twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    നായക സങ്കല്‍പ്പം ഇല്ലാത്ത സിനിമ.. പ്രതീക്ഷ തെറ്റിച്ച രാജീവ് അഞ്ചല്‍ ചിത്രമായിരുന്നു ഋഷിവംശം

    By Lekhaka
    |

    1999ല്‍ രാജീവ് അഞ്ചല്‍ സംവിധാനം ചെയ്ത സിനിമയാണ് ഋഷിവംശം. രാജീവ് അഞ്ചലിന്‍റെ സിനിമ എന്ന രീതിയില്‍ ഒട്ടും പ്രതീക്ഷ നല്‍കാത്ത സിനിമയും ഒരുപക്ഷേ ഋഷിവംശം ആയിരിക്കണം.

    <strong>മറ്റുളളവരെ ബഹുമാനിക്കേണ്ട കാര്യമില്ല! എതിരെ കളിക്കുന്നവരെല്ലാം തന്റെ ശത്രുക്കളെന്ന് ഷിയാസ്‌!! </strong>മറ്റുളളവരെ ബഹുമാനിക്കേണ്ട കാര്യമില്ല! എതിരെ കളിക്കുന്നവരെല്ലാം തന്റെ ശത്രുക്കളെന്ന് ഷിയാസ്‌!!

    രാജീവ് അഞ്ചല്‍ സംവിധാനം

    രാജീവ് അഞ്ചല്‍ സംവിധാനം ചെയ്ത മറ്റ് സിനിമകളുമായി താരതമ്യപ്പെടുത്തിയാല്‍ ആകെ നിരാശ മാത്രമാണ് ഋഷിവംശം സമ്മാനിക്കുന്നത്. ആളുകള്‍ സ്ത്രീ ലമ്പടനായും പതിനാറായിരത്തിയെട്ട് ഭാര്യമാര്‍ ഉള്ളതായും ശ്രീകൃഷ്ണനെ വിലിയിരുത്തിയതിനെ തിരുത്തുന്നതായിട്ടാണ് ഇതിലെ പല ഭാഗങ്ങളും. ആദ്യ ഭാഗം കാണുമ്പോള്‍ കുറച്ചു പഴയ കാലം നമ്മളില്‍ നൊസ്റ്റു ഫീലിങ്സ് ഉണ്ടാക്കും. കേബിള്‍ ടിവിയും ഡിഷും ഒക്കെ നമ്മുടെ വീടുകളിലേക്ക് എത്തുന്ന കാലഘട്ടം. അന്ന് വലിയ കൗതുകമായിരുന്നു അതൊക്കെ. വീഡിയോ കാസറ്റുകള്‍ വാങ്ങി അയല്‍പക്കക്കാരോടൊപ്പം സിനിമ കണ്ടിരുന്ന് രസിച്ച കാലം. അതൊക്കെ ആദ്യ സീനുകളില്‍ വലിയ പ്രതീക്ഷ നല്‍കുന്നു. പക്ഷേ, ആ നാട്ടിലേക്ക് പ്രത്യേകിച്ച് സാമ്പത്തിക ലാഭമൊന്നുമില്ലാതെ ശ്രീകൃഷ്ണന്‍റെ നന്മ വിളിച്ചോതാന്‍ എത്തുന്ന നാടക സംഘം ആദ്യം തന്നെ ഇതെന്തിന് എന്ന തോന്നല്‍ ഉണ്ടാക്കി.

    സൂത്രധാരന്‍

    നാടക സംഘത്തെ ആദ്യം തന്നെ നാട്ടുകാര്‍ക്ക് അത്ര പിടിച്ചില്ല. എന്നാല്‍ നാടകം പ്രചരിപ്പിക്കാന്‍ വേണ്ടി സൂത്രധാരന്‍ കുട്ടികളെ ഒപ്പം കൂട്ടി. സൗജന്യമായാണ് നാടകം എന്ന് അറിയുന്നതോടെ ആളുകള്‍ എന്താണെന്ന് അറിയാനുള്ള ആകാംക്ഷയില്‍ അവിടേക്ക് എത്തി. അങ്ങനെ ശ്രീകൃഷ്ണന്‍റെ കഥകള്‍ പുതിയ രൂപത്തില്‍ നാടകത്തിലൂടെ പ്രേക്ഷകരുടെ മുന്നിലെത്തുന്നു. എന്നാല്‍ കര്‍ണനെ നല്ലതാക്കാനുള്ള ശ്രമം പോലെ ശ്രീകൃഷ്ണനെയും നല്ലതാക്കാനുള്ള ശ്രമമാണോ എന്ന് നാട്ടുകാരും തമാശ രൂപേണ പറയുന്നു. നാട്ടിലെ പെണ്‍കുട്ടികള്‍ക്കാണെങ്കില്‍ ശ്രീകൃഷ്ണനായി അഭിനയിക്കുന്ന ആളോട് അടുപ്പം കാണിക്കാന്‍ ശ്രമിക്കുന്നു. അഞ്ച് ഭര്‍ത്താക്കന്‍മാരുള്ള പാഞ്ചാലിയെയാണ് കൂടുതലിഷ്ടം എന്ന് പെണ്‍കുട്ടികള്‍ പറയുന്ന ഡയലോഗുകള്‍ വല്ലാത്ത ബുദ്ധിമുട്ടുണ്ടാക്കുകയാണ് യഥാര്‍ഥത്തില്‍ ചെയ്യുന്നത്. പുതിയ കാലത്തെ പെണ്ണും പഴയ പെണ്ണും താരതമ്യം ചെയ്തുകൊണ്ടുള്ള ഡയലോഗുകളും ഒക്കെ യഥാര്‍ഥത്തില്‍ വല്ലാത്ത അരോസരമാണ് നമ്മില്‍ ഉണ്ടാക്കുന്നത്. ചുരുക്കത്തില്‍ സിനിമ തുടങ്ങി അവസാനിക്കുന്നത് വരെ പ്രത്യേകിച്ച് ഒരു ആകാംക്ഷയും ഇല്ലാതെ നീങ്ങുന്നു.

