»   » 25 പൈസയ്ക്ക് പണി എടുത്ത നടന്ന ആളായിരുന്നു പീറ്റര്‍ ഹെയിന്‍! ആ ജീവിതം മാറി മറഞ്ഞത് ഇങ്ങനെ!

25 പൈസയ്ക്ക് പണി എടുത്ത നടന്ന ആളായിരുന്നു പീറ്റര്‍ ഹെയിന്‍! ആ ജീവിതം മാറി മറഞ്ഞത് ഇങ്ങനെ!

Posted By:
Subscribe to Filmibeat Malayalam
ബാല്യം ചെന്നൈയിലെ തെരുവില്‍, കൂലിപ്പണി, പീറ്റർ ഹെയ്ൻറെ കഥ | filmibeat Malayalam

മോഹന്‍ലാലിന്റെ ഹിറ്റ് സിനിമ പുലിമുരുകനിലൂടെയാണ് മലയാളികള്‍ പീറ്റര്‍ ഹെയിന്‍ എന്ന ആക്ഷന്‍ കൊറിയോഗ്രാഫറെ കുറിച്ച് കൂടുതല്‍ കേള്‍ക്കാന്‍ തുടങ്ങിയത്. സിനിമയിലെ ആക്ഷന്‍ രംഗങ്ങള്‍ ശ്രദ്ധിക്കപ്പെട്ടതോട് കൂടി മലയാളത്തില്‍ മറ്റ് സിനിമകളില്‍ കൂടി പീറ്റര്‍ ഹെയിന്‍ ആക്ഷന്‍ ഒരുക്കുകയാണ്.

ആസിഫ് അലി സഹോദരനാണെന്ന് അപര്‍ണ ബാലമുരളി! മഹേഷിന്റെ ജിംസി ആസിഫ് അലിയുടെ ഭാഗ്യമാണ്!!

മോഹന്‍ലാലിന്റെ ഒടിയന്‍ എന്ന സിനിമയ്ക്ക് ആക്ഷന്‍ ഒരുക്കുന്നതിനൊപ്പം കെ മധു സംവിധാനം ചെയ്യാന്‍ പോവുന്ന മാര്‍ത്തണ്ഡ വര്‍മ്മ എന്ന സിനിമയ്ക്ക് വേണ്ടിയും പീറ്റര്‍ വര്‍ക്ക് ചെയ്യുന്നുണ്ട്. എന്നാല്‍ ആരും തിരിച്ചറിയപ്പെടാതെ പോയ അദ്ദേഹത്തിന്റെ ജീവിതത്തെ കുറിച്ച് മാര്‍ത്തണ്ഡ വര്‍മ്മയ്ക്ക് തിരക്കഥയെഴുതുന്ന റോബിന്‍ തിരുമല പറയുകയാണ്. ഫേസ്ബുക്കിലൂടെ പുറത്ത് വിട്ട കുറിപ്പിലാണ് റോബിന്‍ ഇക്കാര്യം പറയുന്നത്.

പീറ്റര്‍ ഹെനിനൊപ്പമുള്ള കൂടികാഴ്ച

അവിസ്മരണീയമായിരുന്നു ആ കൂടിക്കാഴ്ച. കെ മധുവിന്റെ സംവിധാനത്തില്‍ ഞാന്‍ തിരക്കഥ എഴുതുന്ന ഞങ്ങളുടെ സ്വപ്ന പദ്ധതിയായ അനിഴം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ്മ the king of Travancore എന്ന ചിത്രത്തിന്റെ കഥാ ചര്‍ച്ചയുമായി ഇന്ത്യയിലെ ഏറ്റവും വിലപിടിച്ച ആക്ഷന്‍ കോറിയോഗ്രാഫര്‍ സാക്ഷാല്‍ പീറ്റര്‍ ഹെനിന്റെ മുന്നില്‍ ഞാന്‍ ഇരുന്നു. കൂടെ സെവന്‍ ആര്‍ട്‌സ് മോഹന്‍ ചേട്ടനും, സഹീര്‍ ഖാനും.

സന്തോഷമാണ്..

അസാമാന്യമായ ശ്രദ്ധയോടെ കഥ കേട്ടുകഴിഞ്ഞു, അതിശയിപ്പിക്കുന്ന ആഴത്തില്‍ കഥ ചര്‍ച്ചകളിലേക്ക് അദ്ദേഹം കടന്നു. സംവിധായകന്‍ കെ മധു ചേട്ടന്റെ അഭാവത്തില്‍ അദ്ദേഹത്തെ കുറിച്ച് വിശദമായി തിരക്കി. ചിത്രങ്ങളെപ്പറ്റിയും. ഒരുപാട് കേട്ടിട്ടുണ്ട്, കണ്ടിട്ടുമുണ്ട്. പ്രഗല്ഭനായ ഒരാളോടൊപ്പം വര്‍ക്ക് ചെയ്യാന്‍ പോകുന്നതിന്റെ സന്തോഷം അറിയിച്ചു.

25 പൈസയ്ക്ക് ജോലി ചെയ്തിരുന്നു

ഇടയ്ക്ക് സ്വന്തം ജീവിതത്തില്‍ നിന്നും ചില ജീവിത സന്ദര്‍ഭങ്ങള്‍ വിവരിച്ചുകൊണ്ട് ആ പഴയ ബുദ്ധമത വിശ്വാസി നിഷ്‌കളങ്കമായി ചിരിച്ചുകൊണ്ടിരുന്നു. പിന്നെ താന്‍ ഒരു ക്രിസ്തുമത വിശ്വാസിയായ കഥ പറഞ്ഞു. ചെന്നൈയുടെ തെരുവോരങ്ങളില്‍ ജോലി ചെയ്ത് ബാല്യം.
25 പൈസയ്ക്ക് ഒരു പാത്രം വെള്ളം ഹോട്ടലുകളില്‍ എത്തിച്ചു, അങ്ങനെ കിട്ടുന്ന കാശ് പക്ഷപാതം വന്ന് തളര്‍ന്നുകിടക്കുന്ന അമ്മൂമ്മയ്ക്ക് കൊടുക്കുമായിരുന്ന കഥ.

സ്റ്റണ്ട് മാസ്റ്റര്‍ പെരുമാളിന്റെ മകന്‍

രോഗിയായി മാറിയ പഴയ സ്റ്റണ്ട് മാസ്റ്റര്‍ പെരുമാള്‍ എന്ന സ്‌നേഹ സമ്പന്നനായ അച്ഛനെപ്പറ്റി. വിയറ്റ്‌നാമി ആയ അമ്മയ്ക്കു ഭാഷ അറിയുമായിരുന്നില്ല. അതിനു നടുവില്‍ കുടുംബത്തെ മുഴുവന്‍ സംരക്ഷിച്ച് അരക്ഷിതമായ ബാല്യം. അതിനാല്‍ സ്‌കൂളില്‍ പോകാനായില്ല. പഠിച്ചതെല്ലാം പുസ്തകങ്ങളില്‍ നിന്നും ആയിരുന്നില്ല ജീവിതത്തില്‍ നിന്നും ആയിരുന്നു.

ബ്രാന്‍ഡ് അംബാസിഡര്‍

പിന്നീട് സ്റ്റണ്ട് മാന്‍ ആയി. ഫൈറ്റ് മാസ്റ്റര്‍ ആയി. ആക്ഷന്‍ കോറിയോഗ്രാഫി എന്നാല്‍ ഇന്ത്യയില്‍ പീറ്ററിന്റെ മുഖവും, താളവും, ചുവടുകളും ആണിന്ന്. ഇന്ത്യന്‍ സിനിമക്കും വിയറ്റ്‌നാം സിനിമയ്ക്കും ഇടയിലെ ബ്രാന്‍ഡ് അംബാസിഡര്‍ ആണിന്ന് പീറ്റര്‍ ഹൈന്‍. പുതിയ രണ്ടു സംവിധാന സംരംഭങ്ങള്‍. വിയറ്റ്‌നാമിലും, ചൈനയുമായി.

ഒരേസമയം ഒരു ചിത്രം

ഒരു സിനിമയുടെ മുഴുവന്‍ വശങ്ങളെക്കുറിച്ചും ആഴത്തിലുള്ള അറിവ് നേടിയ അദ്ദേഹത്തിന്റെ ഡേറ്റിനായി ഇന്ത്യയിലെ വമ്പന്‍ സംവിധായകര്‍ കാത്തുനില്‍ക്കുമ്പോള്‍, ഒരേസമയം ഒരു ചിത്രം എന്ന രീതിയില്‍ പീറ്റര്‍ വഴി മാറി നടക്കുന്നു. മോഹന്‍ലാല്‍ എന്ന മഹാനടനോടുള്ള സ്‌നേഹവും ആദരവും വ്യക്തമാക്കുന്നു. ആന്റണി പെരുമ്പാവൂര്‍ എന്നാല്‍ പ്രിയപ്പെട്ട സുഹൃത്തിനെ പറ്റിയും.

English summary
Robin Thirumala about Peter Hein

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X