»   » ഇത് കൊച്ചുണ്ണിയുടേതല്ല, ഇത്തിക്കര പക്കിയുടെ കായംകുളം കൊച്ചുണ്ണി

ഇത് കൊച്ചുണ്ണിയുടേതല്ല, ഇത്തിക്കര പക്കിയുടെ കായംകുളം കൊച്ചുണ്ണി

By സദീം മുഹമ്മദ്
Subscribe to Filmibeat Malayalam
For Quick Alerts
ALLOW NOTIFICATIONS
For Daily Alerts

  പല മലയാള സിനിമകളും വില്ലന്മാരുടെയും വിസ്മയകരമായ പ്രകടനങ്ങൾ കൊണ്ട് പിന്നീട് ചലച്ചിത്ര ചരിത്രത്തിൽ രേഖപ്പെടുത്തി വെക്കപ്പെട്ടിട്ടണ്ട്. ലോഹിതദാസിന്റെ രചനയിൽ സിബി മലയിൽ ഒരുക്കിയ കിരീടത്തിലെ കീരിക്കാടൻ ജോസും സിദ്ദീഖ്-ലാൽ ചിത്രമായ ഇൻ ഹരിഹർ നഗറിലെ ജോൺ ഹോന്നായിയുമെല്ലാം ഇത്തരം ഉദാഹരണങ്ങളിൽ ഇന്നും നമ്മുടെ ഓർമകളിൽ നിറഞ്ഞു നില്ക്കുന്ന കഥാപാത്രങ്ങളാണ്. ഈ കഥാപാത്രങ്ങളെ അവതരിപ്പിച്ച മോഹൻരാജും റിസബാവയുമെല്ലാം ഇപ്പോഴും തിരിച്ചറിയപ്പെട്ടുന്നത് ഈ കഥാപാത്രങ്ങൾക്ക് അവർ നല്കിയ നടനവൈഭവം കൊണ്ടാണ്.

  കായം കൊച്ചുണ്ണി എന്ന മലയാള ചലച്ചിത്രവും വരും കാലത്ത് ഏറെ ചർച്ച ചെയ്യപ്പെടുമ്പോൾ, അത് അതിലെ ഇത്തിക്കരപ്പക്കി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച മോഹൻലാലിലെ തീർത്തും വ്യത്യസ്തമായ പ്രകടനം കൊണ്ടു തന്നെയായിരിക്കും. മലയാള സിനിമാ ചരിത്രത്തിൽ ഒരു കഥാപാത്രം കൊണ്ട് മാത്രം അടയാളപ്പെടുത്തി വിലയിരുത്തി ഒതുക്കുകയെന്നുള്ളത് മോഹൻലാലിനെപ്പോലൊരാകൾ ക്ക് പറ്റുകയില്ലെങ്കിലും. വരും കാല കേരളം ഈ ആംഗിളിൽ തന്നെയായിരിക്കും കൊച്ചുണ്ണിയെ വിലയിരുത്തുക. പ്രത്യേകിച്ച് അല്പം നെഗറ്റീവ് ടച്ചുള്ള കഥാപാത്രത്തിന് മോഹൻലാൽ നല്കിയ നെഗറ്റീവ് ടോൺ മാനറിസങ്ങൾ ഈ സിനിമ കണ്ടിറങ്ങിയാലും കായംകുളം കൊച്ചുണ്ണിക്കപ്പുറം ഇത്തിക്കരപ്പക്കിയെയാണ് കാഴ്ചക്കാരന്റെ മനസ്സി ൽ സ്ഥിര പ്രതിഷ്ഠനാക്കുന്നത്. ഗസ്റ്റ് റോൾ എന്നു പറയാൻ പറ്റില്ലെങ്കിലും ഇരുപതു മിനിറ്റുകൊണ്ട് രണ്ടര മണിക്കൂറിനടുത്തു വരുന്ന സിനിമയിലുടനീളം തന്റെ സാന്നിധ്യമില്ലായ്മയിൽ ക്കൂടിയും Presence അറിയിക്കുവാൻ സാധിക്കുന്നുണ്ട് ലാലിന്. മോഹൻലാലിനെപ്പോലെ ഒരു സൂപ്പർ താരത്തെ ഇത്തരമൊരു സിനിമയിൽ കൊണ്ടുവരുമ്പോൾ നല്കേണ്ട പ്രാധാന്യം തിരക്കഥാകൃത്തുക്കളും സംവിധായകനും വേണ്ട വോളം ശ്രദ്ധിച്ചുവെന്നതിനപ്പുറം ലാൽ എന്ന നടന്റെ പതിറ്റാണ്ടുകൾ നീണ്ട നടനപരിചയംകൂടി ഇതിനൊരു കാരണമായിട്ടുണ്ട്. എന്നാൽ അത് പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച നടനുമായുള്ള Comparing ലേക്കാണ് പ്രേക്ഷകന്റെ ശ്രദ്ധയെ ആദ്യം കൊണ്ടു പോകുകയെന്നു മാത്രം.

