India
  For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  സംവിധായകൻ ജോഷിയെ ഞെട്ടിച്ച് മുക്തയുടെ മകൾ കിയാര, സംഭവം ഇങ്ങനെ....

  |

  മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് മുക്ത. 2005 ൽ ലാൽ ജോസ് സംവിധാനം ചെയ്ത അച്ഛനുറങ്ങാത്ത വീട് എന്ന ചിത്രത്തിലൂടെയാണ് താരം വെള്ളിത്തിരയിൽ എത്തിയത്. ഈ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. മലയാളത്തിൽ മാത്രമല്ല തെന്നിന്ത്യയിലും മുകത സജീവമായിരുന്നു. വിശാൽ നായകനായ താമരഭരണിയായിരുന്നു തമിഴിലെ ആദ്യ ചിത്രം. ഇത് വൻ വിജയമായിരുന്നു. ചിത്രത്തിന് ശേഷം ഭാനു എന്നായിരുന്നു നടിയെ കോളിവുഡിൽ അറിയപ്പെട്ടിരുന്നത്. തെലുങ്കിലും സജീവമായിരുന്നു.

  പ്രണവിനെ വിമർശിക്കുന്നവരോട് പറയാനുളളത് ഇതാണ്; ലൊക്കേഷൻ അനുഭവം പങ്കുവെച്ച് സൂരജ്

  വിവാഹശേഷം സിനിമയിൽ അധികം സജീവമല്ല മുക്ത. ഗായിക റിമി ടോമിയുടെ സഹോദരൻ റിങ്കു ടോമിയെ വിവാഹം കഴിച്ചിരിക്കുന്നത്. കല്യാണം കഴിഞ്ഞ് ചെറിയ ഇടവേളയ്ക്ക് ശേഷം കൂടത്തായി എന്ന പരമ്പരയിൽ അഭിനയിച്ചിരുന്നു. നല്ല സ്വീകാര്യതയായിരുന്നു ലഭിച്ചിരുന്നത്. മുക്തയ്ക്ക് പിന്നാലെ മകൾ കിയാര എന്ന കണ്‍മണിയും സിനിമയിൽ എത്തിയിരിക്കുകയാണ്. റിമി ടോമിയുടെ യൂട്യൂബ് ചാനലിലൂടെയാണ് കൺമണി പ്രേക്ഷകർക്ക് സുപരിചിതയാവുന്നത്. റിമിയ്ക്കൊപ്പം കൺമണിയും സഹോദരിയുടെ മകൻ കുട്ടാപ്പിയും എത്താറുണ്ട്.

  എട്ട് വർഷത്തെ പ്രണയം, അത് ബ്രേക്കപ്പായ സമയത്താണ് അമൃതയെ കാണുന്നത്, പ്രണയ കഥ പറഞ്ഞ് പ്രശാന്ത്

  സുരാജ് വെഞ്ഞാറമൂടിനെയും ഇന്ദ്രജിത്തിനെയും കേന്ദ്ര കഥാപാത്രങ്ങളാക്കി എം പദ്മകുമാര്‍ സംവിധാനം ചെയ്യുന്ന പത്താം വളവ് എന്ന ചിത്രത്തിലൂടെയാണ് കിയാരയുടെ അരങ്ങേറ്റം.. ചിത്രത്തില്‍ സുരാജ് വെഞ്ഞാറമൂടിന്റെയും അദിതി രവിയുടെയും മകളായിട്ടാണ് എത്തുന്നത്. ഈ ചിത്രം റിലീസ് ചെയ്തിട്ടില്ല. പോസ്റ്ററും മറ്റും പുറത്ത് വന്നിരുന്നു. വർഷങ്ങൾക്കു മുമ്പ് കേരള മനസാക്ഷിയെ ഞെട്ടിച്ച ഒരു യഥാർത്ഥ സംഭവത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്. സ്വാസികയും ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.

  ഈ ചിത്രം കൂടാതെ ജോഷി ചിത്രത്തിലും കൺമണി അഭിനയിക്കുന്നുണ്ട്. മുക്ത തന്നെയാണ് ആ സന്തോഷ വാർത്ത പ്രേക്ഷകരോട് പങ്കുവെച്ചത്. സംവിധായകൻ ജോഷിയ്ക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച് കൊണ്ടാണ് പാപ്പൻ എന്ന സിനിമയുടെ ഭാഗമാവാൻ മകൾക്ക് അവസരം ലഭിച്ചതിനെ കുറിച്ച് മുക്ത പറഞ്ഞത്. '' 2007 -ൽ (ജോഷി സാര്‍)സംവിധാനം ചെയ്ത നസ്രാണി എന്ന വലിയ സിനിമ യുടെ ഭാഗമാകുവാന്‍എനിക്ക്‌ അവസരം ലഭിച്ചു. ഇപ്പോൾ 2022 എന്റെ മകള്‍ കണ്മണിക്കുട്ടികും ജോഷി സാർ സംവിധാനം ചെയ്യുന്ന പാപ്പൻ എന്ന സിനിമയുടെ ഭാഗമാകുവാൻ സാധിച്ചു.. എന്നായിരുന്നു നടി കുറിച്ചത്. ഈ പോസ്റ്റ് വൈറലും ആയിരുന്നു.

