twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    'ഉപചാരപൂര്‍വ്വം ഗുണ്ട ജയനെ' പുകഴ്ത്തി ഋഷിരാജ് സിങ്, വാക്കുകള്‍ വൈറലാവുന്നു...

    |

    സൈജു കുറുപ്പ് നായകനായ ഉപചാരപൂര്‍വം ഗുണ്ട ജയന്‍ എന്ന ചിത്രം ഇപ്പോള്‍ വിജയകരമായി പ്രദര്‍ശനം തുടരുകയാണ്. അരുണ്‍ വൈഗ കഥ രചിച്ചു സംവിധാനം ചെയ്ത ഈ ചിത്രത്തിന് തിരക്കഥ രചിച്ചത് രാജേഷ് വര്‍മ്മയാണ്. യുവ ദുല്‍കര്‍ സല്‍മാനും സെബാസ്റ്റിയന്‍ ആനിക്കാടും ചേര്‍ന്ന് നിര്‍മ്മിച്ച ഈ ചിത്രത്തിന് മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിക്കുന്നത്. ഒരു പക്കാ ഫാമിലി കോമഡി എന്റെര്‍റ്റൈനെര്‍ ആയി ഒരുക്കിയ ഈ സിനിമയില്‍ സൈജു കുറുപ്പിനൊപ്പം സിജു വില്‍സണ്‍, ശബരീഷ് വര്‍മ്മ, നയന, ജോണി ആന്റണി, സാബുമോന്‍, ബിജു സോപാനം തുടങ്ങി ഒട്ടേറെ പ്രശസ്ത താരങ്ങള്‍ അഭിനയിച്ചിരിക്കുന്നു. ബിജിപാല്‍, ശബരീഷ് വര്‍മ്മ, രാജേഷ് വര്‍മ്മ, ജയദാസന്‍ എന്നിവര്‍ ഈണം പകര്‍ന്ന ഇതിലെ ഗാനങ്ങളും സൂപ്പര്‍ ഹിറ്റാണ്. സൈജു കുറുപ്പിന്റെ നൂറാം ചിത്രമെന്ന പ്രത്യേകത കൂടിയുള്ള ഉപചാരപൂര്‍വം കണ്ട ശ്രീ ഋഷി രാജ് സിങ് ഐപിഎസിനെ വാക്കുകള്‍ ആണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്.

    rishiraj singh

    തന്റെ സോഷ്യല്‍ മീഡിയ പേജില്‍ ഈ ചിത്രത്തെ കുറിച്ച് അദ്ദേഹം എഴുതിയ വാക്കുകള്‍ ഇങ്ങനെ, 'ഒരു സിനിമയില്‍ ഉദ്വേഗജനകമായ നിമിഷങ്ങള്‍ സൃഷ്ടിക്കുന്നതിന് ഒരത്മാവോ, പ്രേതമോ അല്ലെങ്കില്‍ ഇരുട്ടിന്റെ പശ്ചത്തലമോ ധാരാളം മതിയാവും. എന്നാല് ഒരു ഗ്രാമത്തിലെ സാധാരണ കല്യാണ വീട്ടില്‍ നടക്കുന്ന നിഗൂഢതകള്‍ നിറഞ്ഞ സംഭവ വികാസങ്ങള്‍ കഴിവുറ്റ സംവിധായകന്‍ ഒപ്പിയെടുത്തതാണ് ഈ സിനിമ. പെണ്‍കുട്ടിയുടെ താല്‍പര്യം കണക്കിലെടുക്കാതെ നടത്തുന്ന കല്യാണം. ആ കല്യാണം അനുബന്ധിച്ച് അവിടെ നടക്കുന്ന സംഭവങ്ങള്‍, നമ്മുടെ വിരലുകള്‍ കടിച്ചു കൊണ്ട് ഒരു രോമാഞ്ചത്തോട് കൂടി മാത്രമേ കാണാന്‍ സാധിക്കുകയുള്ളൂ.