  കൊച്ചുണ്ണി കൊലമാസ്സ്! പക്കി പ്രതിഭാസം! ആ റെക്കോര്‍ഡ് നിവിന് സ്വന്തം! ആദ്യദിന കലക്ഷന്‍ ഇങ്ങനെ!

  ഒരു മാസ്എ ന്റ്റ്റർടെയിനർ എന്ന നിലക്കുള്ള കായംകുളം കൊച്ചുണ്ണി സിനിമ വ്യതിരിക്തമായി രേഖപ്പെട്ടത്തുന്ന ഒരു പ്രധാന കാര്യവും ഇതത്രേ.കായംകുളം കൊച്ചുണ്ണി എന്നയാളെക്കുറിച്ച് നാം പാരമ്പര്യമായി പറഞ്ഞുകേട്ടതും വായിച്ചതുമായ തുമെല്ലാമായ കഥയിൽക്കൂടി തന്നെയാണ് കൊച്ചുണ്ണിയുടെ കഥാട്രാക്കും പോകുന്നത്. എന്നാൽ അതിനപ്പുറം പല സന്ദർഭത്തിലും ഭാവനാപരമായ ഒരു സ്വാതന്ത്ര്യം തിരക്കഥകൃത്തുക്കൾ ഉപയോഗിക്കുക കൂടി ചെയ്തിട്ടുണ്ട്. എന്നാൽ എല്ലാത്തിന്റെയും ആകെ ലക്ഷ്യം, ചരിത്രമെന്ന് ഉറപ്പിച്ചു പറയാൻ തക്ക തെളിവില്ലെങ്കിലും ഒരു രണ്ടു രണ്ടര മണിക്കൂർ നീണ്ടുനില്ക്കുന്ന മാസ് എന്റർടെയിനർ സിനിമ എന്നുള്ളതു തന്നെയാണ്.

  മുഴുപട്ടിണിയിലായിരുന്ന വീട്ടിലേക്ക് ഒരു പിടി അരി മോഷ്ടിച്ചതിന് നാട് നിയന്ത്രിച്ചിരുന്ന സവർണ തമ്പുരാക്കന്മാർ കൊച്ചുണ്ണിയുടെ പിതാവിനെ പിടിച്ചുകെട്ടി ക്രൂരമായി മർദിച്ച് ഉടുതുണി ഊരി വലിച്ചെറിഞ്ഞ് മരത്തിൽ കെട്ടിയിടുന്നതിലാണ് കൊച്ചുണ്ണിയുടെ കഥ തുടങ്ങുന്നത്. അങ്ങനെ മാതാവിന്റെ നിർദേശപ്രകാരം അവിടെ നിന്ന് നാടുവിട്ടാണ് കുട്ടിയായ കൊച്ചുണ്ണി കായംകുളത്തെത്തുന്നത്. അവിടെ ഒരു പലചരക്കുകടയിലെ ജീവനക്കാരനായി സത്യസന്ധനും നല്ലവനുമായ കൊച്ചുണ്ണി ജീവിതം തുടങ്ങുകയാണ്. എന്നാൽ ഒരിക്കൽ അപകടത്തിൽപ്പെട്ട് തന്റെ മുതലാളി പുഴയിൽ വീണപ്പോൾ ആയാളെ രക്ഷിക്കുവാൻ പുഴയുടെ ആഴങ്ങളിലേക്ക് നൂളിയിട്ടിറങ്ങുന്ന കൊച്ചുണ്ണി അവിടെ നിധിയുണ്ടെന്ന് കണ്ടെത്തുകയാണ്. സ്വാതിതിരുനാൾ മഹാരാജാവിനെ അറിയിക്കാതെ , കായംകുളത്തെ അധികാരിയും നമ്പൂതിരി പ്രമാണിമാരുംകൂടി കൊച്ചുണ്ണിയുടെ സഹായത്തോടെ ഇത് കൈകലാക്കുകയാണ്. എന്നാൽ ഇതിന് പ്രതിഫലമായി നിശ്ചയിച്ച പൊന്ന് കൊടുക്കാതെ നമ്പൂതിരിയുടെ വീട്ടിൽ നിന്ന് സ്വർണം മോഷ്ടിച്ചുവെന്ന് പറഞ്ഞ് കൊച്ചുണ്ണിയെ കള്ളനാക്കുകയാണ്. പരസ്യമായി കള്ളനായി മുദ്രകുത്തപ്പെടുന്ന കൊച്ചുണ്ണിയെ മരണത്തിനു വിട്ടു കൊടുക്കുവാനായി തല കീഴായി കെട്ടിത്തുക്കുന്നു. ആരും സഹായിക്കാനില്ലാത്ത ഒരു ഘട്ടത്തിൽ ഇവിടെ കൊച്ചുണ്ണിയുടെ രക്ഷകനായി ഇത്തിക്കരപ്പക്കിയെന്ന തെക്ക് ദേശത്തെ പെരുമയുള്ള കള്ളൻ വരികയാണ്. അങ്ങനെ പക്കിയുടെ സഹയാത്രികനായി മാറുന്ന കൊച്ചുണ്ണി കായംകുളം കൊച്ചുണ്ണിയെന്ന തെക്ക് ദേശമൊന്നാകെ അറിയപ്പെടുന്ന കള്ളനായി മാറുകയാണ്. ജന്മിത്വത്തിന്റെയും നാടുവാഴിത്വത്തിന്റെയും ദുഷ് ഭരണം നിലനിന്നിരുന്ന ഒരു പഴയ നാട്ടുഭരണത്തിന്റെ ദേശത്ത് പിന്നീട് കീഴാള ജാതിക്കാരായ ജനങ്ങൾക്ക് ജന്മിമാർ ഇവരെ പിഴിഞ്ഞുണ്ടാക്കുന്ന സ്വത്തുക്കൾ തന്നെ കൊള്ളയടിച്ചു കൊണ്ടുകൊടുക്കുന്ന നന്മ നിറഞ്ഞ കള്ളനായി മാറുകയാണ്. പ്രാദേശിക നാടുവാഴികൾക്കും അവരുടെ മുകളിലുള്ള ബ്രിട്ടീഷ് ഭരണാധികാരികളും കൊച്ചുണ്ണിയെ പിടികൂടുവാൻ ഒരുക്കുന്ന തന്ത്രങ്ങളെല്ലാം വെട്ടിച്ച് ഈ കള്ളൻ മുന്നോട്ടു പോകുന്നതാണ് സിനിമയുടെ പിന്നീടുള്ള കഥ.

