For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മോഹന്‍ലാലിന്റെ പൊളിഞ്ഞ സിനിമയായിരുന്നു കാസനോവ! സിനിമ കണ്ടവരോട് ക്ഷമ ചോദിച്ച് റോഷന്‍ ആന്‍ഡ്രൂസ്‌

  |

  കായംകുളം കൊച്ചുണ്ണിയാണ് ഇനി വരാനിരിക്കുന്ന റോഷന്‍ ആന്‍ഡ്രൂസിന്റെ സിനിമ. നിവിന്‍ പോളിയെ നായകനാക്കി നിര്‍മ്മിക്കുന്ന സിനിമയില്‍ ഇത്തിക്കര പക്കിയായി മോഹന്‍ലാലും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. മോഹന്‍ലാലിനെ നായകനാക്കി സംവിധാനം ചെയ്ത ഉദയനാണ് താരം എന്ന സിനിമയായിരുന്നു റോഷന്റെ ആദ്യത്തെ സിനിമ.

  ഫിറ്റ്‌നസില്‍ ലാലേട്ടനെ തോല്‍പ്പിക്കാന്‍ ആരുണ്ട്? മൂന്ന് താരപുത്രന്മാരെ വെല്ലുവിളിച്ച് മോഹന്‍ലാല്‍!

  2012 ല്‍ റിലീസിനെത്തിയ കാസനോവയായിരുന്നു മോഹന്‍ലാലിനെ നായകനാക്കി റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്ത അവസാന സിനിമ. മലയാളത്തില്‍ നിരവധി മികച്ച സിനിമകള്‍ സമ്മാനിച്ച റോഷന്‍ ആന്‍ഡ്രൂസ്, ബോബി സഞ്ജയ് കൂട്ടുകെട്ടിലെത്തിയ സിനിമയായിരുന്നു കാസനോവ. സിനിമയുടെ പരാജയത്തെ കുറിച്ച് സംവിധായകന്‍ തന്നെ തുറന്ന് പറഞ്ഞിരിക്കുകയാണ്.

  ദിലീപിന്റെ മീനൂട്ടി മാത്രമല്ല നാദിര്‍ഷയുടെ ഐഷയും സൂപ്പറാണ്! അഭിനയിക്കാന്‍ ഐഷയും മിടുക്കി തന്നെ..

   റോഷന്റെ സിനിമകള്‍

  റോഷന്റെ സിനിമകള്‍

  ഹിറ്റ് ചിത്രമായ ഉദയനാണ് താരം എന്ന സിനിമയിലൂടെയായിരുന്നു റോഷന്‍ ആന്‍ഡ്രൂസ് ആദ്യമായി സംവിധാനം ചെയ്യുന്നത്. ആദ്യ സിനിമയില്‍ തന്നെ താരരാജാവിനൊപ്പമായിരുന്നു. ശേഷം സ്‌കൂള്‍ പശ്ചാതലത്തിലൊരുക്കിയ നോട്ട്ബുക്ക് ശ്രദ്ധിക്കപ്പെട്ടിരുന്നു. മൂന്നാമതായി മോഹന്‍ലാലിനെ തന്നെ നായകനാക്കി നിര്‍മ്മിച്ച ഇവിടം സ്വര്‍ഗമാണ് ഒരു കുടുംബചിത്രമായിരുന്നു. ആദ്യ മൂന്ന് സിനിമകളും നല്ലതെന്ന അഭിപ്രായം നേടിയിരുന്നെങ്കിലും നാലാമത് എത്തിയ കാസനോവ പൂര്‍ണ പരാജയമായിരുന്നു.

  കാസനോവ

  കാസനോവ

  മോഹന്‍ലാലിനെ നായകനാക്കി റോഷന്‍ സംവിധാനം ചെയ്ത റോമാന്റിക് ത്രില്ലര്‍ സിനിമയായിരുന്നു കാസനോവ. ബോബി സഞ്ജയ് കഥയൊരുക്കിയ ചിത്രം 2012 ലായിരുന്നു തിയറ്ററുകളിലേക്ക് എത്തിയത്. ശ്രിയ ശരണ്‍, റായി ലക്ഷ്മി, വിക്രംജിത്ത്, റോമ, ലാലു അലക്‌സ്, ജഗതി ശ്രീകുമാര്‍, അഭിഷേക് വിനോദ് തുടങ്ങി നിരവധി താരങ്ങള്‍ അണിനിരന്ന സിനിമയായിരുന്നു കാസനോവ. തിയറ്ററുകൡ പൂര്‍ണ പരാജയമായിരുന്ന തന്റെ സിനിമയെ കുറിച്ച് ഒരു ചാനല്‍ അഭിമുഖത്തില്‍ റോഷന്‍ ആന്‍ഡ്രൂസ് തന്നെ തുറന്ന് പറഞ്ഞിരിക്കുകയാണ്.

