twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഇതാണ് ആസിഫ് അലി സ്ക്രീനിൽ പകർത്തിയ കുഞ്ഞെൽദോ, പരിചയപ്പെടുത്തി ആര്‍.ജെ മാത്തുകുട്ടി

    |

    മലയാളി പ്രേക്ഷകർ ആകാക്ഷയോടെ കാത്തിരുന്ന ഒരു ചിത്രമായിരുന്നു ആർജെ മാത്തുക്കുട്ടി സംവിധാനം ചെയ്ത കുഞ്ഞെൽദോ. ആസിഫ് അലിയായിരുന്നു നായകനായി എത്തിയത് യഥാർഥ സംഭവത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ഇപ്പോഴിത ഒർജിനൽ കുഞ്ഞെൽദോയെ പരിചയപ്പെടുത്തുകയാണ് ആർജെ മാത്തുക്കുട്ടി. ഫേസ്ബുക്കിലൂടെയാണ് ചിത്രം പങ്കുവെച്ചിരിക്കുന്നത്. ഒരു കുറിപ്പും പോസ്റ്റ് ചെയ്തിട്ടുണ്ട്.

     asif ali

    കുറിപ്പ് ഇ ങ്ങനെ...'ഓര്‍മ്മ വെച്ച കാലം മുതലേയുള്ള എന്റെ കൂട്ടുകാരനാണ് ആസിഫ് അലിക്കൊപ്പം നില്‍ക്കുന്ന ഈ കുഞ്ഞെല്‍ദോ. യു.സി കോളേജിലെ ക്ലാസ്മുറിയില്‍ ഒരുമിച്ചിരുന്നു പഠിച്ച കാലത്തെ അവന്റെ ജീവിതം പരമാവധി സത്യസന്ധമായി സ്‌ക്രീനില്‍ എത്തിക്കാന്‍ ശ്രമിച്ചിട്ടുണ്ട്. ആ പ്രായത്തില്‍ അവന്‍ എടുത്ത തീരുമാനങ്ങളോട് നമുക്ക് യോജിക്കാനും വിയോജിക്കാനും കഴിയും. അതെന്താണെങ്കിലും അഭിപ്രായങ്ങള്‍ അറിയിക്കുമെന്ന് പ്രതീക്ഷിക്കുന്നു. Do Watch Kunjeldho In Theatres' - എന്നാണ് മാത്തുക്കുട്ടി പങ്കുവെച്ച കുറിപ്പില്‍ പറയുന്നത്.

    മിന്നല്‍ മുരളി ഇറങ്ങുന്നതിന് ഒരാഴ്ച മുൻപ് ലാലേട്ടനോട് സംസാരിച്ചിരുന്നു, ആ സന്തോഷം പങ്കുവെച്ച് ഗുരു സോമസുന്ദരംമിന്നല്‍ മുരളി ഇറങ്ങുന്നതിന് ഒരാഴ്ച മുൻപ് ലാലേട്ടനോട് സംസാരിച്ചിരുന്നു, ആ സന്തോഷം പങ്കുവെച്ച് ഗുരു സോമസുന്ദരം

    കുഞ്ഞെൽദോ എന്ന സിനിമ ഉണ്ടായതിനെ കുറിച്ച് മാത്തുക്കുട്ടി റിപ്പോര്‌ട്ടർ ടിവി നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു. കുഞ്ഞെൽദോ എന്റെ ആദ്യത്തെ സുഹൃത്താണ്. എന്റെ കസിൻ ആണ്. അവന്റെ ലൈഫ് ഞാൻ നേരിട്ട് കണ്ടിട്ടുള്ളതാണ്. ആ പ്രായത്തിൽ ഒരാളും എടുക്കാത്ത ഒരു തീരുമാനം അവൻ എടുത്തു. അതിന്റെ പേരിൽ അവൻ ഏറെ പ്രതിസന്ധികൾ നേരിട്ടു. ആ പ്രതിസന്ധികൾ ഞാൻ നേരിട്ടു കണ്ടിട്ടുണ്ട്. വലിയ പ്രതിസന്ധികൾക്കിടയിലും അവൻ പിടിച്ചു നിന്നതും മുന്നോട്ടു പോയതും എന്നെ അത്ഭുതപ്പെടുത്തിയിട്ടുണ്ട്. എന്റെ പല സുഹൃത്തുക്കളും അവന്റെ കഥ കേൾക്കാൻ താൽപര്യപ്പെട്ടിട്ടുമുണ്ട്. ഞാൻ ആദ്യമായി സ്ക്രിപ്റ്റ് ചെയ്യുമ്പോൾ എനിക്ക് നേരിട്ടു പരിചയമുള്ള കഥ തന്നെ വേണമെന്ന് ആഗ്രഹമായുണ്ടായിരുന്നു. അതാണ് കുഞ്ഞെൽദോ.