  ഒരു സാധാരണ മാസ് സിനിമയിൽ നിന്ന് ഈ സിനിമ ചിത്രീകരണത്തിൽ വേറിട്ട നില്ക്കുന്ന അനേകം ഘടകങ്ങളുണ്ട്. ഇതിലൊന്നാണ് കൊച്ചുണ്ണിയുടെയും ശ്രൂദ്ധ പെൺകുട്ടിയും തമ്മിലുള്ള പ്രണയം പഴയ കാലഘട്ടമായതിനാൽ ഒരു പാരമ്പര്യ പ്രേമത്തിലേക്കോ ന്യൂ ജെൻ പ്രേമ സീനുകളിലേക്കോ കൊണ്ടുപോകാവുന്ന ഈ കാഴ്ചളെ , ഡയറക്ടറായി പറഞ്ഞ രീതി മാറുന്ന കാഴ്ചക്കാരുടെ മനമറിഞ്ഞുള്ളതും നൂതനമായ ഒരു അനുഭവവുമായി തോന്നി. ഇതു പോലുള്ള അനേകം സന്ദർഭങ്ങളാണ് കാഴ്ചയിൽ ഈ സിനിമ നല്കുന്ന പുതുമകൾ. സിനിമയിലെ ഏക കോമഡി കഥാപാത്രമായി എത്തുന്ന യുവ സംവിധായകൻ ജൂഡ് ജോസഫിന്റെ നമ്പൂതിരിക്കുട്ടി, ബാബൂ നമ്പൂതിരിയുടെ ഉർഖാസി തങ്ങൾ, പ്രിയ ആനന്ദിന്റെ ജാനകി എന്നിവരെ പ്രത്യേകം പരാമർശിക്കേണ്ടതുണ്ട്.എന്നാൽ നോറ ഫത്തേഹി നെക്കൊണ്ട് കളിപ്പിച്ച ന്യൂ ജെൻ കാബേറ എന്തിനാണ് എന്നു ചോദിച്ചാൽ തീയേറ്ററിൽ ആളെക്കൂട്ടുവാൻ എന്ന കച്ചവടത്തിന്റെ സാമാന്യ വല്ക്കരിച്ച മറുപടിയാണ് ഉത്തരമായിക്കിട്ടുന്നത്.

  ഒരു നല്ല തീയേറ്റർ ഓഡീയൻസിനെ ഉദ്ദേശിച്ചുള്ള സിനിമ എന്ന തിനപ്പുറത്തേക്ക് ഈ സിനിമയെ വളർത്താതിരിക്കുന്നതും ഇത്തരം വിപണി മാത്രം മുന്നിൽ കണ്ടുള്ള ഗിമ്മിക്കുകളാണ്. ഒരു കഥയാണെങ്കിലും കൊച്ചുണ്ണി ഉയർത്തുന്ന ഒരു രാഷ്ട്രീയത്തെ തുറന്നു പറയുവാൻ പേടിക്കുന്ന സിനിമ കൂടിയാണ് കൊച്ചുണ്ണി എന്നുള്ളതും ഇവിടെ പറയാതെ വയ്യ. ഇതു കൊണ്ടാണ് മണികണ്ഠന്റെ കഥാപാത്രം മനുസ്മൃതി എന്നു പോലും തുറന്നു പറയുവാൻ പേടിക്കുന്നത്. ഇത് കൊച്ചുണ്ണിയെ ചെറുതാക്കുന്നുവെന്ന് പറയട്ടെ.

  English summary
  latest malayalam movie Kayamkulam Kochunni

  വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

  X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Filmibeat sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Filmibeat website. However, you can change your cookie settings at any time. Learn more