    കടുത്ത തലവേദന; കൈ വിട്ട് പോകുന്ന സ്ഥിതി, ട്യൂമറില്‍ നിന്നും രക്ഷപ്പെട്ടതിനെ കുറിച്ച് അനീഷ്കടുത്ത തലവേദന; കൈ വിട്ട് പോകുന്ന സ്ഥിതി, ട്യൂമറില്‍ നിന്നും രക്ഷപ്പെട്ടതിനെ കുറിച്ച് അനീഷ്

    ഒരു സിനിമയില്‍ കഥയോളം തന്നെ പ്രാധാന്യം അതിന്റെ സബ് പ്ലോട്ടുകള്‍ക്കും ഉണ്ടെന്ന് നിസ്സംശയം പറയാനാകും. കഥ പറഞ്ഞു തുടങ്ങുമ്പോള്‍ വിവാഹത്തിന് പങ്കെടുക്കാന്‍ വന്നിരിക്കുന്നവരും മറ്റു കഥാപാത്രങ്ങളും നമ്മുടെ മുന്നില്‍ സൃഷ്ടിക്കുന്ന ഓരോ ദൃശ്യവും ചിരിച്ചു കൊണ്ടല്ലാതെ കണ്ട് തീര്‍ക്കാന്‍ കഴിയില്ല. സാധാരണ രീതിയില്‍ ന്യൂ ജനറേഷന്‍ മലയാളം സിനിമകളില്‍ സംഗീതത്തിന് വലിയ പ്രാധാന്യം ഉണ്ടാകാറില്ല, എന്നാല് ഈ സിനിമയില്‍ അജിത്ത് പി വിനോദന്റെ വരികള്‍ക്ക് സംഗീത സംവിധായകന്‍ ബിജിബാല്‍ ഈണം നല്‍കിയപ്പോള്‍ ലഭിച്ച മനോഹരങ്ങളായ ഗാനങ്ങള്‍ ചിത്രത്തിനെ വേറൊരു തലത്തില്‍ കൊണ്ടെത്തിച്ചിരിക്കുന്നു. അരുണ്‍ വൈഗ എന്ന കഴിവുറ്റ കലാകാരന്‍ തന്റെ കഥയില്‍ തീര്‍ത്ത മികച്ച തിരക്കഥയെ അതിന്റെ പൂര്‍ണ്ണതയില്‍ തന്നെ തിരശ്ശീലയില്‍ കൊണ്ട് വന്നിട്ടുണ്ട്. ഈ ചിത്രത്തിന്റെ ശരിക്കുള്ള സ്റ്റാര്‍ എന്ന് പറയേണ്ടത് തിരക്കഥാകൃത്ത് രാജേഷ് വര്‍മ്മ തന്നെയാണ്. കഥയും തിരക്കഥയും പോലെ തന്നെ മികച്ചവയായിരുന്നു രാജേഷ് വര്‍മ്മയുടെ സംഭാഷണങ്ങളും. കലാകാരന്മാര്‍ അവരുടെ ഡയലോഗുകള്‍ പറയുമ്പോള്‍ ലഭിച്ച കയ്യടികള്‍ അതിനുദാഹരണമാണ്.

    അത്യാഗ്രഹം ഉള്ള ആളാണ് ഞാന്‍; ഇപ്പോഴും ചാന്‍സ് ചോദിക്കാറുണ്ട്, കാരണം വെളിപ്പെടുത്തി മമ്മൂക്കഅത്യാഗ്രഹം ഉള്ള ആളാണ് ഞാന്‍; ഇപ്പോഴും ചാന്‍സ് ചോദിക്കാറുണ്ട്, കാരണം വെളിപ്പെടുത്തി മമ്മൂക്ക

    സൈജു കുറുപ്പ് എന്ന അതുല്യ നടന്റെ വീട്ടു കാരണവര്‍ വേഷം വളരെ മികച്ചതായിരുന്നു. കേന്ദ്ര കഥാപാത്രമായിട്ടുള്ള അദ്ദേഹത്തിന്റെ അഭിനയമികവ് ഏറെ പ്രശംസയര്‍ഹിക്കുന്നു. നായികയുടെ ഇളയച്ഛനായ ദുബായിക്കാരന്‍ വേഷത്തില്‍ അഭിനയിച്ച ജോണി ആന്റണി തന്റെ പ്രത്യേക മാന്നറിസവും വ്യത്യസ്തമായ സംഭാഷണ ശൈലിയും കൊണ്ട് അഭിനയിച്ച വേഷം അസലായിരുന്നു.

