For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  എന്റെ ശരീരം എങ്ങനെയായാലും നിങ്ങള്‍ക്കെന്താ? ബോഡി ഷെയിമിങ്ങിനെതിരെ തുറന്നടിച്ച താരസുന്ദരിമാര്‍

  |

  സിനിമ ഗ്ലാമറിന്റെ ലോകമായി വാഴ്ത്തപ്പെടുന്നതിനാല്‍ കഴിവിനെക്കാള്‍ പ്രധാന്യം പലപ്പോഴും സൗന്ദര്യത്തിന് ലഭിക്കാറുണ്ട്. സ്ത്രീകള്‍ വെളുത്ത് തുടുത്ത് മെലിഞ്ഞ് ഇരിക്കണമെന്നാണ് അലിഖിതമായിട്ടൊരു നിയമം. അത്തരക്കാര്‍ക്ക് കൈനിറയെ അവസരങ്ങള്‍ കിട്ടാറുമുണ്ട്. എന്നാല്‍ കറുത്ത നിറമുള്ളവരോ തടിച്ചുരുണ്ട് ഇരിക്കുന്നതിന്റെയോ പേരില്‍ മാറ്റി നിര്‍ത്തപ്പെടുന്നവരുണ്ട്.

  അത്തരക്കാര്‍ക്ക് മാതൃകയാവുന്ന ചില സുന്ദരിമാരും നാട്ടിലുണ്ട്. അടുത്തിടെ ബോഡി ഷെയിമിങ്ങനെ കുറിച്ച് നടി സമീറ ഷെട്ടി പറഞ്ഞ കാര്യങ്ങള്‍ വൈറലായിരുന്നു. സമീറ മാത്രമല്ല തടി കൂടിയ ശരീത്തെ കളിയാക്കുന്നവരോട് നടി നിത്യ മേനോനും കറുത്ത് നിറത്തിന്റെ പേരില്‍ കേള്‍ക്കേണ്ടി വന്ന പരിഹാസങ്ങളെ കുറിച്ച് ഗായിക സയനോരയും തുറന്നടിച്ചിരുന്നു. അത്തരത്തില്‍ കൈയടി കിട്ടേണ്ട നടിമാരുടെ വെളിപ്പെടുത്തല്‍ വായിക്കാം...

   സമീറ റെഡ്ഡി

  സമീറ റെഡ്ഡി

  രണ്ടാമതും ഗര്‍ഭിണിയായതോടെയാണ് ആദ്യ ഗര്‍ഭകാലത്തെ കുറിച്ച് നടി ചില വെളിപ്പെടുത്തലുകള്‍ നടത്തിയത്. വീണ്ടും ഗര്‍ഭിണിയായിരുന്നപ്പോള്‍ വണ്ടര്‍ വാട്ടര്‍ഫോട്ടോഗ്രാഫിയൊക്കെ നടത്തി സമീറ ഞെട്ടിച്ചിരുന്നു. അടുത്തിടെ ഒരു വയസുള്ള കുഞ്ഞിന്റെ അമ്മ അയച്ച സന്ദേശത്തെ കുറിച്ച് പറഞ്ഞായിരുന്നു നരച്ചമുടിയും മുഖക്കുരുവുമൊക്കെ കാണിച്ച് സമീറ രംഗത്ത് വന്നത്. ഏത് രൂപത്തിലായാലും ആരോഗ്യത്തോടെയും സന്തോഷത്തോടെയും ഇരിക്കുക എന്നതാണ് പ്രധാനമെന്നാണ് സമീറ റെഡ്ഡി പറയുന്നത്.

  'മെലിയുക എന്നതല്ല ആരോഗ്യത്തോടെ ഇരിക്കാനാണ് ശ്രദ്ധിക്കേണ്ടത്. അമ്മയെന്ന അവസ്ഥ ആസ്വദിക്കാന്‍ ശ്രമിക്കൂ. സന്തോഷത്തില്‍ ഫോക്കസ് ചെയ്യൂ. സമയമാകുമ്പോള്‍ അനാവശ്യ ഫാറ്റ് കുറയ്ക്കുന്നതിനെ കുറിച്ചൊക്കെ ചിന്തിക്കാം. പക്ഷേ, ഇപ്പോള്‍ വേണ്ടത് മെലിയാനുള്ള പരിശ്രമമല്ല, ആരോഗ്യം വീണ്ടെടുക്കാനുള്ള ശ്രമങ്ങളാണ് നടത്തേണ്ടത്. പ്രസവത്തിന് ശേഷം എനിക്കും ബേബി ഫാറ്റ് ഉണ്ടായിരുന്നു. ഫോട്ടോഷൂട്ട് ചിത്രങ്ങളില്‍ കാണുന്നത് പോലെ പാടുകളൊന്നുമില്ലാത്ത ചര്‍മ്മമല്ല എന്റേത്. തടിച്ചി, വൈരൂപ്യം തുടങ്ങിയ വാക്കുകള്‍ക്കെതിരെയാണ് ഞാന്‍ സംസാരിക്കുന്നത്. എന്നെ താരതമ്യം ചെയ്ത് സൗന്ദര്യത്തെ കുറിച്ച് സംസാരിക്കുന്നത് ഞാനൊരിക്കലും പ്രോത്സാഹിപ്പിക്കില്ല.

