twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    സിനിമയിലെ നായകന്‍ സംവിധായകന്റെ തലച്ചോര്‍, ജല്ലിക്കട്ട് കണ്ടതിനെ കുറിച്ച് സംവിധായകന്‍ സാജിദ് യാഹിയ

    |

    പരീക്ഷണ സിനിമകള്‍ ഒരുക്കി മലയാള സിനിമയില്‍ ശ്രദ്ധേയനായി മാറിയ സംവിധായകനാണ് ലിജോ ജോസ് പെല്ലിശ്ശേരി. നായകന്‍, സിറ്റി ഓഫ് ഗോഡ്, ആമേന്‍, ഡബിള്‍ ബാരല്‍, എന്നീ സിനിമകള്‍ക്ക് ശേഷമാണ് അങ്കമാലി ഡയറീസ് ലിജോ സംവിധാനം ചെയ്യുന്നത്. പുതുമുഖങ്ങള്‍ മാത്രം അണിനിരന്ന അങ്കമാലി ഡയറീസ് ഹിറ്റായതോടെയാണ് ലിജോയെ കുറിച്ച് കൂടുതല്‍ ആരാധകര്‍ അന്വേഷിച്ചത്. പിന്നാലെ വന്ന ഈമയൗ വിജയം ആവര്‍ത്തിച്ചു.

    വ്യത്യസ്ത കഥാപശ്ചാതലത്തിലൂടെ അവതരിപ്പിക്കുന്ന സിനിമകള്‍ ബോക്‌സോഫീസിലും ഹിറ്റായിരുന്നു. നാളെ മുതല്‍ ജല്ലിക്കട്ട് എന്നൊരു സിനിമ കൂടി ലിജോയുടെ സംവിധാനത്തില്‍ പിറക്കുകയാണ്. ഇപ്പോഴിതാ ജല്ലിക്കട്ട് കണ്ടതിനെ കുറിച്ചുള്ള അനുഭവം പങ്കുവെച്ചിരിക്കുകയാണ് സംവിധായകന്‍ സാജിദ് യാഹിയ. ഫേസ്ബുക്കിലൂടെയായിരുന്നു സാജിദ് മനസ് തുറന്നത്.

    സാജിദ് യാഹിയയുടെ കുറിപ്പ്

    ലിജോ ജോസ് പെല്ലിശ്ശേരി അഥവാ ഒരു മാവെറിക്ക് മലയാളി! കുറച്ച് നാളുകള്‍ക്ക് മുമ്പാണ്, അന്താരാഷ്ട്ര ചലച്ചിത്ര മേളയിലേക്ക് അയക്കാനുള്ള ജെല്ലിക്കെട്ടിന്റെ ഔട്ട് തന്റെ വീട്ടിലെ ബിഗ് സ്‌ക്രീനില്‍ എനിക്ക് സാക്ഷാല്‍ ലിജോ ജോസ് പെല്ലിശേരി കാണിച്ചു തരുന്നത്. തുടങ്ങി സ്ലോ ബര്‍ണിങ് എന്ന ഡി പാമ ഇതിവൃത്തത്തിലൂടെ കടന്ന് സിരകളിലേക്ക് പയ്യെ അരിച്ച് അരിച്ച് ഇറങ്ങി നമ്മളെ കീഴ്‌പ്പെടുത്തുന്ന ഒരു LSD അനുഭൂതിയാണ് ഈ ചലച്ചിത്രം.

    സാജിദ് യാഹിയയുടെ കുറിപ്പ്

    തുടക്കവും ഒടുക്കവും ഒന്നാവുന്ന, കാളപ്പോര് പോലുള്ള ജീവിതം നയിക്കുന്ന വെറുമൊരു ഇരുകാലി മൃഗമാണ് ഈ ഞാനെന്ന് എന്നെ കൊണ്ട് പറയിപ്പിച്ച രാഷ്ട്രീയം ഉണ്ട് ഇതില്‍. സിനിമയില്‍ ഒരു പുതിയ സിനിമ കണ്ടെത്തുന്ന, മലയാള സിനിമയില്‍ ഒരു അന്താരാഷ്ട്ര താളം കണ്ടെത്തുന്ന സിനിമ. ലിജോ ജോസ് പെല്ലിശേരി എന്ന ഭ്രാന്ത് പ്രേക്ഷകന്റെ ഭ്രാന്തും, കലയിലെ സൗന്ദര്യവും ആയി മാറുന്ന എത്ര എത്ര ഫ്രെയിമുകള്‍, അവ ഓരോന്നും എന്നോട് ഉറക്കെ ഉറക്കെ പറഞ്ഞു കൊണ്ടേയിരിക്കുന്നു. 'സിനിമയിലെ നായകന്‍ സംവിധായകന്റെ തലച്ചോറാണെന്ന്'.

    സാജിദ് യാഹിയയുടെ കുറിപ്പ്

    അയാള്‍ കണ്ട സ്വപ്നങ്ങള്‍ക്ക് മാത്രമാണ് കോടികളുടെ വിലയെന്നും. ആത്യന്തികമായി സിനിമ കല തന്നെയെന്നും കൂടുതല്‍ ആളുകള്‍ കാണുന്ന കൊണ്ട് മാത്രം പലരും കച്ചോടം ആയി കാണുന്ന ഒന്ന്. അതിന്റെ നിലനില്‍പ്പ് എന്നെന്നും ഇടയ്‌ക്കൊക്കെ ഇറങ്ങുന്ന ഒരു ജെല്ലിക്കെട്ടില്‍ ആശ്രയിച്ച് തന്നെ ഇരിക്കും. ഇന്ന് ജോക്കര്‍ കണ്ട് ഇറങ്ങുന്ന സിനിമ പ്രേമികള്‍ നാളെ ജെല്ലിക്കെട്ട് കാണുമ്പോള്‍ തീര്‍ച്ചയായും പറയും- Mollywood is becoming international' എന്ന്. കാരണം മലയാള സിനിമയ്ക്ക് ഇന്ന് ഒരു ടോഡ് ഫിലിപ്പും കുബ്രിക്കും ഉണ്ട്, അത് അയാള്‍ മാത്രമാണ്. സിനിമയിലെ ഞാന്‍ കണ്ട ഏറ്റവും പച്ചയായ മനുഷ്യനും അയാള്‍ ആണ്. എന്റെ മാനസഗുരുവും മറ്റൊരാള്‍ അല്ല!

     സാജിദ് യാഹിയയുടെ കുറിപ്പ്

    റിലീസിന് മുന്നോടിയായി ജല്ലിക്കട്ടിന്റെ തിയറ്ററര്‍ ലിസ്റ്റ് പുറത്ത് വന്നിരിക്കുകയാണ്. നാളെ പോത്ത് കയറു പൊട്ടിക്കുമെന്ന് പറഞ്ഞ് സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരി തന്നെയാണ് ലിസ്റ്റ് പങ്കുവെച്ചത്. രാജ്യാന്തര മേളകളില്‍ നിന്നും ഗംഭീരമെന്ന അഭിപ്രായം സ്വന്തമാക്കിയതിന് ശേഷമാണ് ജല്ലിക്കട്ട് തിയറ്ററുകളിലേക്ക് എത്തുന്നത്. അങ്കമാലി ഡയറിസീലൂടെ ശ്രദ്ധേയനായ ആന്റണി വര്‍ഗീസ് നായകനാവുന്ന ചിത്രത്തില്‍ ചെമ്പന്‍ വിനോദ് ജോസ്, സാബുമോന്‍ അബ്ദുസമദ്, ജാഫര്‍ ഇടുക്കി, ശാന്തി ബാലകൃഷ്ണന്‍, എന്നിവരാണ് മറ്റ് പ്രധാന വേഷങ്ങളെ അവതരിപ്പിക്കുന്നത്.

    Recommended Video

    Jallikattu Trailer Reaction | Lijo Jose Pellissery | Chemban Vinod | Antony Varghese
     സാജിദ് യാഹിയയുടെ കുറിപ്പ്

    ഇടുക്കിയിലെ ഒരു ഗ്രാമത്തില്‍ നിന്നും വലിയൊരു പോത്ത് കയറ് പൊട്ടിച്ചോടുന്നതും ഇതോടെ ഒരു ഗ്രാമം വിറങ്ങലിച്ച് നില്‍ക്കേണ്ട അവസ്ഥയുമാണ് ജല്ലിക്കെട്ട് പറയുന്നത്. എസ് ഹരീഷിന്റെ മാവോയിസ്റ്റ് എന്ന കഥയില്‍ നിന്നും പ്രചോദനം ഉള്‍കൊണ്ട് ഒരുക്കിയിരിക്കുന്ന സിനിമയാണ് ജല്ലിക്കട്ട്. പ്രശാന്ത് പിളളയാണ് സിനിമയ്ക്ക് സംഗീതമൊരുക്കിയിരിക്കുന്നത്. ഗിരീഷ് ഗംഗാധരന്‍ ആണ് ഛായാഗ്രാഹണം.

    English summary
    Sajid Yahiya Talks About Jallikattu
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X