For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  നിരഞ്ജനും ധര്‍മ്മജനും ഒന്നിക്കുന്ന സകലകലാശാല തിയ്യേറ്ററുകളില്‍! പ്രേക്ഷക പ്രതികരണമിങ്ങനെ

  |

  ക്യാമ്പസ് സിനിമകള്‍ക്ക് എന്നും മികച്ച സ്വീകാര്യത നല്‍കിയിട്ടുളളവരാണ് മലയാളി പ്രേക്ഷകര്‍. എല്ലാ കാലത്തും ക്യാമ്പസ് ചിത്രങ്ങളെ സിനിമാ പ്രേമികള്‍ വരവേല്‍ക്കാറുണ്ട്. പ്രണയം,സസ്‌പെന്‍സ് ത്രില്ലര്‍,ഫ്രണ്ട്ഷിപ്പ് തുടങ്ങിയ വിഭാഗങ്ങളില്‍പ്പെടുന്ന ചിത്രങ്ങളായിരുന്നു കൂടുതലായും ക്യാമ്പസ് പശ്ചാത്തലത്തില്‍ മലയാളത്തില്‍ പുറത്തിറങ്ങിയിരുന്നത്.

  വമ്പന്‍ ചിത്രങ്ങളുമായി മിന്നിത്തിളങ്ങാന്‍ ലേഡീ സൂപ്പര്‍സ്റ്റാര്‍! മഞ്ജുവിന്റെ പുതിയ സിനിമകള്‍ കാണൂ

  ഇവയെല്ലാം തിയ്യേറ്ററുകളില്‍ വലിയ വിജയം നേടുകയും ചെയ്തിരുന്നു. ഇന്ന് റിലീസ് ചെയ്ത സകലകലാശാല എന്ന സിനിമയും ക്യാമ്പസ് പശ്ചാത്തലത്തിലാണ് അണിയിച്ചൊരുക്കിയിരുന്നത്. പ്രണവ് മോഹന്‍ലാലിന്റെ ഇരുപത്തിയൊന്നാം നൂറ്റാണ്ടിനൊപ്പം ആയിരുന്നു സിനിമയും തിയ്യേറ്ററുകളിലേക്ക് എത്തിയിരുന്നത്. ചിത്രത്തിന്റെ ആദ്യ ഷോകള്‍ അവസാനിച്ചതോടെ പ്രേക്ഷക പ്രതികരണങ്ങള്‍ വന്നുതുടങ്ങിയിരുന്നു. സകലകലാശാലയെക്കുറിച്ചുളള പ്രേക്ഷകപ്രതികരണം അറിയാം. തുടര്‍ന്ന് വായിക്കൂ..

  സകലകലാശാല

  സകലകലാശാല

  നിരഞ്ജന്‍ മണിയന്‍പിളള രാജുവിനെ നായകനാക്കി വിനോദ് ഗുരുവായൂര്‍ സംവിധാനം ചെയ്ത ചിത്രമാണ് സകലകലാശാല. ക്യാമ്പസ് പശ്ചാത്തലത്തില്‍ കഥ പറയുന്ന സിനിമയില്‍ ധര്‍മ്മജന്‍ ബോള്‍ഗാട്ടി,ജേക്കബ് ഗ്രിഗറി,ഷമ്മി തിലകന്‍,ടിനി ടോം തുടങ്ങിയവരും പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്. കാറ്റ് എന്ന ചിത്രത്തിലൂടെ ശ്രദ്ധേയായ മാനസ രാധാകൃഷ്ണനാണ് ചിത്രത്തിലെ നായിക. ഇരുപത്തിയൊന്നാം നൂറ്റാണ്ടിനൊപ്പമാണ് സകലകലാശാലയും തിയ്യേറ്ററുകളിലേക്ക് എത്തിയിരിക്കുന്നത്.

  ഹാസ്യത്തിന് പ്രാധാന്യം നല്‍കിയുളള ചിത്രം

  ഹാസ്യത്തിന് പ്രാധാന്യം നല്‍കിയുളള ചിത്രം

  ചിത്രത്തിന്റെതായി പുറത്തിറങ്ങിയ ട്രെയിലറിന് മികച്ച സ്വീകാര്യതയായിരുന്നു സമൂഹ മാധ്യമങ്ങളില്‍ ലഭിച്ചിരുന്നത്. ക്യാമ്പസ് ജീവിതത്തിലെ പ്രണയവും സൗഹൃദവും തമാശകളുമെല്ലാം ഉള്‍പ്പെടുത്തികൊണ്ടാണ് സിനിമ നിര്‍മ്മിച്ചിരിക്കുന്നത്. ഹാസ്യത്തിന് പ്രാധാന്യം നല്‍കിയുളള ഒരു ചിത്രമാണ് സകലകലാശാലയെന്ന് ചിത്രത്തിന്റെ ട്രെയിലറില്‍നിന്നും സൂചന ലഭിച്ചിരുന്നു.

