twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മമ്മൂട്ടി ചിത്രത്തിന് റിവ്യൂ എഴുതി ഋഷിരാജ് സിംഗ്! പിഷാരടി മികവ് തെളിയിച്ചു,ഗാനഗന്ധര്‍വ്വന് അഭിനന്ദനം

    |

    രമേഷ് പിഷാരടി സംവിധാനം ചെയ്ത രണ്ടാമത്തെ ചിത്രമാണ് ഗാനഗന്ധര്‍വ്വന്‍. മമ്മൂട്ടി നായകനായി അഭിനയിച്ച ചിത്രം സെപ്റ്റംബര്‍ അവസാന ആഴ്ചയാണ് തിയറ്ററുകൡലേക്ക് എത്തിയത്. ഈ വര്‍ഷം മമ്മൂട്ടി നായകനായി അഭിനയിച്ച് റിലീസ് ചെയ്ത എല്ലാ സിനിമകളും വിജയിച്ചത് പോലെ തന്നെ ഗാനഗന്ധര്‍വ്വനും നല്ല റിവ്യൂ ആയിരുന്നു ലഭിച്ചത്. പിഷാരടിയുടെ സംവിധായക മികവിനും കൈയടി ലഭിച്ചു.

    ഇപ്പോഴിതാ ഗാനഗന്ധര്‍വ്വന് റിവ്യൂ എഴുതിയിരിക്കുകയാണ് ജയില്‍ ഡിജിപി ഋഷിരാജ് സിംഗ്. കുടുംബത്തോടൊപ്പം പോയി കണ്ട് ആസ്വദിക്കാന്‍ പറ്റിയ സിനിമയാണെന്നും തുടക്കം മുതല്‍ അവസാനം വരെ കൗതുകം നിലനിര്‍ത്താന്‍ സിനിമയ്ക്ക് കഴിഞ്ഞിട്ടുണ്ടെന്നുമെല്ലാം അദ്ദേഹം പറഞ്ഞിരിക്കുകയാണ്. ഫേസ്ബുക്കിലൂടെ പുറത്ത് വിട്ട കുറിപ്പിലാണ് ഗാനഗന്ധര്‍വ്വന്റെ വേറിട്ട റിവ്യൂ വന്നിരിക്കുന്നത്.

     ഗാനഗന്ധര്‍വ്വന്റെ റിവ്യൂ

    ഏത് സാഹചര്യവും ഒരു ചെറുപുഞ്ചിരിയോടെ നേരിടുക- ഗാനഗന്ധര്‍വ്വന്‍ ഫിലിം റിവ്യൂ. by ഋഷിരാജ് സിംഗ്

    സിനിമയുടെ തുടക്കം മുതല്‍ ഒടുക്കം വരെ ഓരോ സീനിലും കൗതുകം നിലനിര്‍ത്താന്‍ ഈ സിനിമയ്ക്ക് കഴിഞ്ഞിട്ടുണ്ട്. ഇത് ഒരു കലയാണ്. നമ്മുടെ സമൂഹത്തില്‍ സ്ത്രീകള്‍ക്കെതിരെയുള്ള കുറ്റകൃത്യങ്ങള്‍ തടയാനായി ഒരുപാട് നിയമങ്ങള്‍ ഇപ്പോള്‍ നിലവിലുണ്ട്, എന്നാല്‍ ചില സ്ത്രീകള്‍ ഇത് ദുരുപയോഗം ചെയ്യുന്നുണ്ട്. ഈ സിനിമയിലും മീ ടൂ പോലുള്ള സാഹചര്യങ്ങള്‍ വളരെ മികച്ച രീതിയില്‍ ചിത്രീകരിച്ചിരിക്കുന്നു.