    സിനിമക്കോ പ്രേക്ഷകനോ

    ഇടക്ക് നാട്ടില്‍ ഒരു പെണ്‍കുട്ടിയെ കാണാതാകുന്നതുമുതലാണ് കഥയുടെ രണ്ടാം ആരംഭം. അവളെ കാണാതായതിന് പിന്നിലുള്ള പൊലീസ് അന്വേഷണം ആണ് പിന്നീട് സിനിമയെ മുന്നോട്ട് നയിക്കുന്നത്. അതിനിടയില്‍ മഹാവിഷ്ണുവും വാമനനും ഒക്കെ എന്തിനൊക്കെയോ നാടകത്തിലും വന്നു പോകുന്നു. കുറെ ചതികളായിരുന്നു അന്ന് നടന്നിരുന്നതെന്ന് പറയാന്‍ മാത്രമുള്ള സീനുകള്‍. അതിലൂടെ പ്രത്യേകിച്ച് യാതൊരു ഗുണവും സിനിമക്കോ പ്രേക്ഷകനോ ഉണ്ടാകുന്നില്ല. പൊലീസ് അന്വേഷണത്തില്‍ പ്രതീക്ഷിക്കാവുന്നതുപോലെ തന്നെ നാടക സംഘത്തെയും വെള്ളയും വെള്ളയും ഇട്ട് നടക്കുന്ന പാര്‍ട്ടി പ്രവര്‍ത്തകനെയും അന്വേഷണ ഉദ്യോഗസ്ഥന്‍റെ ഉറ്റ ചങ്ങാതിയായ പത്രപ്രവര്‍ത്തകനെയും തത്വങ്ങള്‍ പറഞ്ഞ് അലഞ്ഞ് തിരിഞ്ഞ് നടക്കുന്ന ഭ്രാന്തനെയും ഒക്കെ സംശയാസ്പദമായി നമ്മുടെ മുന്നില്‍ നിരത്തുന്നു. അപ്പോഴൊക്കെയും സാധാരണയില്‍ കവിഞ്ഞൊന്നും പ്രേക്ഷകരില്‍ ഉണ്ടാക്കുന്നില്ല. എങ്ങനെ ഇത് ക്ലൈമാക്സിലേക്കെത്തിക്കും എന്ന ആശങ്ക പ്രേക്ഷകനാണ്. അവസാനം ആദ്യം കേബിള്‍ ടിവി നാടിന് സംഭാവന ചെയ്തയാളിലേക്ക് അന്വേഷണം എത്തുന്നു. മരിച്ചുവെന്ന് പറഞ്ഞ പെണ്‍കുട്ടിയെ തിരികെ കൊണ്ട് വന്ന് മാനസിക നില തകര്‍ന്ന അവളുടെ കാമറയില്‍ നിന്നും പ്രതികളിലേക്ക് എത്തുന്നതാണ് കഥ. പക്ഷേ, അവിടെ മനസിലാകാത്ത കാര്യം സാധാരണ ഫിലിം കാമറയില്‍ അവള്‍ സ്വന്തം ദൃശ്യങ്ങള്‍ തന്നെ എങ്ങനെ പകര്‍ത്തി എന്നത് മാത്രമാണ്. അന്വേഷണ ഉദ്യോസ്ഥനെ സഹായിക്കുന്ന പൊലീസുകാരനെ അവള്‍ക്കൊപ്പം കാണുന്ന ഫോട്ടായാണ് കേസിലെ കച്ചിത്തുരുമ്പായി കിട്ടുന്നത്.

    ഗാനങ്ങള്‍

    മധുപാല്‍, വിജയരാഘവന്‍, ചഞ്ചല്‍, പ്രവീണ , നരേന്ദ്ര പ്രസാദ്, നെടുമുടി വേണു തുടങ്ങിയവരാണ് ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നത്. കെ എസ് ചിത്രയും എം ജി ശ്രീകുമാര്‍ എന്നിവരാണ് ഗാനങ്ങള്‍ ആലപിച്ചിരിക്കുന്നത്.

    English summary
    review about rajeev anjal movie rishivamsham
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X