»   » മേക്ക് ഓവര്‍ കൊണ്ട് ഞെട്ടിച്ച് റിയാസ് ഖാന്‍! ഈ സുന്ദരിയെ കണ്ടാല്‍ ആര്‍ക്കെങ്കിലും തോന്നുമോ?

മേക്ക് ഓവര്‍ കൊണ്ട് ഞെട്ടിച്ച് റിയാസ് ഖാന്‍! ഈ സുന്ദരിയെ കണ്ടാല്‍ ആര്‍ക്കെങ്കിലും തോന്നുമോ?

Posted By: Teresa John
Subscribe to Filmibeat Malayalam
ഈ സുന്ദരിയെ കണ്ടാല്‍ ആര്‍ക്കെങ്കിലും തോന്നുമോ? | Filmibeat Malayalam

സിനിമയ്ക്ക് വേണ്ടി താരങ്ങള്‍ മേക്ക് ഓവര്‍ നടത്തുന്നത് പതിവാണെങ്കിലും കഴിഞ്ഞ ദിവസം ശ്വേത മേനോന്‍ ആണ്‍ വേഷത്തിലെത്തി ഞെട്ടിച്ചിരുന്നു. ഇപ്പോള്‍ മറ്റൊരു മലയാളി നടന്‍ സ്ത്രീ വേഷത്തിലെത്തി ആര്‍ക്കും തിരിച്ചറിയാന്‍ കഴിയാത്ത രൂപത്തില്‍ വന്നിരിക്കുകയാണ്. മസില്‍ ഉരുട്ടി നെഞ്ച് വിരിച്ച് നടന്നിരുന്ന വില്ലന്‍ താരം റിയാസ് ഖാനാണ് മെലിഞ്ഞു സുന്ദരിയായി വന്നിരിക്കുന്നത്.

മമ്മുക്കയുടെ 'രാജകുമാരനെ' കാണാന്‍ പോവുന്നവര്‍ ഇതും കൂടി ഒന്നു വായിച്ചിട്ട് പോയിക്കോളു! നഷ്ടം വരില്ല!

ഖാന്‍ പേരുള്ള സുന്ദരന്മാര്‍ ബോളിവുഡില്‍ മാത്രമല്ല മലയാള സിനിമയിലും ഉണ്ടെന്ന് തെളിയിച്ചത് റിയാസ് ഖാനായിരുന്നു. തമിഴിലും മലയാളത്തിലുമായി വില്ലന്‍ വേഷങ്ങളായിരുന്നു റിയാസ് ഖാന് കിട്ടിയിരുന്നത്. അത് മനോഹരമാക്കാനുള്ളതൊക്കെ താരം ചെയ്യാറുമുണ്ട്. ഇപ്പോള്‍ തമിഴില്‍ അഭിനയിച്ചു കൊണ്ടിരിക്കുന്ന വിളയാട് ആരംഭം എന്ന സിനിമയ്ക്ക് വേണ്ടിയാണ് സ്ത്രീ വേഷത്തില്‍ താരം അഭിനയിക്കുന്നത്.

റിയാസ് ഖാന്‍ സുന്ദരിയാണ്

ആര്‍ക്കും തിരിച്ചറിയാന്‍ കഴിയാത്ത രീതിയില്‍ മേക്ക് ഓവര്‍ നടത്തിയാണ് റിയാസ് ഖാന്‍ ഇപ്പോള്‍ വാര്‍ത്തകളില്‍ നിറയുന്നത്. ഫേസ്ബുക്കിലൂടെ റിയാസ് തന്നയൊണ് പുതിയ ചിത്രങ്ങള്‍ പുറത്ത് വിട്ടത്.

സിനിമയ്ക്ക് വേണ്ടി

റിയാസ് ഖാന്‍ ഇപ്പോള്‍ തമിഴില്‍ അഭിനയിച്ചു കൊണ്ടിരിക്കുന്ന വിളയാട് ആരംഭം എന്ന സിനിമയ്ക്ക് വേണ്ടിയാണ് സ്ത്രീ വേഷത്തില്‍ താരം അഭിനയിക്കുന്നത്.

സാരി നന്നായി ചേരും..

റിയാസ് ഖാന് സാരിയില്‍ നന്നായി ചേരുന്നുണ്ട്. പച്ച നിറമുള്ള സാരിയില്‍ രുദ്രാക്ഷം ധരിച്ച ചിത്രമാണ് വൈറലായിരിക്കുന്നത്. ഒപ്പം ചുവന്ന സാരിയും നെറ്റിയില്‍ ചുവന്ന വലിയ പൊട്ടും രുദ്രാക്ഷ മാലയിട്ട മറ്റൊരു ചിത്രവും താരം പങ്കുവെച്ചിട്ടുണ്ട്.

ആരാണ് സുന്ദരി

ദിലീപ്, മമ്മുട്ടി, ഇന്നസെന്റ്, തിലകന്‍, ജയറാം, ജഗതി എന്നിങ്ങനെ മുമ്പ് മലയാളത്തിലെ നടന്മാര്‍ സുന്ദരിമാരായി വന്നിട്ടുണ്ട്. അവരെക്കാളും ഏറ്റവും സുന്ദരി റിയാസ് ഖാന്‍ തന്നെയാണ്.

വില്ലന്‍

റിയാസ് ഖാന്‍ മലയാളത്തിലും തമിഴിലുമായി ഒരുപാട് സിനിമകളില്‍ അഭിനയിച്ചിരുന്നു. കൂടുതലും വില്ലന്‍ വേഷങ്ങളായിരുന്നു താരത്തിന് കിട്ടിയിരുന്നത്. അതില്‍ നിന്നുമൊരു മോചനം കൂടിയാണ് ഈ സുന്ദരി.

സിനിമയിലെത്തിയിട്ട് വര്‍ഷങ്ങളായി

റിയാസ് ഖാന്‍ സിനിമയിലെത്തിയിട്ട് ഇരുപത് വര്‍ഷം കഴിഞ്ഞിരിക്കുകയാണ്. തമിഴിലാണ് ആദ്യമായി അഭിനയിച്ചതെങ്കിലും പിന്നീട് മലയാളത്തില്‍ സജീവമായി തുടരുകയായിരുന്നു.

സീരിയലിലും സജീവം

സിനിമകള്‍ക്ക് പുറമെ റിയാസ് ഖാന്‍ ഇപ്പോള്‍ സീരിയലുകളിലും സജീവമാണ്. തമിഴിലെ സണ്‍ ടിവി യില്‍ സംപ്രേക്ഷണം ചെയ്യുന്ന നന്ദിനി എന്ന സീരിയലിലാണ് റിയാസ് ഖാനും അഭിനയിക്കുന്നത്.

English summary
Riyaz Khan's makeover in tamil new movie Vilayattu Aarambam

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam