twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മമ്മൂട്ടി അവതരിപ്പിച്ച മന്നാഡിയാര്‍ എവിടെയും ഇല്ല, ധ്രുവത്തിലെ ജാതിപ്പേരിനെക്കുറിച്ച് എസ്എന്‍ സ്വാമി

    |

    ത്രില്ലർ ചിത്രങ്ങളോട് മലയാളി പ്രേക്ഷകർക്ക് എന്നും പ്രത്യേക താൽപര്യമാണ്. മോളിവുഡിന് മികച്ച ത്രില്ലർ ചിത്രം സമ്മാനിച്ച തിരക്കഥാകൃത്താണ് എസ്എൻ സ്വാമി. മികച്ച ഒരുപിടി ചിത്രങ്ങളായിരുന്നു എസ്എൻ സ്വാമിയുടെ തൂലികയിൽ നിന്ന് പിറന്നത്. മാറ്റങ്ങളുടെ പിന്നാലെയാണ് സിനിമ. എന്നാൽ ഇന്നും പ്രേക്ഷകരുടെ ഇടയിലും സിനിമാ കോളങ്ങളിലും എസ്എൻ സ്വാമിയുടെ കരുത്തുറ്റ നായകന്മാർ ചർച്ചാ വിഷയമാണ്. സേതുരാമയ്യരും, സാഗർ ഏലിയാസ് ജാക്കിയും നരസിംഹ മന്നാഡിയാരുമൊക്കെ ഇന്നും മലയാളി പ്രേക്ഷകരുടെ പ്രിയ നായകന്മാരാണ്.

    മമ്മൂട്ടിയുടെ മെഗാസ്റ്റാർ പദവിയ്ക്ക് പിന്നിൽ എസ്എൻ സ്വാമിയുടെ തൂലികയ്ക്ക് വളരെ വലിയ പങ്കുണ്ട്. ശക്തമായ കഥാപാത്രങ്ങളായായിരുന്നു മെഗാസ്റ്റാറിനായി എസ്എൻ സ്വാമി ഒരുക്കിയത്. മമ്മൂട്ടിയുടെ കരിയറിൽ തന്നെ ആഘോഷിക്കപ്പെട്ട ചിത്രമായിരുന്നു എസ്എൻ സ്വാമിയുടെ രചനയിൽ ജോഷി സംവിധാനം ചെയ്ത ധ്രുവം. നരസിംഹ മന്നാഡ‍ിയരായുള്ള മമ്മൂട്ടിയുടെ പകർന്നാട്ടം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. സിനിമയുടെ പേരിനെക്കാളും മമ്മൂട്ടിയുടെ കഥാപാത്രത്തിന്റെ പേരായിരുന്നു പ്രേക്ഷകരുടെ ഇടയിൽ ചർച്ചയായത്. ഇപ്പോഴിത നരസിംഹ മന്നാഡിയാർ എന്ന പേരിനെ കുറിച്ച് വെളിപ്പെടുത്തുകയാണ് തിരക്കഥാകൃത്ത് എസ്എൻ സ്വാമി. ഒരു ഓൺലൈൻ ചാനലിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം തുറന്ന് പറഞ്ഞത്.

    മമ്മൂട്ടിയുടെ നരസിംഹ മന്നാഡിയാർ

    എസ്എൻ സ്വാമിയുടെ നായകന്മാരുടെ പേരുകളെല്ലാം അൽപം വ്യത്യസ്തമാണ്. കഥാപാത്രത്തിന്റെ ആ പഞ്ച് പേരിലും ഉണ്ടാകും. ധ്രുവത്തിലെ നരസിംഹ മന്നാഡിയാരും അത്തരത്തിൽ പ്രേക്ഷകരുടെ മനസ്സിൽ നിന്ന് മാഞ്ഞ് പോകാത്ത നായകനാണ്. എന്നാൽ ചിത്രത്തിൽ കാണുന്നത് പോലെയുള്ള മന്നാഡിയാർ ഒന്നും എവിടെയും ഇല്ലെന്നാണ് എസ്എൻ സ്വാമി പറയുന്നത്.

