For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  വീട് ജപ്തി ചെയ്യുന്നത് നോക്കി നില്‍ക്കേണ്ടി വന്നിട്ടുണ്ടെന്ന് റോഷന്‍ ആന്‍ഡ്രൂസ്

  |

  ഉദയനാണ് താരം എന്ന സിനിമ സംവിധാനം ചെയ്ത് കൊണ്ട് മലയാള സിനിമയിലേക്ക് എത്തിയ സംവിധായകനാണ് റോഷന്‍ ആന്‍ഡ്രൂസ്. ശേഷം പത്തോളം സിനിമകള്‍ റോഷന്റെ സംവിധാനത്തിലെത്തി. ഏറ്റവും പുതിയ ചിത്രം പ്രതി പൂവന്‍കോഴിയാണ്. മഞ്ജു വാര്യര്‍ നായികയായിട്ടെത്തിയ ചിത്രം ക്രിസ്തുമസിന് മുന്നോടിയായി തിയറ്ററുകളിലേക്ക് എത്തി ഗംഭീര പ്രദര്‍ശനം നടത്തി കൊണ്ടിരിക്കുകയാണ്. ചിത്രത്തിൽ വില്ലൻ വേഷത്തിൽ അഭിനയിച്ചതും റോഷനായിരുന്നു.

  പ്രതി പൂവന്‍കോഴിയുടെ വിശേഷങ്ങള്‍ പങ്കുവെക്കവേ മനോരമ ഓണ്‍ലൈന് നല്‍കിയ അഭിമുഖത്തില്‍ തന്റെ സിനിമാജീവിതത്തെ കുറിച്ച് പറഞ്ഞിരിക്കുകയാണ് സംവിധായകന്‍. പത്ത് സിനിമകളില്‍ സംവിധാനം ചെയ്‌തെങ്കിലും അതില്‍ രണ്ടെണ്ണം സാമ്പത്തിക വിജയം നേടിയില്ലെന്നും മമ്മൂട്ടിയുടെ കഥ വെച്ച് സിനിമ ചെയ്യണമെന്ന് ആഗ്രഹമുണ്ടെന്നും റോഷന്‍ പറയുന്നു.

  എന്റെ പത്ത് സിനിമകളില്‍ എട്ടും സാമ്പത്തിക വിജയം നേടിയതാണ്. ഞാന്‍ ചെലവേറിയ സിനിമകളെ ചെയ്യൂ എന്നൊരു വ്യാഖ്യാനം ശരിയല്ല. ഉദയനാണ് താരം എന്ന സിനിമയുടെ ബജറ്റ് 2.75 കോടി രൂപയാണ്. നോട്ട് ബുക്കിന് 3.50 കോടി ആയി. ഇവിടം സ്വര്‍ഗമാണ് 4 കോടി ചെലവായി. ഇതെല്ലാം ലാഭകരമായ സിനിമകളാണ്. കായംകുളം കൊച്ചുണ്ണി 45 കോടിയിലേറെ ചെലവിട്ട് ചെയ്ത സിനിമയാണ്. ആ സിനിമ നിര്‍മാതാവിന് പണം തിരിച്ച് നല്‍കി. കൊച്ചുണ്ണി ചെയ്ത അതേ ഗോകുലം പ്രൊഡക്ഷന്‍സാണ് പ്രതി പൂവന്‍കോഴി ചെയ്യുന്നത്. 38 ദിവസം കൊണ്ട് ഈ സിനിമ ചെയ്ത് തീര്‍ത്തു. 5.50 കോടിയാണ് ചെലവ്.

  ഒരു സിനിമയുടെ കഥയാണ് അതിന്റെ ചെലവ് നിശ്ചയിക്കുന്നത്. കായംകുളം കൊച്ചുണ്ണിയില്‍ ആത്മാര്‍ഥമായി എന്നോടൊപ്പം നിന്നതാണ് നിര്‍മാതാവ്. എന്നെ വച്ച് സിനിമ ചെയ്യരുത് എന്ന് ഉപദേശിക്കുന്നവരുണ്ട്. പത്ത് സിനിമകളില്‍ കാസനോവയും കായംകുളം കൊച്ചുണ്ണിയുമാണ് എന്റെ ചെലവേറിയ സിനിമകള്‍. ഞാന്‍ തമിഴഇല്‍ സൂര്യയുടെ ഒരു ചിത്രം നിര്‍മ്മിച്ചിട്ടുണ്ട്. എന്റെ സിനിമകളില്‍ കാസനോവയും സ്‌കൂള്‍ബസും മാത്രമാണ് പരാജയപ്പെടുന്നത്. ഞാന്‍ ക്വാളിറ്റിയുള്ള സിനിമകളേ കൊടുക്കൂ. എന്റെ അടുത്ത സിനിമ നിര്‍മ്മിക്കുന്നത് ദുല്‍ഖര്‍ സല്‍മാനാണ്. ദുല്‍ഖര്‍ തന്നെയാണ് നായകനും.

