Just In
- 5 hrs ago
നോബിക്ക് മാത്രം മോഹൻലാലിന്റെ ഒരു ഉപദേശം, പുതിയ ക്യാപ്റ്റനായി താരം
- 6 hrs ago
സങ്കടത്തോടെ ഹൗസിൽ നിന്ന് പടിയിറങ്ങി മിഷേൽ, അവസാനമായി മോഹൻലാലിനോട് ഒരു അഭ്യർത്ഥന....
- 7 hrs ago
ബിഗ് ബോസ് ഹൗസിലെ പ്രണയം തുറന്ന് സമ്മതിച്ച് സൂര്യ, പേര് വെളിപ്പെടുത്തുമെന്ന് മോഹൻലാൽ
- 7 hrs ago
5 മണിക്ക് ശിവാജി ഗണേശൻ സമയം നൽകി, എന്നാൽ ബിജു മേനോൻ എത്തിയത് 7 മണിക്ക്, അന്ന് സംഭവിച്ചത്
Don't Miss!
- Lifestyle
ഇന്നത്തെ ദിവസം തടസ്സങ്ങള്‍ നീങ്ങുന്ന രാശിക്കാര്‍
- Finance
'ചൂസ് ടു ചലഞ്ച്'... വനിതാ ദിനത്തില്‍ കേരള സ്റ്റാര്‍ട്ട് അപ്പ് മിഷന്റെ ചലഞ്ച് ഇങ്ങനെ!
- News
കേരള നിയമസഭാ തെരഞ്ഞെടുപ്പ് 2021: രാഷ്ട്രീയ പാര്‍ട്ടികള്‍ക്കുള്ള കോവിഡ് മാര്‍ഗനിര്‍ദ്ദേങ്ങള്‍ പുറത്തിറക്കി
- Sports
പട നയിച്ച് പീറ്റേഴ്സന്, വെടിക്കെട്ട് പ്രകടനം- ഇംഗ്ലണ്ട് ലെജന്റ്സിന് അനായാസ വിജയം
- Automobiles
മൂന്ന് വരി ഡിഫെൻഡർ 130 മോഡൽ പുറത്തിറക്കുമെന്ന് ലാൻഡ് റോവർ
- Travel
പാട്ടുപുരയില്‍ പള്ളിയുറങ്ങുന്ന കന്യകയായ ദേവി!! വിളിച്ചാല്‍ വിളികേള്‍ക്കുന്ന ബാലദുര്‍ഗ്ഗ, അറിയാം
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
പന്ത്രണ്ട് കോടിയുടെ മോഹന്‍ലാല്‍ ചിത്രം, കാസനോവയ്ക്ക് സംഭവിച്ചത് വെളിപ്പെടുത്തി റോഷന് ആന്‍ഡ്രൂസ്
ഉദയനാണ് താരം എന്ന ചിത്രത്തിലൂടെ മലയാളത്തില്‍ ശ്രദ്ധേയമായ കൂട്ടുകെട്ടാണ് മോഹന്‍ലാലും സംവിധായകന് റോഷന് ആന്‍ഡ്രൂസൂം. ആദ്യ ചിത്രം തന്നെ വന്വിജയമാക്കികൊണ്ടാണ് റോഷന് മോളിവുഡില്‍ ആന്‍ഡ്രൂസ് തുടങ്ങിയത്. പിന്നാലെ ഇവിടം സ്വര്‍ഗമാണ്, കാസനോവ തുടങ്ങിയ സിനിമകളും ഈ കൂട്ടുകെട്ടില്‍ മലയാളത്തില്‍ പുറത്തിറങ്ങിയിരുന്നു. ഇതില്‍ എറ്റവും ചെലവ് കൂടിയ ചിത്രമായാണ് കാസനോവ വന്നത്.
ആരാധകരും സിനിമാപ്രേമികളും വലിയ പ്രതീക്ഷകളോടെ കാത്തിരുന്ന ചിത്രം കൂടിയായിരുന്നു കാസനോവ. ബിഗ് ബഡ്ജറ്റില്‍ ഒരുങ്ങിയ ചിത്രത്തില്‍ വലിയ താരനിര തന്നെയാണ് മോഹന്‍ലാലിനൊപ്പം എത്തിയത്. റോഷന് ആന്‍ഡ്രൂസിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ മോഹന്‍ലാലിന്റെ റൊമാന്റിക്ക് ആക്ഷന്‍ ത്രില്ലര്‍ ചിത്രം കൂടിയായിരുന്നു കാസനോവ.