   റോഷന്‍ പറയുന്നതിങ്ങനെ..

  റോഷന്‍ പറയുന്നതിങ്ങനെ..

  പരാജയമായ സിനിമയെ കുറിച്ച് അഭിമുഖങ്ങളില്‍ സംസാരിച്ചാല്‍ അതില്‍ നിന്നും മുഖം തിരിക്കുന്ന സ്വഭാവമാണ് പലരും ചെയ്യാറുള്ളത്. എന്നാല്‍ ഇക്കാര്യത്തില്‍ റോഷന്‍ ആന്‍ഡ്രൂസ് വ്യത്യസ്തനാണ്. കാസനോവ നല്ല രീതിയില്‍ പൊട്ടിയ സിനിമയാണ്. അത് തിയറ്ററില്‍ പോയി പൈസ കൊടുത്ത് കണ്ടവരോട് താന്‍ ക്ഷമ ചോദിക്കുകയാണെന്നുമാണ് റോഷന്‍ പറയുന്നത്. തോല്‍വികള്‍ സംഭവിക്കുമ്പോള്‍ അതിന്റെ ഉത്തരവാദിത്വം ചിലര്‍ ഏറ്റെടുക്കാറുണ്ട്. അതുപോലെയാണ് കാസനോവയുടെ തോല്‍വിയുടെ ഉത്തരവാദിത്വം സംവിധായകന്റെയും തിരക്കഥാകൃത്തിന്റേതുമാണ്. അത് ഞാനും ബോബി സഞ്ജയും ഏറ്റെടുത്തിരുന്നുവെന്ന് റോഷന്‍ പറയുന്നു.

  പരിഹാരം കണ്ടെത്തി..

  പരിഹാരം കണ്ടെത്തി..

  ഇക്കാര്യങ്ങള്‍ പല അഭിമുഖങ്ങളിലും ഏറ്റ് പറഞ്ഞിട്ടുണ്ടെന്നും റോഷന്‍ ആന്‍ഡ്രൂസ് വ്യക്തമാക്കുന്നു. ഈ പരാജയം പിന്നീട് മുംബൈ പോലീസ്, ഹൗ ഓള്‍ഡ് ആര്‍ യു എന്നീ സിനിമകളിലൂടെ തിരുത്തിയെന്ന് വിശ്വസിക്കുകയാണ്. ഏതേ തോല്‍വി തുടരുകയായിരുന്നെങ്കില്‍ മറുപടി പറയാന്‍ ഒന്നുമില്ലായിരുന്നു. കാസസോവ നല്ല രീതിയില്‍ പൊട്ടിയിന്നു. സിനിമയുടെ നിര്‍മാതാവ് അത്രയും കോണ്‍ഫിഡന്റ് ആയത് കൊണ്ടും സാമ്പത്തികഭദ്രത ഉള്ളത് കൊണ്ടും കാര്യമായ പ്രശ്‌നമൊന്നും പറ്റിയില്ല. അദ്ദേഹമൊക്കെ വര്‍ഷം പത്ത് പതിനഞ്ച് കോടി പരസ്യം ചെയ്യുന്ന ആളാണ്. അതിന്റെ ചെറിയൊരു അംശമേ നഷ്ടപ്പെട്ടിട്ടുള്ളു.

  ഇഷ്ടപ്പെട്ട സിനിമയാണ്..

  ഇഷ്ടപ്പെട്ട സിനിമയാണ്..

  കാസനോവ തനിക്ക് ഇഷ്ടപ്പെട്ട് ചെയ്ത സിനിമയാണ്. ഇഷ്ടപെടാത്ത ഒരു കാര്യവും ഞാന്‍ ചെയ്‌യില്ല. അതില്‍ ഉപേയോഗിച്ചിരുന്ന മേക്കിംഗ്, ലൊക്കേഷന്‍, സ്‌റ്റൈല്‍ അതൊക്കെ ഇഷ്ടപ്പെട്ട് മാത്രം ചെയ്താണ്. സിനിമയില്‍ സാങ്കേതികമായി ഒരുപാട് കാര്യങ്ങള്‍ ചെയ്യാന്‍ ശ്രമിച്ചിരുന്നു. ഒരുപാട് പഠിച്ചു. ഒരുപക്ഷെ ഈ സിനിമ ഉള്ളത് കൊണ്ടാവാം മറ്റ് സിനിമകള്‍ ന്നായി ചെയ്യാന്‍ സാധിച്ചത്. ജീവിതകാലം മുഴുവന്‍ ഈ സിനിമ എന്റെ കൂടെ ഉണ്ടാവുമെന്നും റോഷന്‍ പറയുന്നു.

  English summary
  Roshan Andrews saying about Mohanlal's Casanovva failure
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X