»   » ആട് തോമയ്ക്ക് ബെല്ലാരി രാജയില്‍ ഉണ്ടായ മകനോ? എങ്കില്‍ അത് അച്ചായന്‍ തന്നെയാണെന്ന് ട്രോളന്മാര്‍!

ആട് തോമയ്ക്ക് ബെല്ലാരി രാജയില്‍ ഉണ്ടായ മകനോ? എങ്കില്‍ അത് അച്ചായന്‍ തന്നെയാണെന്ന് ട്രോളന്മാര്‍!

Posted By:
Subscribe to Filmibeat Malayalam

സിനിമ ഇറങ്ങുമ്പോല്‍ പലരും അതിനെ വിമര്‍ശിക്കും. അതിലും മോശമായൊരു സിനിമ വരുമ്പോള്‍ മറ്റേത് നല്ലതായിരുന്നെന്ന് വിലപിക്കും. നിവിന്‍ പോളി തമിഴില്‍ പോയി അഭിനയിച്ച സിനിമയായിരുന്നു റിച്ചി. കന്നഡയില്‍ നിര്‍മ്മിച്ച റിച്ചി എന്ന സിനിമ തമിഴിലേക്ക് റീമേക്ക് ചെയ്തതായിരുന്നു റിച്ചി.

കളക്ഷനില്‍ ആദി തള്ളോട് തള്ള്, ഇതിന് ഉളുപ്പില്ലായ്മ എന്ന് പറയാമോ? കൊന്ന് കൊലവിളിച്ച് ട്രോളന്മാര്‍!

ഡിസംബര്‍ 8 ന് തിയറ്ററുകളിലേക്കെത്തിയ സിനിമയ്ക്ക് പലതരത്തിലുള്ള പ്രതികരണങ്ങളായിരുന്നു വന്നത്. അതിന് മുമ്പ് സിനിമിയലെ ട്രെയിലര്‍ പുറത്ത് വന്നിരുന്നു. അന്ന് വന്ന ട്രെയിലര്‍ ഹിറ്റായിരുന്നു. ഇന്നും സോഷ്യല്‍ മീഡിയയില്‍ റിച്ചിയിലെ ടീസറിനെ പറ്റിയുള്ള ട്രോളുകള്‍ വ്യാപിക്കുകയാണ്.

റിച്ചി

നിവിന്‍ പോളിയെ നായകനാക്കി ഗൗതം രാമചന്ദ്രന്‍ സംവിധാനം ചെയ്യുന്ന സിനിമയാണ് റിച്ചി. സിനിമ പൂര്‍ണമായും തമിഴിലാണ് നിര്‍മ്മിച്ചിരുന്നത്. എന്നാല്‍ മലയാളത്തിലും പ്രദര്‍ശനത്തിനെത്തിയിരുന്നു.

പ്രതികരണങ്ങള്‍

ഒരു ഗുണ്ടാ ലുക്കിലാണ് സിനിമയില്‍ നിവിന്‍ പോളി അഭിനയിച്ചിരുന്നത്. നല്ലത്, മോശം, കുഴപ്പമില്ലെ എന്നിങ്ങനെ പലതരത്തിലുള്ള പ്രതികരണങ്ങളായിരുന്നു സിനിമയെ കുറിച്ച് പ്രേക്ഷകന്‍ പറഞ്ഞിരുന്നത്.

ട്രോളുകള്‍

സിനിമ റിലീസിനെത്തുന്നതിന് മുമ്പ് സിനിമയില്‍ നിന്നും പുറത്ത് വന്ന ടീസര്‍ സൂപ്പര്‍ ഹിറ്റായിരുന്നു. അന്നേരം പുറത്തിറങ്ങിയ പല ട്രോളുകളും ഇപ്പോഴും സോഷ്യല്‍ മീഡിയയിലൂടെ വൈറലാവുകയാണ്.

ചെറിയ സദ്യ


സിനിമയിലെ ടീസര്‍ വരുന്നുണ്ടെന്ന് കേട്ടപ്പോള്‍ ചെറിയൊരു സദ്യയായിരുന്നു പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ പുറത്ത് വന്ന ടീസര്‍ ഒരു മട്ടന്‍ ബിരിയാണ് തിന്ന ഫീലായിരുന്നു തന്നത്.

ആണിയടിച്ചു

സിനിമാ പ്രേമികളുടെയും ഫാന്‍സിന്റെയും പ്രതീക്ഷ ഇരട്ടിയാക്കുകയും. ഹേറ്റേഴ്‌സിന്റെ ചങ്കില്‍ ആണിയടിക്കുകയും ചെയ്ത ഒരൊന്നൊന്നര മരണമാസ് ടീസര്‍.

അച്ചായനോടുള്ള സ്‌നേഹം

റിച്ചി വരുന്നതിന് മുമ്പ് തമിഴ്‌നാട്ടിലെ ചുവരുകളില്‍ നിവിനെ സ്വാഗതം ചെയ്ത് കൊണ്ടുള്ള എഴുത്തുകള്‍ കാണാം. ഈ ഫ്രേയിം നമുക്ക് കാണിച്ച് തരും തമിഴ് സിനിമ ലോകത്തിന് അച്ചായനോട് എന്താണ് പറയാനുള്ളതെന്ന്.

ആട് തോമയ്ക്ക് ബെല്ലാരിയില്‍ മകനോ?

നിവിന്‍ പോളിയുടെ റിച്ചിയിലെ ലുക്ക് ആട് തോമയ്ക്ക് ബെല്ലാരി രാജയില്‍ ഉണ്ടായ ഒരു അയിറ്റം പോലെയാണ് തോന്നുക.

കളിയല്ല, കാര്യം..

മണിരത്‌നത്തിന്റെയും എആര്‍ റഹ്മാന്റെയും കൂടെ തമിഴ്‌നാട്ടില്‍ പോയി ദുല്‍ഖര്‍ ഉണ്ടാക്കിയ ഫസ്റ്റ് ഡേ കളക്ഷനും ഫൈനല്‍ കളക്ഷനും, പ്രമുഖനല്ലാത്ത ഒരു പുതുമുഖ സംവിധായകന്റെ സിനിമയില്‍ അഭിനയിച്ച് നിവിന്‍ നേടി തകര്‍ത്തിരിക്കും..

യൂത്ത് ഐക്കണ്‍ ആര്?


തമിഴിലും മലയാളത്തിലും പോയി തിളങ്ങി നില്‍ക്കുന്ന ഇവരില്‍ ആരാണ് യൂത്ത് ഐക്കണെന്ന് ആരാധകര്‍ ചോദിക്കുന്നു..

മരണമാസാണ്

നിവിന്റെ റിച്ചിയുടെ ടീസര്‍ മാസ് അല്ല, മരണ മാസാണ്. അങ്ങനെയാണ് പറയേണ്ടത്..

English summary
Richie movie trolls

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam