twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    'പെയിന്റിം​ഗിലേക്ക് ഒതുങ്ങാം എന്ന് കരുതിയിരിക്കുകയായിരുന്നു, മമ്മൂക്കയ്ക്ക് നന്ദി'; വികാരഭരിതനായി കോട്ടയം നസീർ

    |

    മികച്ച പ്രേക്ഷക പ്രതികരണം നേടി വിജയത്തിലേക്ക് കുതിക്കുകയാണ് റോഷാക്ക് എന്ന മമ്മൂട്ടി ചിത്രം. സൈക്കോളജിക്കൽ ത്രില്ലറെന്ന് വിശേഷിപ്പിക്കാവുന്ന സിനിമയിൽ മമ്മൂട്ടിയുടെ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെടുന്നുണ്ട്. മമ്മൂട്ടിയെക്കൂടാതെ കോട്ടയം നസീർ, ബിന്ദു പണിക്കർ, ​ഗ്രേസ് ആന്റണി, ഷറഫുദ്ദീൻ, ജ​ഗദീഷ് തുടങ്ങി ഒരുപിടി താരങ്ങൾ അഭിനയിക്കുന്നുണ്ട്. സിനിമയിൽ അഭിനയിച്ച മിക്കവർക്കും മികച്ച വേഷമാണ് ലഭിച്ചിരിക്കുന്നത് എല്ലാവർക്കും അവരുടേതായ അടയാളപ്പെടുത്തലുകൾ ഈ സിനിമയിൽ നടത്താനായി.

    Also Read: ഒന്നരമാസമായി ഞാന്‍ എന്റെ മകളുടെ കൂടെയാണ്! അമേരിക്കയില്‍ നിന്നും വിശേഷങ്ങളുമായി ലേഖ ശ്രീകുമാര്‍Also Read: ഒന്നരമാസമായി ഞാന്‍ എന്റെ മകളുടെ കൂടെയാണ്! അമേരിക്കയില്‍ നിന്നും വിശേഷങ്ങളുമായി ലേഖ ശ്രീകുമാര്‍

     എന്നാൽ റോഷാക്കിലൂടെ തന്റെ സാന്നിധ്യം അറിയിച്ചിരിക്കുകയാണ് നടൻ

    വർഷങ്ങൾക്ക് ശേഷമാണ് നടൻ കോട്ടയം നസീറിനെ ഇതുപോലൊരു ശക്തമായ വേഷത്തിൽ പ്രേക്ഷകർ കാണുന്നത്. ഏറെ നാൾ സിനിമകളിൽ നടനെ കാണാനേ ഇല്ലായിരുന്നു. എന്നാൽ റോഷാക്കിലൂടെ തന്റെ സാന്നിധ്യം അറിയിച്ചിരിക്കുകയാണ് നടൻ. ഇപ്പോഴിതാ റോഷാക്കിലേക്ക് എത്തിയതിനെ പറ്റി സംസാരിച്ചിരിക്കുകയാണ് കോട്ടയം നസീർ. സിനിമയുമായി ബന്ധപ്പെട്ട് നടത്തിയ പത്ര സമ്മേളനത്തിലാണ് കോട്ടയം നസീർ സംസാരിച്ചത്.

    Also Read: 'വർഷങ്ങളായി നിങ്ങൾ ഇത് തന്നെയല്ലേ ചെയ്യുന്നത് എന്നിട്ടെന്തായി?'; പരിഹസിക്കുന്നവരോട് നയൻതാര പറയാൻ പോകുന്നത്!Also Read: 'വർഷങ്ങളായി നിങ്ങൾ ഇത് തന്നെയല്ലേ ചെയ്യുന്നത് എന്നിട്ടെന്തായി?'; പരിഹസിക്കുന്നവരോട് നയൻതാര പറയാൻ പോകുന്നത്!

    ഇങ്ങനെ ഒരു വേഷത്തിലേക്ക് വിളിച്ചതിലുള്ള ഷോക്ക് ഇതുവരെയും മാറിയിട്ടില്ല

    'മിമിക്രി കലാകാരൻ എന്ന നിലയിൽ മാധ്യമങ്ങളുടെയും ജനങ്ങളുടെയും പിന്തുണ എനിക്ക് എല്ലാ കാലത്തും ഉണ്ടായിട്ടുണ്ട്. ഒരു സിനിമയിൽ വേഷം ചെയ്തിട്ട് എനിക്ക് ലഭിക്കുന്ന അം​ഗീകാരം ഒരുപക്ഷെ ആദ്യമായിട്ടായിരിക്കും. അതിന് അവസരം തന്നെ മമ്മൂക്ക എന്ന മഹാനായ നടനോടും നന്ദി പറയുന്നു. ഒരുപാട് ആ​ഗ്രഹങ്ങൾ ഉള്ളിലുള്ള എന്നെ വെച്ച് ഇങ്ങനെ ഒരു വേഷം പരീക്ഷിക്കാൻ തയ്യാറായ നിസാം ബഷീറിനോടും നന്ദി പറയുന്നു'

    'ഇങ്ങനെ ഒരു വേഷത്തിലേക്ക് വിളിച്ചതിലുള്ള ഷോക്ക് ഇതുവരെയും മാറിയിട്ടില്ല. സിനിമയുടെ സ്ക്രിപ്റ്റ് ആദ്യം തന്നു, സിനിമയെയും കഥയെയും പറ്റി വ്യക്തമായി ആദ്യമേ പറഞ്ഞു തന്നു. മിമിക്രിയിൽ നിന്ന് വന്നതിനാലും മുൻപ് ചെയ്ത സിനിമകളും മൂലം അഭിനയത്തിൽ കുറച്ച് കൂടുതൽ വരും. അതൊന്നും ഇതിന് വേണ്ട എന്ന് ആദ്യമേ പറഞ്ഞിരുന്നു'

    Also Read: ഞാനെന്ത് ചെയ്യണം എന്ന് പറയാൻ നിങ്ങളാരാണ്? ഇഷ്ടമില്ലെങ്കിൽ കാണേണ്ട; വൈറലായി നയൻതാരയുടെ പഴയ വാക്കുകൾAlso Read: ഞാനെന്ത് ചെയ്യണം എന്ന് പറയാൻ നിങ്ങളാരാണ്? ഇഷ്ടമില്ലെങ്കിൽ കാണേണ്ട; വൈറലായി നയൻതാരയുടെ പഴയ വാക്കുകൾ

    അപ്പോഴാണ് എന്റെ കാലാവധി കഴിഞ്ഞു എന്ന് ഞാൻ തിരിച്ചറിഞ്ഞത്

    'മിമിക്രിയിൽ എനിക്ക് എന്റേതായ ഒരു സ്പേസ് ഉണ്ടായിരുന്നു. കൊവിഡ് മൂലം സ്റ്റേജ് പരിപാടികൾ ഇല്ലാതെ വീട്ടിൽ ഇരുന്നു. ഇതെവിടെ കാണിക്കാനാണ് ഇനി എന്തിന് പുതിയ താരങ്ങളെ അനുകരിച്ച് പഠിക്കണം എന്ന ചിന്ത മനസ്സിൽ വന്നു. കാരണം ഉത്സവങ്ങളില്ല, പെരുന്നാളില്ല, ഒരു പരിപാടിയും രണ്ട് കൊല്ലം ഉണ്ടായില്ല. ആ സമയത്ത് ഒരുപാട് പുതിയ മിമിക്രി കലാകാരൻ‌മാർ രം​ഗത്ത് വന്നു'

    'ബ്രില്യന്റായ കലാകാരൻ‌മാർ സോഷ്യൽ മീഡിയയിലൂടെ തരം​ഗം സൃഷ്ടിച്ചു. അപ്പോഴാണ് എന്റെ കാലാവധി കഴിഞ്ഞു എന്ന് ഞാൻ തിരിച്ചറിഞ്ഞത്'

    Also Read: വിവാഹം കഴിച്ച് പിരിയാനില്ല; 39ാം വയസിലും വിവാഹം കഴിക്കാത്തതിനെക്കുറിച്ച് തൃഷAlso Read: വിവാഹം കഴിച്ച് പിരിയാനില്ല; 39ാം വയസിലും വിവാഹം കഴിക്കാത്തതിനെക്കുറിച്ച് തൃഷ

    'ഇതെനിക്ക് വലിയ പ്രതീക്ഷയാണ്'

    സിനിമയിലും ശക്തമായ ഒന്നും ശക്തമായ എന്തെങ്കിലും വരുന്നില്ല, മിമിക്രിയിലോട്ട് ഇനി തിരിച്ചു പോയിട്ടും കാര്യമില്ല, എന്നൊരു തിരിച്ചറിവ് വന്നപ്പോൾ ഇത് അവസാനിപ്പിച്ച് പെയിന്റിംഗ് ഒക്കെയായി കൂടാം. അവിടെയാവുമ്പോൾ പെട്ടെന്ന് ആരും കയറി കൈവെക്കില്ല. ഇത്തിരി പണിയുള്ള പരിപാടി ആയത് കൊണ്ട്. അങ്ങനെെയാക്കെ മനസ്സിലുറപ്പിച്ച് ഒതുങ്ങി മാറാം എന്ന് കരുതിയ സമയത്താണ് ഇങ്ങനെയൊരു വേഷം കിട്ടിയത്. ഇതെനിക്ക് വലിയ പ്രതീക്ഷയാണ്.

    Read more about: kottayam nazeer mammootty
    English summary
    Rorschach Actor Kottayam Nazeer Thanks Mammootty; Says He Was Jobless And Planning To Quit
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X