twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഈ അച്ഛനെയും മകനെയും അറിയുമോ? കരമന ജനാര്‍ദ്ദനെ കുറിച്ച് പറഞ്ഞ് നടൻ സലീം കുമാര്‍!

    |

    മലയാള സിനിമാപ്രേക്ഷകര്‍ ഒരിക്കലും മറക്കാത്ത കഥാപാത്രങ്ങള്‍ സമ്മാനിച്ച താരമാണ് കരമന ജനാര്‍ദ്ദനന്‍ നായര്‍. നാടകത്തിലൂടെയാണ് അഭിനയം ആരംഭിച്ചത്. അടൂര്‍ ഗോപാലകൃഷ്ണന്റെ മിത്ത് എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം സിനിമയിലേക്ക് എത്തുന്നത്. ഇരുന്നൂറിലധികം സിനിമകളില്‍ വ്യത്യസ്തമായ കഥാപാത്രങ്ങളെ അവതരിപ്പിച്ച താരം സുധീർ കരമനയുടെ പിതാവ് കൂടിയാണ്.

    2000 ഏപ്രില്‍ 24 ന് 64-ാമത്തെ വയസിലായിരുന്നു അദ്ദേഹം മരിക്കുന്നത്. ഇന്ന് കരമന ജനാർദ്ദനൻ്റെ ഇരുപതാം മരണ വാർഷികമാണ്. അദ്ദേഹത്തിന്റെ ഓര്‍മ്മ ദിവസത്തില്‍ താരത്തെ കുറിച്ച് കുറിപ്പുമായി എത്തിയിരിക്കുകയാണ് നടന്‍ സലീം കുമാര്‍. കരമന ജനര്‍ദ്ദനന്റെ സിനിമകളെ കുറിച്ചും മറ്റുമെല്ലാം പറഞ്ഞ് കൊണ്ടായിരുന്നു ഓര്‍മ്മകള്‍ക്ക് മുന്നില്‍ സലീം കുമാര്‍ പ്രണാമം അര്‍പ്പിച്ചത്.

     karamana-janardanan-nair

    സലീം കുമാറിന്റെ കുറിപ്പ്

    കരമന ജനാര്‍ദ്ദനന്‍ നായര്‍ ചലച്ചിത്രരംഗത്തോട് വിട പറഞ്ഞു പോയിട്ട് ഇന്നേക്ക് ഇരുപതു വര്‍ഷങ്ങള്‍ തികയുന്നു. തിരുവനന്തപുരം ജില്ലയിലെ കരമന എന്ന സ്ഥലത്ത് രാമസ്വാമി അയ്യരുടെ യും ഭാര്‍ഗവി അമ്മയുടെയും മകനായി ജനിച്ചു. വിഖ്യാത സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്റെ എലിപ്പത്തായം എന്ന ചിത്രത്തിലൂടെയാണ് ശ്രദ്ധേയനായത്.

    1981- ല്‍ പുറത്തിറങ്ങിയ ഈ ചിത്രത്തിലെ നായകന്‍ ആയിരുന്നു. കരമന ജനാര്‍ദ്ദനന്‍ നായര്‍ കാലഘട്ടത്തിന്റെ മാറ്റങ്ങളോട് മുഖം തിരിച്ചു കൊണ്ട് നാശോന്മുഖമായികൊണ്ടിരിക്കുന്ന ഫ്യൂഡലിസത്തില്‍ അഭിരമിക്കുന്ന നിഷ്‌ക്രിയനായ ഉണ്ണി എന്ന കേന്ദ്രകഥാപാത്രത്തെ കരമന ഭംഗിയായി അവതരിപ്പിച്ചു.

     karamana-janardanan-nair

    ഡല്‍ഹി സ്‌കൂള്‍ ഓഫ് ഡ്രാമയില്‍ നിന്നും അഭിനയം അഭിനയം പഠിച്ചിറങ്ങിയ കരമന 'വൈകി വന്ന വെളിച്ചം', 'നിന്റെ രാജ്യം വരുന്നു'. തുടങ്ങി അടൂര്‍ ഗോപാലകൃഷ്ണന്റെ നാടകങ്ങളിലും, മറ്റു പല ശ്രദ്ധേയമായ നാടകങ്ങളിലും അഭിനയിച്ചു. തുടര്‍ന്ന് സിനിമയില്‍ എത്തുകയായിരുന്നു. മതിലുകള്‍, മുഖാമുഖം, ഒഴിവുകാലം, ആരോരുമറിയാതെ, തിങ്കളാഴ്ച നല്ല ദിവസം, മറ്റൊരാള്‍, പൊന്മുട്ടയിടുന്ന താറാവ്, ധ്വനി തുടങ്ങിയ 200 ഓളം ചിത്രങ്ങളില്‍ അഭിനയിച്ചു.

    1999 ല്‍ പുറത്തിറങ്ങിയ, 'എഫ് ഐ ആര്‍' ആയിരുന്നു അദ്ദേഹം അവസാനമായി അഭിനയിച്ച ചിത്രം. ശ്രീ കരമന ജനാര്‍ദ്ദനന്‍ നായര്‍ അദ്ദേഹം നമ്മളെ വിട്ടു പോയിട്ട് ഇത്രയും വര്‍ഷമായിട്ടും നമുക്കു സമ്മാനിച്ച ഒരുപിടി കഥാപാത്രങ്ങളിലൂടെ നമ്മുടെ ഓര്‍മ്മകളില്‍ അദ്ദേഹം ഇപ്പോഴും ജീവിക്കുന്നു. ഓര്‍മ്മകള്‍ക്ക് മുന്നില്‍ പ്രണാമം

    English summary
    Salim Kumar Rembers Late Actor Karamana Janardanan Nair
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X