For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  പ്രേമത്തിന് ശേഷമാണ് ഞാന്‍ സുന്ദരിയാണെന്ന തിരിച്ചറിഞ്ഞത്! സായി പല്ലവിയുടെ വെളിപ്പെടുത്തല്‍!

  |

  അരങ്ങേറ്റ സിനിമയിലൂടെ തന്നെ പ്രേക്ഷകരെ അതിശയിപ്പിക്കുന്ന പ്രകടനം നടത്തുന്ന ഒരുപാട് പുതുമുഖങ്ങളുണ്ട്. എന്നാല്‍ ഒരു സിനിമയില്‍ അഭിനയിച്ച താരങ്ങളെല്ലാം ഉയരങ്ങള്‍ കീഴടക്കിയ ചരിത്രം വളരെ അപൂര്‍വ്വമാണ്. മലയാളത്തില്‍ അത്തരമൊരു സംഭവം ഉണ്ടായിട്ടുണ്ട്. 2015 ല്‍ തിയറ്ററുകളിലേക്ക് എത്തിയ നിവിന്‍ പോളിയുടെ പ്രേമമാണ് അത്തരമൊരു റെക്കോര്‍ഡ് സ്വന്തമാക്കിയിരിക്കുന്നത്.

  ലോകത്തിലെ ഏറ്റവും സുന്ദരനായ നടന്‍ ഹൃത്വിക് റോഷന്‍! താരത്തിന് മുന്നില്‍ ഹോളിവുഡ് നടന്മാരൊക്കെ എന്ത്!

  തെന്നിന്ത്യന്‍ താരപുത്രി ശ്രുതി ഹാസന്റെ വിവാഹം രഹസ്യമായി കഴിഞ്ഞോ? ഞാന്‍ അറിഞ്ഞില്ലെന്ന് നടി!!

  അല്‍ഫോണ്‍സ് പുത്രന്‍ സംവിധാനം ചെയ്ത പ്രേമത്തിലൂടെ സിനിമയിലേക്ക് അരങ്ങേറ്റം നടത്തിയ മൂന്ന് നടിമാരും സഹതാരങ്ങളായി എത്തിയവരുമെല്ലാം പില്‍ക്കാലത്ത് സിനിമയില്‍ ശ്രദ്ധിക്കപ്പെട്ടവരാണ്. അതില്‍ മലര്‍ മിസ് ആയിട്ടെത്തിയ സായി പല്ലവി തെന്നിന്ത്യയില്‍ ഏറ്റവും തിരക്കുള്ള നടിയായി മാറിയിരിക്കുകയാണ്. മാരി 2 എന്ന ചിത്രത്തിലൂടെ ഞെട്ടിക്കുന്ന പ്രകടനമാണ് സായി ഇപ്പോള്‍ കാഴ്ച വെച്ചിരിക്കുന്നത്.

  അന്ന് 300 രൂപയും കൊണ്ട് ഒളിച്ചോടി! ഇന്ന് തെന്നിന്ത്യയിലെ പ്രമുഖ നടന്‍, യഷിന്റെ ജീവിതകഥ ഇങ്ങനെ..

  മലര്‍ മിസ്

  മലര്‍ മിസ്

  പ്രേമം റിലീസിന് മുന്‍പ് അനുപമ പരമേശ്വരനിലൂടെയായിരുന്നു ശ്രദ്ധിക്കപ്പെട്ടത്. സിനിമ റിലീസിനെത്തിയതോടെ മലര്‍ മിസ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ച സായി പല്ലവിയെ ആയിരുന്നു പ്രേക്ഷകര്‍ക്ക് ഇഷ്ടപ്പെട്ടത്. ഇത് സായി പല്ലവി എന്ന പുതുമുഖത്തിന് ലഭിക്കാവുന്നതില്‍ വെച്ച് ഏറ്റവും വലിയ അംഗീകാരമായിരുന്നു. മലയാളത്തില്‍ കലി എന്ന ചിത്രത്തില്‍ ദുല്‍ഖറിനൊപ്പം അഭിനയിച്ചതിന് ശേഷം തെലുങ്കിലേക്കും തമിഴിലേക്കും മാറിയ സായി ഇപ്പോള്‍ കൈനിറയെ സിനിമകളുമായി തിരക്കിലാണ്.