  കഥ കിട്ടിയാല്‍ ഞാന്‍ പൂര്‍ണമായും ഇന്‍വോള്‍ഡ് ആണ്. എങ്ങനെ തിരക്കഥയെ സമീപിക്കണം എന്നതിന്റെ സ്‌കൂള്‍ ശ്രീനിയേട്ടനാണ്. ഞാന്‍ പറഞ്ഞ കഥയും ശ്രീനിയേട്ടന്‍രെ അനുഭവ സമ്പത്തുമാണ് ഉദയനാണ് താരം എന്ന എന്റെ ആദ്യ സിനിമ. പത്ത് സിനിമകളിലും ശ്രീനിയേട്ടന്‍ പഠിപ്പിച്ചതാണ് ഞാന്‍ ചെയ്തിരിക്കുന്നത്. ഒരു തിരക്കഥാകൃത്തിനെ പരമാവധി പ്രോത്സാഹിപ്പിക്കുന്നതാണ് എന്റെ ശൈലി. എഴുത്തില്‍ ഇടംപെടാറില്ല. തിരക്കഥ കൈയില്‍ കിട്ടിയാല്‍ പിന്നെ ചര്‍ച്ചകളിലൂടെ പുതുക്കും. അതിന് ശേഷം കൃത്യമായി ലൊക്കേഷന്‍ നിര്‍ണയിക്കും.

  ജോസഫ് വി മസെല്ലിയുടെ ഫൈഴ് സീസ് ഓഫ് സിനിമാട്ടോഗ്രാഫി എന്നൊരു പുസ്തകമുണ്ട്. ഓരോ ഷോട്ടിന്റെയും അര്‍ഥമെന്താണെന്ന് കൃത്യമായി പറഞ്ഞ് തരുന്നതാണ് അത്. 100 ഐഡിയാസ് ദാറ്റ് ചെയ്ഞ്ച്ഡ് ദി ഫിലിം എന്നൊരു ബുക്കാണ് മറ്റൊന്ന്. ഡേവിഡ് പാര്‍ക്കിന്‍സനാണ് രചയിതാവ്. മാസ്റ്റേഴ്‌സിന്റെ സിനിമകളിലെ ഷോട്ടുകള്‍ വിലയിരുത്തുന്നതാണിത്. സെഡ് ഫീല്‍ഡിന്റെ സ്‌ക്രീന്‍ പ്ലേ എന്ന പുസ്തകം തിരക്കഥയില്‍ നല്ലൊരു പഠനമാണ്. സ്റ്റീവന്‍ കറ്റ്‌സിന്റെ ഷോട്ട് ബൈ ഷോട്ട് എന്ന പുസ്തകമാണ് മറ്റൊന്ന്. ഒരു ഷോട്ടില്‍ നിന്നും മറ്റൊരു ഷോട്ടിലേക്കുള്ള മാറ്റം പറയുന്ന പുസ്തകമാണത്. എന്നാല്‍ എന്നെ ഏറ്റവും ആകര്‍ഷിച്ചത് മമ്മൂക്കയുടെ ചമയങ്ങളില്ലാതെ എന്ന പുസ്തകമാണ്. അത്രമാത്രം പാഷനോടെ സിനിമയെ കണ്ട ഒരാളുടെ ജീവിതമാണത്. അതൊരു സിനിമയാക്കാന്‍ മോഹമുണ്ടെന്നും റോഷന്‍ ആന്‍ഡ്രൂസ് പറയുന്നു.

  കഴിഞ്ഞ ആറ് വര്‍ഷത്തിനിടെ അപ്പച്ചനും അമ്മച്ചിയും സഹോദരനും എന്നെ വിട്ട് പോയി. സ്വന്തം വീട് ജപ്തി ചെയ്യുന്നത് കണ്ട് നിന്നയാളാണ് ഞാന്‍. അത്രമേല്‍ കണ്ണീര്‍ കുടിച്ചിട്ടുണ്ട്. അടുത്തിടെ ഒരു സംഭവത്തില്‍ എന്നെ മോശമായി കാണിക്കാന്‍ ഒരു ശ്രമം നടന്നു. ഞാന്‍ നല്ല കാര്യത്തിന് വേണ്ടി ഒരാള്‍ക്കൊപ്പം നില്‍ക്കാന്‍ ശ്രമിച്ചതാണ്. ശത്രുക്കലെ തിരിച്ചറിയാന്‍ അത് കൊണ്ട് കഴിഞ്ഞു. എനിക്ക് ആരോടും വഴക്കും പരിഭവവുമില്ല. എനിക്ക് വേണ്ടത് മനസമാധാനമാണ്. ഞാന്‍ സൈഡില്‍ കൂടി പോയ്‌ക്കോളം എന്നും റോഷന്‍ ആന്‍ഡ്രൂസ് പറയുന്നു.

  English summary
  Rosshan Andrrews Talks About His Acting Carrier
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X