാണത്.

  വല്ലാത്ത സങ്കടമായിരുന്നു

  വല്ലാത്ത സങ്കടമായിരുന്നു

  വിവാഹജീവിതത്തിലെ വേര്‍പിരിയല്‍ പ്രത്യേകിച്ചും. ആ സങ്കടത്തില്‍ നിന്ന് അത്ര പെട്ടെന്ന് കരകയറാനാവില്ല. വിവാഹമോചനത്തിന് ശേഷവും ഞങ്ങള്‍ അടുത്ത സുഹൃത്തുക്കളാണ്. വേര്‍പിരിയുന്നതുമായി ബന്ധപ്പെട്ട് സുരേഷ് എങ്ങനെയാണ് പ്രതികരിച്ചതെന്ന് ബ്രിട്ടാസ് ചോദിച്ചപ്പോള്‍ അത് സ്വകാര്യമായി വെക്കാന്‍ ആഗ്രഹിക്കുന്നുവെന്നായിരുന്നു രേവതി പറഞ്ഞത്. ഇമോഷണലായിരുന്നു. താന്‍ ചെയ്യുന്നത് ശരിയാണോയെന്നറിയില്ലായിരുന്നു.

  വീട്ടുകാരോട് പറഞ്ഞു

  വീട്ടുകാരോട് പറഞ്ഞു

  പിരിയാന്‍ പോവുന്ന സമയത്ത് വീട്ടുകാരോട് പറഞ്ഞിരുന്നു. ഇങ്ങനെയാണ് കാര്യങ്ങളെന്ന്.കാരണങ്ങളും പറഞ്ഞിരുന്നു. ഒരു വര്‍ഷത്തോളം ആ വേദന സഹിച്ചിരുന്നു. ഞാന്‍ സുരേഷിനെ കണ്ടെത്തുന്നത് 19 വയസ്സിലാണ്. 20 വര്‍ഷമായി ഞങ്ങള്‍ക്ക് അറിയാം. എന്‍രെ ജീവിതത്തിന്റെ ഭാഗമായി മാറുകയായിരുന്നു അദ്ദേഹം. പല കാര്യങ്ങളും ഞങ്ങളൊരുമിച്ചാണ് അറിഞ്ഞത്. ജീവിതാവസാനം വരെ അദ്ദേഹത്തിന്റെ സാന്നിധ്യമുണ്ടാവും. അതെങ്ങനെയെന്നറിയില്ല.

  Recommended Video

  പീഡനവിവരം മറച്ചുവെച്ചതിനു രേവതിക്കെതിരെ കേസെടുക്കണമെന്ന് പരാതി
  പുതിയ മുഖത്തിലൂടെ

  പുതിയ മുഖത്തിലൂടെ

  പുതിയ മുഖമെന്ന തമിഴ് ചിത്രത്തില്‍ അഭിനയിക്കുന്നതിനിടയിലായിരുന്നു രേവതിയും സുരേഷ് മേനോനും പ്രണയത്തിലായത്. ഈ സിനിമയുടെ സംവിധായകനായിരുന്നു അദ്ദേഹം. വിവാഹശേഷം ടെലിവിഷന്‍ പരമ്പരകളില്‍ ഇരുവരും ഒരുമിച്ച് പ്രവര്‍ത്തിച്ചിരുന്നു. ഇതിന് ശേഷമായാണ് വേര്‍പിരിയാന്‍ തീരുമാനിച്ചത്. വിവാഹമോചനത്തിന് ശേഷം സുഹൃത്തുക്കളായി തുടരുകയാണ് ഇവര്‍.

  Read more about: revathi രേവതി
  English summary
  Revathy reveals about her divorce, old interview viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X