    ഗാനഗന്ധര്‍വ്വന്റെ റിവ്യൂ

    സാധാരണക്കാരില്‍ സാധാരണക്കാരനായ ഒരു ഗായകന്‍ ഉല്ലാസിന്റെ (മമ്മൂട്ടി) കഥയാണ് ചിത്രം പറയുന്നത്. വന്ദിതയാണ് ചിത്രത്തില്‍ മമ്മൂട്ടിയുടെ നിസ്സഹായയായ ഭാര്യയായി നല്ല രീതിയില്‍ അഭിനയിച്ചിരിക്കുന്നത്. ഗാനമേളയില്‍ നിന്നും ലഭിക്കുന്ന വരുമാനം കൊണ്ട് കഴിയുന്ന ഒരു സാധാരണ കുടുംബത്തിന്റെ കഥയാണിത്. സ്വന്തം ഭാര്യ അറിയാതെ മറ്റൊരു സ്ത്രീയെ സഹായിക്കാന്‍ ശ്രമിക്കുന്നതും അവസാനം ആ സ്ത്രീ തന്നെ ശത്രുവാകുന്നതും ഉല്ലാസിനെ ദ്രോഹിക്കുന്നതുമാണ് കഥ.

    ഗാനഗന്ധര്‍വ്വന്റെ റിവ്യൂ

    എത്ര കള്ളം പറഞ്ഞാലും കാര്യം നടന്നാല്‍ മതി എന്ന രീതിയില്‍ ഉള്ള ഒരു സ്ത്രീ കഥാപാത്രമായി (സാന്ദ്ര) അതുല്യ മികച്ച അഭിനയം കാഴ്ച വച്ചിരിക്കുന്നു. അന്യഭാഷകളില്‍ ഹിറ്റായ പാട്ടുകള്‍ ആണ് ഇതില്‍ കൂടുതലായും പാടുന്നത്, ജയില്‍ വാസത്തിനുശേഷം ഗായകനായി ഗാനമേള അവതരിപ്പിക്കുന്ന ശ്യാമപ്രസാദ് (സുരേഷ് കൃഷ്ണ) എന്ന കഥാപാത്രവും, ഈ ട്രൂപ്പിലെ ഡ്രമ്മര്‍ ടിറ്റോ എന്ന കഥാപാത്രത്തെ മനോജ് കെ ജയനും മികച്ച രീതിയില്‍ അവതരിപ്പിച്ചിരിക്കുന്നു. സിദ്ദിഖ് ഇതില്‍ വക്കീല്‍ മനോജ് ആയി വേറിട്ട അഭിനയം കാഴ്ച വച്ചിരിക്കുന്നു.

    ഗാനഗന്ധര്‍വ്വന്റെ റിവ്യൂ

    സാന്ദ്രയെ കല്യാണം കഴിക്കാന്‍ തീരുമാനിച്ച പയ്യന്റെ റോള്‍ പ്രിന്‍സ്(ജോണി ആന്റണി) നന്നായി അവതരിപ്പിച്ചിരിക്കുന്നു. മൂന്ന് സുപ്രധാന സ്ത്രീ കഥപാത്രങ്ങള്‍ ഉള്ള ചിത്രത്തില്‍ പ്രകടനത്തില്‍ അനസൂയ എന്ന വക്കീല്‍ കഥാപാത്രവും സാന്ദ്ര എന്ന കഥപാത്രവും ഭേദപ്പെട്ട് നിന്നു. അടുത്ത സീനില്‍ എന്ത് സംഭവിക്കും എന്ന രീതിയില്‍ ഉള്ള കൗതുകം ജനിപ്പിക്കുന്ന എഡിറ്റിംഗ് ആണ് ഈ സിനിമയില്‍ ഉള്ളത്. ഇത് സംവിധായകന്റെ (രമേശ് പിഷാരടി) മികവും തെളിയിക്കുന്നതാണ്.

    ഗാനഗന്ധര്‍വ്വന്റെ റിവ്യൂ

    ദീപക് ദേവ് ഒരുക്കിയ ഗാനങ്ങളും ലിജോ പോളിന്റെ എഡിറ്റിംഗും കൂടി ഒത്തുചേര്‍ന്നതോടെ നല്ലൊരു ഗാനമേള കണ്ട അനുഭവം തന്നെയാണ്. എടുത്തു പറയേണ്ടത് ഡയലോഗുകളും തമാശകളും ആണ് ഈ സിനിമയെ മുന്നോട്ട് നയിക്കുന്നത്. ഒരു കുടുംബത്തിന് നല്ലരീതിയില്‍ ആസ്വദിക്കാന്‍ കഴിയുന്ന തികച്ചും ഒരു എന്റര്‍ടൈനര്‍ ആണ് ഈ സിനിമ

    English summary
    Rishi Raj Singh Talks About Movie Ganagandharvan
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X