Just In
- 20 min ago
അധികം സന്തോഷിച്ചാല് പിന്നാലെ ഒരു വലിയ ദുഃഖമുണ്ടാവും; പത്മഭൂഷന്‍ ലഭിച്ചതിനെ കുറിച്ച് പറഞ്ഞ് കെഎസ് ചിത്ര
- 1 hr ago
വിജയുടെ മാസ്റ്റര്‍ ആമസോണ്‍ പ്രൈമിലേക്ക്, ജനുവരി 29ന് റിലീസ്
- 2 hrs ago
രണ്ടാമതും വിവാഹിതനാവാന്‍ തയ്യാറാണ്; നല്ല ആലോചനകളുണ്ടെന്ന് ബാല! വൈകിയെങ്കിലും മികച്ച തീരുമാനമെന്ന് ആരാധകർ
- 3 hrs ago
എല്ലാ സിനിമയിലും ഞാനുണ്ടെന്നാണ് ആളുകളുടെ വിചാരം, എന്നാല്‍... സത്യാവസ്ഥ തുറന്നുപറഞ്ഞ് സൈജു കുറുപ്പ്
Don't Miss!
- Automobiles
റിപ്പബ്ലിക് ദിന പരേഡിൽ വോക്കൽ ഫോർ ലോക്കൽ സന്ദേശവുമായി ടാറ്റ നെക്സോൺ ഇവി
- Sports
IPL 2021: താരലേലത്തിനു അരങ്ങൊരുങ്ങി- തിയ്യതി പ്രഖ്യാപിച്ചു, ചെന്നൈ വേദിയാവും
- News
'ഇന്ദിരയുടെ രക്തത്തിന്റെ പോയിട്ട് മൂത്രത്തിന്റെ ഗുണമെങ്കിലും ഉണ്ടെങ്കിൽ രാഹുൽ ഈ വിഘടന കലാപത്തെ തള്ളിപറയണം'
- Lifestyle
വരണ്ടചര്‍മ്മം ഞൊടിയിടയില്‍ നീക്കും ഈ മാസ്ക്
- Finance
എസ്ബിഐ റിട്ടയർമെന്റ് ബെനിഫിറ്റ് ഫണ്ട്: അറിയേണ്ട കാര്യങ്ങൾ
- Travel
യാത്രകളില്‍ ടെന്റിലാണോ താമസം? അറിഞ്ഞിരിക്കാം ഈ കാര്യങ്ങള്‍
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
സാമന്തയ്ക്ക് ഇങ്ങനെയൊരു സ്വഭാവം കൂടിയുണ്ട്, മാലിയിൽ പോകേണ്ടിവന്നു ഈ ശീലം അറിയാൻ...
തെന്നിന്ത്യൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിയാണ് സാമന്ത അക്കിനോനി. തമിഴിലും തെലുങ്കിലും സജീവമായ നടിക്ക് മലയാളത്തിലും കൈനിറയെ ആരാധകരുണ്ട്. 2010 ൽ പുറത്തു വന്ന യെ മായ ചെസേവ് എന്ന ചിത്രത്തിലൂടെയാണ് സാമന്ത വെളളിത്തിരയിൽ എത്തുന്നത്. ആദ്യ ചിത്രത്തിലൂടെ തന്നെ ടോളിവുഡിലും തെന്നിന്ത്യൻ സിനിമാ ലോകത്തും തന്റേതായ സ്ഥാനം ഉറപ്പിക്കുകയായിരുന്നു നടി.
സോഷ്യൽ മീഡിയയിൽ സജീവമാണ് സാമന്ത. സമൂഹമാധ്യമങ്ങളിലൂടെയാണ് നടി ആരാധകരുമായി സംവദിക്കാറുള്ളത്. സിനിമ വിശേഷങ്ങളോടൊപ്പം കുടുംബ കാര്യങ്ങളും നടി പങ്കുവെയ്ക്കാറുണ്ട്. ഇപ്പോൾ മാലിയിൽ അവധി ആഘോഷുക്കുന്നതിന്റെ തിരക്കിലാണ് സാമന്ത. ഭർത്താവ് നാഗചൈതന്യയ്ക്കൊപ്പമാണ് സാമന്ത മാലിദ്വീപിൽ എത്തിയിരിക്കുന്നത്. തിരക്കുകൾക്കിടയിലും നടി ഇൻസ്റ്റഗ്രാമിൽ സജീവമാണ്. മാലിയിലെ ഓരോ മനോഹരമായ നിമിഷങ്ങളും ആരാധകർക്കായി പങ്കുവെയ്ക്കുന്നുണ്ട്. സാമന്തയുടെ അവധി ആഘോഷ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ട്രെന്റിങ്ങാവുകയാണ്.