  ധര്‍മ്മജന്റെ പാട്ട്

  ധര്‍മ്മജന്റെ പാട്ട്

  സിനിമയുടെതായി പുറത്തിറങ്ങിയ പാട്ടുകളും നേരത്തെ തരംഗമായി മാറിയിരുന്നു. കൂട്ടത്തില്‍ ധര്‍മ്മജന്‍ ബോള്‍ഗാട്ടി പാടിയൊരു പാട്ടായിരുന്നു തരംഗമായി മാറിയിരുന്നത്. ധര്‍മ്മജന്റെ പാട്ട് സോഷ്യല്‍ മീഡിയയില്‍ ഒന്നടങ്കം വൈറലാകുകയും ചെയ്തിരുന്നു. എല്ലാവിധ ചേരുവകളുമുളള ഒരു കംപ്ലീറ്റ് എന്റര്‍ടെയ്‌നറായിരിക്കും സിനിമയെന്നാണ് നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നത്. നൂറിലധികം തിയ്യേറ്ററുകളിലാണ് സിനിമ ഇന്ന് റിലീസ് ചെയ്തിരിക്കുന്നത്.

  പ്രേക്ഷക പ്രതികരണം

  പ്രേക്ഷക പ്രതികരണം

  സിനിമയ്ക്ക് മോശമില്ലാത്ത പ്രതികരണമാണ് വന്നുകൊണ്ടിരിക്കുന്നത്. പൃഥ്വിരാജ് ചിത്രം ഹീറോയ്ക്ക് വേണ്ടി തിരക്കഥയെഴുതിയ സംവിധായകനാണ് വിനോദ് ഗുരുവായുര്‍. ഹാസ്യത്തിന് പ്രാധാന്യം നല്‍കിയൊരുക്കിയ സിനിമ പ്രേക്ഷകരെ രസിപ്പിക്കുന്നുണ്ടെന്ന് തന്നെയാണ് അറിയുന്നത്. 2 മണിക്കൂറും പതിനാറ് മിനുട്ടുമാണ് സിനിമയുടെ ദൈര്‍ഘ്യം.

  ഒരു ത്രില്ലര്‍ ചിത്രം കൂടിയാണ്

  ഒരു ത്രില്ലര്‍ ചിത്രം കൂടിയാണ്

  കോമഡിക്ക് പ്രാധാന്യമുളള സിനിമ ഒരു ത്രില്ലര്‍ ചിത്രം കൂടിയാണെന്നും അറിയുന്നു. എഞ്ചിനിയറിംഗ് വിദ്യാര്‍ത്ഥിയായ അക്ബര്‍ എന്ന അക്കുവിനെ ചുറ്റിപ്പറ്റിയാണ് സിനിമയുടെ കഥ പറയുന്നത്. സുരക്ഷാ സംവിധാനങ്ങളുമായി തട്ടിക്കയറുവാന്‍ കഴിവുളളയാളാണ് നായകന്‍. ഒരു ബാങ്ക് കൊള്ളയെടുക്കല്‍ നടക്കുമ്പോള്‍, അവന്‍ സംശയിക്കുന്നവരില്‍ ഒരാളായി മാറുന്നു. പിന്നീട് നടക്കുന്ന സംഭവ വികാസങ്ങളാണ് ചിത്രം പറയുന്നത്.ബോറടിക്കാതെ കണ്ടിരിക്കാവുന്ന ഒരു ചിത്രം തന്നെയാണ് സകലകലാശാലയെന്നാണ് റിപ്പോര്‍ട്ടുകള്‍ വരുന്നത്.

  ബാലന്‍ വക്കീലായി പൊളിച്ചടുക്കി ജനപ്രിയ നായകന്‍! കോടതി സമക്ഷം ബാലന്‍ വക്കീലിന്റെ കിടിലന്‍ ട്രെയിലര്‍

  കൊച്ചുണ്ണിക്കും മിഖായേലിനും പിന്നാലെ തുറമുഖവുമായി നിവിന്‍! രാജീവ് രവി ചിത്രത്തിലെ നായികയെ കാണൂ

  English summary
  sakala kalashala movie audience response
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X