»   » ജോര്‍ജ്ജുകുട്ടി തല്ലിക്കൊന്ന് കുഴിച്ച് മൂടിയ വരുണ്‍ പ്രഭാകറിന്റെ ഹാന്‍സം ലുക്ക് ഫോട്ടോസ് വൈറല്‍!!

ജോര്‍ജ്ജുകുട്ടി തല്ലിക്കൊന്ന് കുഴിച്ച് മൂടിയ വരുണ്‍ പ്രഭാകറിന്റെ ഹാന്‍സം ലുക്ക് ഫോട്ടോസ് വൈറല്‍!!

Posted By: Saranya KV
Subscribe to Filmibeat Malayalam

മോഹന്‍ലാലിന്റെ ദൃശ്യം എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തില്‍ ജോര്‍ജുകുട്ടി കുഴിച്ചിട്ട വരുണ്‍ പ്രഭാകറിനെ ആരും മറന്നിട്ടുണ്ടാകില്ല. മുമ്പ് ഒരുപാട് സിനിമകളില്‍ അഭിനയിച്ചിട്ടുണ്ടെങ്കിലും ദൃശ്യത്തിലെ വരുണിന്റെ വേഷമാണ് റോഷന്‍ ബഷീര്‍ എന്ന യുവതാരത്തെ ശ്രദ്ധേയനാക്കിയത്. ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ  താരമായി മാറിയിരിക്കുകയാണ് റോഷന്‍.

രണ്ട് പീസ് തുണിക്കുള്ളിലുള്ള എല്ലാം ഇളക്കി മറിച്ച് പ്രേക്ഷകരെ പുളകം കൊള്ളിച്ച മലയാള നടിമാരെ അറിയാമോ?

മോഡലിംഗ് രംഗത്ത് നിന്നുമായിരുന്നു റോഷന്‍ സിനിമയിലേക്ക് വരുന്നത്. ഈ അടുത്ത കാലത്ത് വിരാട് കോലിക്കൊപ്പം റോഷന്‍ എടുത്ത സെല്‍ഫി സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു. ഇപ്പോളിതാ കട്ട താടി വെച്ച് ഹാന്‍സം ലുക്കില്‍ എത്തിയിരിക്കുകയാണ് താരം. റോഷന്റെ ഓരോ ചിത്രത്തിനും മികച്ച പ്രതികരണമാണ് സോഷ്യല്‍ മീഡിയയില്‍ നിന്നും ലഭിക്കുന്നത്.

റോഷന്‍ ബഷീര്‍

കോഴിക്കോട് സ്വദേശിയായ റോഷന്‍ ബഷീര്‍ എന്ന പേര് കേള്‍ക്കുമ്പോള്‍ ആരാണെന്ന് പെട്ടെന്ന് മനസിലാവുകയില്ലെങ്കിലും ദൃശ്യം എന്ന ചിത്രത്തില്‍ മോഹന്‍ലാലിന്റെ വില്ലനായും ഐജി ഗീത പ്രഭാകറിന്റെ മകനുമായ വരുണിനെ ആരും മറക്കില്ല. ചിത്രത്തിലെ ഒറ്റ കഥാപാത്രത്തിലൂടെയാണ് റോഷന്‍ ശ്രദ്ധേയനായത്.

ഹാന്‍സം ലുക്കില്‍ റോഷന്‍

കട്ട താടി വെച്ച് ഹാന്‍സം ലുക്കില്‍ എത്തിയ റോഷന്‍ ബഷീറിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരിക്കുകയാണ്. നീല കണ്ണുകളാണ് റോഷന്റെ സൗന്ദര്യത്തിന്റെ മുഖ്യാകര്‍ഷണം.

അരങ്ങേറ്റ ചിത്രം

2010 ല്‍ പുറത്തിറങ്ങിയ പ്ലസ് ടു എന്ന ചിത്രത്തില്‍ നായകനായിട്ടായിരുന്നു റോഷന്റെ സിനിമയിലേക്കുള്ള അരങ്ങേറ്റം. എന്നാല്‍ ചിത്രം വലിയ വിജയം കണ്ടില്ലെങ്കിലും ദൃശ്യത്തിലൂടെ തിരിച്ച് വരവ് നടത്തിയിരിക്കുയായിരുന്നു.

പെണ്‍കുട്ടികളുടെ ഇഷ്ടതാരം

പക്ഷേ പൂച്ച കണ്ണുകളുള്ള റോഷന്‍ പെണ്‍കുട്ടികളുടെ ഇഷ്ടതാരമായി മാറിയത് വളരെ പെട്ടന്നായിരുന്നു. മലയാള സിനിമയില്‍ നിന്നും നേരെ തമിഴിലേക്കും തെലുങ്കിലേക്കും അരങ്ങേറ്റം നടത്തിയിരിക്കുകയാണ് താരം.

പാപനാശം

ദൃശ്യം റോഷന്റെ സിനിമാ ജീവിതത്തിലെ ഏറ്റവും വലിയ ബ്രേക്കാണ്. ദൃശ്യത്തിന്റെ തമിഴ് റീമേക്കായ പാപനാശത്തില്‍ ഉലകനായകന്‍ കമല്‍ ഹസന്റെ വില്ലനായിട്ടാണ് റോഷന്‍ എത്തിയത്.

വിജയ് ചിത്രത്തിലും

ഇപ്പോള്‍ ഇളയദളപതി വിജയ്‌യുടെ ഭൈരവാ എന്ന പുതിയ ചിത്രത്തിലും അഭിനയിച്ചു കഴിഞ്ഞു. ഭൈരവാ എന്ന ചിത്രത്തില്‍ വളരെ ചെറുതും, എന്നാല്‍ ഏറെ പ്രാധാന്യവുമുള്ള കഥാപാത്രത്തെയാണ് റോഷന്‍ അവതരിപ്പിക്കുന്നത്.

വിജയിയുടെ ഉപദേശം

ഒരു ഗാനരംഗവും ഏതാനും സീനും മാത്രമേ റോഷന് ചിത്രത്തിലുള്ളൂ. പക്ഷേ അത്രയ്ക്കും പ്രധാന്യമുള്ളതാണ് ആ ഗാനരംഗവും സീനും. അഭിനയത്തെക്കുറിച്ച് റോഷന് വിജയിയില്‍നിന്നും ഒരുപാട് ഉപദേശങ്ങള്‍ ലഭിച്ചിരുന്നു.

ഈ പ്രായത്തില്‍ വിവാഹം കഴിച്ചാല്‍ മതി


വിവാഹ കാര്യത്തെക്കുറിച്ചും വിജയ് റോഷനെ ഉപദേശിച്ചിരുന്നു. ഒരു 29, 30 വയസ്സ് ആയാല്‍ മാത്രം വിവാഹം ചെയ്താല്‍ മതി' എന്നായിരുന്നു ആ ഉപദേശം. ആ കാര്യങ്ങളൊക്കെയും റോഷന്‍ ആരാധകരോട് പങ്കുവെച്ചിരുന്നു.

കമല്‍ഹാസന്റെ അഭിപ്രായം

കൂടാതെ പാപനാശത്തിന്റെ സെറ്റില്‍വെച്ച് റോഷന്റെ വെള്ളാരം കണ്ണുകളെ കുറിച്ച്് കമല്‍ഹാസന്‍ അഭിപ്രായം പറഞ്ഞിരുന്നു. എക്‌സ്പ്രസീവായ കണ്ണുകളാണ് തന്റെതെന്നും സംസാരിക്കാന്‍ വേണ്ടി ആ കണ്ണുകള്‍് ഉപയോഗിക്കാം എന്നുമാണ് കമല്‍ പറഞ്ഞത്.

English summary
Roshan Basheer's New Photos!

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X