  ഞാന്‍ കേട്ട് വളര്‍ന്നിട്ടുള്ളത് അത്തരം താരതമ്യം കേട്ടാണ്. എന്റെ മെലിഞ്ഞ കസിന്‍സുമായി എപ്പോഴും എന്നെ താരതമ്യം ചെയ്യാറുണ്ടായിരുന്നു. സിനിമയില്‍ വന്നപ്പോഴും സഹതാരങ്ങളുമായി ഞാന്‍ താരതമ്യം ചെയ്യപ്പെട്ടു. അതുമൂലം ഞാന്‍ തന്നെ കുറേ ഭ്രാന്തമായ കാര്യങ്ങള്‍ ചെയ്ത് കൂട്ടിയിട്ടുണ്ട്.നിറം വര്‍ദ്ധിപ്പിക്കാനും കണ്ണുകള്‍ തിളങ്ങാനും തുടങ്ങി അഴകളവുകളില്‍ ഫിറ്റ് ആകാന്‍ പാഡുകള്‍ വരെ ഉപയോഗിച്ചിട്ടുണ്ട്. അവസാനം എനിക്ക് തന്നെ ബോറായി തോന്നാന്‍ തുടങ്ങി. അങ്ങനെയാണ് ഞാന്‍ ബോഡി ഷെയിമിങ്ങിനെതിരെ പ്രതികരിക്കാനും സംസാരിക്കാനും തുടങ്ങിയതെന്ന് സമീറ പറഞ്ഞിരുന്നു.

  സയനോര ഫിലിപ്പ്

  സയനോര ഫിലിപ്പ്

  സ്‌കൂളില്‍ ഗ്രൂപ്പ് ഡാന്‍സിന് സെലക്ഷന്റെ സമയത്ത് എന്നെയും ഡാന്‍സ് ചെയ്യാനായി എടുത്തിരുന്നു. പക്ഷേ, എല്ലാവരും പ്രാക്ടീസിന് പോയപ്പോള്‍ എന്നെ വിളിച്ചില്ല. ഞാന്‍ ടീച്ചറിനോട് പെര്‍മിഷന്‍ വാങ്ങി. പ്രാക്ടീസ് നടക്കുന്ന സ്ഥലം വരെ പോയി. അവിടെ ബാക്കി കുട്ടികളൊക്കെ ഡാന്‍സ് കളിക്കുന്നത് കണ്ടപ്പോള്‍ ഞാന്‍ ടീച്ചറിനോട് ചോദിച്ചു. എന്നെയെന്താ വിളിക്കാത്തതെന്ന്. അപ്പോഴാണ് ടീച്ചര്‍ പറയുന്നത് അവരൊക്കെ എത്ര കളറുള്ള കുട്ടികളാണ്. സയനോര എത്ര മേക്കപ്പ് ചെയ്താലും അവരുടെ കൂടെ നില്‍ക്കാന്‍ പറ്റില്ലെന്ന് ടീച്ചര്‍ പറയുന്നത്.

  പിന്നീട് പാട്ടൊക്കെ പാടി സ്റ്റേജിലെത്തിയപ്പോള്‍ ഇന്‍ഫീരിയോറിറ്റ് ക്ലോംപ്ലക്സുകള്‍ പോകുന്നത് പോലെ കറുപ്പിന്റെ പ്രശ്നവും പോയി. എന്നാല്‍ ഗായികയായ ശേഷം സ്റ്റേജ് ഷോകളില്‍ നിന്നും പലപ്പോഴും തന്നെ അകറ്റി നിര്‍ത്തിയതിന്റെ കാരണം നിറമില്ലായ്മ തന്നെയാണെന്ന് സൈനോര പറഞ്ഞിരുന്നു. കറുപ്പും ഇളംതവിട്ടുമൊക്കെ മനുഷ്യന്റെ ത്വക്കിന്റെ സ്വാഭാവിക നിറമാണെന്നും ആ നിറങ്ങളിലുള്ളവരെ അതേ നിറത്തില്‍ അംഗീകരിക്കുകയും അതിലെ സൗന്ദര്യ കണ്ടെത്തുകയുമാണ് വേണ്ടതെന്ന കാര്യം പലരും മറന്ന് പോകുന്നുവെന്നും സയനോര ഓര്‍മ്മിക്കുന്നു.

  എനിക്കുണ്ടായ അവസ്ഥ മറ്റ് കുട്ടികള്‍ക്ക് ഉണ്ടാവരുതെന്ന നിര്‍ബന്ധംമൂലം വലുതായി കഴിഞ്ഞ് അതേ സ്‌കൂളിലെത്തി ഞാനാ പഴയ ഓര്‍മ്മകള്‍ പങ്കുവെച്ചിരുന്നു. എന്റെ കല്യാണ സമയത്തും നിറത്തെ കുറിച്ചുള്ള ഓരോ സംശയങ്ങളും താന്‍ കേട്ടിരുന്നു. നീ കറുത്തിട്ടല്ലേ, അപ്പോ കറുത്ത കുട്ടി ഉണ്ടാകില്ലേ എന്നൊക്കെ ആയിരുന്നു ചിലരുടെ ചോദ്യം. അവരോടൊക്കെ ഞാന്‍ തിരിച്ച് ചോദിച്ചു, കറുത്തിട്ടും വെളുത്തിട്ടുമൊക്കെ എന്താ കാര്യം ആള് നന്നാകുമ്പോഴല്ലെ കാര്യമുള്ളു എന്നും താരം പറയുന്നു.

   നിത്യ മേനോന്‍

  നിത്യ മേനോന്‍

  നിങ്ങളെക്കാള്‍ കഴിവ് കുറഞ്ഞവരാണ് നിങ്ങളുടെ കഴിവുകളില്‍ അസ്വസ്ഥതപ്പെട്ട് അനാവശ്യ വിമര്‍ശനങ്ങളുമായി വരിക. അത് കൊണ്ട് തന്നെ അത്തരം പരിഹാസങ്ങളില്‍ ആത്മവിശ്വാസം കൈവിട്ട് കളയരുത്. പരിഹസിക്കുന്നവരെക്കാള്‍ എത്രയോ മുന്നിലാണ് നിങ്ങളെന്ന് സ്വയം തിരിച്ചറിയുകയാണ് വേണ്ടതെന്ന് നിത്യ പറയുന്നു. സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന പല ചിത്രങ്ങള്‍ക്കും താഴെ വരുന്ന മോശം കമന്റുകളും ട്രോളുകളും ഒരിക്കലും മനസില്‍ വെക്കേണ്ട കാര്യമില്ല. അത്തരം കമന്റുകള്‍ പങ്കുവെക്കുന്നവരുടെ സംസ്‌കാരത്തെയാണ് തുറന്ന് കാട്ടുന്നത്.

  അമിതവണ്ണത്തിന്റെ പേരില്‍ ഒരു സ്ത്രീയെ പരിഹസിക്കുന്ന ആരും അവരെന്ത് കൊണ്ട് അങ്ങനെയായി എന്ന് ചിന്തിക്കാറില്ല. ഒരാളുടെ ശരീരം എങ്ങനെയായാലും അതില്‍ മറ്റുള്ളവര്‍ക്ക് എന്ത് കാര്യം? ശരീരത്തിന്റെ അളവുകള്‍ വ്യക്തിയുടെ സ്വകാര്യതയാണ്. മറ്റുള്ളവര്‍ അളന്ന് വരച്ച് കൊടുക്കേണ്ട ചട്ടക്കൂടിലല്ല അവള്‍ തന്റെ ശരീരം അടക്കിയൊതുക്കി വെക്കേണ്ടത്. ഉയരക്കുറവിന്റെ പേരില്‍ ഒരാളെ പരിഹസിക്കുന്നവര്‍ ആരും അവരുടെ നേട്ടങ്ങളുടെ ഉയരം ചിന്തിക്കാറില്ല. തനിക്ക് ഇത്തരം പരാമര്‍ശങ്ങള്‍ക്ക് ചെവി കൊടുക്കാന്‍ നേരമില്ലെന്നും തന്റെ ജോലി അഭിയമമാണെന്നും അത് ആത്മാര്‍ഥമായി ചെയ്യുന്നുണ്ടെന്നുമാണ് നിത്യയുടെ നിലപാട്.

  English summary
  Sameera Reddy, Nithya Menen And Singer Sayanora Philip About Body Shaming
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X