»   » സായി പല്ലവിയെ സ്‌നേഹിക്കുന്ന ഒരു ആരാധിക സിനിമയിലുണ്ട്! നടിക്ക് സമ്മാനം കൊടുത്ത് ആരാധിക പറഞ്ഞതിങ്ങനെ!

സായി പല്ലവിയെ സ്‌നേഹിക്കുന്ന ഒരു ആരാധിക സിനിമയിലുണ്ട്! നടിക്ക് സമ്മാനം കൊടുത്ത് ആരാധിക പറഞ്ഞതിങ്ങനെ!

By: Teresa John
Subscribe to Filmibeat Malayalam

ഒറ്റ സിനിമകൊണ്ട് താരമൂല്യം കൂടിയ നടിയാണ് സായ് പല്ലവി. അല്‍ഫോണ്‍സ് പുത്രന്റെ പ്രേമത്തിലെ മലര്‍ മിസ് മലയാളത്തില്‍ നിന്നും നേരെ പോയത് അന്യഭാഷ ചിത്രങ്ങളിലേക്കായിരുന്നു. തമിഴ്, തെലുങ്കു എന്നിങ്ങനെ തെന്നിന്ത്യന്‍ സിനിമകളിലെല്ലാം സായ് ഇനി മുതല്‍ തിളങ്ങി നില്‍ക്കും. മലയാളത്തിലെ മലര്‍ എന്ന കഥാപാത്രത്തിലുടെ നടിക്ക് കിട്ടിയത് വലിയൊരു ആരാധക വലയമായിരുന്നു.

ഷാരുഖ് ഖാന്‍ മഹാഭാരതം വായിക്കുക മാത്രമല്ല ചെയ്യുന്നത് പിന്നെയോ? വെളിപ്പെടുത്തലുമായി താരം!!!

ഇക്കൂട്ടത്തില്‍ ഒരാള്‍ നടിയ്ക്ക് ഒരു സമ്മാനവുമായി എത്തിയിരിക്കുകയാണ്. സായിയുടെ ആരാധികയും നടിയുമായ സുജ വരുണിയാണ് മനോഹരമായൊരു കത്ത് സായിക്ക് സമ്മാനമായി നല്‍കിയിരിക്കുന്നത്. ട്വിറ്ററിലുടെയായിരുന്നു സുജ സായിയെക്കുറിച്ച് സംസാരിച്ചിരുന്നത്. നടി സായ് പല്ലവിയെ തന്റെ ഹൃദയത്തില്‍ നിന്നും വാക്കുകളെടുത്ത് താന്‍ അഭിനന്ദിക്കാന്‍ ആഗ്രഹിക്കുകയാണ്.

saipallavi

നല്ല വിദ്യാഭ്യസമുള്ള നല്ലൊരു കുടുംബത്തില്‍ നിന്നാണ് സായ് വന്നിരിക്കുന്നത്. അവര്‍ സിനിമയുടെ തിരക്കഥ തെരഞ്ഞെടുക്കുന്ന രീതി തനിക്ക് വളരെ ഇഷ്ടമാണെന്നും സുജ പറയുന്നു. തെലുങ്കു സിനിമയില്‍ അഭിനയിക്കുന്ന സായിക്ക് തെലുങ്കു ഒന്നും അറിയില്ല. എന്നാല്‍ അവര്‍ സിനിമയ്ക്ക് വേണ്ടി സ്വന്തം വോയിസില്‍ ഡബ് ചെയ്തിരിക്കുകയാണെന്നും സായ്ക്ക് സിനിമയോടുള്ള താല്‍പര്യമാണ് അത് ചൂണ്ടിക്കാണിക്കുന്നതെന്നും സുജ പറയുന്നു.

ദിലീപ് വീണ്ടും വിവാദത്തിലേക്കാണോ? വിവാദ പരാമര്‍ശത്തിനെതിരെ നടി പരാതി കൊടുക്കാന്‍ സാധ്യതയെന്ന് സൂചന!

സായിയുടെ വസ്ത്രധാരണം തനിക്ക് ഒരുപാട് ഇഷ്ടമാണ്. സായ് എന്നും ഇതുപോലെ തിളങ്ങി നില്‍ക്കുന്ന താരമായിരിക്കണമെന്നും അതിന് തന്റെ എല്ലാവിധ പിന്തുണയും ഉണ്ടാവുമെന്നും സുജ വരുണി പറയുന്നു. ട്വിറ്ററിലൂടെയായിരുന്നു നടി സായ് പല്ലവിയോടുള്ള ആരാധന പുറം ലോകത്തെ അറിയിച്ചത്.

English summary
Sai Pallavi gets an emotional admiration letter from an actress
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam