For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  പ്രേമിച്ച് കല്യാണം കഴിക്കുമെന്ന് ഉറപ്പിച്ചു; റിമ കല്ലിങ്കലിനെ ഭര്‍ത്താവ് സംരക്ഷിക്കട്ടേന്നാണ് പലരും പറയുന്നത്

  |

  ഫെമിനിച്ചി, ആക്ടീവിസ്റ്റ്, എന്ന് തുടങ്ങി നടി റിമ കല്ലിങ്കലിന് വിശേഷണങ്ങള്‍ ഏറെയാണ്. വസ്ത്രത്തിന്റെ പേരിലും അല്ലാതെയുമായി നിലപാടുകള്‍ വ്യക്തമാക്കിയതിന്റെ പേരിലാണ് റിമ അടക്കമുള്ള നടിമാര്‍ ഫെമിനിച്ചികളായത്. സിനിമകളില്‍ നിന്ന് വരെ തഴയപ്പെടുന്ന സഹാചര്യം ഉണ്ടായാലും നിലപാടില്‍ നിന്ന് മാറ്റമില്ലെന്ന് നടി വ്യക്തമാക്കി.

  റിമ കല്ലിങ്കലിനെ ഭര്‍ത്താവ് സംരക്ഷിക്കട്ടേ എന്നാണ് ചിലര്‍ പറയാറുള്ളതെന്ന് വ്യക്തമാക്കുകയാണ് നടിയിപ്പോള്‍. വനിതയ്ക്ക് നല്‍കിയ അഭിമുഖത്തിലൂടെയാണ് അറേഞ്ച്ഡ് മ്യാരേജിനെ കുറിച്ചും ലവ് മ്യാരേജിനെ പറ്റിയുമൊക്കെ നടി സംസാരിച്ചത്.

  അറേഞ്ച്ഡ് മ്യാരേജിനെ കുറിച്ചും ലവ് മ്യാരേജിനെ കുറിച്ചും റിമയുടെ അഭിപ്രായമിങ്ങനെ..

  'ഒരു വിവാഹം അറേഞ്ച് ചെയ്യുമ്പോള്‍ നാം എന്തൊക്കെയാണ് ആലോചിക്കുന്നത്? പെണ്ണിനെക്കാള്‍ പഠിപ്പ്, പൊക്കം, നിറം ഇവ ആണിന് കൂടുതലുണ്ടോ, ഒരേ മതവും ജാതിയും സമ്പത്തുമാണോ എന്നൊക്കയല്ലേ? ഈ രണ്ട് വ്യക്തികള്‍ തമ്മില്‍ മനസ് കൊണ്ട് എന്തെങ്കിലും പൊരുത്തമുണ്ടോന്ന് നമ്മള്‍ ചിന്തിക്കാറുണ്ടോന്ന് റിമ ചോദിക്കുന്നു.

  വര്‍ഷങ്ങള്‍ പ്രേമിച്ച് കല്യാണം കഴിക്കുന്നവര്‍ക്ക് തന്നെ പരസ്പരം പൂര്‍ണമായി മനസിലാകുന്നില്ല. പിന്നൊണ് ചായ കുടിച്ച് അഞ്ച് മിനുറ്റ് സംസാരിച്ച് പോകുന്നവര്‍ക്ക്. എനിക്കെന്നും അറേഞ്ച്ഡ് മ്യാരേജ് ഒരു അതിശയമായിരുന്നു. പ്രേമിച്ച് കല്യാണം കഴിക്കണമെന്ന് അന്നേ ഞാന്‍ ഉറപ്പിച്ചിരുന്നു'.

  Also Read: അത്രയും ഭംഗിയുള്ള ഒരു പെണ്ണിനെ കാണാന്‍ വലിയ പാടാണെന്ന് നടി ഷീല' നയന്‍താരയെ കുറിച്ച് പറഞ്ഞ് നടി

  'അറേഞ്ച്ഡ് മ്യാരേജ് ചെയ്ത ആണിന് താന്‍ എന്ത് കാണിച്ചാലും പെട്ടെന്നൊന്നും പെണ്ണ് ഇട്ടിട്ട് പോവില്ലെന്ന് അറിയാം. പുറത്ത് കടക്കാന്‍ ഒരു വാതിലുകളും ഇല്ലാത്ത സ്ത്രീ മാത്രമേ അറേഞ്ച്ഡ് മ്യാരേജിന് നില്‍ക്കൂ എന്നാണ് എന്റെ വിശ്വാസം. അതവരുടെ തിരഞ്ഞെടുപ്പല്ല എന്നത് കൊണ്ട് അവരില്‍ കുറ്റം കണ്ടെത്താന്‍ കഴിയില്ല. ആണുങ്ങളുടെ പ്രശ്‌നങ്ങള്‍ കണ്ടില്ലെന്ന് വച്ചല്ല ഇത് പറുന്നത്. കൂടുതല്‍ അവസരങ്ങള്‍ ലോകം ആണ്‍കുട്ടിയ്ക്ക് കൊടുക്കുന്നുണ്ട്'.

  Also Read: എൻ്റെ മകളെ തെമ്മാടിക്കുഴിയില്‍ അടക്കാന്‍ സമ്മതിക്കില്ല; പാര്‍വതിയോട് മതം മാറാന്‍ പറഞ്ഞു, ജഗതിയെ കുറിച്ച് മകന്‍

  'റിമ കല്ലിങ്കലിനെ ഭര്‍ത്താവ് ആഷിഖ് സംരക്ഷിക്കട്ടെ എന്നാണ് ചിലരുടെ നിലപാട്. ഇത്രയും വര്‍ഷത്തിനിടയില്‍ എത്രയോ സംവിധായകരും തിരക്കഥാകൃത്തുക്കളും കഥ പറഞ്ഞ് പോയി. അഭിനയിക്കാന്‍ സമ്മതം പറയുമെങ്കിലും നിര്‍മാതാക്കുടെ പച്ചക്കൊടി കിട്ടില്ല.

  'അവര്‍ നടിയല്ലല്ലോ ആക്ടിവിസ്റ്റല്ലേ എന്നാണ് ചോദ്യം'. ആര്‍ട്ടിസ്റ്റ് എന്ന നിലയ്ക്ക് പല സംവിധായകരുടെ കൂടെ ജോലി ചെയ്യുന്നതാണ് കരിയറിന് നല്ലത്. അതിന് കഴിയുന്നില്ലെന്നും' റിമ പറയുന്നു..

  Recommended Video

  റിമ കല്ലിങ്കലും മാളവികയും | തീപാറുന്ന ഫുട്‍ബോൾ കണ്ടോ | FilmiBeat Malayalam

  ഫെമിനിച്ചി എന്ന് വിളിക്കുന്നതിനെ പറ്റി റിമയുടെ വാക്കുകള്‍..

  'കളിയാക്കാനാണ് വിളിക്കുന്നതെങ്കിലും അത് കേള്‍ക്കുമ്പോഴെല്ലാം ഞങ്ങള്‍ സുഹൃത്തുക്കള്‍ പുളകം കൊള്ളുകയാണെന്ന് മനസിലാക്കണം. അതുകൊണ്ട് കൂടിയാണ് ആ വാക്ക് എഴുതിയ ബാഡ്ജും തൊപ്പിയും ടീഷര്‍ട്ടുമെല്ലാം ധരിക്കുന്നത്. ആണുങ്ങളുടേത് പോലെ എല്ലാ അവകാശങ്ങളും ഞങ്ങള്‍ക്കുമുണ്ടെന്ന് പറഞ്ഞ് മണ്ണില്‍ കാലുറപ്പിച്ച് നില്‍ക്കുകയാണ് ഒരു ഫെമിനിസ്റ്റ് ചെയ്യുന്നത്' റിമ പറയുന്നു..

  Also Read: ശരീരം കാണിച്ചുള്ള വസ്ത്രം ധരിച്ചെത്തിയ നടി; മാറിടം മറയ്ക്കാൻ ചെന്നതോടെ പ്രശ്‌നത്തിലായ സഞ്ജയ് ദത്ത്,ആ കഥയിങ്ങനെ

  English summary
  Rima Kallingal About Her Wedding With Aashiq Abu, Opens Up The Advice She Get From Public
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X