»   » ജയറാമിന് വേണ്ടി അന്നേ വഴിപാട് കഴിച്ചിരുന്നു.. ഇന്നിപ്പോ സിനിമയും എടുക്കുന്നു!

ജയറാമിന് വേണ്ടി അന്നേ വഴിപാട് കഴിച്ചിരുന്നു.. ഇന്നിപ്പോ സിനിമയും എടുക്കുന്നു!

By: Nihara
Subscribe to Filmibeat Malayalam

വര്‍ഷങ്ങള്‍ക്ക് മുന്‍പ് നടന്ന സംഭവത്തെക്കുറിച്ചുള്ള ഓര്‍മ്മകളുമായി സലീം കുമാര്‍. പുതിയ ചിത്രമായ ദൈവമേ കൈ തൊഴാം കെ കുമാറാകണം എന്ന ചിത്രത്തിന്റെ പണിപ്പുരയിലാണ്. നീണ്ട ഇടവേളയ്ക്ക് ശേഷം അദ്ദേഹം വീണ്ടും സംവിധായകനാവുകയാണ് ഈ ചിത്രത്തിലൂടെ. മിമിക്രി കലാകാരനെ നായകനാക്കി പത്മരാജന്‍ സിനിമ എടുക്കുന്നുവെന്നറിഞ്ഞപ്പോള്‍ ആ കലാകാരന് വേണ്ടി താന്‍ വഴിപാട് കഴിച്ചിരുന്നുവെന്ന് അദ്ദേഹം പറയുന്നു.

ആന്റണിയുമായുള്ള സൗഹൃദത്തില്‍ സുചിത്രയ്ക്ക് അസൂയയാണെന്ന് മോഹന്‍ലാല്‍.. കാരണം?

പൃഥ്വി ഒരിക്കലും അങ്ങനെ ചെയ്യില്ല.. ഇത് കുറച്ചു ക്രൂരമാണ്.. കൂടുതല്‍ വെളിപ്പെടുത്തല്‍!

നേരില്‍ പരിചയമില്ലാതിരുന്ന ആ കലാകാരന് വേണ്ടി വഴിപാട് കഴിപ്പിക്കുമ്പോള്‍ ഭാവിയില്‍ അവനുമൊത്ത് സിനിമ ചെയ്യുമെന്ന് കരുതിയിരുന്നില്ല. പത്മരാജന്‍ ചിത്രമായ അപരനിലൂടെയാണ് മിമിക്രി കലാകാരനായ ജയറാം സിനിമയിലെത്തുന്നത്. പിന്നീട് മലയാള സിനിമയുടെ തന്നെ അവിഭാജ്യ ഘടകമായി ആ താരം മാറുകയായിരുന്നു.

അന്ന് വഴിപാട് കഴിപ്പിച്ചിരുന്നു

30 വര്‍ഷം മുന്‍പ് മിമിക്രിയില്‍ നിന്നുള്ള കലാകാരനെ നായകനാക്കി പത്മരാജന്‍ സിനിമ ചെയ്യുന്നുവെന്ന് അറിഞ്ഞപ്പോള്‍ ആ കലാകാരന് വേണ്ടി താന്‍ വഴിപാട് കഴിപ്പിച്ചിരുന്നുവെന്ന് സലീം കുമാര്‍ പറയുന്നു.

നായകനാക്കി സിനിമ എടുക്കുന്നു

അന്നത്തെ ആ കലാകാരനെ നായകനാക്കി ഇന്ന് താന്‍ സിനിമ ഒരുക്കുന്നു. നിയോഗമെന്നല്ലാതെ ഇക്കാര്യത്തെക്കുറിച്ച് കൂടുതലെന്ത് പറയാനാ എന്നും താരം ചോദിക്കുന്നു. മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തിനിടയിലാണ് അദ്ദേഹം കാര്യങ്ങള്‍ വ്യക്തമാക്കിയത്.

മിമിക്രിയില്‍ തുടരുന്നതിനിടെ

പത്മരാജന്‍ ജയറാമിനെ നായകനാക്കി സിനിമ എടുക്കുന്ന സമയത്ത് താന്‍ കൊല്ലം ശാരികയുടെ മിമിക്രി ഗ്രൂപ്പില്‍ അംഗമായിരുന്നു. മിമിക്രി കലാകാരന്‍മാര്‍ കടുത്ത അവഗണന നേരിടുന്ന സമയമായിരുന്നു അത്.

പത്മരാജന് ഭ്രാന്തുണ്ടോയെന്ന് വരെ ചോദിച്ചിരുന്നു

മിമിക്രിയില്‍ നിന്നുള്ള കലാകാരനെ നായകനാക്കി സിനിമ എടുക്കുന്നുവെന്ന വാര്‍ത്ത അറിഞ്ഞപ്പോള്‍ പത്മരാജന് ഭ്രാന്തുണ്ടോയെന്ന തരത്തില്‍ വരെ ആളുകള്‍ ചോദിച്ചിരുന്നു.

നായകനാക്കുന്നുവെന്ന് അറിഞ്ഞപ്പോള്‍

മിമിക്രിയില്‍ താന്‍ ഗുരുതുല്യനായി കാണുന്ന ജയറാമിനെ നായകനാക്കി സിനിമ എടുക്കുന്നുവെന്ന് അറിഞ്ഞതിന് ശേഷം അദ്ദേഹം സിനിമയില്‍ വിജയിക്കുന്നതിന് വേണ്ടി പരവൂരിലെ കളരിക്കല്‍ അമ്പലത്തില്‍ പോയി വഴിപാട് കഴിപ്പിച്ചിരുന്നു.

English summary
Salim Kumar talking about Jayaram.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam