twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    എന്നെ കൊണ്ട് ചെയ്യാന്‍ കഴിയുമോ? ആകെ ടെന്‍ഷനായിരുന്നു! കരിയര്‍ മാറ്റിയ വേഷത്തെ കുറിച്ച് സൈജു കുറുപ്പ്

    |

    സീരിയസ് കഥാപാത്രങ്ങളിലൂടെയും ഹാസ്യ കഥാപാത്രങ്ങളിലൂടെയും പ്രേക്ഷക പ്രശംസ നേടിയെടുത്ത താരാണ് സൈജു കുറുപ്പ്. മയൂഖം എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിലേക്ക് എത്തിയ സൈജു ഇതിനകം ചെറുതും വലുതമായ ഒട്ടനവധി സിനിമകളില്‍ അഭിനയിച്ച് കഴിഞ്ഞു. ഇതിനിടയ്ക്ക് തമിഴിലും താരം അഭിനയിച്ചിരുന്നു.

    ട്രിവാന്‍ഡ്രം ലോഡ്ജ് എന്ന സിനിമയിലെ കഥാപാത്രത്തിലൂടെയായിരുന്നു താരം ആദ്യമായി ഹാസ്യ വേഷം അവതരിപ്പിച്ചത്. അത് വലിയൊരു വഴിത്തിരിവായി മാറിയെന്ന് പറയുകയാണ് സൈജു കുറുപ് ഇപ്പോള്‍. ഐഇ മലയാളത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു താരം മനസ് തുറന്നത്.

    സൈജു കുറുപ്പിന്റെ വാക്കുകളിലേക്ക്

    2008-09 ആയപ്പോഴാണ് അഭിനയത്തിന്റെ ഒരു താളം ചെറുതായെങ്കിലും എനിക്ക് വഴങ്ങി തുടങ്ങിയത്. മുല്ല, ഡബ്ബിള്‍സ് പോലെയുള്ള സിനിമകള്‍ ആ സമയം ഞാന്‍ ചെയ്തിരുന്നു. അതില്‍ രണ്ടിലും കുഴപ്പമില്ലാതെ ചെയ്തു എന്ന് തോന്നിയിരുന്നെങ്കിലും അപ്പോഴും എന്റെയുള്ളില്‍ ഒരു ആത്മവിശ്വാസ കുറവുണ്ട്. ഇടയ്ക്ക് തമിഴില്‍ ആദ്യ ഭഗവാന്‍ എന്നൊരു തമിഴ് സിനിമ ചെയ്തു. ആ പടത്തിന്റെ ഷൂട്ട് ഒന്നര വര്‍ഷത്തോളം നീണ്ട് നിന്നു. ആ സമയത്ത് മലയാളത്തില്‍ എനിക്ക് മെയിന്‍ സ്ട്രീം ചിത്രങ്ങളൊന്നും ഇല്ല.

     സൈജു കുറുപ്പിന്റെ വാക്കുകളിലേക്ക്

    വരുന്നതാണെങ്കില്‍ അധികവും ഓഫ് ബീറ്റ് ചിത്രങ്ങള്‍. അങ്ങനെ മലയാളത്തില്‍ നിന്ന് ഞാനൊരു ബ്രേക്ക് എടുത്തു. മലയാളം അറിയാവുന്ന ഭാഷയായിട്ടും ഇവിടെ എനിക്ക് നല്ല രീതിയില്‍ ചെയ്യാന്‍ പറ്റിയില്ല. അപ്പോഴാണ് തമിഴ് ചിത്രം വരുന്നത്. അതാണെങ്കില്‍ ഒട്ടുമറിയാത്ത ഭാഷ. പക്ഷേ അവിടെ ചെന്നപ്പോള്‍ എന്റെ കഥാപാത്രം ബോംബെക്കാരനായ പോലീസ് ഓഫീസറാണ്. ആ കഥാപാത്രം ഹിന്ദിയാണ് സംസാരിക്കേണ്ടത്. ഹിന്ദി അറിയാവുന്നത് കൊണ്ട് അതെനിക്ക് എളുപ്പമായി.

    സൈജു കുറുപ്പിന്റെ വാക്കുകളിലേക്ക്

    പിന്നെ ഞാനാണ് തമിഴ് ഡയലോഗുകളൊക്കെ ഹിന്ദിയിലേക്ക് വിവര്‍ത്തനം ചെയ്ത് പറയുന്നത്. ആ ഒന്നര വര്‍ഷം കൊണ്ട് ആത്മവിശ്വാസം കൂടി. ആദി ഭാഗവാന്റെ ഷൂട്ട് ഗോവയില്‍ തീരുന്നതിന്റെ പിറ്റേന്നാണ് ട്രിവാന്‍ഡ്രം ലോഡ്ജ് തുടങ്ങുന്നത്. നേരെ വീട്ടിലെത്തി ഒന്ന് ഫ്രഷായി ഫോര്‍ട്ട് കൊച്ചിയിലെ ലൊക്കേഷനിലേക്ക് പോവുകയായിരുന്നു. വികെപി ആദ്യമേ പറഞ്ഞിരുന്നു. ഇതൊരു പത്ര പ്രവര്‍ത്തകന്റെ വേഷമാണ്. ആളത്ര കറക്ടല്ല. അല്‍പ്പം ഉടായിപ്പാണ്.

    സൈജു കുറുപ്പിന്റെ വാക്കുകളിലേക്ക്

    രസകരമായൊരു കഥാപാത്രമാണ്. ഹ്യൂമര്‍ ടൈപ്പാണ് എന്നൊക്കെ. ലൊക്കേഷനില്‍ എത്തിയപ്പോള്‍ അനൂപ് എനിക്ക് സീന്‍ വായിച്ചു തന്നു. എന്റെ കഥാപാത്രം തിരുവനന്തപുരം ശൈലിയിലാണ് സംസാരിക്കേണ്ടത്. ഒന്നാമത് ഞാനാദ്യമായി ഹ്യൂമര്‍ കഥാപാത്രം ചെയ്യാന്‍ പോവുന്നു. ഒന്നര വര്‍ഷമായി ഒരു മലയാളം സിനിമ ചെയ്ത ചെയ്തിട്ട്. ഒരു ബ്രേക്കിന് വേണ്ടി കാത്തിരിക്കുകയാണ്. അതിനിടെ കിട്ടിയൊരു മെയിന്‍ സ്ട്രീം സിനിമ. ഇത്രയും ടെന്‍ഷനില്‍ നില്‍ക്കുമ്പോഴാണ് തിരുവനന്തപുരം ശൈലിയില്‍ സംസാരിക്കണമെന്ന് പറയുന്നത്. ആകെ ടെന്‍ഷനായിരുന്നു.

    സൈജു കുറുപ്പിന്റെ വാക്കുകളിലേക്ക്

    ചിത്രത്തില്‍ സുഹൃത്തും നടനുമായ അരുണും അഭിനയിക്കുന്നുണ്ടായിരുന്നു. തന്റെ വെപ്രാളം കണ്ട് അരുണ്‍ മാറ്റി നിര്‍ത്തി സംസാരിച്ചതിനെ കുറിച്ചും സൈജു മനസ് തുറന്നു. 'അവനെന്നെ മാറ്റി നിര്‍ത്തിയിട്ട് പറഞ്ഞു. സൈജു സീന്‍ ഞാന്‍ വായിച്ചു. ഉഗ്രന്‍ കഥാപാത്രമാണ്. നോക്കിക്കോ, ഇ കഥാപാത്രം നിങ്ങള് മര്യാദയ്ക്ക് ചെയ്യുകയാണെങ്കില്‍ സൈജു കുറുപ്പെന്ന നടന്‍ ട്രിവാന്‍ഡ്രം ലോഡ്ജിന് മുമ്പും ശേഷവുമെന്ന് ആളുകള്‍ പറയും. ഇതുകേട്ടപ്പോള്‍ എനിക്ക് സന്തോഷം തോന്നി. ഒപ്പം പേടിയും. ദൈവേ ഇതെന്നെ കൊണ്ട് ചെയ്യാന്‍ പറ്റുമോ?

    English summary
    Saiju Kuruppu Talks About His Movie Trivandram Lodge
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X