എന്നാല്‍ സിനിമ ബോക്സോഫീസില്‍ പരാജയപ്പെടുകയാണ് ചെയ്തത്. മോഹന്‍ലാലിന്റെ കരിയറില്‍ പരാജയ സിനിമകളുടെ ലിസ്റ്റ് എടുക്കുമ്പോള്‍ അതില്‍ മുന്നില്‍ നില്ക്കുന്ന ചിത്രം കൂടിയാണ് കാസനോവ. അതേസമയം മോഹന്‍ലാല്‍ ചിത്രത്തെ കുറിച്ച് ഒരഭിമുഖത്തില്‍ സംവിധായകന് റോഷന് ആന്‍ഡ്രൂസ് മനസുതുറന്നിരുന്നു. എന്തുക്കൊണ്ടാണ് സിനിമയ്ക്ക് ഇത്രയധികം ചെലവ് വന്നത് എന്നതിനെ കുറിച്ചും സംവിധായകന് സംസാരിച്ചു.

കാസനോവയുടെ ചെലവ് പന്ത്രണ്ട് കോടി രൂപയാണെന്ന് റോഷന് ആന്‍ഡ്രൂസ് പറയുന്നു. പന്ത്രണ്ട് കോടി ചെലവ് വരാന്‍ അതിന്റെതായ കാരണങ്ങളുമുണ്ട്. ഞങ്ങള്‍ ആ സിനിമ പ്ലാന്‍ ചെയ്തു വെച്ചത് എഴുപത്തിയഞ്ച് ദിവസത്തെ ഷൂട്ടിംഗ് ആണ്. ഒരു പതിനഞ്ച് ദിവസം ദുബായിലും ഒരു ഇരുപത്തിയഞ്ച് ദിവസം മലേഷ്യയിലും ഒരു പതിനാറ് ദിവസം ബാങ്കോങ്ങിലും എന്ന് പറയുന്ന ഒരു പക്കാ പ്ലാനിങ്ങില്‍ ആണ് സിനിമ തുടങ്ങുന്നത്.

എന്നാല്‍ ഷൂട്ടിംഗിന്റെ തലേദിവസം നിര്‍മ്മാതാവ് എന്നോട് പറയുകയാണ്. ദുബായില്‍ മാത്രം ഷൂട്ട് ചെയ്താല്‍ മതി. നിങ്ങള്‍ വേറെ എവിടെയും ഷൂട്ട് ചെയ്യേണ്ട. ദുബായ് ആണെങ്കില്‍ എനിക്ക് എല്ലാ സൗകര്യങ്ങളും ഉണ്ടെന്ന് പറയുമ്പോള്‍ ബാക്കിയുളള ദിവസങ്ങളുടെ ലൊക്കേഷന്‍ ഞാന്‍ കണ്ടിട്ടില്ല. കാണാതെ ഒന്നും ചെയ്യാനുളള കഴിവ് എനിക്കില്ല.

അപ്പോള്‍ സംഭവിച്ചത് എന്താണെന്ന് വെച്ചാല്‍ പതിനാറ് ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ അവിടെ ലൊക്കേഷനില്ല. ലൊക്കേഷന്റെ പെര്മിഷന് എടുത്തു വരുമ്പോഴേക്കും ഉച്ചയ്ക്ക് രണ്ട് മണി കഴിയും. അപ്പോഴേക്കും സൂര്യന് പോയിട്ടുണ്ടാവും പിന്നെ ഷൂട്ട് ചെയ്യാന്‍ പറ്റില്ല. അങ്ങനെ നടീനടന്മാരുടെ ഡേറ്റിന്റെ പ്രശ്നം വരും.

അങ്ങനെ രണ്ടോ മൂന്നോ ഷെഡ്യൂളുകളിലായി ആ സിനിമ. അങ്ങനെ വന്നപ്പോഴാണ് ചിത്രത്തിന്റെ ചെലവ് കൂടിയത്. അഭിമുഖത്തില്‍ റോഷന് ആന്‍ഡ്രൂസ് പറഞ്ഞു. കാസനോവ കഴിഞ്ഞ് റോഷന് ആന്‍ഡ്രൂസിന്റെ ചരിത്ര സിനിമ കായംകുളം കൊച്ചുണ്ണിയില്‍ മോഹന്‍ലാല്‍ അഭിനയിച്ചിരുന്നു. ബിഗ് ബഡ്ജറ്റ് ചിത്രത്തില്‍ ഇത്തിക്കരപക്കി എന്ന കഥാപാത്രമായിട്ടാണ് സൂപ്പര്‍താരം എത്തിയത്. കായംകുളം കൊച്ചുണ്ണി മികച്ച പ്രതികരണത്തോടൊപ്പം ബോക്സോഫീസ് കളക്ഷനില്‍ നൂറ് കോടി ക്ലബില്‍ എത്തിയിരുന്നു. നിവിന്‍ പോളി ടൈറ്റില്‍ റോളില്‍ എത്തിയ ചിത്രത്തില്‍ ലാലേട്ടന്റെ റോളിനും മികച്ച പ്രേക്ഷക പ്രശംസകളാണ് ലഭിച്ചത്.
ഗ്ലാമറസായി നടി മാളവിക മോഹനന്, പുതിയ ചിത്രങ്ങള്‍ കാണാം