    സിനിമയില്‍ കയ്യടി നേടിയ മറ്റൊരു കഥാപാത്രം പട്ടാളത്തിലെ കേണലായി അഭിനയിച്ച സുധീര്‍ കരമന ആയിരുന്നു. അദ്ദേഹവും അദ്ദേഹത്തിന്റെ ഭാര്യ വേഷം ചെയ്ത കലാകാരി ശൈലജ അമ്പുവും അവരുടെ പ്രത്യേക സംഭാഷണ ശൈലി കൊണ്ടുള്ള അവരവരുടെ വേഷം ആളുകളില്‍ കൂടുതല്‍ ഹരം കൊള്ളിച്ചു. സിനിമയുടെ തുടക്കം മുതല്‍ക്ക് തന്നെ വെള്ളം കുടിച്ച് കൊണ്ടിരിക്കുന്ന ഒരു കഥാപാത്രം, സാബു മോന്റെ കയ്യില്‍ ഭദ്രമായിരുന്നു. കൂടാതെ കല്യാണ പാചകക്കാരന്‍ വേഷം ചെയ്ത ഹരീഷ് കണാരന്റെ അഭിനയവും പ്രേക്ഷകശ്രദ്ധ പിടിച്ച് പറ്റി. പ്രേക്ഷകരെ ആകാംഷയുടെ മുള്‍മുനയില്‍ നിര്‍ത്തിയതിന് സിനിമയുടെ എഡിറ്റര്‍ കിരണ്‍ ദാസ് വഹിച്ച പങ്ക് ചെറുതല്ല.

    Recommended Video

    എന്ത് ചോദിച്ചാലും തഗ്ഗ്,ഇക്കാ നമിച്ചു, മതിമറന്ന് ചിരിച്ച് മമ്മൂക്ക..Mammooka Interview | Filmibeat

    സിജുവില്‍സണ്‍, ശബരീഷ് വര്‍മ്മ, ജാഫര്‍ ഇടുക്കി, ബിജു സോപാനം, വിജിലേഷ്, ബൈജു എഴുപുന്ന, തട്ടിം മുട്ടിം ഫെയിം സാഗര്‍ സൂര്യ, ഷാനി ഷാക്കി, വൃന്ദ മേനോന്‍, നയന, പാര്‍വതി തുടങ്ങിയവരുടെ കഥാപാത്രങ്ങളും ഒപ്പത്തിനൊപ്പം മികച്ചു നിന്നവയാണ്. മലയാള സിനിമയുടെ സ്ഥിരം ശൈലിയൊക്കെ ഏറെ മാറി കഴിഞ്ഞിരിക്കുന്നു. ഒരു വലിയ നടനെ കൊണ്ട് വന്ന കൊണ്ടോ, ലോകം ചുറ്റിയുള്ള ഫ്രയിമുകള്‍ കൊണ്ട് വന്ന കൊണ്ടോ സിനിമ ഹിറ്റവണം എന്നില്ല. നല്ല കഥയും, തിരക്കഥയും ഉണ്ടെങ്കില്‍ നാല് ചുവരുകള്‍ക്കുള്ളില്‍ നിന്ന് കൊണ്ട് തന്നെ ഇതു പോലെയുള്ള നല്ല സിനിമകള്‍ തയ്യാറാക്കി പ്രേക്ഷകരുടെ അഭിനന്ദനം നേടാവുന്നതാണ്.

    English summary
    Rishi Raj Singh Pens About Uacharapoorvam Gunda jayan Movie review
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X