twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    സ്‌നേഹിതന്മാരാണെങ്കിലും ഒരു പരിധി ഉണ്ടല്ലോ! രസകരമായ കഥ പറഞ്ഞ സലിം കുമാറിന്റെ വീഡിയോ

    |

    മലയാള സിനിമയിലെ പ്രമുഖ ഹാസ്യ താരമായ സലിം കുമാര്‍ തന്റെ ജീവിതകഥ രസകരമായ രീതിയില്‍ അവതരിപ്പിക്കാറുണ്ട്. സുഹൃത്തുക്കളുമായി സംസാരിക്കുമ്പോഴും നര്‍മ്മം കലര്‍ത്തി സംസാരിക്കുന്നതാണ് അദ്ദേഹത്തിന്റെ പതിവ്. ഹാസ്യത്തിന് പുറമേ അഭിനയ പ്രധാന്യമുള്ള വേഷങ്ങള്‍ ചെയ്ത് അവാര്‍ഡുകള്‍ വാരിക്കൂട്ടുകയും ചെയ്തിരുന്നു.

    അങ്ങനെ അവാര്‍ഡുകളെല്ലാം കിട്ടിയ സമയത്ത് സുഹൃത്തുക്കളായ എലൂര്‍ ജോര്‍ജും കോട്ടയം വില്യംസുമായി കൈരളിയ്ക്ക് നല്‍കിയ പഴയൊരു അഭിമുഖത്തില്‍ സംസാരിച്ചിരുന്നു. അവാര്‍ഡൊക്കെ കിട്ടി കഴിഞ്ഞപ്പോള്‍ സലിം കുമാറിന് ഇനിയെന്തൊക്കെയാണ് ആഗ്രഹമെന്നായിരുന്നു ഒരാള്‍ ചോദിച്ചത്. എന്നാല്‍ രസകരമായൊരു മറുപടി നല്‍കി എല്ലാവരെയും ചിരിപ്പിക്കുകയാണ് താരം ചെയ്തിരിക്കുന്നത്.

    salim-kumar

    അവാര്‍ഡ് കിട്ടിയത് അറിഞ്ഞ് ഓരോരുത്തരായി വിളിക്കുകയും വീട്ടിലേക്ക് വരികയുമൊക്കെ ചെയ്യാറുണ്ട്. അങ്ങനെ ആളുകള്‍ വരുന്നത് കൊണ്ട്് മര്യാദയ്ക്ക് ഭക്ഷണം പോലും കഴിക്കാന്‍ പറ്റാത്ത അവസ്ഥയാണ്. വിശന്നിരിക്കുമ്പോഴായിരിക്കും ആരെങ്കിലും വരിക. രാവിലത്തെ ആഹാരം കഴിച്ചിട്ട് ദിവസങ്ങളായി. ഉച്ചക്കത്തെ മാത്രമേ കഴിക്കാറുള്ളു. ആരെയും വെറുപ്പിക്കാന്‍ പറ്റില്ല.

    ഇന്ന് 12 മണി ആയപ്പോഴും രണ്ട് ആളുകള്‍ വന്നു. നല്ല വിശപ്പുണ്ടായിരുന്ന സമയമാണ്. ഇനിയുള്ള ആഗ്രഹമെന്താണെന്ന് ചോദിച്ചാല്‍ അത് നിങ്ങള് രണ്ട് പേരും ഒന്ന് പോയി തരുക എന്നതാണെന്ന് സലിം കുമാര്‍ പറഞ്ഞത്. മറ്റുള്ളവരെ പോലെ തങ്ങള്‍ക്കിട്ടും സലിം കുമാര്‍ തമാശ ഒപ്പിച്ചതാണെന്ന് മനസിലാക്കിയതോടെ എലൂര്‍ ജോര്‍ജിനും കോട്ടയം വില്യംസിനും ചിരി അടക്കാന്‍ സാധിച്ചിരുന്നില്ല.

    സ്‌നേഹിതന്മാരാണെങ്കിലും ഒരു പരിധി ഉണ്ടല്ലോ എന്ന് ഇടയ്ക്ക് സലിം കുമാര്‍ പറയുന്നു. അതേ സമയം ഇതുപോലൊരു അനുഭവം തനിക്ക് ഉണ്ടായിട്ടുണ്ടെന്ന് കോട്ടയം വില്യംസ് പറഞ്ഞിരുന്നു. ഒരിക്കല്‍ തിരുവനന്തപുരത്ത് ഒരു സംവിധായകനെ കാണാന്‍ വേണ്ടി പോയതായിരുന്നു. അദ്ദേഹം സംസാരിച്ച് തീരുന്നതിന് മുന്‍പ് തന്നെ എന്നാല്‍ ശരിയെന്ന് പറഞ്ഞ് എഴുന്നേറ്റ് പോയെന്നും വില്യംസ് പറയുന്നു.

    English summary
    alim Kumar Funny Reply To His Friends
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X