ഭർത്താവും നടനുമായ നാഗചൈതന്യയുടെ പിറന്നാൾ ആഘോഷിക്കാനായിരുന്നു താര ദമ്പതിമാർ മാലിയിൽ എത്തിയത്. പിറന്നാൾ ആഘോഷത്തിന്റെ ചിത്രങ്ങൾ പങ്കുവെച്ചില്ലെങ്കിലും മാലിയുടെ സൗന്ദര്യം അതുപോലെ തന്നെ നടി പങ്കുവെച്ചിട്ടുണ്ട്. കണ്ണിന് കുളിർമയേകുന്ന മനോഹരമായ കാഴ്ചയായിരുന്നു നടി പ്രേക്ഷകർക്കായി പങ്കുവെച്ചത്. ഏറെ സന്തോഷവതിയായ സാമന്തയെ ആയിരുന്നു മാലിദ്വീപിലെ ചിത്രങ്ങളിൽ കാണാൻ കഴിഞ്ഞത്.

മാലിയിലെ കാഴ്ച പങ്കുവെച്ച് കൊണ്ടുള്ള നടിയുടെ ചിത്രങ്ങളെല്ലാം സോഷ്യൽ മീഡിയയിൽ ഇടം പിടിച്ചിരുന്നു. ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത് സാമന്തയുടെ മനോഹരമായ ഒരു ചിത്രമാണ്. കടൽ തീരത്ത് പുസ്തകവുമായി ഇരിക്കുന്ന സാമന്തയുടെ ചിത്രം പ്രേക്ഷകരുടെ ഇടയിൽ ചർച്ചയായിട്ടുണ്ട്. പിങ്ക് നുറത്തിലുള്ള മിനിവസ്ത്രം ധരിച്ചാണ് നടി ചിത്രത്തിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഇതോടെ സാമന്തയുടെ വയനയോടുള്ള താൽപര്യവും പുറം ലോക അറിഞ്ഞിരിക്കുകയാണ്. താൻ വായിക്കുന്ന പുസ്തകത്തിന്റെ മറ്റൊരു ചിത്രവും നടി പങ്കുവെച്ചിട്ടുണ്ട്. ഇൻസ്റ്റഗ്രാം സ്റ്റോറിയായിട്ടാണ് ചിത്രം പങ്കുവെച്ചിരിക്കുന്നത്. ചിത്ര ബാനർജി ദിവാകരുണി എഴുതിയ ദി പാലസ് ഓഫ് ഇല്ല്യൂഷൻസ് എന്ന നോവൽ സമാന്ത വായിക്കുന്നത്.

വിടെ പോയാലും വർക്കൗട്ടിന്റെ കാര്യത്തിൽ സാമന്ത ഒരു മുടക്കവു വരുത്താറില്ല.ആരോഗ്യ കാര്യത്തിൽ അതീവ ശ്രദ്ധാലുവാണ് നടി. മാലിദ്വീപിൽ നിന്നുള്ള വർക്കൗട്ട് ചിത്രങ്ങളും സാമന്ത പങ്കുവെച്ചിരുന്നു. ജിമ്മിൽ നിന്നുള്ള വർക്കൗട്ട് ചിത്രമായിരുന്നു നടി സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്.

തെന്നിന്ത്യൻ ക്യൂട്ട് താരദമ്പതിമാണ് സമന്തയും നാഗ ചൈതന്യയും. യെ മായ ചേസാവെ എന്ന ചിത്രത്തിലൂടെയാണ് താരങ്ങൾ അടുപ്പത്തിലാവുന്നത്. സൗഹൃദത്തിൽ ആരംഭിച്ച ബന്ധം പിന്നീട് പ്രണയത്തിലേയ്ക്ക് ഗതി മാറുകയായിരുന്ന. തുടക്കത്തിൽ വളരെ രഹസ്യമായിട്ടായിരുന്നു ഇരവരും തങ്ങളുടെ പ്രണയം കൊണ്ടു പോയത്. യെ മായ ചേസാവെക്ക് പിന്നാലെ ഓട്ടോനഗര്‍ സൂര്യ, മനം തുടങ്ങിയ സിനിമകളിലും ഇവര്‍ നായികാ നായകന്മാരായെത്തിയിരുന്നു.
ചിത്രംഃ കടപ്പാട്, സാമന്ത ഇൻസ്റ്റഗ്രാം പേജ്