    പേര് ലഭിച്ചത്

    പല്ലശന ഭാഗത്ത് ചെന്നൈയിൽ നിന്നെത്തിയ ഒരു കൂട്ടം നെയ്ത്തുകാരെ മന്നാഡിയാർ എന്ന പേരിലായിരുന്നു അറിയപ്പെട്ടിരുന്നത്. പലക്കാട്, ചിറ്റൂർ തമിഴ്നാടിന്റെ ഭാഗമായപ്പോൾ അവർ ഇങ്ങോട്ട് കുടിയേറിയവരാണ്. ആ നിലയിൽ അങ്ങനെയൊരു വിഭാഗമുണ്ടായിരുന്നു. കൂടാതെ മന്നാഡിയാര്‍ എന്ന ആ പേരിനു ഒരു ഗാഭീര്യമുണ്ടായിരുന്നു. അത് കൊണ്ടാണ് ആ സിനിമയിലേക്ക് അത് സ്വീകരിച്ചത്. അല്ലാതെ മന്നാഡിയാന്‍ രാജാവല്ല, രാജവംശവുമല്ല. അവര്‍ സാധാരണ മനുഷ്യരാണ്. ഒരു കഥാപാത്രത്തെ സൃഷ്ടിക്കാന്‍ ചിലപ്പോള്‍ നമുക്ക് ഇത് പോലെയുള്ള ഒരു വാക്ക് മതി. അത് അങ്ങനെ ഉപയോഗിക്കുന്നതാണെന്ന് മാത്രം- എസ്എന്‍ സ്വാമി പറഞ്ഞു.

    ധ്രുവം ഉണ്ടായത്

    മമ്മൂട്ടിയെ മനസ്സിൽ കണ്ട് കൊണ്ടാണ് ധ്രുവത്തിനായി തിരക്കഥ ഒരുക്കിയതെന്ന് എസ് എൻ സ്വാമി നേരത്തെ തന്നെ വെളിപ്പെടുത്തിയിരുന്നു. പല രംഗങ്ങളും എഴുതിയത് മമ്മൂട്ടിയെ മനസ്സിൽ കണ്ട് കൊണ്ടാണ്. ഹൈദർ മരക്കാർ കാശി എന്നുള്ള രണ്ട് കഥാപാത്രങ്ങളിൽ നിന്നാണ് കഥ എഴുതി തുടങ്ങിയതെന്നും എസ് എൻ സ്വാമി നേരത്തെ നൽകിയ ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. കൂടാത ധ്രുവത്തിന് ഒരു രണ്ടാം ഭാഗം ഉണ്ടാകില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.

    Recommended Video

    കാത്തിരിക്കുന്നത് മോഹന്‍ലാലിന്റെയും മമ്മൂട്ടിയുടെയും ബ്രഹ്മാണ്ഡ സിനിമകള്‍ | Oneindia Malayalam
    സിബിഐ സീരീസ്

    2011 ൽ പുറത്തിറങ്ങിയ ആഗസ്റ്റ് 15 ന് ശേഷം മമ്മൂട്ടി എസ്എൻ സ്വാമി കൂട്ട്കെട്ട് വീണ്ടും എത്തുകയാണ്. സിബിഐ സീരീസിലെ അഞ്ചാം ഭാഗവുമായിട്ടാണ് ഇവർ എത്തുന്നത്. മലയാളി പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്നചിത്രമാണിത്. ആവർത്തന വിരസതയില്ലാതെ വ്യത്യസ്മായ രീതിയിലാണ് ചിത്രത്തിന്റെ ഓരോ സീരീസും പ്രേക്ഷകരുടെ മുന്നിൽ എത്തുന്നത്. അഞ്ചാം ഭാഗത്തിൽ ബാസ്ക്കറ്റ് കില്ലിംഗ് രീതിയാണ് പറയുന്നത്. തിരക്കഥാകൃത്ത് എസ്എൻ സ്വാമി തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. മൂന്ന് വർഷം കൊണ്ടാണ് ചിത്രത്തിന്റെ തിരക്കഥ പൂർത്തിയാക്കിയിരിക്കുന്നത്. അടുത്ത വർഷം ചിത്രീകരണം തുടങ്ങുമെന്നാണ് സൂചന.

    English summary
    S N Swamy Reveals How Mammootty's Dhruvam Character Narasimha Mannadiar Originated
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X