For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മമ്മൂട്ടിയെ വിമര്‍ശിച്ചത് തിരിച്ചടിച്ചു? മൈ സ്റ്റോറിയുടെ കാലനായത് പാര്‍വതിയോ? കാണൂ!

  |

  പ്രമേയത്തിലായാലും അവതരണത്തിലായാലും വ്യത്യസ്തമാര്‍ന്ന സിനിമകളുമായാണ് താരങ്ങള്‍ എത്താറുള്ളത്. പ്രഖ്യാപനം മുതല്‍ത്തന്നെ പല ചിത്രങ്ങളും വാര്‍ത്താപ്രാധാന്യം നേടാറുണ്ട്. വസ്ത്രാലങ്കാര രംഗത്തുനിന്നും സംവിധാനത്തിലേക്ക് ചുവട് മാറ്റിയ റോഷ്‌നി ദിനകറിന്റെ മൈ സ്‌റ്റോറി അടുത്തിടെയായിരുന്നു റിലീസ് ചെയ്തത്. പാര്‍വതിയും പൃഥ്വിരാജുമായിരുന്നു ചിത്രത്തിലെ നായികാനായകന്‍മാര്‍. പതിവിന് വിപരീതമായി ഡിസ് ലൈക്ക് നേടിയായിരുന്നു ഈ ചിത്രം വാര്‍ത്തകളിലിടം പിടിച്ചത്.


  കസബയില്‍ മമ്മൂട്ടി അവതരിപ്പിച്ച കഥാപാത്രത്തിന്റെ സ്ത്രീവിരുദ്ധതയെക്കുറിച്ച് പാര്‍വതി പരസ്യമായ അഭിപ്രായപ്രകടനം നടത്തിയിരുന്നു. കേരള രാജ്യാന്തര ചലച്ചിത്ര മേളയ്ക്കിടയിലെ ഓപ്പണ്‍ ഫോറത്തിനിടയിലായിരുന്നു താരം ഇതേക്കുറിച്ച് അഭിപ്രായം രേഖപ്പെടുത്തിയത്. അത്തരമൊരു കഥാപാത്രത്തെ മെഗാസ്റ്റാര്‍ ഏറ്റെടുക്കാന്‍ പാടില്ലായിരുന്നുവെന്നായിരുന്നു താരം പറഞ്ഞത്. ഈ സംഭവത്തിന് പിന്നാലെയാണ് താരത്തിന് രൂക്ഷമായ സൈബര്‍ ആക്രമണം നേരിടേണ്ടി വന്നത്. ഇതിന് പിന്നാലെയായി തിയേറ്ററുകളിലേക്കെത്തിയ മൈ സ്റ്റോറിയിലും ഇത് പ്രതിഫലിച്ചുവെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍. ഈ സംഭവങ്ങളല്ല നിലവാരത്തകര്‍ച്ചയാണ് ചിത്രത്തെ തിരിച്ചടിച്ചതെന്നാണ് പലരും പറഞ്ഞത്. ഈ വാദങ്ങളെ തള്ളി രംഗത്തെത്തിയിരിക്കുകയാണ് സംവിധായിക. റിപ്പോര്‍ട്ടര്‍ ചാനലിന് നല്‍കിയ അഭിമുഖത്തിനിടയിലാണ് അവര്‍ കാര്യങ്ങള്‍ വ്യക്തമാക്കിയത്.

  സിനിമ കാണാതെ മോശമെന്ന് വിലയിരുത്തുന്നു

  സിനിമ കാണാതെ മോശമെന്ന് വിലയിരുത്തുന്നു

  മൈ സ്‌റ്റോറി എന്ന സിനിമ വളരെ മോശമാണെന്ന അഭിപ്രായവുമായി നിരവധി പേര്‍ രംഗത്തെത്തിയിരുന്നു. സിനിമ കാണാതെയാണ് പലരും ഇത്തരത്തിലുള്ള വിമര്‍ശനങ്ങള്‍ ഉന്നയിച്ച് രംഗത്തെത്തിയത്. ഇങ്ങനെ പറയുന്നവരോട് സിനിമ കണ്ടിരുന്നോയെന്നാണ് താന്‍ ചോദിക്കുന്നതെന്നും സംവിധായിക പറയുന്നു. ആദ്യപ്രദര്‍ശനം പുരോഗമിക്കുന്നതിനിടയില്‍ത്തന്നെ ചിത്രം മോശമായിരുന്നുവെന്ന വിലയിരുത്തലുകള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചിരുന്നു.

  പ്രതിസന്ധിയിലും പിന്തുണയ്ക്കാതെ

  പ്രതിസന്ധിയിലും പിന്തുണയ്ക്കാതെ

  മൈ സ്റ്റോറിയുമായി ബന്ധപ്പെട്ട് ഉടലെടുത്ത പ്രതിസന്ധികളില്‍ നായികനായകന്‍മാരായ പൃഥ്വിരാജും പാര്‍വതിയും പിന്തുണച്ചിരുന്നില്ലെന്ന് സംവിധായിക നേരത്തെ വ്യക്തമാക്കിയിരുന്നു. സിനിമയുടെ പ്രമോഷണല്‍ ചടങ്ങഉകളില്‍പ്പോലും ഇരുവരും പങ്കെടുത്തിരുന്നില്ലെന്നും സംവിധായിക തുറന്നുപറഞ്ഞിരുന്നു. സിനിമകളുടെ പ്രമോഷണല്‍ പരിപാടികള്‍ പങ്കെടുക്കുന്നവരാണ് ഇരുവരും എന്നാല്‍ ഈ സിനിമയില്‍ അതുണ്ടായില്ലെന്ന് അവര്‍ പറഞ്ഞിരുന്നു.

   പ്രിവ്യൂ പോലും കണ്ടില്ല

  പ്രിവ്യൂ പോലും കണ്ടില്ല

  സിനിമയുടെ പ്രിവ്യൂ പൂര്‍ത്തിയായ സമയത്ത് ഇരുതാരങ്ങളും സ്ഥലത്തുണ്ടായിരുന്നില്ല. അതുകൊണ്ട് തന്നെ അന്തിമമായ പ്രൊഡക്ട് ഇരുവരും കണ്ടിട്ടില്ലെന്നും അവര്‍ പറയുന്നു. ഈ സിനിമയ്ക്ക് പിന്നാലെ അഞ്ജലി മേനോന്‍ ചിത്രത്തിലും നായികനായകന്‍മാരായി എത്തിയത് ഇരുവരുമായിരുന്നു. മൈ സ്‌റ്റോറിയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ ഇപ്പോഴും രൂക്ഷമായി തുടരുകയാണ് മാത്രവുമല്ല ബോക്‌സോഫീസിളും ഇത് പ്രകടമാവുന്നുണ്ടെന്നാണ് പൊതുവിലുള്ള വിലയിരുത്തല്‍

  ഡിസ് ലൈക്കുകള്‍ തുടരുന്നു

  ഡിസ് ലൈക്കുകള്‍ തുടരുന്നു

  സിനിമയുടെ ടീസറും ഗാനവും ട്രെയിലറുമൊക്കെ പുറത്തുവന്നപ്പോള്‍ മുതല്‍ ഡിസ് ലൈക്കുകളുടെ പെരുമഴയായിരുന്നു. വിവാദങ്ങള്‍ അരങ്ങുതകര്‍ക്കുന്നതിനിടയില്‍ മമ്മൂട്ടിയായിരുന്നു ട്രെയിലര്‍ പുറത്തുവിട്ടത്. സൈബര്‍ ആക്രമണത്തിന് ശേഷമായിരുന്നു ഈ സംഭവം. എന്നാല്‍ മമ്മൂട്ടിക്ക് പോലും ഡിസ് ലൈക്ക് പ്രവാഹം തടയാന്‍ സാധിച്ചിരുന്നില്ല.

  പരാജയത്തിന് പിന്നിലെ കാരണം?

  പരാജയത്തിന് പിന്നിലെ കാരണം?

  മൈ സ്റ്റോറിയുടെ പരാജയത്തിന് പിന്നിലെ മുഖ്യ കാരണങ്ങളിലൊന്ന് പാര്‍വതിയുടെ നിലപാടാണെന്നും വിലയിരുത്തലുകളുണ്ട്. ഇത്തരത്തിലൊരു സംഭവത്തെക്കുറിച്ചാണ് സംവിധായിക വ്യക്തമാക്കിയിട്ടുള്ളത്. മൈ സ്റ്റോറിയുടെ റിലീസിന് മുന്‍പ് തന്നെ പരസ്യമായ അഭിപ്രായ പ്രകടനങ്ങള്‍ മാറ്റി വെക്കാന്‍ താന്‍ പാര്‍വതിയോട് ആവശ്യപ്പെട്ടിരുന്നുവെന്നും സംവിധായിക പറയുന്നു.

  പാട്ട് ആവര്‍ത്തിക്കണ്ട

  പാട്ട് ആവര്‍ത്തിക്കണ്ട

  നേരത്തെ സിനിമയിലെ ഗാനം പുറത്തുവന്നപ്പോള്‍ ഡിസ് ലൈക്കുകളുടെ പൂരമായിരുന്നു. ഇത്തരമൊരു സംഭവം ഇനിയാവര്‍ത്തിക്കാതിരിക്കാനായി താന്‍ പാര്‍വതിയോട് ആവശ്യപ്പെട്ടിരുന്നുവെന്നും താരം അത് കേള്‍ക്കുകയും ചെയ്തിരുന്നുവെന്ന് സംവിധായിക പറയുന്നു. അമ്മയും ഡബ്ലുസിസിയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ രൂക്ഷമായി തുടരുന്നതില്‍ നിലപാട് വ്യക്തമാക്കി പാര്‍വതി രംഗത്തെത്തിയിരുന്നു.

  ഇഴഞ്ഞുനീങ്ങുന്നു

  ഇഴഞ്ഞുനീങ്ങുന്നു

  എന്ന് നിന്റെ മൊയ്തീന്‍ എന്ന ചിത്രത്തിന് പൃഥ്വിരാജും പാര്‍വതിയും നായികനായകന്‍മാരെത്തുന്ന ചിത്രമെന്ന നിലയില്‍ മൈ സ്റ്റോറി ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇടയ്ക്കുണ്ടായ ചില വിവാവദങ്ങളാണ് സിനിമയ്ക്ക് തിരിച്ചടിയായത്. ബോക്‌സോഫീസില്‍ നിന്നും അത്ര നല്ല റിപ്പോര്‍ട്ടുകളല്ല ലഭിച്ചുകൊണ്ടിരിക്കുന്നത്.

  English summary
  roshni dinakar opens up about my story
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X