  ഇപ്പോഴിത കിയാരയ്‌ക്കൊപ്പമുള്ള ലൊക്കേഷനില്‍ അനുഭവം പങ്കുവെയ്ക്കുകയാണ് ആര്‍ ജെ ഷാന്‍ ഇപ്പോള്‍ രസകരമായ പോസ്റ്റ് സോഷ്യൽ മീഡിയയിൽ വൈറൽ ആയിട്ടുണ്ട്. സംവിധായകൻ ജോഷിയ്ക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച് കൊണ്ടാണ് കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്. പോസ്റ്റ് ഇങ്ങനെ...'' 'അന്ന് രാത്രി ആയിരുന്നു ഷൂട്ട്. അടുത്ത ഷോട്ടിനുള്ള നിര്‍ദ്ദേശം കൊടുത്തു, അത്താഴം കഴിഞ്ഞു ആലസ്യത്തില്‍ ക്യാമറയുടെ സെറ്റ് അപ്പ് ആകുന്ന വരെ ശാന്തനായി , മൗനിയായി മോണിറ്റര്‍ നോക്കി ഡയറക്ടര്‍സ് ചെയറില്‍ ഇരിക്കുന്ന ജോഷി സാറിന്റെ അടുത്തേക്ക് അധികാരത്തില്‍ അവള്‍ നടന്നു വന്നു. ഇന്നേ വരെ ആരും ചോദിക്കാത്ത ചോദ്യം അവള്‍ ജോഷിയുടെ മുഖത്ത് നോക്കി ചോദിച്ചു .

  പിള്ളേര് എടുത്ത് വെട്ടും നിന്നെ ..മുക്തയെ തേച്ച് ഭിത്തിയിൽ ഒട്ടിച്ച് ഒരു ഡോക്ടർ

  ഇങ്ങനെ വെറുതെ ഇരിക്കുവാണോ!? ഇന്ന് ഷൂട്ടിംഗ് ഒന്നും ഇല്ലേ ?'' .അസിറ്റന്റ് ഡിറക്ടര്‍സ് ഞെട്ടി നോക്കി , മേക്കപ്പും ആര്‍ട്ടും എത്തി നോക്കി , ലൈറ്റിംഗ് യൂണിറ്റ് മിന്നല്‍ അടിച്ച പോലെ തിരിഞ്ഞു നോക്കി , ആരുടെ മുന്നിലും തല കുനിക്കാത്ത ജോഷി സര്‍ തല കുനിച്ചു നോക്കി, എന്നിട്ടു ഇരുന്ന കസേരയില്‍ നിവര്‍ന്നിരുന്നു.''മതി ഇരുന്നത് , ജോഷി അങ്കിള്‍ വാ.. നമുക്കു ഷൂട്ട് ചെയ്യാം !'' ജോഷി സാറുടെ കയ്യില്‍ പിടിച്ചു അവള്‍ ആജ്ഞാപിച്ചു. പെട്ടെന്ന് സെറ്റില്‍ മൗനം .. എന്തും സംഭവിക്കാം .. ജോഷി സര്‍ അവളെ തറപ്പിച്ചു നോക്കി , എന്നിട്ടു കുട്ടികളെ പോലെ ചിരിച്ചു. ശേഷം എല്ലാരേയും നോക്കി ചോദിച്ചു , ''ഷോട്ട് റെഡിയല്ലേ ?!''. ''നേരം വൈകിക്കണ്ട .. വാ തുടങ്ങാം !'', ആ ആജ്ഞ ജോഷി അനുസരിച്ചു . ജോഷി സാറിനെ *പ്ലിങ് ആക്കിയ പെണ്‍കുട്ടി ,കണ്മണി...ഫേസ്ബുക്ക് കുറിച്ചു.

  Read more about: joshy
  English summary
  RJ Shan Pens Funny Incident With Director Joshiy And Muktha's Daughter Kiara, Went Viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X