twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മോഹന്‍ലാലിനേയും മമ്മൂട്ടിയേയും വെച്ച് സിനിമ ചെയ്യാത്തതിന്റെ കാരണം ഇതാണ്, വെളിപ്പെടുത്തി രാജമൗലി

    |

    ഇന്ത്യൻ സിനിമ ലോകത്ത് ഏറ്റവും കൂടുതൽ ചർച്ചയാവുന്ന സംവിധായകനാണ് എസ് എസ് രാജമൗലി. ദേശം ഭാഷ വ്യത്യാസമില്ലാതെയാണ് അദ്ദേഹത്തിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ചർച്ചയാവുന്നത്. മിക്ക താരങ്ങളുടേയും ആഗ്രഹം രാജമൗലി ചിത്രങ്ങളിൽ പ്രത്യക്ഷപ്പെടുക എന്നതാണ്. ഇന്ത്യൻ സിനിമ ലോകം ഏറെ ആകാംക്ഷയോടെ രൗജമൗലി ചിത്രങ്ങൾക്കായി കാത്തിരിക്കുന്നത്.

    mammootty-Rajamouli-mohanlal,

    ബാഹുബലിയ്ക്ക് ശേഷം രാജമൗലി സംവിധാനം ചെയ്യുന്ന ചിത്രമാണ് ആർ ആർ ആർ. രുധിരം, രണം, രൗദ്രം, എന്നാണ് പൂർണ്ണമായ പേര്. രാംചരണ്‍, ജൂനിയര്‍ എന്‍.ടി.ആറും പ്രധാന വേഷത്തിൽ എത്തുന്ന ചിത്രത്തിലെ നായിക ബോളിവുഡ് താരം ആലിയ ഭട്ടാണ്. നടിയുടെ ആദ്യത്തെ തെന്നിന്ത്യൻ ചിത്രമാണിത്. അജയ് ദേവ് ഗണ്ണും ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട് ജൂനിയര്‍ എന്‍.ടി.ആര്‍. കൊമരു ഭീം ആയും രാം ചരണ്‍ അല്ലൂരി സീതരാമ രാജുവായിട്ടുമാണ് ചിത്രത്തില്‍ എത്തുന്നത്. ചിത്രത്തില്‍ സീത എന്ന കഥാപാത്രത്തിനെയാണ് ആലിയ അവതരിപ്പിക്കുന്നത്. ചരിത്രവും ഫിക്ഷനും കൂട്ടിചേര്‍ത്താണ് ചിത്രം ഒരുക്കുന്നത്. ഇവരെ കൂടാതെ ഒലിവിയ മോറിസ്, സമുദ്രക്കനി, അലിസണ്‍ ഡൂഡി, റേ സ്റ്റീവന്‍സണ്‍ എന്നിവരാണ് മറ്റ് താരങ്ങൾ.

    സിസേറിയന്‍ കഴിഞ്ഞുള്ള 12ാം ദിവസം, ഉഗ്രൻ ചുവടുമായി സൗഭാഗ്യ, ജീവിതം ആസ്വദിക്കൂ...സിസേറിയന്‍ കഴിഞ്ഞുള്ള 12ാം ദിവസം, ഉഗ്രൻ ചുവടുമായി സൗഭാഗ്യ, ജീവിതം ആസ്വദിക്കൂ...

    മകനെ സ്വീകരിക്കാനായി ആദ്യ ഭർത്താവിനോടൊപ്പം മലൈക, അർഹാൻ എത്തിയത് അമ്മയുടെ രണ്ടാം വിവാഹത്തിനോ?മകനെ സ്വീകരിക്കാനായി ആദ്യ ഭർത്താവിനോടൊപ്പം മലൈക, അർഹാൻ എത്തിയത് അമ്മയുടെ രണ്ടാം വിവാഹത്തിനോ?

    സംവിധായകൻ രാജമൗലിയുമായി പ്രഭാസും അനുഷ്കയും പിണങ്ങാൻ കാരണം? താരങ്ങളുടെ മൗനം ചർച്ചയാവുന്നുസംവിധായകൻ രാജമൗലിയുമായി പ്രഭാസും അനുഷ്കയും പിണങ്ങാൻ കാരണം? താരങ്ങളുടെ മൗനം ചർച്ചയാവുന്നു

    മോഹൻലാലും മമ്മൂട്ടിയും

    വി. വിജയേന്ദ്രപ്രസാദാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. 2022 ജനുവരി 7 ന് ആണ് സിനിമ തിയേറ്ററുകളിൽ എത്തുന്നത്. ഇപ്പോഴിത സോഷ്യൽ മീഡിയയിലും സിനിമ കോളങ്ങളിലും വൈറലാവുന്നത് മലയാള സിനിമയെ കുറിച്ചും താരരാജാക്കന്മാരായല മമ്മൂട്ടിയേയും മോഹൻലാലിനേയും കുറിച്ച് പറഞ്ഞ വാക്കുകളാണ്. സിനിമയുടെ റിലീസുമായി ബന്ധപ്പെട്ട് നടന്ന പ്രസ്മീറ്റിലാണ് സംവിധായകൻ മനസ് തുറക്കുന്നത്. കഴിഞ്ഞ 10
    വര്‍ഷത്തിലേറെയായി മലയാള സിനിമ പലരും റഫര്‍ ചെയ്യുന്നുണ്ടെന്നാണ് രാജമൗലി പറയുന്നത്. മോഹൻലാലിനേയും മമ്മൂട്ടിയേയും വെച്ച് കൊണ്ട് സിനിമ ചെയ്യാത്തിന്റെ കാരണവും സംവിധായകൻ പറയുന്നുണ്ട്.