   മാരി 2 ഹിറ്റിലേക്ക്

  മാരി 2 ഹിറ്റിലേക്ക്

  സായി നായികയായി അഭിനയിച്ച് തിയറ്ററുകളിലേക്ക് എത്തിയ മാരി 2 നല്ല പ്രകടനം കാഴ്ച വെച്ച് കൊണ്ടിരിക്കുകയാണ്. ധനുഷ് നായകനായി അഭിനയിച്ച ചിത്രം ബാലാജി മോഹനാണ് സംവിധാനം ചെയ്തിരിക്കുന്നത്. ഡിസംബര്‍ 21 ന് റിലീസ് ചെയ്ത സിനിമയില്‍ നിന്നും കഴിഞ്ഞ ദിവസം വീഡിയോ സോംഗ് പുറത്ത് വന്നിരുന്നു. ഇത് സോഷ്യല്‍ മീഡിയയില്‍ തരംഗമായി കൊണ്ടിരിക്കുകയാണ്. യൂട്യൂബില്‍ ട്രെന്‍ഡിംഗില്‍ ഒന്നാം സ്ഥാനത്താണ് മാരി 2 വിലെ റൗഡി ബേബി എന്ന ഗാനം.

   പ്രേമത്തിനെ കുറിച്ച്

  പ്രേമത്തിനെ കുറിച്ച്

  ഒരുപാട് സിനിമകളില്‍ അഭിനയിച്ച് തുടങ്ങിയെങ്കിലും പ്രേമത്തില്‍ അഭിനയിക്കാനെത്തിയതിനെ കുറിച്ചുള്ള ഓര്‍മ്മകളാണ് സായി ഏറ്റവുമധികം ആരാധകരോട് പങ്കുവെച്ചിട്ടുള്ളത്. അതില്‍ ചിലത് വീണ്ടും വാര്‍ത്തകളില്‍ നിറഞ്ഞിരിക്കുകയാണ്. മറ്റ് പെണ്‍കുട്ടികളെ പോലെ സൗന്ദര്യത്തെ പറ്റി ഒരുപാട് സംശയങ്ങളും അരക്ഷിത അവസ്ഥകളും എനിക്കും ഉണ്ടായിരുന്നു. ഒരു പക്ഷെ ഏതെങ്കിലും ആണ്‍സുഹൃത്തുക്കള്‍ പറയുമ്പോഴായിരിക്കും ഒരു പെണ്‍കുട്ടി അവള്‍ സുന്ദരിയാണെന്ന് സ്വയം വിശ്വസിക്കുക. പ്രേമത്തിന് ശേഷമാണ് എനിക്ക് ഞാന്‍ സുന്ദരിയാണെന്ന തിരിച്ചറിവ് ഉണ്ടായത്.

   തിരിച്ചറിവുണ്ടായ ചിത്രം

  തിരിച്ചറിവുണ്ടായ ചിത്രം

  ആ സിനിമയ്ക്ക് വേണ്ടി മേക്കപ്പ് ഇടാമെന്നും മുടി സെറ്റ് ചെയ്യാമെന്നുമൊക്കെ ഞാന്‍ സംവിധായകന്‍ അല്‍ഫോണ്‍സ് പുത്രനോട് പറഞ്ഞു. പക്ഷെ അതിന്റെ ആവശ്യമില്ലെന്നാണ് അദ്ദേഹം പറഞ്ഞത്. പ്രേമം റിലീസിനെത്തിയ ദിവസം എനിക്ക് പേടിയായിരുന്നു. സ്‌ക്രീനില്‍ എന്നെ കാണുമ്പോള്‍ ഇത് ഏത് പെണ്‍കുട്ടിയെയാണ് പിടിച്ച് അഭിനയിപ്പിച്ചിരിക്കുന്നത് എന്നൊക്കെ വിമര്‍ശനം കേള്‍ക്കേണ്ടി വരുമോ എന്ന് ഞാന്‍ പേടിച്ചിരുന്നു. പക്ഷെ പ്രേക്ഷകര്‍ ആ കഥാപാത്രത്തെ സ്വീകരിച്ചു. അങ്ങനെയാണ് ആത്മവിശ്വാസമുള്ള ഒരു വ്യക്തിയായി ഞാന്‍ പരുവപ്പെട്ടത്. വെറുതേ ഒരു സുന്ദരിയായി പ്രത്യക്ഷപ്പെടുന്നതിലല്ല കഥാപാത്രം പ്രധാനപ്പെട്ടതായിരിക്കണമെന്ന തിരിച്ചറിവുണ്ടായ ചിത്രവും പ്രേമമാണെന്നും സായി പറയുന്നു.

  English summary
  Sai Pallavi talks about her first film experience
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X