Just In
- 1 hr ago
മണികണ്ഠന്റെയും അഞ്ജലിയുടെയും ജീവിതത്തിലേക്ക് കുഞ്ഞതിഥി എത്തുന്നു, സന്തോഷം പങ്കുവെച്ച് നടന്
- 2 hrs ago
വരുണിനെ ഇനി മിസ് ചെയ്യും,അഭിനയിക്കുന്നത് നടാഷയ്ക്ക് ഇഷ്ടപ്പെടില്ല, പുരുഷാധിപത്യത്തെ പരിഹസിച്ച് ശ്രദ്ധ ശ്രീനാഥ്
- 2 hrs ago
കരീനയെ പ്രണയിക്കുന്നതിന് റാണി മുഖര്‍ജി പറഞ്ഞ് കൊടുത്ത ഉപദേശങ്ങള്‍; രസകരമായ റിപ്പോര്‍ട്ട് വൈറലാവുന്നു
- 2 hrs ago
കുഞ്ഞതിഥി വന്നതിന് പിന്നാലെ കുടുംബത്തില്‍ മറ്റൊരു സന്തോഷം; മമ്മിയെ കുറിച്ച് വാചാലയായി ഡിംപിള്‍ റോസ്
Don't Miss!
- News
27 വകുപ്പുകളിലായി 150 പദ്ധതികൾ, സർക്കാരിന്റെ രണ്ടാംഘട്ട 100 ദിന പരിപാടികൾ പുരോഗമിക്കുന്നു
- Sports
ISL 2020-21: വീണ്ടും സമനില കുരുക്കില്‍ ബ്ലാസ്റ്റേഴ്സ്; ജംഷഡ്പൂരിനെതിരെ ഗോളില്ലാ സമനില
- Finance
ഇസ്രായേലി സ്ഥാപനവുമായി റിലയന്‍സിന്റെ 15 ദശലക്ഷം ഡോളറിന്റെ കരാര്‍... കൊവിഡ് റാപ്പിഡ് കിറ്റിനായി
- Lifestyle
എത്ര വലിയ കെട്ടിക്കിടക്കുന്ന കൊഴുപ്പും ഉരുക്കും മാര്‍ഗ്ഗങ്ങള്‍
- Travel
ബുധനെയും ശുക്രനെയും വ്യാഴത്തെയും കാണാം..നൈറ്റ് സ്കൈ ടൂറിസവുമായി രാജസ്ഥാന്
- Automobiles
വാണിജ്യ വാഹന നിരയിലേക്ക് എട്ട് പുതിയ മോഡലുകള്‍ അവതരിപ്പിച്ച് ഭാരത് ബെന്‍സ്
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
ഒന്നിച്ചഭിനയിച്ച എല്ലാ നായികമാരോടും പ്രണയം തോന്നിയിട്ടുണ്ടെന്ന് സൈജു കുറുപ്പ്! സംതൃപ്തനാണെന്നും താരം
മയൂഖത്തിലൂടെ നായകനായി വെള്ളിത്തിരയിലേക്ക് എത്തിയെങ്കിലും പില്ക്കാലത്ത് സീരിയസ് വേഷങ്ങൡലായിരുന്നു സൈജു കുറുപ്പ് ശ്രദ്ധിക്കപ്പെടുന്നത്. എന്നാല്‍ കോമഡി കഥാപാത്രങ്ങളെ അവതരിപ്പിച്ച് തുടങ്ങിയതോടെ വലിയ ജനപ്രീതി താരത്തെ തേടി എത്തി. ഇപ്പോള്‍ ഏത് സിനിമ നോക്കിയാലും പ്രധാനപ്പെട്ടൊരു വേഷത്തില്‍ സൈജു ഉണ്ടാവും.
ആട് ഒരു ഭീകരജീവിയാണ് എന്ന ചിത്രത്തിലെ അബുവിനെ പോലെയുള്ള കഥാപാത്രത്തിന് വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. ഇതുവരെ അഭിനയിച്ച സിനിമകളിലെല്ലാം താന്‍ തൃപ്തനാണെന്ന് പറയുകയാണ് താരമിപ്പോള്‍. കേരളകൗമുദിയ്ക്ക് നല്കിയ അഭിനയത്തില്‍ സിനിമാ ജീവിതത്തെ കുറിച്ച് തുറന്ന് പറയുകയാണ് സൈജു. കൂടെ അഭിനയിച്ച നായികമാരോടെല്ലാം ഇഷ്ടം തോന്നിയെന്ന് കൂടി താരം വെളിപ്പെടുത്തിയിരിക്കുകയാണ്.

നായകനായി അഭിനയിക്കുന്ന താരത്തെ വിശ്വസിച്ചാണ് അമ്പത് ശതമാനം സിനിമകളും തിരഞ്ഞെടുക്കുന്നത്. തിരക്കഥ പൂര്‍ണമായി വല്ലപ്പോഴുമേ കേള്‍ക്കാറുള്ളു. പുതുമുഖങ്ങളാണ് നായകന്മാരായി അഭിനയിക്കുന്നതെങ്കില്‍ സംവിധായകനോട് തിരക്കഥ കേള്‍ക്കണമെന്ന് പറയും. കാരണം ഒരു പുതുമുഖ നായകന് എപ്പോഴും കഥ സെലക്ട് ചെയ്യാന്‍ ബുദ്ധിമുട്ടായിരിക്കും. ആവര്‍ത്തന വിരസമായ കഥാപാത്രങ്ങള്‍ വരാതിരിക്കാന്‍ ഞാന്‍ പരമാവധി ശ്രദ്ധിക്കാറുണ്ട്. എന്റെ കൈയില്‍ ചില നമ്പരുകളുണ്ട്. അത് വച്ച് മാറ്റി ഓരോ കഥപാത്രത്തെയും അഡ്ജസ്റ്റ് ചെയ്യുന്നുവെന്ന് പറയാം.

വികെപി സംവിധാനം ചെയ്ത താങ്ക്യു എന്ന ചിത്രത്തില്‍ അവതരിപ്പിച്ച കഥാപാത്രമാണ് ഒരിക്കലും മറക്കാന്‍ പറ്റാത്തത്. ആ കഥാപാത്രം എന്നെ ഒരുപാട് ദിവസങ്ങള്‍ വേട്ടയാടിയിട്ടുണ്ട്. എന്റെ കഥാപാത്രത്തിന്റെ മകളെ സ്കൂള്‍ ബസിന്റെ ഡ്രൈവര്‍ പീഡിപ്പിച്ച് കൊല്ലുന്നതായിട്ടാണ് ചിത്രത്തില്‍ കാണിക്കുന്നത്. മകളുടെ ശവശരീരം വീട്ടിലേക്ക് കൊണ്ട് വരുന്നൊരു സീനുണ്ട്. കുറേ ദിവസം അത് എന്നെ വേട്ടയാടി. ഞാന്‍ ഒരു അച്ഛനായത് കൊണ്ടാവാം. ആ സീന്‍ ചെയ്യേണ്ടായിരുന്നുവെന്ന് ഇപ്പോള്‍ തോന്നുന്നു.

സിനിമാ ജീവിതത്തില്‍ സംതൃപ്തനാണ്. ഇതുവരെ ലഭിച്ച എല്ലാ കഥാപാത്രങ്ങളും എനിക്ക് ബോണസാണ്. സിനിമയില്‍ വരണമെന്ന് സ്വപ്നത്തില്‍ പോലും ആഗ്രഹിച്ചിട്ടില്ല. അവാര്‍ഡുകളും പുരസ്കാരങ്ങളുമൊക്കെ ഒരു നടനെ സംബന്ധിച്ചിടത്തോളം വലിയ പ്രേത്സാഹനമാണ്. അവാര്‍ഡുകള്‍ അധികം ലഭിക്കാത്തത് കൊണ്ട് എന്റെ സിനിമകള്‍ തിയറ്ററില്‍ പോയി ആസ്വദിക്കാറുണ്ട്. ഞാന്‍ പറയുന്ന ഡയലോഗുകള്‍ക്ക് കിട്ടുന്ന കൈയടി കേള്‍ക്കുമ്പോള്‍ അവാര്‍ഡുകള്‍ ലഭിക്കുന്നത് പോലെയുള്ള ഊര്‍ജ്ജമാണ് കിട്ടുന്നത്.

ഞാന്‍ ഹീറോയായി അഭിനയിച്ച സിനിമകളിലെ നായികമാരോടൊക്കെ എനിക്ക് പ്രണയം തോന്നിയിട്ടുണ്ട്. ഒന്നിച്ച് അഭിനയിക്കുന്ന സമയത്തല്ലാതെ നായികമാരോട് കൂടുതല്‍ സംസാരിക്കാന്‍ അവസരം ലഭിച്ചിട്ടില്ല. മംമ്ത മോഹന്‍ദാസാണ് ആദ്യ നായിക. മയൂഖത്തില്‍ എന്നെ പോലെ മംമ്തയും പുതുമുഖമായിരുന്നല്ലോ. സിന്ധുമേനോന്, രമ്യ നമ്പീശന്, മാനസ, രസ്ന തുടങ്ങിയ നായികമാരോടൊപ്പം ഞാന്‍ അഭിനയിച്ചിട്ടുണ്ടെന്നും സൈജു കുറുപ്പ് പറയുന്നു.