    മലയാള സിനിമ

    ഈ ലോക്ക് ഡൗണ്‍ കാലത്ത് മലയാള സിനിമ മറ്റ് ഭാഷാ ചിത്രങ്ങള്‍ക്കിടയില്‍ കൂടുതല്‍ ശ്രദ്ധിയ്ക്കപ്പെട്ടതിനെ കുറിച്ചുള്ള ചോദ്യത്തിനായിരുന്നു രൗജമൗലി ഉത്തരം നൽകിയത്. മലയാള സിനിമ ഇപ്പോഴല്ല ശ്രദ്ധിയ്ക്കപ്പെട്ടത്. കഴിഞ്ഞ ഒരു പത്ത് വര്‍ഷത്തിലേറെയായി മലയാള സിനിമ പലരും റഫര്‍ ചെയ്യുന്നുണ്ട്. എന്നാല്‍ കൂടുതല്‍ ആളുകള്‍ മലയാള സിനിമ ഒ ടി ടി യിലൂടെ കണ്ടത് ഈ ലോക്ക് ഡൗണ്‍ സമയത്ത് ആണെന്ന് മാത്രം- എസ് എസ് രാജമൗലി പറഞ്ഞു.

    താരരാജാക്കന്മാരെ വെച്ച സിനിമ ചെയ്യും

    കൂടാതെ മലയാളം സൂപ്പര്‍ സ്റ്റാറുകളായ മമ്മൂട്ടിയെയും മോഹന്‍ലാലിനെയും വച്ച് സിനിമ പ്രതീക്ഷിക്കാമോ എന്നും ചോദിച്ചിരുന്നു. ''തന്റെ സിനിമയ്ക്ക് കഥാപാത്രങ്ങളാണ് പ്രാധാന്യം. കഥയും കഥാപാത്രവും ആവശ്യപ്പെടുന്നത് അനുസരിച്ചാണ് കഥാപാത്രങ്ങളെ തീരുമാനിക്കുന്നത്. അല്ലാതെ ശരി, ഇതൊരു മലയാളി നടനെ വച്ച് ചെയ്യാം തമിഴ് നടനെ വച്ച് ചെയ്യാം എന്ന് ആലോചിച്ചല്ല. തീര്‍ച്ചയായും മമ്മൂട്ടി സാറിനെയും മോഹന്‍ലാല്‍ സാറിനെയും വച്ച് ചെയ്യാന്‍ സാധിക്കു വിധമുള്ള കഥയും കഥാപാത്രവും വന്നാല്‍ അങ്ങനെ ഒരു സിനിമ ഉണ്ടാവുമെന്ന്'' ചോദ്യത്തിന് ഉത്തരമായി എസ് എസ് രാജമൗലി പറഞ്ഞു.

    ആർ ആർആർ

    കഴിഞ്ഞ ദിവസം ആര്‍.ആര്‍.ആറിന്റെ ട്രെയിലർ പുറത്ത് വന്നിരുന്നു. മൂന്ന് മിനിറ്റ് ദൈർഘ്യമുള്ള ട്രെയിലർ ആക്ഷൻ രംഗങ്ങൾ കൊണ്ട് സമ്പന്നമാണ്. ട്രെയിലർ സിനിമ കോളങ്ങളിൽ ചർച്ചയായിട്ടുണ്ട് താരങ്ങളെ അഭിനന്ദിച്ച് ടോളിവുഡ് സിനിമാലോകം രംഗത്ത് എത്തിയിട്ടുണ്ട്. ട്രെയിലർ പങ്കുവെയ്ക്കുകയും രാംചരണിനേയും ജൂനിയര്‍ എന്‍.ടി.ആറിനേയും അഭിനന്ദിക്കുകയും ചെയ്തിട്ടുണ്ട്. ചരിത്രവും ഫിക്ഷനും കൂട്ടിചേര്‍ത്താണ് ചിത്രം ഒരുക്കുന്നത്. സിനിമയിലെ പുറത്ത് വന്ന ഗാനം സൂപ്പർ ഹിറ്റായിരുന്നു.

    Read more about: rajamouli mohanlal mammootty
    English summary
    S. S. Rajamouli Opens Up Why He don't Movie With Mohanlal and Mammootty
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X