twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    പ്രതി പൂവന്‍കോഴി എന്ന നോവലല്ല ഈ സിനിമ! മഞ്ജു വാര്യര്‍ ചിത്രത്തെ കുറിച്ച് റോഷന്‍ ആന്‍ഡ്രൂസ്

    |

    അസുരന്‍ എന്ന സിനിമയിലെ അതിഗംഭീര പ്രകടനത്തിന് ശേഷം മഞ്ജു വാര്യര്‍ വീണ്ടും അത്ഭുതപ്പെടുത്താന്‍ എത്തുകയാണ്. റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന പ്രതി പൂവന്‍കോഴി എന്ന സിനിമയിലെ ഫസ്റ്റ് ലുക്ക് പോസ്റ്ററാണ് പുറത്ത് വന്നിരിക്കുന്നത്. സംവിധാനത്തിനൊപ്പം റോഷന്‍ ആന്‍ഡ്രൂസാണ് സിനിമയിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

    ഉണ്ണി ആറിന്റെ പ്രതി പൂവന്‍ക്കോഴി എന്ന നോവലിനെ ആസ്പദമാക്കിയാണ് സിനിമ ഒരുക്കുന്നത്. സിനിമയ്ക്ക് തിരക്കഥ ഒരുക്കുന്നതും ഉണ്ണി ആര്‍ ആണ്. ഉണ്ണി ആറിന്റെ നോവലിന്റെ അതേ പേര് തന്നെ സിനിമയ്ക്ക് ഇട്ടിട്ടുണ്ടെങ്കിലും ഇത് നോവല്‍ അല്ലെന്ന് പറയുകയാണ് റോഷന്‍ ആന്‍ഡ്രൂസിപ്പോള്‍. ഫേസ്ബുക്കിലൂടെ പുറത്ത് വിട്ട കുറിപ്പിലൂടെയായിരുന്നു ഈ സിനിമ നിര്‍മാണത്തിലേക്ക് എത്തിയതിനെ കുറിച്ച് റോഷന്‍ ആന്‍ഡ്രൂസ് പറയുന്നത്.

    prathi-poovan-kozhi

    'പ്രതി പൂവന്‍കോഴി എന്ന നോവലല്ല ഈ സിനിമ: റോഷന്‍ ആന്‍ഡ്രൂസ്'

    'വളരെ യാദൃശ്ചികമായാണ് ഞാന്‍ പ്രതി പൂവന്‍കോഴി എന്ന സിനിമയുടെ കഥ കേള്‍ക്കുന്നത്. ഞാനും ഉണ്ണി ആറും ഒന്നിക്കുന്ന ഡീഗോ ഗാര്‍സ്യ എന്ന സിനിമയുടെ പ്രാരംഭ ചര്‍ച്ചകള്‍ക്കിടയിലാണ് ഉണ്ണി ആര്‍ എന്നോട് ഒരു കഥ പറയുന്നത്. കഥ കേട്ടപ്പോള്‍ തന്നെ ഞാന്‍ ഇത് ചെയ്യുന്നു എന്ന് തീരുമാനിച്ചു. പക്ഷേ മറ്റ് ചില കമ്മിറ്റ്‌മെന്റ്‌സ് ഉള്ളതുകൊണ്ട് ഒന്നും പറയാതെ ഞങ്ങള്‍ പിരിഞ്ഞു.ഈ കഥ ഞാന്‍ എന്റെ ഭാര്യയോട് പറഞ്ഞു. അവള്‍ കുറച്ച് നേരം ഒന്നും മിണ്ടാതിരുന്നിട്ട് പറഞ്ഞു, നിങ്ങള്‍ ഉടന്‍ ഈ പടം ചെയ്യണം. ഞാന്‍ ചോദിച്ചു, അതെന്താ? ഈ കഥ ഞങ്ങളുടേതായതു കൊണ്ട്. അപ്പോള്‍ തന്നെ പുള്ളിക്കാരനെ വിളിച്ച് ഞാന്‍ പറഞ്ഞു, നമുക്കിത് ഉടന്‍ ചെയ്യാമെന്ന്.

    നടി അമ്പിളി ദേവി വീണ്ടും അമ്മയായി! കുഞ്ഞിനും അമ്മയ്ക്കുമൊപ്പമുള്ള ചിത്രങ്ങളുമായി ആദിത്യന്‍ ജയന്‍ നടി അമ്പിളി ദേവി വീണ്ടും അമ്മയായി! കുഞ്ഞിനും അമ്മയ്ക്കുമൊപ്പമുള്ള ചിത്രങ്ങളുമായി ആദിത്യന്‍ ജയന്‍

    പടത്തിന് എന്ത് പേരിടണമെന്ന് ഒരു തീരുമാനം അപ്പോഴും ഉണ്ടായില്ല. ഉണ്ണി ആറിന്റെ പ്രതി പൂവന്‍കോഴി എന്ന ടൈറ്റിലും നോവലും എനിക്കിഷ്ടമാണ്. ഞാന്‍ ചോദിച്ചു, ഈ ടൈറ്റില്‍ എടുക്കട്ടെ എന്ന്? പുള്ളിക്കാരന്‍ കുറച്ച് നേരം ആലോചിച്ച്, താടിയിലൊക്കെ പിടിച്ചിട്ട് ചോദിച്ചു, നിര്‍ബന്ധമാണോ? നിര്‍ബ്ബന്ധമാണ് ഞാന്‍ പറഞ്ഞു. വായനക്കാരെ തെറ്റിദ്ധരിപ്പിക്കും പോലെ ആകില്ലേ? ഞാന്‍ അവരോട് സിനിമ ഇറങ്ങും മുമ്പ് സത്യം പറഞ്ഞോളാം പോരേ? പുള്ളി തലയാട്ടി. അതുകൊണ്ട് ആ നോവലല്ല ഈ സിനിമ ഇത് മറ്റൊരു കഥയാണ്'.

    English summary
    Rosshan Andrrews Talks About His Movie Prathi Poovankozhi
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X