    മലയാളത്തില്‍ ചെയ്യുന്നത് വേണ്ടെന്ന് തമിഴിൽ നിന്നും തെലുങ്കിൽ നിന്നും പറയും, വ്യത്യാസം പങ്കുവെച്ച് രോഹിണിമലയാളത്തില്‍ ചെയ്യുന്നത് വേണ്ടെന്ന് തമിഴിൽ നിന്നും തെലുങ്കിൽ നിന്നും പറയും, വ്യത്യാസം പങ്കുവെച്ച് രോഹിണി

    ആദ്യം മാത്തുക്കുട്ടി ഈ കഥ പറഞ്ഞത് ദുൽഖർ സൽമാനോടായിരുന്നു. മാത്തുക്കുട്ടിയുടെ വാക്കുകൾ ഇങ്ങനെ.. ''ഈ കഥ ദുൽഖറിനോട് പറഞ്ഞിരുന്നു. അദ്ദേഹത്തിന് ഈ കഥ ഇഷ്ടമാവുകയും ചെയ്തു. പിനീട് മറ്റു ചില കാരണങ്ങൾ കൊണ്ടാണ് അത് വഴി മാറിപോയത്. ഈ സിനിമയുടെ ട്രെയ്‌ലർ ആദ്യം ഞാൻ അയച്ചു കൊടുത്തത് ദുൽഖറിനാണ്. കുഞ്ഞെൽദോ എന്ന സിനിമയുടെ ടൈറ്റിൽ ലോഞ്ച് ചെയ്തത് ദുൽഖർ ആണ്. അങ്ങനെ ഏറെ പ്രാധാന്യമുള്ള വ്യക്തി തന്നെയാണ് ദുൽഖറെന്നും മാത്തുക്കുട്ടി പറയുന്നു.

    പിന്നീട് ഈ സിനിമയിലേയ്ക്ക് ആസിഫ് അലി എത്തിയതിനെ കുറിച്ചും സംവിധായകൻ പറയുന്നുണ്ട്. ഈ കഥാപാത്രത്തിന് പെർഫെക്റ്റ് മാച്ച് ആസിഫ് അലി ആണെന്നും മാത്തുക്കുട്ടി പറയുന്നു. ടീസറുകളിലൂടെയും പാട്ടുകളിലൂടെയും കണ്ടതിന് അപ്പുറം വളരെ ഇന്റെൻസ് ഉള്ള കഥാപാത്രമാണ് കുഞ്ഞെൽദോ. ആസിഫ് അത് വളരെ രസകരമായി തന്നെ അവതരിപ്പിച്ചു. ഫസ്റ്റ് ഹാഫിലെ അയാളുടെ നിഷ്കളങ്കതയും സെക്കന്റ് ഹാഫിൽ അയാൾ അനുഭവിക്കുന്ന അനുഭവങ്ങളുടെ തീവ്രതയും ഒരേപോലെ കൈകാര്യം ചെയ്യാൻ പറ്റുന്ന നടനെയായിരുന്നു വേണ്ടിയിരുന്നത്. ആ അർത്ഥത്തിൽ ഏറ്റവും ഇണങ്ങുന്ന നടൻ ആസിഫ് അലി തന്നെയാണ്. ആസിഫിന്റെ പെർഫോമൻസ് നമ്മൾ ഇങ്ങനെ നോക്കിയിരുന്നു പോകും. ആസിഫ് കറക്റ്റ് ക്യാരക്ടർ തന്നെയായിരുന്നു എന്നായിരുന്നു പറഞ്ഞത്.

    ഡിസംബര്‍ 24നാണ് ചിത്രം തിയറ്ററുകളില്‍ റിലീസ് ചെയ്തത്. ഗോപികാ ഉദയനാണ് ചിത്രത്തിലെ നായിക. സിദ്ദീഖ്, രൂപേഷ് പീതാംബരന്‍, രേഖ, അര്‍ജുന്‍ ഗോപാല്‍ എന്നിവരാണ് സിനിമയില്‍ മറ്റ് പ്രധാന വേഷങ്ങളിലെത്തുന്നത്.വിനീത് ശ്രീനിവാസനാണ് ചിത്രത്തിന്റെ ക്രിയേറ്റീവ് ഡയറക്ടര്‍. ഷാന്‍ റഹ്മാന്റേതാണ് സംഗീതം. സുവിന്‍. കെ. വര്‍ക്കി, പ്രശോഭ് കൃഷ്ണ എന്നിവര്‍ ചേര്‍ന്നാണ് കുഞ്ഞെല്‍ദോ നിര്‍മിച്ചിരിക്കുന്നത്. ക്യാമറ സ്വരൂപ് ഫിലിപ്പ്, എഡിറ്റര്‍ രഞ്ജന്‍ എബ്രഹാം.

    English summary
    Rj Mathukutty Introduced Real kunjeldo, Went Viral
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X