Don't Miss!
- News
ദിലീപിന് കുരുക്ക് മുറക്കാനുറച്ച് അന്വേഷണ സംഘം;വീണ്ടും ഹൈക്കോടതിയിലേക്ക്..നിയമോപദേശം ലഭിച്ചു?
- Automobiles
Maruti മോഡലുകള്‍ വാങ്ങാം; ജൂലൈ മാസത്തില്‍ 74,000 രൂപ വരെയുള്ള ഓഫറുകള്‍
- Finance
പാദഫലത്തില്‍ ആശങ്ക! സെല്‍ റേറ്റിങ് നിലനിര്‍ത്തിയ ഈ ധനകാര്യ ഓഹരി 16% ഇടിയാം
- Technology
പണം തന്ന് വാങ്ങുന്നത് ഇസ്തിരിപ്പെട്ടിയല്ല, സ്മാർട്ട്ഫോൺ കമ്പനികളുടെ ശ്രദ്ധയ്ക്ക്!
- Sports
ആരാവും ഇന്ത്യയുടെ അടുത്ത ദ്രാവിഡ്? ഇവരിലൊരാള്‍ക്കു സാധ്യത
- Lifestyle
വിദേശ യാത്രാ യോഗം ജാതകത്തിലുണ്ടോ; ഈ ഗ്രഹസ്ഥാനം പറയും
- Travel
ബലിപെരുന്നാള്‍ ആഘോഷങ്ങള്‍ ഒട്ടും കുറയ്ക്കേണ്ട... പ്ലാന്‍ ചെയ്യാം യാത്രകള്‍
റിമിയുടെ കൂടെ ഇനി വരില്ലെന്ന് പറഞ്ഞ് ശ്വേത മേനോൻ പോയി; എയർപോർട്ടിൽ വെച്ചുണ്ടായ അബദ്ധത്തെ പറ്റി റിമി ടോമി
ഗായിക എന്നതിലുപരി തന്റെ ആരാധകരെ ചിരിപ്പിക്കുന്ന അപൂര്‍വ്വം താരങ്ങളില്‍ ഒരാളാണ് റിമി ടോമി. അത്രയധികം എനര്‍ജിയുള്ള ഒരു ഗായികയെയും മലയാളികള്‍ കണ്ടിട്ടുണ്ടാവില്ല. അതേ സമയം തനിക്ക് പറ്റിയ അബദ്ധങ്ങളെ പറ്റി റിമി തന്നെ പലപ്പോഴായി തുറന്ന് പറയാറുണ്ട്. ഇപ്പോഴിതാ റിമിയുടെ പഴയൊരു വീഡിയോയാണ് സോഷ്യല്‍ മീഡിയയിലൂടെ വൈറലാവുന്നത്.
വര്‍ഷങ്ങള്‍ക്ക് മുന്‍പ് നടി ശ്വേത മേനോനൊപ്പം ഫ്‌ളൈറ്റില്‍ യാത്ര ചെയ്തപ്പോഴുണ്ടായ അബദ്ധത്തെ പറ്റിയാണ് അഭിമുഖത്തില്‍ റിമി പറഞ്ഞത്. അതിന് ശേഷം എന്റെ കൂടെ ഫ്‌ളൈറ്റില്‍ വരില്ലെന്ന് പറഞ്ഞ് ശ്വേത ചേച്ചി പിണങ്ങി പോയെന്നും ജെബി ജംഗ്ഷനില്‍ പങ്കെടുക്കവേ താരം പറഞ്ഞു. റിമിയുടെ വാക്കുകളിങ്ങനെയാണ്...

ഞാന്‍ കയറി പോവേണ്ട ഫ്‌ളൈറ്റുകള്‍ എന്റെ മുന്നില്‍ കൂടി എത്രയോ തവണ പറന്ന് പോവുന്നത് കണ്ടിരിക്കുന്നു എന്നാണ് റിമി പറയുന്നത്. പാസ്‌പോര്‍ട്ട് ഇല്ലാത്തത് കൊണ്ടാണോന്ന് അവതാരകന്‍ ചോദിക്കുമ്പോള്‍ അതുകൊണ്ടല്ല, കറക്ട് സമയത്ത് എത്താത്തത് കൊണ്ടാണെന്ന് റിമി പറയുന്നു. അതൊക്കെ തെറ്റാണ്. ഒരിക്കലും റിമിയുടെ കൂടെ ഫ്‌ളൈറ്റില്‍ പോവില്ലെന്നാണ് നടി ശ്വേത മേനോന്‍ പറയാറുള്ളതെന്നും താരം വ്യക്തമാക്കി. പണ്ടെരിക്കല്‍ എയര്‍പോര്‍ട്ടില്‍ വെച്ചുണ്ടായ അബദ്ധത്തെ പറ്റിയും റിമി വെളിപ്പെടുത്തി.

അന്ന് ദോഹയില്‍ ഒരു പരിപാടിയ്ക്ക് പോവുകയാണ് ഞങ്ങള്‍. ദുബായില്‍ എത്തി. അവിടെ നിന്ന് അടുത്ത ഫ്‌ളൈറ്റിനാണ് ദോഹയിലേക്ക് പോവേണ്ടത്. കണക്ടര്‍ ഫൈള്റ്റ് വരാന്‍ ഒരു മണിക്കൂര്‍ സമയം വേണം. ശ്വേത ചേച്ചി വാ ഒരു കാപ്പി കുടിക്കാമെന്ന് ഞാന്‍ പറഞ്ഞു. പുള്ളിക്കാരിയ്ക്ക് എന്റെ സ്വഭാവം അത്രയ്ക്ക് അറിയില്ല. 2007 ലെ 2008 ലോ ആണ് സംഭവം നടക്കുന്നത്.

വേണ്ട റിമി, കാപ്പി കുടിക്കാന്‍ പോയാല്‍ ഫൈള്റ്റ് പോവും. നമുക്ക് കാപ്പിയല്ലല്ലോ പ്രധാനമെന്ന് ചേച്ചി പറഞ്ഞു. എങ്കിലും ഞാന്‍ നിര്‍ബന്ധിച്ച് കാപ്പി കുടിക്കാന്‍ പോയി. അന്ന് ഫ്‌ളൈറ്റ് പോയി. നാല് മണിയ്‌ക്കോ അഞ്ച് മണിയ്‌ക്കോ അവിടെ എത്തണം. പന്ത്രണ്ട് മണിയ്ക്ക ദുബായില്‍ നിന്ന് പോയാലേ രണ്ട് മണിയ്ക്ക് ദോഹയിലെത്താന്‍ പറ്റു. എന്നിട്ട് വേണം വൈകുന്നേരത്തെ പരിപാടിയില്‍ പങ്കെടുക്കാന്‍. ഞാനപ്പോഴെ പറഞ്ഞതേ, കാപ്പി കുടിക്കണ്ടെന്ന് എന്ന് പറഞ്ഞ് പുള്ളിക്കാരി ഒറ്റ പോക്ക് അങ്ങ് പോയി.
Also Read: ഗര്‍ഭിണിയാവുന്നില്ലേ, തന്റെ അമ്മയായി അഭിനയിക്കാം; സല്‍മാന്‍ ഖാന്‍ കളിയാക്കിയത് ഈ അഞ്ച് നടിമാരെ

പിന്നെ കണ്ടത് ദോഹയിലെ സ്‌റ്റേജില്‍ പരിപാടി അവതരിപ്പിക്കുമ്പോഴാണ്. ശ്വേത ചേച്ചി അന്നേരം കിട്ടിയ ഏതോ ഫ്‌ളൈറ്റില്‍ കയറി പോയി. ഞാനും അനിയനും അടുത്ത ഫ്‌ളൈറ്റൊക്കെ പിടിച്ച് പോയി. എന്റെ കുട്ടിക്കളിയായി ഇത് തോന്നുമെങ്കിലും ഞാന്‍ കറക്ട് സമയത്ത് തന്നെ എല്ലാ പരിപാടികള്‍ക്കും എത്തിയിട്ടുണ്ട്.
ഇതുവരെ ഒരു പരിപാടിയ്ക്കും വൈകിയോ വേറെ പരിപാടിയുടെ പേരിലോ പ്രശ്‌നങ്ങളൊന്നും ഉണ്ടായിട്ടില്ല. കാര്യം പറഞ്ഞാല്‍ പെട്ടിയും പാസ്‌പോര്‍ട്ട് പോവുകയും ഫ്‌ളൈറ്റ് പോവുകയുമൊക്കെ ചെയ്തിട്ടുണ്ട്. എങ്കിലും ലക്ഷ്യ സ്ഥാനത്ത് എത്താറുണ്ടെന്ന് റിമി പറയുന്നു.